റെയില്‍വേ സ്റ്റേഷനില്‍ ചായ വിറ്റു നടന്ന നരേന്ദ്രമോദി ചായ സല്‍ക്കാരത്തിന്റെ ആളാണ്. ഒരു ചര്‍ച്ചക്കിടയില്‍പ്പോലും ചായ വേണം. മോദി സര്‍ക്കാര്‍ ചായക്കൊപ്പമാണ്. എന്നാല്‍ നമ്മുടെ അയല്‍രാജ്യമായ പാകിസ്ഥാനിലെ ഭരണാധികാരികള്‍ അവിടുത്തെ നാട്ടുകാരോട് പറയുന്നത് ചായ കുടി കുറയ്ക്കാനാണ്. ചായ എന്നു കേള്‍ക്കുമ്പോള്‍ അവര്‍ക്ക് ഉള്ളിലൊരു ആളലാണ്. 2021-22 വര്‍ഷത്തില്‍ പാകിസ്ഥാനിലെ ജനങ്ങള്‍ അകത്താക്കിയത് 400 ദശലക്ഷം ഡോളറിന്റെ ചായയാണ്. ഇതെല്ലാം ഇറക്കുമതി ചെയ്തതാണ്. കുത്തുപാളയെടുത്തു നില്ക്കുന്ന പാകിസ്ഥാന്‍ ഇറക്കുമതി ചെയ്യാന്‍ കാശില്ലാത്തതിനാല്‍ നാട്ടുകാരുടെ ചായക്കാശ് പോലും ഇരന്നുവാങ്ങേണ്ട അവസ്ഥയിലാണ്. അതുകൊണ്ട് ആസൂത്രണ കാര്യമന്ത്രി അഹ്‌സാന്‍ ഇക്ബാല്‍ നാട്ടുകാരോട് അപേക്ഷിക്കുകയാണ് കുടിക്കുന്ന ചായയില്‍ ഒന്നോ രണ്ടോ കപ്പ് എങ്കിലും കുറയ്ക്കണേ എന്ന്.
പാകിസ്ഥാനി ഒരു ബിരിയാണി കഴിച്ചാല്‍ കൂടെയുള്ള സുലൈമാനിക്കു വേണ്ടി അതിര്‍ത്തി കടന്ന് ഭാരതത്തിലേക്ക് വരേണ്ട ഗതികേടിലാണ്. ചായ കുടി മുസ്ലിങ്ങള്‍ക്ക് ഒരു ശീലമാണെന്ന് പൊതുവെ പറയാറുണ്ട്. ദാറുല്‍ ഇസ്ലാമായ പാകിസ്ഥാനില്‍ മുസ്ലിങ്ങള്‍ക്ക് സമാധാനമായി ഒരു ചായ കുടിക്കാന്‍ പോലും പറ്റാത്ത സ്ഥിതി. അതിനവര്‍ക്ക് ഹിന്ദുത്വവാദിയായ മോദി ഭരിക്കുന്ന ഭാരതത്തില്‍ വരണം. ഈ ഗതികേടില്‍ നില്ക്കുമ്പോഴാണ് കാശ്മീരിനെ പാകിസ്ഥാന്റെ ഭാഗമാക്കാന്‍ മുസ്‌ലിം തീവ്രവാദികള്‍ തീ തുപ്പുന്ന തോക്കുമായി ജിഹാദിനിറങ്ങുന്നത്. ചായ വാങ്ങാന്‍ പോലും കീശയില്‍ കാശില്ലാത്തവരാണ് ഭാരതത്തെ മൊത്തം ഇസ്ലാമികവല്‍ക്കരിക്കാന്‍ വെമ്പല്‍ കൊള്ളുന്നത്. അതേസമയം ഭാരതമാകട്ടെ ചായ കയറ്റുമതിയില്‍ മുന്നിട്ടു നില്‍ക്കുന്ന രാജ്യവുമാണ്. നിങ്ങള്‍ എന്തു കഴിക്കണം എന്നു പറയുന്നത് പാകിസ്ഥാനാണ്. ചായ കുടിക്കാന്‍ പോലും സര്‍ക്കാറിന്റെ നിബന്ധന അനുസരിക്കേണ്ട പാകിസ്ഥാന്‍ വേണോ അതോ ചായ സല്‍ക്കരിക്കുന്ന മോദിയുടെ ഭരണം വേണോ എന്ന് മതഭ്രാന്ത് തലക്കു പിടിക്കാത്ത മുസ്ലിങ്ങള്‍ ചിന്തിക്കട്ടെ.
Comments