കഴിഞ്ഞ ജൂണ്‍ 10 ന് ബംഗാളിലെ മുര്സിദാബാദ് ജില്ലയില്‍ ഒരു വന്‍ മുസ്ലിം ജനക്കൂട്ടം ബലഡീഗ പോലീസ് സ്റ്റേഷന് ആക്രമിച്ചു. കാരണം മത നിന്ദയല്ല. മുസ്ലിം കലാപകാരികള്‍ രാജ്യം വിട്ടുപോയ്ക്കോട്ടെ എന്ന് അശ്വനി എന്ന പെണ്‍കുട്ടി ഫെയ്സ്ബുക്കില്‍ പോസ്റ്റ് ഇട്ടതാണ് കാരണം. ഈ പെണ്‍കുട്ടിയുടെ വീടടക്കം ഒരു ഡസന്‍ വീടുകള്‍ ഇക്കാരണത്താല്‍ അക്രമിക്കപ്പെട്ടു. ഒരു ചെറുപ്പക്കാരനെ മാരകമായി ആക്രമിച്ചു. രക്ഷയില്ലാതെ ഹിന്ദുക്കള്‍ പോലീസ് സ്റ്റേഷനില്‍ അഭയം തേടി. തുടര്‍ന്നാണ് മുസ്ലിം അക്രമികളുടെ പോലീസ് സ്റ്റേഷന് ആക്രമണം. തന്റെ പരാമര്‍ശം ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ ക്ഷമിക്കണം എന്ന് പോസ്റ്റിടാന്‍ ആ കുട്ടി തയ്യാറായി. എന്നിട്ടും മത നിന്ദ ആരോപിച്ച് അവളുടെ ചോരക്കായി ഉഴറുകയാണ് ഇസ്ലാമിസ്റ്റുകള്‍. നേരത്തെ ജൂണ്‍ 9 ന് അവര്‍ ദേശീയ പാത ഉപരോധിച്ചിരുന്നു. ഇതിനെല്ലാം കാരണം ബി.ജെ.പിയാണെന്നാണ് ബംഗാള്‍ മുഖ്യമന്ത്രി മമതയുടെ പക്ഷം. അതിനാല്‍ കുഴപ്പമുണ്ടാക്കുന്ന ഇസ്ലാമിസ്റ്റുകളെ ദീദി ഉപദേശിക്കുന്നതിങ്ങനെയാണ്. ‘ഇത് ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനമല്ല. നിങ്ങള്‍ യുപിയിലോ ഗുജറാത്തിലോ പോയി കുഴപ്പമുണ്ടാക്കിക്കോ’. ബംഗ്ലാദേശില്‍ മാത്രമല്ല മമതയുടെ ബംഗാളിലും ഹിന്ദുവിന് രക്ഷയില്ല എന്നതാണവസ്ഥ. കുഴപ്പമുണ്ടാക്കുന്ന ഇസ്ലാമിസ്റ്റുകള്‍ തമ്പടിച്ചിരിക്കുന്നത് തൃണമൂല്‍ കോണ്‍ഗ്രസ്സിലാണ്.