കാശ്മീരില്‍ ഇപ്പോള്‍ ഇസ്ലാമിക തീവ്രവാദികള്‍ ഹിന്ദുക്കളെ തിരഞ്ഞുപിടിച്ച് കൊല്ലുകയാണ്. ലഷ്‌കര്‍-ഇ-ഇസ്ലാം എന്ന തീവ്രവാദ സംഘടന അതിന്റെ ഉത്തരവാദിത്തം ഏറ്റിട്ടുമുണ്ട്. എന്നാല്‍ അവരല്ല ഹിന്ദു വംശഹത്യ പദ്ധതിക്ക് കാരണക്കാര്‍ എന്നാണ് ദി വയര്‍, ആള്‍ട്ട് ന്യൂസ് എന്നീ ഇസ്ലാമിക പക്ഷ ഓണ്‍ലൈന്‍ ചാനലിന്റെ ആള്‍ക്കാര്‍ പറയുന്നത്. അവര്‍ പറയുന്നത് ഇവിടുത്തെ ഇടതന്മാര്‍ക്കും ഇസ്ലാമിസ്റ്റുകള്‍ക്കും വേദവാക്യമാണ്.
ദി വയറിന്റെ ലേഖകന്മാരായ രണ്ടു പേര്‍ പറയുന്നത് കാശ്മീരില്‍ ഹിന്ദുക്കളെ തിരഞ്ഞുപിടിച്ച് കൊല്ലുന്നതിന് കാരണം കാശ്മീര്‍ ഫയല്‍സ് എന്ന സിനിമയാണെന്നാണ്. ആ സിനിമയില്‍ 1990 കളിലെ കാശ്മീര്‍ ഹിന്ദുവംശഹത്യയുടെയും കൂട്ട പലായനത്തിന്റെയും പൊള്ളുന്ന യാഥാര്‍ത്ഥ്യമുണ്ട്. അതൊക്കെ കളവാണെന്നാണ് വയറിലെ റിപ്പോര്‍ട്ടര്‍മാര്‍ വയറ്റില്‍പിഴപ്പിനായി പറയുന്നത്. കാശ്മീര്‍ ഫയല്‍സ് സിനിമ പുറത്തു വന്നപ്പോള്‍ ഞങ്ങള്‍ മുന്നറിയിപ്പു നല്‍കിയിരുന്നു എന്നും അവര്‍ പറയുന്നു. ഇപ്പോള്‍ അവര്‍ പറയുന്നത് ‘അനുഭവിച്ചോ’ എന്നാണ്. ഹിന്ദുക്കള്‍ കൂട്ടപലായനത്തിന് തയ്യാറായിക്കോ എന്നാവശ്യപ്പെടുന്ന കത്ത് ലഷ്‌കര്‍-ഇ-ഇസ്ലാമിന്റെതായി പുറത്തു വന്നിരുന്നു. ഈ കത്ത് ലഷ്‌കറിന്റേതല്ല എന്നു തെളിയിക്കാന്‍ കരാറെടുത്തിരിക്കയാണ് ആള്‍ട്ട് ന്യൂസ്. കത്തില്‍ ഒപ്പില്ല, ലഷ്‌കര്‍-ഇ- ഇസ്ലാം എന്നെഴുതിയതില്‍ തെറ്റുണ്ട് എന്നു തുടങ്ങിയ ന്യായങ്ങള്‍ ഭൂതക്കണ്ണാടിയുടെ സഹായത്തോടെ അവര്‍ നിരത്തുകയാണ്. കാശ്മീരിലെ ഹിന്ദു ന്യൂനപക്ഷം ആശങ്കയിലാണെന്ന യാഥാര്‍ത്ഥ്യം തുറന്നു പറയുന്നതിനുപകരം ഇസ്ലാമിക ഭീകരര്‍ക്ക് വിടുപണി ചെയ്യുകയാണ് ഇക്കൂട്ടര്‍. ഭീകരവാദികള്‍ക്കെതിരെ കേന്ദ്രം ശക്തമായ നടപടി സ്വീകരിച്ചാല്‍ മനുഷ്യാവകാശവും പൊക്കിപ്പിടിച്ച് ഇക്കൂട്ടര്‍ രംഗത്തെത്തും. ഈ മനുഷ്യാവകാശം, കൊല്ലപ്പെടുകയും പലായനം ചെയ്യപ്പെടുകയും ചെയ്യുന്ന പാവം ഹിന്ദുവിന് കിട്ടാന്‍ അര്‍ഹതയില്ല. 30 വര്‍ഷമായി അഭയാര്‍ത്ഥി ക്യാമ്പില്‍ കഴിയുന്ന അവര്‍ അവിടെ കിടന്ന് നരകിച്ച് മരിച്ചോളണം. അത് തിരുത്തുകയാണ് കാശ്മീരി പണ്ഡിറ്റുകളെ പുനരധിവസിപ്പിക്കുന്ന പദ്ധതിയിലൂടെ കേന്ദ്ര സര്‍ക്കാര്‍. അതാണ് ഇസ്ലാമിസ്റ്റുകളുടെ എച്ചിലുണ്ണുന്ന പത്രക്കാരെ ചൊടിപ്പിച്ചത്.
Comments