ഇസ്ലാമിക ഭീകര സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ കൊടിയില്‍ കോണക വലുപ്പത്തില്‍ ചുകപ്പ് തുന്നിച്ചേര്‍ത്തത് എന്തിനാണ് എന്ന ചോദ്യം ഏതൊരു മുസ്ലിമിന്റെ മനസ്സിലും ഉത്തരം കിട്ടാതെ കിടക്കുന്നത് സ്വാഭാവികം മാത്രം. നരേന്ദ്ര മോദിയുടെ ഇ.ഡി വേണ്ടിവന്നു അതിന് ഉത്തരം കണ്ടെത്താന്‍. പച്ച രാജ്യങ്ങളില്‍ നിന്നു വരുന്ന ഫണ്ടിന്റെ സൂചനയായി കൊടിയില്‍ ഒരു കഷണം പച്ച. ചുകപ്പുരാജ്യങ്ങളില്‍ നിന്നു വരുന്ന ഫണ്ടിന്റെ പ്രതീകം കോണക വലുപ്പത്തിലുള്ള ചുകപ്പ്. ഏങ്കോണിച്ചു നില്‍ക്കുന്ന ഈ രണ്ടു കഷ്ണങ്ങളെയും കൂട്ടിച്ചേര്‍ക്കാന്‍ അല്പം വെള്ള. ഇ.ഡി. കണ്ടെത്തിയത് റേസ് ഇന്റര്‍നാഷണല്‍ എല്‍.എല്‍. സി. ഒമാന്‍ എന്ന ചൈനീസ് കമ്പനിയില്‍ നിന്ന് ഒരു കോടി രൂപ പോപ്പുലര്‍ ഫ്രണ്ടിന് ലഭിച്ചു എന്നാണ്. പോപ്പുലര്‍ ഫ്രണ്ടിനും അവരുടെ എന്‍.ജി. ഒ. എന്നു കേള്‍ക്കുന്ന റിഹാബ് ഇന്ത്യാ ഫൗണ്ടേഷനും കൂടി പച്ചപ്പണവും ചുകപ്പു പണവുമായി പമ്പുചെയ്തു കിട്ടിയത് 118 കോടിയാണെന്നാണ് കണക്ക്. കുഴല്‍പ്പണം വഴിയുള്ള കണക്ക് ഇതിനു പുറമെയാണത്രെ. 2019 ലും 2020 ലും ചൈന സന്ദര്‍ശിച്ച പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ റൗഫ് ഷെറീഫ് ഈ ചൈനീസ് സ്ഥാപനത്തിലെ ജോലിക്കാരനാണെന്നും അയാള്‍ വഴിയാണ് ഒരു കോടി പി.എഫ്.ഐക്ക് കിട്ടിയത് എന്നുമാണ് വാര്‍ത്ത. എന്തായാലും പി.എഫ്.ഐയുടെയും റിഹാബ് ഇന്ത്യാ ഫൗണ്ടേഷന്റെയും എക്കൗണ്ടുകള്‍ ഇ.ഡി. മരവിപ്പിച്ചിട്ടുണ്ട്.
പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കുന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാറുകളുടെ അഭിപ്രായം ചോദിച്ചപ്പോള്‍ വിജയന്‍ സഖാവിന്റെ ഇടതു സര്‍ക്കാര്‍ എതിര്‍ത്തതിന്റെ ഗുട്ടന്‍സ് ഒളിഞ്ഞിരിക്കുന്നത് പി.എഫ്.ഐയുടെ ചൈനീസ് ഫണ്ടിങ്ങിലാണ്. അതുകൊണ്ടു തന്നെയാണല്ലോ സഞ്ജിത്ത് വധം സി.ബി.ഐ.അന്വേഷിക്കേണ്ട എന്ന് കേരള സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നിലപാടെടുത്തതും. ദുരിതാശ്വാസത്തിനായി തങ്ങള്‍ക്ക് കിട്ടിയ ഫണ്ട് ഇ.ഡി. മരവിപ്പിച്ചു എന്നാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ പരാതി. ഈ ഫണ്ടില്‍ നിന്നും പണം കിട്ടിയ അന്‍ഷാദ് ബദറുദ്ദീന്‍ എന്നയാളെ യു.പി. പോലീസിന്റെ ഭീകരവിരുദ്ധ സ്‌ക്വാഡ് അറസ്റ്റു ചെയ്തിട്ടുണ്ട്. അയാളുടെ കയ്യില്‍ നിന്ന് ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി കരുതിവെച്ച തോക്കും മറ്റു ആയുധങ്ങളും പിടികൂടിയിരുന്നു. ബാംഗ്ലൂര്‍ കലാപം നടത്തിയ കലാം പാഷയാണ് മറ്റൊരു ചൈനീസ് കമ്പനിയുടെ ഫണ്ട് കിട്ടിയ വേറൊരു പി.എഫ്.ഐക്കാരന്‍. മറ്റൊരാള്‍ സിദ്ദിഖ് കാപ്പന്റെ കൂട്ടുകാരനാണത്രെ. ഇവരുടെ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് തടസ്സം നില്‍ക്കുന്ന ഇ. ഡി.ക്കെതിരെ ചുകപ്പും പച്ചയും കൂടി മനുഷ്യച്ചങ്ങല തീര്‍ക്കട്ടെ.