പ്രസംഗിച്ചും മതിലുപൊളിച്ചുമൊക്കെ ജാതിക്കെതിരെ സമരപ്രഹസനം നടത്തിയ മാര്‍ക്സിസ്റ്റുകാര്‍ക്ക് തമിഴ്നാട്ടിലെ ജാതിഭ്രാന്തിനെ ഇല്ലാതാക്കാന്‍ സാധിച്ചിട്ടില്ല. ജാതിവിവേചനം എങ്ങനെ ഇല്ലാതാക്കാമെന്നു ബി.ജെ.പിയില്‍ നിന്ന് അവര്‍ കണ്ടുപഠിക്കണം. കര്‍ണ്ണാടകയിലെ ചിത്രദുര്ഗ്ഗാജില്ലയില് ഗൗളാരഹദിഗ്രാമത്തില് ദളിത് വിഭാഗത്തില്‍പെട്ടവര്‍ പ്രവേശിക്കരുതെന്ന് ഗൗള (യാദവ) വിഭാഗക്കാര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. ചിത്രദുര്‍ഗ്ഗയിലെ ബി.ജെ.പിയുടെ പാര്‍ലമെന്റ് അംഗമായ നാരായണസ്വാമിയ്ക്കും ദളിതനായതിനാല്‍ ഗൗളവിഭാഗക്കാര് വിലക്കേര്‍പ്പെടുത്തി. വികസനമെത്താത്ത ഈ ഗ്രാമത്തില്‍ ക്ഷേമകാര്യങ്ങള്‍ക്കായി ഡോക്ടര്‍മാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരോടൊപ്പമാണ് എം.പി. എത്തിയത്. ഗ്രാമകവാടത്തില്‍ ചിലര്‍ എം.പിയെ തടഞ്ഞു. ദളിതര്‍ ഗ്രാമത്തില്‍ പ്രവേശിച്ചാല്‍ ദുരനുഭവമുണ്ടാകുമെന്നാണ് അവരുടെ അന്ധവിശ്വാസം. പോലീസ് പ്രതിഷേധക്കാരെ മാറ്റാന്‍ തയ്യാറായപ്പോള്‍ എം.പി. തടഞ്ഞു. ജനങ്ങള്‍ പൂര്‍ണ്ണമനസ്സോടെ സ്വീകരിക്കുമ്പോഴേ താന്‍ ഗ്രാമത്തിലേക്കുള്ളു എന്നദ്ദേഹം പറഞ്ഞു.
ഇത് ഗ്രാമത്തില്‍ ചലനമുണ്ടാക്കി. ജനങ്ങളെ ബോധവല്‍ക്കരിക്കാനുള്ള പദ്ധതികള്‍ക്ക് സന്യാസിമാര്‍ നേതൃത്വം നല്കി. ആറുദിവസ ത്തെ അവരുടെ ശ്രമഫലമായി എതിര്‍പ്പു നീങ്ങി. യാദവ വിഭാഗത്തിലെ കെഗിന മഠാധിപതി മദന ചേന്നയ്യസ്വാമി അതിനു മുന്നില്‍ നിന്നു. എം.പിയെ സ്വീകരിക്കാന്‍ ഗ്രാമം സന്നദ്ധമായി. കെഗിന മഠാധിപതിയ്ക്കു പുറമെ ഈശ്വരാനന്ദപുരിസ്വാമി, കൃഷ്ണയാദവാനന്ദ സ്വാമി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. അന്ധവിശ്വാസം നീങ്ങിയെന്നുമാത്രമല്ല ഗ്രാമത്തില്‍ വികസനവും ആരോഗ്യപരിരക്ഷയും ശുചിത്വവുമെല്ലാം ഒന്നൊന്നായി വന്നു. എന്നാല്‍ ഈ മാതൃക ഉയര്‍ത്തിക്കാട്ടാന്‍ ഒരു ‘മതേതര’ മാധ്യമപ്രവര്‍ത്തകനും കണ്ണുണ്ടായില്ല.