Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home പുസ്തകപരിചയം

സാഹിത്യവും ശാസ്ത്രവും സമ്മേളിക്കുന്ന രചന

ഹരികൃഷ്ണൻ ഹരിദാസ്ഹരികൃഷ്ണൻ ഹരിദാസ്
4 October 2019

മനുഷ്യ മനസ്സോളം ദുര്‍ഗ്രാഹ്യമായ മറ്റെന്തെങ്കിലും ഉണ്ടെന്നു തോന്നുന്നില്ല. ആ മനസ്സിനെ ശാസ്ത്രീയമായി പഠിക്കുവാന്‍ മനഃശാസ്ത്രം എന്ന ശാസ്ത്രശാഖ വരെ ഉണ്ടായി. എങ്കിലും ഈ ക്വാണ്ടം യുഗത്തിലും മനസ്സ്, ആത്മാവ് തുടങ്ങിയ അതീന്ദ്രിയ തത്ത്വങ്ങള്‍ പിടിതരാതെ മനുഷ്യബുദ്ധിയെ കുഴപ്പിക്കുന്നു. പാരാസൈക്കോളജിയും ഹിപ്‌നോട്ടിസവുമെല്ലാം ഈ പ്രഹേളികകള്‍ക്ക് ഉത്തരം അന്വേഷിക്കുന്നു. അങ്ങനെയുള്ള ഒരു പശ്ചാത്തലത്തില്‍ ഒരു നോവല്‍ രചിക്കപ്പെട്ടാല്‍ സാഹിത്യാഭിരുചിയുള്ളവര്‍ക്കു മാത്രമല്ല മനഃശാസ്ത്രകുതുകികള്‍ക്കും ഒരുപോലെ ആസ്വാദ്യകരമാകും. അതിന്റെ ഒപ്പം ഒരു കുറ്റാന്വേഷണവുമായാലോ? ഇരട്ടിമധുരമെന്നു പറയാം. അത്തരമൊരു ശ്രമത്തില്‍ വിജയിച്ചിരിക്കുകയാണ് നോവലിസ്റ്റ് സുധീര്‍പറൂര് തന്റെ’ഹിപ്‌നോസ് ഉറങ്ങാത്ത രാത്രികള്‍’ എന്ന നോവലിലൂടെ. മനുഷ്യ മനസ്സിന്റെ സങ്കീര്‍ണ്ണതകളെ ചുറ്റിപ്പറ്റി സഞ്ചരിക്കുന്ന വായനാനുഭവം നല്‍കുന്നതാണ് ഈ നോവല്‍. പാരാസൈക്കോളജിയുടെയും ഹിപ്‌നോട്ടിസത്തിന്റെയും ബാലപാഠങ്ങള്‍ ഈ നോവലില്‍ നിന്നും പഠിക്കുവാനാകും. അവയുമായി ബന്ധപ്പെട്ട ചരിത്രപശ്ചാത്തലങ്ങള്‍ കഥ പറയുംപോലെ അവതരിപ്പിച്ചിരിക്കുന്നത് വായനക്കാരില്‍ മടുപ്പുളവാക്കാതെയിരിക്കുന്നു.

Google NewsAdd Kesari Weekly as a preferred source on Google

ഉദ്വേഗജനകമായ ഒരു കുറ്റാന്വേഷണകഥ ഈ നോവലില്‍ അവതരിപ്പിച്ചിട്ടുണ്ട്. അതിനു സഹായകരമാകുന്ന കാര്യങ്ങള്‍ അതീന്ദ്രിയമെന്നോ മനസ്സിന്റെ പ്രതിഭാസമെന്നോ അതുമല്ല, അദൃശ്യമായ ഒരു ചേതനയുടെ ഇടപെടലെന്നോ നിശ്ചയിക്കാനാവാത്ത വിധം കുഴയുന്ന ഇതിലെ കഥാപാത്രങ്ങളെ പാരാസൈക്കോളജിയുമായി സ്വല്പമെങ്കിലും ബന്ധമുള്ളവര്‍ക്ക് ഏറെ ഇഷ്ടപ്പെടും. ആ വിഷയങ്ങള്‍ അത്ര പരിചയമില്ലാത്തവര്‍ക്ക് പോലും അത് മനസ്സിലാക്കുവാന്‍ സഹായിക്കുംവിധം ചില സാങ്കേതിക പദങ്ങളുടെ നിര്‍വ്വചനങ്ങള്‍ ഗ്രന്ഥകാരന്‍ ഒട്ടും വിരസത ഉളവാക്കാത്തവിധം അവതരിപ്പിച്ചിരിക്കുന്നത് അത്യന്തം ശ്ലാഘനീയമാണ്.

വായനക്കാരനില്‍ കഥയുടെ പരിണാമം എന്തെന്നറിയാനുള്ള ആകാംക്ഷ ഉളവാക്കുന്ന രചനാരീതി ഇതിന്റെ ആസ്വാദ്യത കൂട്ടുന്നു. ലളിതവും സാധാരണ ജീവിതങ്ങളെ സ്പര്‍ശിക്കുന്നതുമായ ഒരു സംഭവത്തെ മനഃശാസ്ത്രജ്ഞന്റെ പക്വതയോടെ നോവലിസ്റ്റ് അവതരിപ്പിച്ചിട്ടുണ്ട്. പഠിക്കാനും ചിന്തിക്കാനും ആസ്വദിക്കുവാനും ഒരുപോലെ അവസരം തരുന്ന ഈ നോവലിന് അവതാരിക എഴുതിയിരിക്കുന്നത് ബെന്യാമിനാണ്. അദ്ദേഹം ഇപ്രകാരം പറയുന്നു: ‘മാനസിക രോഗാവസ്ഥയെ നന്നായി വിശകലനം ചെയ്തും വിശദീകരിച്ചും വിശ്വാസത്തിന്റെയോ ശാസ്ത്രത്തിന്റെയോ പക്ഷം ചേരാതെയും വിശ്വാസയോഗ്യമായ രീതിയില്‍ മുന്നോട്ടു നീങ്ങുന്ന ഈ രചനയുടെ ഏറ്റവും നല്ല സവിശേഷത അതിന്റെ പാരായണക്ഷമത തന്നെയാണ്.’

ADVERTISEMENT

സാഹിത്യവും ശാസ്ത്രവും സമ്മേളിക്കുന്ന ഈ നോവല്‍ വായനക്കാര്‍ക്ക് ആസ്വാദ്യകരമായ ഒരു ഹിപ്‌നോട്ടിക് അനുഭൂതി തരും എന്നതിന് തര്‍ക്കമില്ല.

ഹിപ്‌നോസ് ഉറങ്ങാത്ത രാത്രികള്‍
സുധീര്‍ പറൂര്
അടയാളം പബ്ലിക്കേഷന്‍സ് , തൃശ്ശൂർ
പേജ് 200, വില 235

Tags: ഹിപ്‌നോസ് ഉറങ്ങാത്ത രാത്രികള്‍സുധീര്‍ പറൂര്
Share13TweetSendShare

Related Posts

ജയ് ഹിന്ദും ഡയറിക്കുറിപ്പുകളും

ജയ് ഹിന്ദും ഡയറിക്കുറിപ്പുകളും

ഓര്‍മ്മകളുടെ ശാദ്വല ഭൂമിക

ഓര്‍മ്മകളുടെ ശാദ്വല ഭൂമിക

യാത്രാവിവരണവും ഐതിഹ്യവും

യാത്രാവിവരണവും ഐതിഹ്യവും

ധര്‍മ്മത്തിലധിഷ്ഠിതമായ സാംസ്‌കാരിക പൈതൃകം

ധര്‍മ്മത്തിലധിഷ്ഠിതമായ സാംസ്‌കാരിക പൈതൃകം

തുറന്നെഴുത്തുകള്‍

തുറന്നെഴുത്തുകള്‍

ഗീതാതത്ത്വവും കണക്കില്ലാത്തത്ര കണക്കും

ഗീതാതത്ത്വവും കണക്കില്ലാത്തത്ര കണക്കും

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies