Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

വസുധൈവ കുടുംബകം ഭാരതത്തിന്റെ ഭക്ഷ്യനയത്തിന്റെ ആധാരം

ബിഷോ പാരാജുലിബിഷോ പാരാജുലി
20 May 2022

കാലാവസ്ഥാ പ്രതിസന്ധി, കോവിഡ്, സംഘര്‍ഷങ്ങള്‍, ദാരിദ്ര്യം, അസമത്വം തുടങ്ങിയ കാരണങ്ങളാല്‍ ആഗോള തലത്തില്‍ വിശപ്പ് വര്‍ദ്ധിച്ചു വരികയാണ്. ലക്ഷക്കണക്കിനാളുകള്‍ പട്ടിണിയിലാണെന്നു മാത്രമല്ല പലര്‍ക്കും ആവശ്യത്തിന് ഭക്ഷണം ലഭിക്കുന്നുമില്ല. ഭാരതം ഉള്‍പ്പെടെയുള്ള ഐക്യരാഷ്ടസഭയിലെ അംഗങ്ങള്‍, ലോകസമാധാനവും പുരോഗതിയും ഉറപ്പു വരുത്തുന്നതിന് സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ക്കു വേണ്ടി യോജിക്കാന്‍ തീരുമാനിച്ച 2015 നേക്കാള്‍ വളരെ കൂടുതലാളുകള്‍ ഇപ്പോള്‍ പട്ടിണിയിലാണ്.

Google NewsAdd Kesari Weekly as a preferred source on Google

2019 ല്‍ 650 മില്യന്‍ ജനങ്ങളാണ് മുഴുവന്‍ ലോകത്തിലുമായി കടുത്ത പട്ടിണി അനുഭവിച്ചത്. ഇത് 2014 നേക്കാള്‍ 43 മില്യന്‍ കൂടുതലാണ്. കോവിഡ് മൂലം ദാരിദ്യത്തിന്റെ പടിവാതില്‍കകലെക്കെത്തിയ ആളുകളുടെ എണ്ണം അതിന്റെ തുടക്കത്തിലെ 135 മില്യനില്‍ നിന്നും 270 മില്യന്‍ എന്ന ഇരട്ടി സംഖ്യയായി വര്‍ദ്ധിച്ചു.

ഭാരതത്തിന്റെ പദ്ധതി
ഈ ലേഖനത്തിന്റെ തലക്കെട്ടിലെ ‘വസുധൈവ കുടുംബകം’ എന്ന ഭാരതത്തിന്റെ ആശയം കഴിഞ്ഞ 75 വര്‍ഷക്കാലമായി ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. ‘വസുധ’ എന്നാല്‍ ഭൂമി എന്നാണല്ലോ അര്‍ത്ഥം. മുഴുവന്‍ ലോക രാജ്യങ്ങളും ഒരു വലിയ കൂട്ടായ്മയുടെ ഭാഗമാണെന്നും മാനവികതയുടെ പൊതുവായ പരസ്പര ബന്ധത്തില്‍ നിന്നും ആര്‍ക്കും ഒഴിഞ്ഞു നില്‍ക്കാനാവില്ലെന്നും ഇത് സൂചിപ്പിക്കുന്നു.

ADVERTISEMENT

2014 ല്‍ ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭയില്‍ നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇങ്ങനെ പറഞ്ഞു: ‘ഭാരതത്തിന്റെ പരമ്പരാഗത സമീപനം ലോകത്തെ ഒരു കുടുംബമായി കാണുന്നതാണ്. വസുധൈവ കുടുംബകം എന്ന വൈദിക പാരമ്പര്യത്തോട് അത് ബന്ധപ്പെട്ടിരിക്കുന്നു.’ ലോകസമാധാനം, സഹകരണം, പരിസ്ഥിതി സംരക്ഷണം എന്നിവയ്ക്കു മാത്രമല്ല ആരെയും പിന്നിലാക്കാതെ ലോകത്തിന്റെ വര്‍ദ്ധിച്ചു വരുന്ന വിശപ്പിനോട് മാനുഷികമായി പ്രതികരിക്കുന്ന കാര്യത്തിലും ഈ സങ്കല്പം പ്രസക്തമാണ് എന്നാണ് അദ്ദേഹം ഊന്നിപ്പറഞ്ഞത്.

കോവിഡ് മൂലം കഷ്ടപ്പെടുന്ന 270 മില്യന്‍ ആളുകള്‍ക്ക് ഭക്ഷണമെത്തിക്കുക എന്ന 2021 ലെ ലക്ഷ്യത്തെ അഫ്ഗാന്‍ പ്രതിസന്ധിയും യുക്രൈന്‍ യുദ്ധവും വര്‍ദ്ധിപ്പിച്ചിരിക്കുന്നു. യുദ്ധത്തിന്റെ ഫലമായി ഭക്ഷ്യ വസ്തുക്കളുടെയും ഇന്ധനങ്ങളുടെയും വില വര്‍ദ്ധനവും ജനങ്ങളെ ദുരിതത്തിലാക്കിയിരിക്കുകയാണ്.
പോഷകാഹാരത്തിന്റെ കാര്യത്തിലുള്ള ആഗോള ദൗര്‍ലഭ്യവും പെരുകി വരുന്നു. 150 മില്യന്‍ കുട്ടികളും 2 മില്യന്‍ മുതിര്‍ന്നവരും ഇതിന്റെ ഫലം അനുഭവിക്കുന്നു.

അഫ്ഗാനിസ്ഥാനുള്ള സഹായം
അഫ്ഗാനിസ്ഥാനിലെ പകുതിയിലധികം പേര്‍ക്കും ഭക്ഷ്യസഹായം അനിവാര്യമായപ്പോള്‍ ഭാരതം മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തില്‍ ഐക്യരാഷ്ട്ര സംഘടനയുടെ ഭക്ഷണ പദ്ധതിയിലൂടെ സഹായം നല്‍കാന്‍ തയ്യാറായി. 50,000 മെട്രിക് ടണ്‍ ഗോതമ്പ് അഫ്ഗാനിസ്ഥാനിലെ ജലാലാബാദിലേക്ക് പാക്കിസ്ഥാനിലൂടെ ഘട്ടങ്ങളായി ഭാരതം അയച്ചു. ഈ പദ്ധതിയുടെ ആദ്യഘട്ടം കഴിഞ്ഞ ഫെബ്രു. 22 ന് അമതറിലെ അട്ടാരി അതിര്‍ത്തിയില്‍ വെച്ച് നടന്ന ചടങ്ങില്‍ ഭാരതത്തിന്റെ വിദേശകാര്യ സെക്രട്ടറി ഹര്‍ഷവര്‍ദ്ധന്‍ സിംഗ്‌ളെയും ഭാരതത്തിലെ അഫ്ഗാനിസ്ഥാന്‍ സ്ഥാനപതി ഫരീദ് മമൂന്‍ഡ്‌സെയും ചേര്‍ന്നാണ് ഫ്‌ളാഗ് ഓഫ് ചെയ്തത്. ചരിത്രപരവും സന്ദര്‍ഭോചിതവുമായ ദൗത്യത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതിലൂടെ ഈ ലേഖകനും ആദരിക്കപ്പെട്ടു.

അഫ്ഗാനിസ്ഥാനെ സംബന്ധിച്ചിടത്തോളം ഈ സഹായത്തിന് വലിയ പ്രാധാന്യമാണ് ഉണ്ടായിരുന്നത്. ജനസംഖ്യയുടെ പകുതി വരുന്ന 22.8 മില്യന്‍ പേരും 2022 ല്‍ ഭക്ഷ്യ കാര്യത്തില്‍ സുരക്ഷിതരല്ലെന്ന് കണക്കാക്കപ്പെട്ടിരുന്നു. ഇതില്‍ 8.7 മില്യന്‍ പേരും കടുത്ത ദാരിദ്ര്യത്തിന്റെ പിടിയിലായിരുന്നു. 4.7 മില്യന്‍ കുട്ടികളും ഗര്‍ഭിണികളും പോഷകാഹാരത്തിന്റെ അഭാവം നേരിട്ടിരുന്നു. 34 സംസ്ഥാനങ്ങളും ഭക്ഷണ പ്രതിസന്ധിയെയും അടിയന്തര സാഹചര്യങ്ങളെയും നേരിടാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു.

അഫ്ഗാനിസ്ഥാനിലെ ലോക ഭക്ഷ്യ പദ്ധതിക്ക് നൂറു കണക്കിന് ട്രക്കുകളും അനേകം ജീവനക്കാരുമുള്ള വിപുലമായ ഒരു വിതരണ സംവിധാനം ഉണ്ടായിരുന്നു. അതിനാല്‍ ഭാരതത്തിന്റെ സഹായത്തോടെ അത്യാവശ്യമായ മുഴുവന്‍ സ്ഥലങ്ങളിലും നിരവധി കുട്ടികളുടെയും സ്ത്രീ പുരുഷമാരുടെയും ജീവന്‍ രക്ഷിക്കത്തക്കവധം ഭക്ഷണം എത്തിക്കാന്‍ കഴിഞ്ഞു. പരമ്പരാഗതമായി ഭാരതം അഫ്ഗാന്‍ ജനതയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന രാജ്യമാണ്. അതുകൊണ്ടാണ് കഴിഞ്ഞ വര്‍ഷം നല്‍കിയ 75,000 മെ്രടിക്ക് ടണ്‍ ഉള്‍പ്പെടെ ഒരു മില്യന്‍ മെട്രിക് ടണ്ണിലധികം ഭക്ഷ്യ വിഭവങ്ങള്‍ ലോക ഭക്ഷ്യ പദ്ധതിയിലൂടെ ഭാരതം ആ രാജ്യത്തിനു നല്‍കിയത്.

കഴിഞ്ഞ രണ്ടു വര്‍ഷക്കാലമായി കോവിഡ് മൂലവും പ്രകൃതിക്ഷോഭങ്ങള്‍ മൂലവും ദുരിതമനുഭവിക്കുന്ന ആഫ്രിക്കയിലെയും മധ്യേഷ്യയിലെയും പശ്ചിമേഷ്യയിലെയും നിരവധി രാജ്യങ്ങളെ സഹായിച്ചു. യമനിലും സിംബാവേയിലും ഭാരതം സഹായമെത്തിക്കുന്നതിന്റെ ഭാഗമാകാന്‍ ഈ ലേഖകനും കഴിഞ്ഞിരുന്നു.

സ്വയംപര്യാപ്തതയില്‍ നിന്ന് സഹായത്തിലേക്ക്
ഹരിത വിപ്ലവത്തില്‍ തുടങ്ങി, ഭക്ഷ്യ സ്വയം പര്യാപ്തതയിലേക്ക് നടത്തിയ പ്രേരണാദായകമായ ഒരു യാത്രയിലൂടെ, കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ കൊണ്ട് ഭാരതം ഭക്ഷ്യോല്പാദനത്തില്‍ ഗണ്യമായ നേട്ടം കൈവരിച്ചിട്ടുണ്ട്. 2020 ല്‍ ഭാരതം 300 മില്യണ്‍ ടണ്‍ ഭക്ഷ്യധാന്യം ഉല്പാദിപ്പിക്കുകയും 100 മില്യണ്‍ ടണ്ണിന്റെ ഒരു വലിയ ശേഖരം ഉണ്ടാക്കുകയും ചെയ്തു. കാര്യക്ഷമമായ നയങ്ങളുടെയും കര്‍ഷകര്‍ക്ക് നല്‍കിയ ആനുകൂല്യങ്ങളുടെയും ഫലമായി കഴിഞ്ഞ വര്‍ഷങ്ങളില്‍ റെക്കോര്‍ഡ് ഉല്പാദനമാണ് ഉണ്ടായത്. 2021 ല്‍ 20 മില്യണ്‍ ടണ്‍ അരിയും ഗോതമ്പും ഭാരതം കയറ്റി അയക്കുകയും ചെയ്തു.

ഭാരതത്തിന്റെ ഭക്ഷ്യധാന്യശേഖരം വര്‍ദ്ധിച്ചു വരികയും മാനുഷിക പരിഗണന വെച്ച് ലോക ഭക്ഷ്യപദ്ധതിയിലൂടെ വിവിധ രാജ്യങ്ങളെ സഹായിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ സഹായം സ്വീകരിക്കുന്ന അവസ്ഥയില്‍ നിന്ന് ആവശ്യമുള്ളവരെ സഹായിക്കുന്ന അവസ്ഥയിലേക്കുള്ള രാജ്യത്തിന്റെ പരിവര്‍ത്തനത്തിന് വലിയ പ്രാധാന്യമുണ്ട്.

തുടര്‍ച്ചയായുള്ള ഭക്ഷ്യ ദൗര്‍ലഭ്യത്തില്‍ നിന്ന് അധിക ഭക്ഷ്യ ഉല്പാദനത്തിലേക്കുള്ള ഭാരതത്തിന്റെ വളര്‍ച്ച ഏഷ്യയിലെയും ആഫ്രിക്കയിലെയും ലാറ്റിനമേരിക്കയിലെയും വികസ്വര രാജ്യങ്ങള്‍ക്ക് ഒരു പാഠമാണ്. ഭൂപരിഷ്‌ക്കരണം, പൊതുനിക്ഷേപങ്ങള്‍, സ്ഥാപനവല്‍ക്കരണം, പുതിയ നിയന്ത്രണ സംവിധാനങ്ങള്‍, പൊതു പിന്തുണ, കാര്‍ഷിക കമ്പോളത്തിലും വിലയിലുമുള്ള ഇടപെടല്‍, കാര്‍ഷിക ഗവേഷണം എന്നീ മേഖലകളിലെല്ലാം ഇതു പ്രകടമാണ്. പഞ്ചാബ് കാര്‍ഷിക സര്‍വ്വകലാശാലയില്‍ നാലു ദശാബ്ദങ്ങള്‍ക്കു മുമ്പ് വിദ്യാര്‍ത്ഥിയായിരുന്ന ഞാന്‍ ഈ പരിവര്‍ത്തനങ്ങളില്‍ പലതിനും സാക്ഷിയായിട്ടുണ്ട്. 2021 ലെ യു.എന്‍. ഭക്ഷ്യ വിതരണ സംവിധാനങ്ങളിലും ഈ ഗുണവശങ്ങള്‍ നമുക്ക് കാണാന്‍ കഴിയും.

സുരക്ഷിത വലകള്‍
2013 ലെ ഭക്ഷ്യ സുരക്ഷാ നിയമവും അതിന്റെ ഭാഗമായ പൊതുവിതരണ സമ്പ്രദായം, കുട്ടികളുടെ ഉച്ചഭക്ഷണ പദ്ധതി, ശിശു സംയോജിത വികസന പദ്ധതി എന്നിവയുമാണ് ഭക്ഷ്യ സുരക്ഷയ്ക്കുള്ള ഭാരതത്തിന്റെ മികച്ച സംഭാവനകള്‍. ഇന്ന് ഭാരതത്തിന്റെ ഭക്ഷ്യ സുരക്ഷാവലയം ഒരു ബില്യണിലധികം ജനങ്ങളെ ഉള്‍ക്കൊള്ളുന്നു.

ഭക്ഷ്യ സുരക്ഷാ വലയം പൊതുവായുള്ള ധാന്യശേഖരണ, സംഭരണ നയവുമായി ബന്ധപ്പെട്ടിരിക്കുന്നു. 2008 – 2012 ലെ ആഗോള ഭക്ഷ്യ പ്രതിസന്ധിയുടെ സമയത്തും കോവിഡ് പകര്‍ച്ചവ്യാധിയുടെ കാലത്തും ഇത് ബോദ്ധ്യമായിരുന്നു. ഭാരതത്തില്‍ പൊതുവിതരണ സമ്പ്രദായത്തിലൂടെ ദുര്‍ബ്ബലവിഭാഗത്തില്‍ പെട്ട അനേകം പേര്‍ക്ക് സഹായം നല്‍കാന്‍ കഴിഞ്ഞത് ഈ നയത്തിന്റെ ഫലമായാണ്.

2020 ല്‍ തുടക്കം കുറിച്ച പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന(പിഎംജികെഎവൈ) 80 മില്യണ്‍ ഗുണഭോക്താക്കള്‍ക്കാണ് 2020 സപ്തംബര്‍ വരെയുള്ള കാലഘട്ടത്തില്‍ ഭക്ഷ്യസഹായം നല്‍കിയത്. ഈ പദ്ധതിയിലൂടെ നല്‍കിയ സഹായത്തിന്റെ മൂല്യം 2.6 ട്രില്യണ്‍ രൂപയുടേതിനു തുല്യമാണ്.

അയല്‍ രാജ്യങ്ങള്‍ ഉള്‍പ്പെടെ ഭക്ഷ്യദൗര്‍ലഭ്യം അനുഭവിക്കുന്ന മറ്റു രാജ്യങ്ങള്‍ക്കും സഹായം എത്തിക്കാന്‍ കഴിഞ്ഞത് ഭാരതത്തിന്റെ വളര്‍ച്ചയുടെ ഫലമായാണ്. മാനുഷിക പരിഗണന വെച്ചു നല്‍കുന്ന ഈ സഹായം ആഗോള സമാധാനത്തിനും ഒരു കൈത്താങ്ങാണ്. സംഘര്‍ഷങ്ങളുടെ ഫലമായി ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്കും സഹായം എത്തിക്കുന്നതിലൂടെ വിശ്വ കുടുംബത്തിന്റെ ഭാഗമാണെന്ന തോന്നല്‍ അവരിലും ഉണ്ടാക്കാന്‍ കഴിയുന്നു. 2020 ലെ സമാധാനത്തിനുള്ള നോബേല്‍ സമ്മാനം യു.എന്‍.വേള്‍ഡ് ഫുഡ് പ്രോഗ്രാമിനു ലഭിച്ചതും ഈ കാഴ്ച്ചപ്പാടിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ലോകത്തിന്റെ പട്ടിണി മാറ്റുന്നതില്‍ ഭാവിയിലും ഭാരതത്തിന് വലിയ സംഭാവനകള്‍ നല്‍കാന്‍ കഴിയുമെന്നതില്‍ സംശയമില്ല. ലോകത്തിലെ ഏറ്റവും വലിയ ജീവകാരുണ്യ സംരംഭമായ യു.എന്‍. ലോക ഭക്ഷ്യ പദ്ധതിയും ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഭാരതവും ഒന്നിച്ചു മുന്നേറുമ്പോള്‍ ആരെയും ഒഴിവാക്കാതെ ‘വസുധൈവ കുടുംബകം’ എന്ന ആശയത്തെ സാഫല്യത്തിലെത്തിക്കാന്‍ കഴിയും.

(യു. എന്‍. വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്റെ ഇന്ത്യയിലെ കണ്‍ട്രി ഡയറക്ടറാണ് ലേഖകന്‍)

കടപ്പാട് : ദി ഹിന്ദു
വിവ: സി.എം.രാമചന്ദ്രന്‍

Share15TweetSendShare

Related Posts

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

സാമാജികസമരസത എന്ന ജീവനരസം

സാമാജികസമരസത എന്ന ജീവനരസം

ജപ്പാന്റെ സൈനിക നയംമാറ്റം

ജപ്പാന്റെ സൈനിക നയംമാറ്റം

ഗോരക്ഷ ഹിന്ദുധര്‍മ്മം

ഗോരക്ഷ ഹിന്ദുധര്‍മ്മം

Shopping Cart

Latest

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies