ദളിതര്‍ക്ക് രക്ഷ ഇസ്ലാമിലേയുള്ളൂ എന്നാണ് മുസ്ലിം സംഘടനാ നേതാക്കളുടെ വാദം. സവര്‍ണഹിന്ദുക്കള്‍ ദളിതരെ പീഡിപ്പിക്കുന്നതിന്റെ പെരുപ്പിച്ച കണക്കും അവരുടെ കയ്യിലുണ്ട്. ഇസ്ലാമിന്റെ ദളിത് സംരക്ഷണം എങ്ങനെയാണെന്നതിന് ഹൈദരബാദ് നഗരം ഇയിടെ സാക്ഷിയായി. പട്ടാപ്പകല്‍ നടുറോഡില്‍ ജനങ്ങള്‍ക്കു മുമ്പില്‍വെച്ച് ഒരു ദളിത് യുവാവിനെ തലക്കടിച്ചു വീഴ്ത്തി കുത്തിക്കൊന്നു കൊണ്ടാണ് അവര്‍ സംരക്ഷണം നടപ്പാക്കിയത്. നാഗരാജു എന്ന ദളിത് യുവാവ് ഒരു മുസ്ലിം പെണ്‍കുട്ടിയെ വിവാഹം ചെയ്തു എന്നതാണ് കാരണം. സയ്യിദ് അഷ്റിന് സുല്‍ത്താന എന്ന യുവതിയുമായി നാഗരാജു ദീര്‍ഘകാലമായി പ്രണയത്തിലായിരുന്നു. കഴിഞ്ഞ ജനുവരിയില്‍ അവര്‍ വിവാഹിതരായി. ദളിതന് മുസ്ലിം പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്നത് ഇസ്ലാം – ദളിത് ഐക്യത്തില്‍ പറഞ്ഞിട്ടില്ല. ഐക്യം മൂത്താല്‍ ദളിതന് മതം മാറി മുസ്ലിമാകാം. അതിന് ഐക്യത്തില്‍ അനുമതിയുണ്ട്.
സുല്‍ത്താനയും നാഗരാജുവും ആര്യ സമാജത്തില്‍ പോയി വിവാഹിതരായി എന്നു മാത്രമല്ല അവള് പല്ലവി എന്ന പേരും സ്വീകരിച്ചു. ഇത് ഇസ്ലാമിസ്റ്റുകളെ പ്രകോപിപ്പിച്ചു. സുല്‍ത്താനയുടെ സഹോദരങ്ങളെക്കൊണ്ട് അവര്‍ നാഗരാജുവിനെ കൊല്ലിച്ചു. പ്രായപൂര്‍ത്തിയായ യുവതി-യുവാക്കള്‍ക്ക് വിവാഹം കഴിക്കാനും ഇഷ്ടമുള്ള മതം സ്വീകരിക്കാനും ഭരണഘടന ഉറപ്പു നല്കുന്നു എന്നത് ഹിന്ദുയുവാവ് മുസ്ലിം യുവതിയെ വിവാഹം കഴിക്കുമ്പോള്‍ ബാധകമല്ല. മറിച്ച് മുസ്ലിം യുവാവ് ഹിന്ദു യുവതിയെ വിവാഹം കഴിക്കുമ്പോഴേ അത് ബാധകമാകൂ എന്ന് നാഗരാജുവിന് അറിയാതെ പോയി. അതിനു സ്വന്തം ജീവന് തന്നെ വില നല്‍കേണ്ടിയും വന്നു.