Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം നേർപക്ഷം

ജിഹാദികള്‍ക്ക് മുന്നില്‍ സിപിഎമ്മിന്റെ അടിയറവ്

ജി. കെ. സുരേഷ് ബാബുജി. കെ. സുരേഷ് ബാബു
29 April 2022

കോടഞ്ചേരി ലൗജിഹാദ് കേസില്‍ സി.പി.എം സ്വീകരിച്ച നിലപാട് ഒരിക്കല്‍ക്കൂടി പാര്‍ട്ടി ജിഹാദികള്‍ക്ക് കീഴടങ്ങിയതിന്റെ വ്യക്തമായ സൂചനയാണ്. ഇക്കാര്യത്തില്‍ സത്യം പറഞ്ഞ സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മുന്‍ എം.എല്‍.എയുമായ ജോര്‍ജ്ജ്. എം.തോമസിനെ ശരിക്കും ക്രൂശിക്കുകയായിരുന്നു. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് യോഗം ചേര്‍ന്ന് ഈ വിഷയത്തില്‍ തോമസ് മാത്യുവിനെ പരസ്യശാസനയ്ക്ക് വിധേയനാക്കാന്‍ തീരുമാനിക്കുകയും ചെയ്തു. പാര്‍ട്ടി നിലപാടിന്റെ സൂചനകള്‍ നേരത്തെ തന്നെ വ്യക്തമായിരുന്നു. ജോര്‍ജ്ജ്.എം തോമസിന് എതിരായ നടപടിക്കു മുന്‍പു തന്നെ അദ്ദേഹത്തെ തള്ളിപ്പറഞ്ഞ് സി.പി. എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പരസ്യമായി രംഗത്തു വന്നിരുന്നു. ജോര്‍ജ്ജ്.എം തോമസിന് എതിരായ നടപടി പാര്‍ട്ടിയുടെ കോഴിക്കോട് ജില്ലാ ഘടകം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലൗ ജിഹാദ് എന്നത് ആര്‍.എസ്.എസ് നിര്‍മ്മിച്ച കളവാണ് എന്നായിരുന്നു കോടിയേരിയുടെയും സി.പി.എമ്മിന്റെയും നിലപാട്.

Google NewsAdd Kesari Weekly as a preferred source on Google

കോടഞ്ചേരി കേസില്‍ ലൗജിഹാദ് ആണെന്ന് പറഞ്ഞത് ഒരിക്കലും ആര്‍.എസ്.എസ് ആയിരുന്നില്ല. ആര്‍.എസ്.എസ് ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. ഹിന്ദു ഐക്യവേദിയെപ്പോലുള്ള ചില സംഘടനകള്‍ പെണ്‍കുട്ടിയുടെ അച്ഛനും ക്രൈസ്തവ പുരോഹിതരും പങ്കുവെച്ച ആശങ്കകള്‍ സ്വീകരിക്കുകയും ഇത് ക്രിസ്ത്യാനികളും ഹിന്ദുക്കളും നേരിടുന്ന പൊതുപ്രശ്‌നമാണെന്ന് വ്യക്തമാക്കുകയും ചെയ്തു. ഇവിടെയാണ് സി.പി.എമ്മിന്റെ ജിഹാദി ബന്ധവും കള്ളക്കളിയും പുറത്തുവരുന്നത്. കോടഞ്ചേരിയില്‍ നടന്നത് ലൗജിഹാദ് ആണെന്ന് വ്യക്തമായി പറഞ്ഞത് പെണ്‍കുട്ടിയുടെ പിതാവും മുന്‍ എം.എല്‍.എ ജോര്‍ജ്ജ്.എം തോമസുമാണ്. ജോര്‍ജ്ജ്.എം തോമസിന്റെ പ്രസ്താവന മാധ്യമങ്ങളില്‍ വന്ന ഉടന്‍ തന്നെ സി.പി.എമ്മിന്റെ നേതൃതലത്തില്‍ നടപടികളുണ്ടായി. ജിഹാദികള്‍ക്കുവേണ്ടി തങ്ങള്‍ മൂടിവെച്ച ലൗജിഹാദ് അടക്കമുള്ള ഭീകരപ്രവര്‍ത്തനങ്ങള്‍ മറനീക്കി പുറത്തുവരുന്നത് സ്വാഭാവികമായും സി.പി.എം നേതൃത്വത്തെ അമ്പരപ്പിച്ചു. പിന്നീട് പ്രസ്താവന തിരുത്താനുള്ള സമ്മര്‍ദ്ദമായി. സമ്മര്‍ദ്ദം ചെലുത്തി പ്രസ്താവന തിരുത്തുകയും ലൗജിഹാദ് ഇല്ലെന്ന് പത്രസമ്മേളനം നടത്തുകയും ചെയ്തു.

കോടഞ്ചേരി തെയ്യപ്പാറ സ്വദേശിനി ജോയ്‌സ്‌ന ജോസഫ് സൗദി അറേബ്യയില്‍ നഴ്‌സ് ആയി ജോലി ചെയ്യുകയായിരുന്നു. ജോസഫിന്റെ കുടുംബത്തിന്റെ പ്രതീക്ഷയും അത്താണിയുമായ ജ്യോത്സന രണ്ടാഴ്ച മുന്‍പാണ് വിവാഹത്തിനായി നാട്ടിലെത്തിയത്. സുഹൃത്തുക്കളെ കല്യാണം ക്ഷണിക്കാന്‍ പോയ ജ്യോത്സന കോടഞ്ചേരി നൂറാംതോട് സ്വദേശിയും ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറിയും സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗവുമായ എം.എസ്. ഷെജിനുമായി ഒളിച്ചോടുകയായിരുന്നു. കാണാതായ ദിവസം രാത്രിയില്‍ അവസാനം വിളിക്കുമ്പോള്‍ താന്‍ തടവിലാക്കപ്പെട്ടിരിക്കുകയാണെന്ന് പറഞ്ഞതായി ജ്യോത്സനയുടെ അച്ഛന്‍ വ്യക്തമാക്കി. ജ്യോത്സനയും ഷെജിനും കോഴിക്കോട് നിന്ന് പുറപ്പെട്ട് എത്തിയത് പോപ്പുലര്‍ ഫ്രണ്ടിന്റെയും മതഭീകരവാദികളുടെയും താവളമായ താമരക്കുളത്തായിരുന്നു. കോടഞ്ചേരി പോലീസില്‍ പരാതി നല്‍കി മൂന്നുദിവസമായിട്ടും പെണ്‍കുട്ടിയെ കണ്ടെത്താത്തതില്‍ പ്രതിഷേധിച്ച് വീട്ടുകാരും ബന്ധുക്കളും നാട്ടുകാരും പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തുകയും ചെയ്തു. പാര്‍ട്ടി നേതാക്കളുടെ പിന്തുണയോടെയാണ് ഇവര്‍ ഒളിവില്‍ പോയതെന്നും വീട്ടുകാര്‍ ആരോപിച്ചിരുന്നു. താന്‍ പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ക്കൊപ്പമാണെന്ന നിലപാടാണ് മുന്‍ എം.എല്‍.എ ജോര്‍ജ്ജ് എം.തോമസ് സ്വീകരിച്ചത്. പാര്‍ട്ടി ഭാരവാഹികളും ഈ തരത്തിലൊരു വിവാഹം നടത്തുകയാണെങ്കില്‍ പാര്‍ട്ടി നേതാക്കളെ അറിയിച്ച് പാര്‍ട്ടി സംവിധാനം വഴിയാണ് നടത്തേണ്ടത് എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഇത് ലൗജിഹാദ് ആണെന്ന കാര്യം അദ്ദേഹം അടിവരയിട്ട് ഉറപ്പിക്കുകയും ചെയ്തു.

ADVERTISEMENT

പാര്‍ട്ടി സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പരാമര്‍ശം പിന്‍വലിച്ച് പത്രസമ്മേളനം നടത്തിയെങ്കിലും ഇതിനുപിന്നിലെ സി.പി.എം പാപ്പരത്തവും ജിഹാദി ബന്ധവും മറനീക്കി പുറത്തു വരികയായിരുന്നു. വിവാഹത്തിനു സമ്മതിച്ച് നാട്ടിലെത്തിയ പെണ്‍കുട്ടിയെ കടത്തിക്കൊണ്ടു പോവുക മാത്രമല്ല, പോപ്പുലര്‍ ഫ്രണ്ടിന് ഭൂരിപക്ഷമുള്ള പ്രദേശത്തു പോയി ഒളിവില്‍ താമസിക്കുകയും ചെയ്തതിന് ജിഹാദി ബന്ധമാണെന്ന് കാരണം അരിയാഹാരം കഴിക്കുന്ന എല്ലാവര്‍ക്കും ബോദ്ധ്യപ്പെടും. സി.പി.എമ്മിന്റെ എല്ലാ തലങ്ങളിലും ജിഹാദികള്‍ പിടിമുറുക്കിയിരിക്കുന്നു എന്നകാര്യം എറണാകുളം ജില്ലാ സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോയ പ്രതിനിധി മുതല്‍ പാര്‍ട്ടിയെ നിരീക്ഷിക്കുന്ന എല്ലാവരും പറയുന്നുണ്ട്. ഇത് മനസ്സിലാക്കാത്തത് അല്ലെങ്കില്‍ മനസ്സിലാക്കിയിട്ടും പറയാത്തത് മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മാത്രമാണ്. അടുത്ത അഞ്ചോ പത്തോ വര്‍ഷം കൊണ്ട് പാര്‍ട്ടി പൂര്‍ണ്ണമായും ജിഹാദി നിയന്ത്രണത്തിലേക്ക് എത്തുമെന്ന് തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ തുറന്നുപറയാനുള്ള ആര്‍ജ്ജവം ചില പ്രതിനിധികളെങ്കിലും കാട്ടുകയും ചെയ്തു. പാര്‍ട്ടിയുടെ തുടക്കം മുതല്‍ ഇന്നുവരെ രാഷ്ട്രവിരുദ്ധ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കാനും ന്യായീകരിക്കാനും അവര്‍ക്കുവേണ്ടി നിലപാട് എടുക്കാനുമാണ് സി. പി.എം ശ്രമിച്ചിട്ടുള്ളത്. ഇതിന്റെ ഏറ്റവും മികച്ച ഉദാഹരണം കഴിഞ്ഞദിവസം വൃന്ദ കാരാട്ട് ദല്‍ഹിയില്‍ നടത്തിയ പൊറാട്ട് നാടകമാണ്. അനധികൃത ബംഗാളി-റോഹിംഗ്യന്‍ കുടിയേറ്റക്കാരെ ഒഴിപ്പിക്കുന്നിടത്ത് സുപ്രീംകോടതിയുടെ ഉത്തരവുമായി എത്തി പൊളിക്കുന്നത് നിര്‍ത്തിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബഹളം വെച്ചത് വൃന്ദ കാരാട്ട് ആയിരുന്നു. പ്രദേശത്തുകൂടി കടന്നുപോയ ഹനുമാന്‍ ജയന്തി ഘോഷയാത്രയ്ക്കു നേരെ ആയുധവും തോക്കുമായി റോഹിംഗ്യന്‍-ബംഗ്ലാദേശി ഭീകരര്‍ അക്രമം നടത്തുന്നത് വൃന്ദ അറിഞ്ഞില്ല. ഇവര്‍ നേരത്തെ നടത്തിയിട്ടുള്ള മറ്റു രണ്ടു പ്രക്ഷോഭങ്ങള്‍ കൂടി പരിഗണിക്കുമ്പോഴാണ് എല്ലാ കാലത്തും ഭീകരവാദികള്‍ക്കുവേണ്ടി മാത്രമേ ഇവര്‍ രംഗത്ത് വന്നിട്ടുള്ളു എന്ന കാര്യം മനസ്സിലാവുക. 1999-ല്‍ പാക് ഭീകരര്‍ കാണ്ഡഹാര്‍ വിമാനത്താവളത്തിലേക്ക് ഇന്ത്യയുടെ വിമാനം റാഞ്ചിയപ്പോള്‍ യാത്രക്കാരായ 188 പേരുടെ കുടുംബവുമായി ഭീകരരുടെ ആവശ്യങ്ങള്‍ അതേപടി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നില്‍ സത്യഗ്രഹം നടത്തിയത് അവരായിരുന്നു. അഞ്ചുദിവസത്തെ സത്യഗ്രഹത്തോടെ ഐ.സി-814 വിമാനത്തിനും 188 ബന്ദികള്‍ക്കും പകരമായി മൗലാന മസൂദ് അസര്‍ അടക്കം ഏതാനും ഭീകരരെ വിട്ടയക്കേണ്ടി വന്നു. കമാന്‍ഡോ ഓപ്പറേഷനുള്ള അവസരം പോലും ഇല്ലാതാക്കിയത് വൃന്ദ കാരാട്ട് ആയിരുന്നു. മസൂദ് അസര്‍ ആണ് പിന്നീട് ജയ്‌ഷെ ഇ മുഹമ്മദ് സ്ഥാപിച്ചതും 2001 ലെ പാര്‍ലമെന്റ് ആക്രമണം, 2008 ലെ മുംബൈ ഭീകരാക്രമണം, 2016 ലെ പഠാന്‍കോട്ട് ആക്രമണം, 2019 ലെ പുല്‍വാമ ആക്രമണം എന്നിവ നടത്തിയതും. 60 സൈനികര്‍ ഉള്‍പ്പെടെ 223 പേരുടെ ജീവനുകളാണ് രാജ്യത്തിന് നഷ്ടമായത്. മസൂദ് അസറിനെ ജീവന്‍ രക്ഷിക്കാനായി ഇപ്പോള്‍ പാകിസ്ഥാന്‍ ജയിലില്‍ അടച്ചിരിക്കുകയാണ്. ബാക്കി ഭീകരരൊക്കെ അന്ന് രക്ഷപ്പെട്ടെങ്കിലും നരേന്ദ്രമോദി അധികാരത്തിലെത്തിയതിനുശേഷം അജ്ഞാതരുടെ വെടിയേറ്റ് പലപ്പോഴായി മരിച്ചു. അജിത് ഡോവലിന്റെ ഓപ്പറേഷനാണ് ഇതിനുപിന്നില്‍ എന്നൊക്കെ അന്താരാഷ്ട്രതലത്തില്‍ തന്നെ പരാമര്‍ശം വന്നപ്പോഴാണ് മസൂദ് അസറിനെ ജയിലില്‍ അടച്ച് രക്ഷപ്പെടുത്താന്‍ ശ്രമിച്ചത്.

വൃന്ദ കാരാട്ട് ഇടപെട്ട മൂന്നാമത്തെ കേസ് ഗുജറാത്തില്‍ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയെ വധിക്കാന്‍ 2004 ജൂണ്‍ 15 ന് എത്തിയ ലഷ്‌കര്‍ ഇ ത്വയ്ബ സംഘം വെടിയേറ്റു മരിച്ചതായിരുന്നു. അന്നവര്‍ നിരപരാധികളാണെന്നും ഉദ്യോഗസ്ഥരെ ജയിലില്‍ അടക്കണമെന്നും ആവശ്യപ്പെട്ട് സമരം നയിച്ചത് വൃന്ദയായിരുന്നു. പിന്നീട് കേന്ദ്ര ആഭ്യന്തര സെക്രട്ടറിയായിരുന്ന ജി.കെ.പിള്ളയും അമേരിക്കയില്‍ പിടിയിലായ ഡേവിഡ് ഹെഡ്‌ലി എന്ന ഭീകരനും വെടിയേറ്റു മരിച്ചവര്‍ ലഷ്‌കര്‍ ഭീകരരാണെന്ന കാര്യ സാക്ഷ്യപ്പെടുത്തി. മാത്രമല്ല, ഇതിന്റെ പിന്നിലെ രാഷ്ട്രീയ ഗൂഢാലോചനയും അന്നത്തെ ആഭ്യന്തരമന്ത്രി പി.ചിദംബരം കളിച്ച കളികളും പുറത്തുവന്നു. ഭീകരര്‍ക്കുവേണ്ടി ഇവരൊക്കെ ഒന്നിച്ചാണ് പ്രവര്‍ത്തിക്കുന്നത് എന്ന കാര്യവും വെളിപ്പെട്ടു. രക്തസാക്ഷിയായ ഇഷ്രറത്ത് ജഹാന്റെ പേരില്‍ ആംബുലന്‍സ് സര്‍വ്വീസ് ഉദ്ഘാടനം ചെയ്തതും വൃന്ദ കാരാട്ട് ആയിരുന്നു. മുഖ്യമന്ത്രിയുടെ വീട്ടില്‍ നടത്തിയ ലൗജിഹാദ് ഓപ്പറേഷനിലും ഇടനിലക്കാരിയായതും അദ്ദേഹത്തെ സ്വാധീനിക്കാന്‍ ശ്രമിച്ചതും വൃന്ദ കാരാട്ട് ആയിരുന്നു എന്നകാര്യം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ ഭീകരരുടെ പിന്നിലെ പ്രചോദനം എന്താണ് എന്ന കാര്യം സി.പി.എം അന്വേഷിക്കുമോ?

ലൗജിഹാദുമായി ബന്ധപ്പെട്ട് കണ്ണൂരിലെ ബിഷപ്പിന്റെ സ്ഥാനാരോഹണച്ചടങ്ങില്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍ നടത്തിയ പരാമര്‍ശത്തിനെതിരെ ജോണ്‍ ബ്രിട്ടാസ് പ്രസംഗിച്ചതു കൂടി ഈ അവസരത്തില്‍ പരിശോധിക്കേണ്ടതാണ്. ഹിന്ദു-ക്രിസ്ത്യന്‍ യുവതികളെ ലൗജിഹാദിന് വിധേയരാക്കുന്നതിനെതിരെ ക്രിസ്തീയ സഭകള്‍ ജാഗ്രത പാലിക്കണമെന്നാണ് വി.മുരളീധരന്‍ പറഞ്ഞത്. ‘ഇന്ന് തലശ്ശേരി കലാപത്തിന്റെ വാര്‍ഷികമാണ്. ഇപ്പോള്‍ ഇവിടെ മതസൗഹാര്‍ദ്ദം പുലരുകയാണ്. അത് തടസ്സപ്പെടുത്തരുത്’ എന്നൊക്കെയായിരുന്നു ജോണ്‍ ബ്രിട്ടാസിന്റെ പരാമര്‍ശം. അണികള്‍ക്ക് നന്നായി സുഖിച്ചു എന്നുമാത്രമല്ല, ബ്രിട്ടാസ് വി.മുരളീധരനെ പഞ്ഞിക്കിട്ടു എന്ന് സോഷ്യല്‍ മീഡിയ സഖാക്കള്‍ പ്രചരിപ്പിക്കുകയും ചെയ്തു. ഒരു മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ബ്രിട്ടാസിനോടുള്ള സൗഹൃദം വെച്ചുകൊണ്ടു തന്നെ പറയട്ടെ, ബ്രിട്ടാസ് കാര്യങ്ങള്‍ കുറച്ചുകൂടി നന്നായി പഠിക്കണം. തലശ്ശേരി കലാപം സൃഷ്ടിച്ചതിന്റെ ഉത്തരവാദിത്തം സി.പി.എമ്മിനാണെന്ന് കലാപം അന്വേഷിച്ച ജസ്റ്റിസ് ജോസഫ് വിതയത്തില്‍ അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല, കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ ഒന്‍പതാം പേജില്‍ സി.പി.ഐ ജില്ലാ സെക്രട്ടറിയായിരുന്ന എന്‍. ഇ.ബലറാം കൊടുത്ത സത്യവാങ്മൂലത്തില്‍ ഇന്ത്യയില്‍ ആദ്യമായി ഒരു മുസ്ലീം പള്ളി പൊളിച്ചത് മാടായി പള്ളിയാണ് എന്ന കാര്യവും പറഞ്ഞിട്ടുണ്ട്. അയോദ്ധ്യാ പ്രശ്‌നത്തിനുകൂടി ഒരു തിരുത്തലാണ് ഇക്കാര്യം. കലശം വരവിന് എതിരെയുള്ള ചെരിപ്പേറ് അടക്കമുള്ള കാര്യങ്ങളിലെ സി.പി.എം പങ്കാളിത്തം വ്യക്തമാണ്. അതുകൊണ്ട് വി.മുരളീധരന് എതിരെ തള്ളുന്നതിന് മുന്‍പ് വിതയത്തില്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഒന്ന് മനസ്സിരുത്തി വായിക്കുന്നത് നല്ലതാണ്. തലശ്ശേരിയിലെ അതേ സംഭവങ്ങളുടെ തനിയാവര്‍ത്തനമാണ് ജഹാംഗീര്‍ പുരിയിലും ഉത്തരേന്ത്യയിലെ പല സ്ഥലത്തും നടക്കുന്നത്. ഈ മതേതര ഭാരതത്തില്‍ മുസ്ലീം പള്ളികളുടെ മുന്നില്‍ക്കൂടി ഇതര മതസ്ഥരുടെ ഘോഷയാത്രകള്‍ പാടില്ല എന്ന് ശഠിക്കുന്നത് എന്ത് മതേതരത്വമാണ്? ഭാരതം ഭരിക്കുന്നത് താലിബാനല്ല. സി. പി.എം ശ്രമിക്കുന്നത് ഇവിടെ താലിബാന്‍ ഭരണം കൊണ്ടുവരാനാണ്. അറിഞ്ഞോ അറിയാതെയോ സി.പി.എമ്മിന്റെ എല്ലാ നീക്കങ്ങളും ജിഹാദികളെയും താലിബാനെയും സഹായിക്കുന്നതാണ്. സി.പി.എമ്മില്‍ ചവിട്ടി മെതിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഹിന്ദുക്കള്‍ ഇത് തിരിച്ചറിയുന്ന ഒരു കാലം അനതിവിദൂരമല്ല. മുസ്ലീംലീഗ് കൂടി എത്തുന്നതോടെ രണ്ട് ഇസ്ലാമിക കക്ഷികള്‍ തമ്മിലുള്ള സഖ്യമായി സി.പി.എമ്മും ലീഗും മാറും. എന്തായാലും മുഗളന്മാരെയും അവരുടെ ജസിയയെയും ഹിന്ദു മതവെറിയെയും ചെറുത്തു തോല്‍പ്പിക്കാന്‍ ആയെങ്കില്‍ ഭാരതവും ഹിന്ദുത്വവും സനാതനധര്‍മ്മവും ഇനിയും ഈ മണ്ണില്‍ പുലരും. അതിന് പ്രാണന്‍ കൊടുക്കാന്‍ തയ്യാറുള്ള സമൂഹം ഭാരതത്തിലുണ്ട് എന്ന കാര്യം ജിഹാദികള്‍ അറിയണം.

Share4TweetSendShare

Related Posts

ഉദയനിധി മുതല്‍ വി.ഡി. സതീശന്‍ വരെ

ഉദയനിധി മുതല്‍ വി.ഡി. സതീശന്‍ വരെ

സംഘടിത ന്യൂനപക്ഷങ്ങള്‍ കയ്യടക്കിയ കേരളം

സംഘടിത ന്യൂനപക്ഷങ്ങള്‍ കയ്യടക്കിയ കേരളം

ഹിന്ദുക്കളും ജീവിച്ചോട്ടെ

ഹിന്ദുക്കളും ജീവിച്ചോട്ടെ

മാധ്യമരംഗത്തെ വിഷപ്പാമ്പുകൾ

മാധ്യമരംഗത്തെ വിഷപ്പാമ്പുകൾ

ടെക് ജിഹാദും കോര്‍പ്പറേറ്റ് ജിഹാദും

ടെക് ജിഹാദും കോര്‍പ്പറേറ്റ് ജിഹാദും

തിരഞ്ഞെടുപ്പുകള്‍ നല്‍കുന്ന പാഠം

തിരഞ്ഞെടുപ്പുകള്‍ നല്‍കുന്ന പാഠം

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies