ഇഫ്താറിന്റെ ഗുണഗണങ്ങളെക്കുറിച്ച് പഴയ കോണ്‍ഗ്രസ് നേതാവ് കെ.വി തോമസിന് സംസ്ഥാന നിയമസഭയിലെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന് ഒരു ക്ലാസെടുത്തിട്ടുണ്ട്. ചില്ലറ ക്ലാസൊന്നുമല്ല അത്. ഐ.എ.എസ്. പരീക്ഷയ്ക്ക് പഠിക്കുന്നവര്‍ പോലും മന:പാഠമാക്കേണ്ട വരികളാണത്. വര്‍ഗ്ഗീയ സംഘര്‍ഷവും വെറുപ്പും വളരുന്ന വേളയില്‍ എല്ലാവരും ഒരു വേദിയില്‍ ഒത്തുകൂടുന്നത് ഇഫ്താറിനാണ് എന്നതാണ് അതിന്റെ മുഖ്യ ഗുണം. മുഖ്യമന്ത്രിയുടെ ഇഫ്താറില്‍ പ്രതിപക്ഷനേതാവും പ്രതിപക്ഷ നേതാവിന്റെ ഇഫ്താറില്‍ മുഖ്യമന്ത്രിയും പങ്കെടുക്കുന്നത് കേരളത്തിന്റെ കീഴ്വഴക്കം. കരുണാകരനാണ് ഇത് തുടങ്ങിവെച്ചത് എന്നത് അതിലേറെ പ്രധാന സംഗതി. രമേശ് ചെന്നിത്തല മുതലുള്ള നേതാക്കളൊക്കെ മുറതെറ്റിക്കാതെ ഇത് തുടര്‍ന്നു വന്നു എന്നത് അതിലും വലിയ മേന്മ. ഇത്തരത്തിലുള്ള പാരമ്പര്യം വി.ഡി സതീശന് കടുകിട തെറ്റിക്കാതെ പിന്തുടരുകയും വിജയന് സഖാവ് അതില്‍ പങ്കെടുത്ത് സതീശന്റെ വായില്‍ കാരക്ക വെച്ചു കൊടുക്കുകയും ചെയ്തു എന്നതു കേരളത്തിന്റെ മതേതര ചരിത്രത്തില്‍ സ്വര്‍ണ്ണലിപിയാല്‍ രേഖപ്പെടുത്തേണ്ട കാര്യമല്ലേ.
ഇഫ്താറിന് ക്ഷണിച്ച് മൂക്കറ്റം ഭക്ഷണം നല്കിയാല് ഇഫ്താറിന്റെ പുണ്യം പോയിട്ട് മുസ്ലിം വോട്ടു പോലും കിട്ടുമോ എന്നത് ഈ രാഷ്ട്രീയ കുരുടന്മാര് അറിയുന്നില്ല. നോമ്പിന്റെയും ഇഫ്താറിന്റെയും പുണ്യം അള്ളാഹു നല്‍കുന്നതാണെന്നും വിശ്വാസിയല്ലാത്ത ഒരാള്‍ക്കും അത് കിട്ടില്ലെന്നും മുസ്ലിം മതപണ്ഡിതനായ യൂസഫല്ഖര്ദാവി മത വിധിയെഴുത്ത് നടത്തിയിട്ടുണ്ട്. തങ്ങള്‍ക്ക് യാതൊരു പുണ്യവും കിട്ടാത്ത എന്നാല്‍ ഇസ്ലാമിക സാമ്രാജ്യത്വത്തിന്റെ അടിമത്തവേല സ്വയം ഏറ്റെടുക്കുന്ന ഇഫ്താര്‍ വിരുന്ന് എന്ന കാട്ടിക്കൂട്ടലുകള്‍ കണ്ട് ഇസ്ലാമിസ്റ്റുകള്‍ പൊട്ടിച്ചിരിക്കും. ഇഫ്താര്‍ വിരുന്നുണ്ട് ഏമ്പക്കം വിട്ടശേഷം പുണ്യത്തിന്റെ നാലയലത്തു പോലുമെത്താത്ത അവിശ്വാസികളായ വിരുന്നു സല്ക്കാരക്കാരോട് അവര്‍ സഹതപിക്കും.