Friday, July 24, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home വാർത്ത

മാധ്യമവിചാരണ അധാര്‍മ്മികം: പി.എസ്. ശ്രീധരന്‍പിള്ള

കേസരി വെബ്‌ഡെസ്ക്കേസരി വെബ്‌ഡെസ്ക്
Apr 28, 2022

മാധ്യമങ്ങളിലൂടെ വിചാരണ ചെയ്യപ്പെടുന്ന പുതിയ പ്രവണത അധാര്‍മ്മികമാണെന്ന് ബഹു. ഗോവ ഗവര്‍ണര്‍ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള.

Google NewsAdd Kesari Weekly as a preferred source on Google

പക്ഷപാതപരമായി വിധി നിര്‍ണയിക്കാന്‍ ന്യായാധിപന്മാരെ ഇത്തരം മാധ്യമചര്‍ച്ചകള്‍ പ്രേരിപ്പിക്കുമെന്നും ഏതുരംഗത്തെയും പോലെ മാധ്യമരംഗത്തും ധാര്‍മ്മികതയാണ് മര്‍മ്മപ്രധാനം എന്ന ബോധമില്ലാത്തുകൊണ്ടാണ് ഇത്തരം ചര്‍ച്ചകള്‍ സംഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മഹാത്മാഗാന്ധി കോളേജ് ഓഫ് മാസ് കമ്മ്യൂണിക്കേഷന്റെ വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാധ്യമപ്രവര്‍ത്തനം ഇന്ത്യന്‍ സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിന്റെ മര്‍മ്മങ്ങളിലൊന്നാണ്. ഗാന്ധിജിയുടെ ജീവിതത്തിന്റെ മര്‍മ്മവും ധര്‍മ്മമാണ്. വ്യത്യസ്തതകളെ മാനിക്കലാണ് ഭാരതീയ ധര്‍മ്മം. വൈവിധ്യങ്ങളില്‍ അഭിരമിക്കാം. എന്നാല്‍ അത് വൈരുദ്ധ്യമാകരുത് അദ്ദേഹം പറഞ്ഞു.

മാധ്യമങ്ങള്‍ നിര്‍ണായകമായ സ്വാധീനശക്തി: സ്വാമി വിവേകാമൃതാനന്ദപുരി
കോഴിക്കോട്: മാധ്യമങ്ങള്‍ സമൂഹത്തിലെ നിര്‍ണായകമായ സ്വാധീനശക്തിയാണെന്ന് കോഴിക്കോട് അമൃതാനന്ദമയി മഠം അദ്ധ്യക്ഷന്‍ സ്വാമി വിവേകാമൃതാനന്ദപുരി. പരിപാടിയില്‍ അനുഗ്രഹ ഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങള്‍ മനുഷ്യന്റെ സമസ്ത ജീവിതത്തേയും സ്വാധീനിക്കുന്നുണ്ട്. സാധാരണ ജനങ്ങള്‍ക്ക് സത്യവും അസത്യവും ഏതെന്ന് വേര്‍തിരിച്ചറിയാന്‍ സഹായിക്കുകയെന്നതാണ് മാധ്യമങ്ങളുടെ കടമ. മൂല്യാധിഷ്ഠിതമായ പ്രവര്‍ത്തനമാണ് ഈ മേഖലയില്‍ ആവശ്യം. മഹാത്മാഗാന്ധി സ്‌കൂള്‍ ഓഫ് മാസ് കമ്മ്യൂണിക്കേഷന്‍ ഇക്കാര്യം ഫലപ്രദമായി നിറവേറ്റുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ADVERTISEMENT

പുതിയ മാധ്യമ സംസ്‌കാരം സൃഷ്ടിക്കണം: അഡ്വ. പി.കെ. ശ്രീകുമാര്‍
കോഴിക്കോട്: മാധ്യമ മേഖലയില്‍ പുതിയ സംസ്‌കാരം സൃഷ്ടിക്കാന്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന മീഡിയ സ്‌കൂളിലൂടെ സാധിക്കുമെന്ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി അഡ്വ. പി.കെ. ശ്രീകുമാര്‍ പറഞ്ഞു. ചടങ്ങില്‍ അദ്ധ്യക്ഷ ഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മാധ്യമ മേഖലയില്‍ ഗാന്ധിജി തന്റേതായ നിലയില്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. പത്രാധിപര്‍ എന്ന നിലയില്‍ അദ്ദേഹം മികച്ച സംഭാവനകളാണ് നല്‍കിയിട്ടുള്ളത്. മാധ്യമ പ്രവര്‍ത്തനത്തെ സ്വാതന്ത്ര്യസമരവുമായി ബന്ധിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. ഗാന്ധിജിയുടെ പേരില്‍ ആരംഭിക്കുന്ന മീഡിയ സ്‌കൂള്‍ അദ്ദേഹത്തിന്റെ ദര്‍ശനങ്ങളില്‍ നിന്ന് പ്രേരണ ഉള്‍ക്കൊള്ളുന്നതായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദേശീയബോധവും സാമൂഹിക പ്രതിബദ്ധതയും ആവശ്യം: ഡോ. എന്‍.ആര്‍. മധു
കോഴിക്കോട്: മാധ്യമപ്രവര്‍ത്തകര്‍ക്ക് ദേശീയബോധവും സാമൂഹിക പ്രതിബദ്ധതയും ആവശ്യമാണെന്ന് കേസരി മുഖ്യപത്രാധിപര്‍ ഡോ. എന്‍.ആര്‍. മധു പറഞ്ഞു. ചടങ്ങില്‍ ആമുഖപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇത്തരമൊരു മീഡിയ സ്‌കൂള്‍ യാഥാര്‍ത്ഥ്യമാവുന്നതിലൂടെ നിരവധി ആളുകളുടെ വളരെക്കാലത്തെ സ്വപ്‌നമാണ് സാക്ഷാത്കരിക്കപ്പെടുന്നത്. കേരളത്തിന്റെ മാധ്യമ രംഗത്ത് നവീനമായ മാധ്യമ സംസ്‌കാരം സൃഷ്ടിക്കാന്‍ മഹാത്മാ ഗാന്ധി സ്‌കൂള്‍ ഓഫ് മാസ് കമ്മ്യൂണിക്കേഷന്‍ പ്രതിജ്ഞാബദ്ധമാണ്. പ്രമുഖരും പ്രഗത്ഭരുമായ നിരവധി പേരുടെ പങ്കാളിത്തം ഈ സംരംഭത്തിന് ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാധ്യമങ്ങളുടെ ഗുണനിലവാരം വര്‍ധിക്കണം: പി.എസ്. രാകേഷ്
കോഴിക്കോട്: മാധ്യമപ്രവര്‍ത്തനത്തിന്റെ ഗുണമേന്മ ഇനിയും വര്‍ധിക്കേണ്ടതുണ്ടെന്ന് കാലിക്കറ്റ് പ്രസ് ക്ലബ്ബ് സെക്രട്ടറി പി.എസ്.രാകേഷ് പറഞ്ഞു. ചടങ്ങില്‍ ആശംസാ ഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മാധ്യമ മേഖല വലിയ പ്രതിസന്ധികള്‍ നേരിടുകയാണ്. മാധ്യമങ്ങള്‍ക്ക് സമൂഹത്തില്‍ നിന്ന് നിരന്തരം വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവരുന്നുണ്ട്. എന്നാല്‍ ജനാധിപത്യ മൂല്യങ്ങള്‍ ശക്തിപ്പെടുത്തുന്നതില്‍ മാധ്യമങ്ങള്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണെന്നും അദ്ദേഹം പറഞ്ഞു.

 


മീഡിയ സ്‌കൂളിന്റെ പ്രൊമോ വീഡിയോ അഡ്വ. കെ.കെ. ബാലറാമും ബ്രോഷര്‍ പ്രകാശനം കോഴിക്കോട് അമൃതാനന്ദമയി മഠം അദ്ധ്യക്ഷന്‍ സ്വാമി വിവേകാമൃതാനന്ദപുരിയും നിര്‍വ്വഹിച്ചു.


ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി അഡ്വ. പി.കെ. ശ്രീകുമാര്‍ അദ്ധ്യക്ഷനായി. കേസരി മുഖ്യപത്രാധിപര്‍ ഡോ. എന്‍.ആര്‍. മധു ആമുഖഭാഷണം നടത്തി. കാലിക്കറ്റ് പ്രസ് ക്ലബ് സെക്രട്ടറി പി.എസ്. രാകേഷ് ആശംസകള്‍ നേര്‍ന്നു. എ.കെ. അനുരാജ് സ്വാഗതവും സി.എം. രാമചന്ദ്രന്‍ നന്ദിയും പറഞ്ഞു.

ShareTweetSendShare

Related Posts

നീറ്റ് പരീക്ഷാ ക്രമക്കേട്: സമയബന്ധിതമായ അന്വേഷണം വേണമെന്ന് എബിവിപി

അക്രമങ്ങളെയും അരക്ഷിതാവസ്ഥയെയും അപലപിച്ച് എബിവിപി

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി വധക്കേസില്‍ സിബിഐ നിഷ്പക്ഷമായ അന്വേഷണം ഉറപ്പാക്കണം: വിഎച്ച്പി

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി വധക്കേസില്‍ സിബിഐ നിഷ്പക്ഷമായ അന്വേഷണം ഉറപ്പാക്കണം: വിഎച്ച്പി

കുട്ടികളുടെ സര്‍വതോമുഖ വികാസത്തിന് സാംസ്‌കാരിക വിദ്യാഭ്യാസം അത്യാവശ്യം: ജസ്റ്റിസ് സി. ഹരിശങ്കർ

കുട്ടികളുടെ സര്‍വതോമുഖ വികാസത്തിന് സാംസ്‌കാരിക വിദ്യാഭ്യാസം അത്യാവശ്യം: ജസ്റ്റിസ് സി. ഹരിശങ്കർ

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് ഛത്തർപൂരിൽ തുടക്കം

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് ഛത്തർപൂരിൽ തുടക്കം

വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

Shopping Cart

Latest

നീറ്റ് പരീക്ഷാ ക്രമക്കേട്: സമയബന്ധിതമായ അന്വേഷണം വേണമെന്ന് എബിവിപി

അക്രമങ്ങളെയും അരക്ഷിതാവസ്ഥയെയും അപലപിച്ച് എബിവിപി

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി വധക്കേസില്‍ സിബിഐ നിഷ്പക്ഷമായ അന്വേഷണം ഉറപ്പാക്കണം: വിഎച്ച്പി

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി വധക്കേസില്‍ സിബിഐ നിഷ്പക്ഷമായ അന്വേഷണം ഉറപ്പാക്കണം: വിഎച്ച്പി

കുട്ടികളുടെ സര്‍വതോമുഖ വികാസത്തിന് സാംസ്‌കാരിക വിദ്യാഭ്യാസം അത്യാവശ്യം: ജസ്റ്റിസ് സി. ഹരിശങ്കർ

കുട്ടികളുടെ സര്‍വതോമുഖ വികാസത്തിന് സാംസ്‌കാരിക വിദ്യാഭ്യാസം അത്യാവശ്യം: ജസ്റ്റിസ് സി. ഹരിശങ്കർ

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് ഛത്തർപൂരിൽ തുടക്കം

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് ഛത്തർപൂരിൽ തുടക്കം

വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

നിശ്ശബ്ദ സമര്‍പ്പണത്തിന്റെ പുണ്യതീര്‍ത്ഥം: ഗോപാല്‍ജിയുടെ സംഘനിഷ്ഠമായ ജീവിതയാത്ര

നിശ്ശബ്ദ സമര്‍പ്പണത്തിന്റെ പുണ്യതീര്‍ത്ഥം: ഗോപാല്‍ജിയുടെ സംഘനിഷ്ഠമായ ജീവിതയാത്ര

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

കേരളം കാണാത്ത കേരള സ്റ്റോറികള്‍

കേരളം കാണാത്ത കേരള സ്റ്റോറികള്‍

നരേന്ദ്രമോദിയുടെ നയതന്ത്ര യാത്രകള്‍

നരേന്ദ്രമോദിയുടെ നയതന്ത്ര യാത്രകള്‍

പ്രിയങ്ക് ഖാര്‍ഗെയുടെ പരിദേവനങ്ങള്‍

പ്രിയങ്ക് ഖാര്‍ഗെയുടെ പരിദേവനങ്ങള്‍

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies