കോഴിക്കോട് : കേളപ്പജി ഉപ്പുസത്യഗ്രഹ സ്മൃതിയാത്രയ്ക്ക് തുടക്കമായി. കോഴിക്കോട് തളി മഹാദേവ ക്ഷേത്രാങ്കണത്തിൽ നിന്നാരംഭിച്ച യാത്രയുടെ ഉദ്ഘാടനം മേയർ ബീനാ ഫിലിപ്പ് നിർവ്വഹിച്ചു . പ്രഭാകരൻ പാലേരി, എം. ബാലകൃഷ്ണൻ, അനൂപ് കുന്നത്ത് എന്നിവർ സംസാരിച്ചു. ഏപ്രിൽ 23 നു പയ്യന്നൂരിൽ സമാപിക്കുന്ന സ്മൃതി യാത്രയ്ക്ക് വിവിധ കേന്ദ്രങ്ങളിൽ സ്വീകരണമുണ്ടാകും.