Saturday, July 19, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • മറ്റുള്ളവ …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • മറ്റുള്ളവ …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home മുഖപ്രസംഗം

സാംസ്‌കാരിക ഹിന്ദുവും മത ഹിന്ദുവും

Print Edition: 8 April 2022

ഹിന്ദുത്വം ഈ നാടിന്റെ സംസ്‌കാരവും മതവും ദേശീയതയുമാണ്. ആ നിലയ്ക്കാണ് ഭാരതീയ പൗരന്മാരെല്ലാം ഹിന്ദുക്കളാണെന്ന വിശാല കാഴ്ചപ്പാട് ഉരുത്തിരിയുന്നത്. മതപരമായി ക്രിസ്ത്യാനിയും മുസ്ലിമും പാഴ്‌സിയും തുടങ്ങിമറ്റ് പല വിഭാഗങ്ങളും ഹിന്ദുക്കളല്ലാതിരിക്കുമ്പോഴും സാംസ്‌കാരികമായും ദേശീയമായും അവര്‍ ഹിന്ദുക്കളാണ്. ഭാരതീയ സാംസ്‌കാരിക മൂല്യങ്ങള്‍ ജീവിതത്തില്‍ പിന്‍തുടരാന്‍ ശ്രമിക്കുന്നവരും ആ മൂല്യങ്ങളില്‍ അഭിമാനമുള്ളവരുമാണ് ഭാരതത്തിലെ ഭൂരിപക്ഷം ക്രൈസ്തവരും മുസ്ലിങ്ങളും. ഭാരതത്തിന്റെ ദേശീയ മൂല്യങ്ങളിലും അവര്‍ വിശ്വസിക്കുന്നവരാണ്. ഭാരതീയ സാംസ്‌കാരിക ദേശീയ മൂല്യങ്ങള്‍ക്കെതിരെ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ പ്രവര്‍ത്തിക്കുന്നതുപോലെ സ്വതന്ത്രഭാരതത്തിലെ ക്രൈസ്തവരോ മുസ്ലിങ്ങളോ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പറയാന്‍ കഴിയില്ല. എന്നാല്‍ ആ കമ്മ്യൂണിസ്റ്റുകള്‍ ഹൈന്ദവ മത സ്ഥാപനങ്ങളായ ദേവസ്വംബോര്‍ഡുകള്‍ ഭരിക്കുകയും ക്ഷേത്രങ്ങളെയും അതിന്റെ വിശ്വാസങ്ങളെയും സ്ഥാവരജംഗമ സ്വത്തുക്കളെയും നശിപ്പിക്കുകയും ചെയ്യുന്ന സവിശേഷ സാഹചര്യമാണ് കേരളത്തില്‍ നിലനില്‍ക്കുന്നത്. കേരളത്തിലെ ക്ഷേത്ര ഭൂമികള്‍ മുഴുവന്‍ ഭൂപരിഷ്‌കരണത്തിന്റെ മറവില്‍ പിടിച്ചെടുത്ത അതേ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ തന്നെയാണ് ഇപ്പോള്‍ ദേവസ്വംഭൂമി കൈയേറിയവര്‍ക്ക് അദാലത്തിലൂടെ പട്ടയം നല്കി ക്ഷേത്രങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുന്നത്. കമ്മ്യൂണിസ്റ്റുകാരനായ ദേവസ്വം മന്ത്രി ഗുരുവായൂരില്‍ പോയി തൊഴുതതിന് വിശദീകരണം നല്‍കേണ്ടിവന്ന നാടാണിത്. ഗുരുവായൂര്‍ എത്തിയ മുഖ്യമന്ത്രി വിജയന്‍ ആ വിളക്കു കാണുന്നിടത്താണോ നിങ്ങളുടെ ഗുരുവായൂരപ്പന്‍ എന്ന് ഹിന്ദു വിശ്വാസികളെ പരിഹസിച്ചിരുന്നു. ശബരിമല മേല്‍ശാന്തി നല്‍കിയ തീര്‍ത്ഥവും പ്രസാദവും തിരസ്‌ക്കരിക്കുകയും താന്‍ ഇത്തരം വെള്ളം കുടിക്കാറില്ലെന്ന് നിന്ദിച്ച് പറയുകയും ചെയ്ത കമ്മ്യൂണിസ്റ്റ് ദേവസ്വം മന്ത്രി ഭരിക്കുന്ന അമ്പലങ്ങളാണ് കേരളത്തിലുള്ളത്. ഇവിടെ ആര് ക്ഷേത്രത്തില്‍ പ്രവേശിക്കണം, പ്രവേശിക്കേണ്ട എന്ന് തീരുമാനിക്കുന്നത് ”ഞങ്ങളിലില്ലാ ഹൈന്ദവ രക്തം” എന്നു വിളിക്കുന്ന കമ്മ്യൂണിസ്റ്റ് ദേവസ്വം ഭാരവാഹികളാണ്. ഈ പ്രശ്‌ന പരിസരത്തില്‍ നിന്നു കൊണ്ടുവേണം ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തില്‍ ഭരതനാട്യം അവതരിപ്പിക്കുന്നതില്‍ നിന്നും പുറത്താക്കപ്പെട്ട മന്‍സിയ ശ്യാം കൃഷ്ണ എന്ന കലാകാരിയുടെ പ്രശ്‌നങ്ങളെ വിശകലനം ചെയ്യാന്‍. ഈ വര്‍ഷത്തെ കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ആറാം ദിനത്തില്‍ മന്‍സിയയുടെ ഭരതനാട്യം ഉള്‍പ്പെടുത്തിയിരുന്നു. പരിപാടി ഏല്‍പ്പിക്കുമ്പോള്‍ മതം ഏതാണെന്ന് ചോദിക്കുകയും തനിക്ക് മതമില്ലെന്ന് അവര്‍ മറുപടി പറയുകയും ചെയ്തിരുന്നു. ജന്മം കൊണ്ട് മുസ്ലിമായിരുന്ന മന്‍സിയ ഭാരതീയ കലയായ ഭരതനാട്യം പഠിച്ചതിനാല്‍ മുസ്ലിം മതത്തിലെ ചിലര്‍ക്കെങ്കിലും അവര്‍ അനഭിമതയായി തീര്‍ന്നു. മലപ്പുറം വള്ളുവമ്പ്രത്ത് സ്വദേശിനിയായിരുന്ന മന്‍സിയ ചെറുപ്പം മുതലേ ക്ഷേത്ര കലകളോട് ആഭിമുഖ്യം കാട്ടുകയും അത് സാധനാപൂര്‍വ്വം പഠിക്കുകയും ചെയ്തു. ഇതിന്റെ പേരില്‍ യാഥാസ്ഥിതിക മുസ്ലീങ്ങള്‍ അവരെ ഒറ്റപ്പെടുത്തുകയും അമ്മ ക്യാന്‍സര്‍ ബാധിച്ച് മരിച്ചപ്പോള്‍ സംസ്‌കാര ചടങ്ങുകള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്തിരുന്നു. മദ്രാസ് സര്‍വ്വകലാശാലയില്‍ നിന്നും എം.എ ഭരതനാട്യം ഒന്നാം റാങ്കില്‍ പാസ്സായ മന്‍സിയ ഒരു ഹിന്ദു യുവാവിനെയാണ് വിവാഹം കഴിച്ചിരിക്കുന്നത്. ഭരതമുനിയുടെ നാട്യശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ ചിട്ടപ്പെടുത്തപ്പെട്ടിട്ടുള്ള ഭരതനാട്യം പഠിക്കുകയും നൃത്തത്തെ ഉപജീവനവും ഉപാസനയുമായി കാണുകയും ചെയ്യുന്ന ഒരു പെണ്‍കുട്ടി ജന്മംകൊണ്ട് മുസ്ലിമാണെങ്കിലും ഇനി അവര്‍ ഒരു മതത്തിലും ഉള്‍പ്പെടുന്നില്ല എങ്കിലും സാംസ്‌കാരികമായി അവര്‍ ഹിന്ദുവാണെന്ന പരിഗണന നല്‍കി ക്ഷേത്ര മതില്‍ കെട്ടിനുള്ളില്‍ നൃത്തമവതരിപ്പിക്കാന്‍ അനുമതി നല്‍കേണ്ടതായിരുന്നു. എന്നാല്‍ മുസ്ലിം മതമൗലികവാദികളെ തൃപ്തിപ്പെടുത്താന്‍ കമ്മ്യൂണിസ്റ്റുകാരായ ദേവസ്വം അധികൃതര്‍ ഉയര്‍ത്തിയ സാങ്കേതിക പ്രശ്‌നമാണ് മന്‍സിയ ഹിന്ദുമത വിശ്വാസിയല്ല എന്നത്. ഈ അടുത്ത കാലത്ത് കണ്ണൂരിലെ പാര്‍ട്ടി ഗ്രാമത്തില്‍ മകന്‍ മുസ്ലിം പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിന്റെ പേരില്‍ അച്ഛനെ ക്ഷേത്രപരിപാടിയില്‍ നിന്നു വിലക്കിയ ക്ഷേത്ര ഭരണാധികാരിമാരും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാരായിരുന്നു എന്നത് ഇതിനോട് ചേര്‍ത്തുവായിക്കേണ്ടതാണ്.

മതമൗലികവാദികളായ മുസ്ലിങ്ങളെ സംബന്ധിച്ച് സംഗീതവും നൃത്തവും ചിത്രരചനയുമെല്ലാം ഹറാമാണ്. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ സംഗീതോപകരണങ്ങള്‍ അഗ്‌നിക്കിരയാക്കുകയും കലാകാരന്‍മാരെ വെടിവച്ചുകൊല്ലുകയും വരെ ചെയ്തുകൊണ്ടിരിക്കുകയാണ്. താലിബാന്‍വത്ക്കരിക്കപ്പെട്ട ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ക്ക് ക്ഷേത്രകലകള്‍ പഠിക്കുകയും രംഗത്തവതരിപ്പിക്കുകയും ചെയ്യുന്ന ഒരു മുസ്ലിം നാമധാരിയായ പെണ്‍കുട്ടിക്ക് വേദി നിഷേധിക്കുന്നതിലൂടെ ഉണ്ടാകുന്ന ചില രാഷ്ട്രീയ നേട്ടങ്ങള്‍ ഉണ്ട്. എന്നു മാത്രമല്ല ഭാരതീയ കലകളും ഹൈന്ദവസംസ്‌കാരവും പിന്‍തുടരുന്ന ഇതര മതസ്തരെ പരോക്ഷമായി തടയാനും ഈ പ്രവൃത്തി കൊണ്ട് കഴിയും. ഹിന്ദുനവോത്ഥാനമെന്നാല്‍ ഹിന്ദുമതത്തിന്റെ സെമറ്റിക്ക്‌വല്‍ക്കരണമാണെന്നു ധരിക്കുന്ന ചിലരും മന്‍സിയക്കെതിരെ രംഗത്തു വന്നിട്ടുണ്ട്. കശ്മീര്‍ താഴ്‌വരയില്‍ ഒരു കാലത്ത് മുസ്ലിം മതഭീകരതയ്ക്ക് ഇരയായി ജീവന്‍ രക്ഷിക്കാന്‍ വേണ്ടി മതം മാറേണ്ടി വന്ന ഹിന്ദു പണ്ഡിറ്റുകള്‍ കാലങ്ങള്‍ക്ക് ശേഷം ഹിന്ദുമതത്തിലേയ്ക്ക് മടങ്ങിവരാന്‍ തയ്യാറായി. എന്നാല്‍ യാഥാസ്ഥിതിക ഹിന്ദു പുരോഹിതര്‍ ഇവരെ തിരിച്ചുവരാന്‍ മതനിയമങ്ങള്‍ അനുസരിക്കുന്നില്ലെന്നു ശഠിച്ചതില്‍ നിന്നാണ് പിന്നീട് ഹിന്ദു വംശഹത്യയ്ക്ക് അനുകൂലമായ സാഹചര്യം ഉണ്ടായത്. കശ്മീര്‍ ഫയല്‍സ് പോലൊരു സിനിമ കേരളത്തിന്റെ പശ്ചാത്തലത്തിലും സംഭവിക്കണമെന്നാഗ്രഹിക്കുന്നവര്‍ക്ക് വേണ്ട ഇതിവൃത്തം അണിയറയില്‍ ഒരുക്കുന്നവരില്‍ ജിഹാദികള്‍ക്കൊപ്പം കമ്മ്യൂണിസ്റ്റുകളും ഉറച്ചുനില്‍ക്കുന്നുണ്ടെന്ന് കൂടല്‍മാണിക്യം സംഭവം വിളിച്ചു പറയുന്നു.

ടിപ്പുവിന്റെയും ഹൈദറുടെയും പോര്‍ച്ചുഗീസുകാരുടെയും പടയോട്ടങ്ങളിലും പിന്നീട് മാപ്പിള കലാപങ്ങളിലും ആയിരക്കണക്കിന് ക്ഷേത്രങ്ങള്‍ തകര്‍ക്കുകയും ഹിന്ദുക്കളെ ബലമായി മതം മാറ്റുകയും ചെയ്യുകയുണ്ടായി. പില്‍ക്കാലത്ത് മുസ്ലിം മതമൗലികവാദികള്‍ കേരളത്തിലെ ക്ഷേത്രോത്സവങ്ങള്‍ അലങ്കോലപ്പെടുത്തുകയും ക്രിസ്ത്യന്‍ മതപ്രചാരകര്‍ അമ്പലമുറ്റത്തുവരെ എത്തി സുവിശേഷ പ്രസംഗം നടത്തുകയും ഒക്കെ ചെയ്ത നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. താരതമ്യേന ദുര്‍ബലരായ ഹിന്ദു സമൂഹം ഇത്തരം സാഹചര്യത്തില്‍ നിന്ന് രക്ഷനേടാന്‍ നടത്തിയ പ്രതിരോധത്തിന്റെ ഭാഗമായിരുന്നു അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ല എന്ന ക്ഷേത്രപരിസരത്ത് സ്ഥാപിച്ചിരുന്ന ബോര്‍ഡുകള്‍. ഹിന്ദുക്കള്‍ കടല്‍കടന്നാല്‍ മതം മാറിപ്പോകുമെന്ന് ഭയന്ന ഒരു തലമുറ ഉണ്ടായിരുന്നു. അങ്ങിനെയാണ് സമുദ്രബന്ദി എന്ന ദുരാചാരമുണ്ടായത്. കടല്‍ കടന്നു പോയ ഹിന്ദുവിനെ പതിതനായി കണക്കാക്കിയിരുന്നു. പനി ബാധിച്ചിരിക്കുമ്പോള്‍ ദഹനശേഷി കുറവായതുകൊണ്ട് വൈദ്യന്‍ കഞ്ഞി കഴിക്കാന്‍ പറഞ്ഞതിനെ ജീവിതകാലം മുഴുവന്‍ അലംഘ്യമായ ആചാരമായി കൊണ്ടു നടക്കാന്‍ പാടില്ല. സദ്യ പോലും ദഹിക്കുന്ന ആരോഗ്യമുള്ള കാലത്ത് മുന്‍ കരുതലിന്റെ കഞ്ഞികുടിച്ച് കഴിയേണ്ട കാര്യമില്ല. സംഘടിത ഹിന്ദു സമാജം ഇന്ന് യാഥാര്‍ത്ഥ്യമാണ്. അവന് ആവശ്യത്തിനുള്ള ദഹനശേഷിയും കരുത്തുമുള്ളിടത്തോളം കാലം ഒന്നിനേയും ഭയപ്പെടേണ്ടതില്ല. ക്ഷേത്രാചാരമര്യാദകള്‍ പാലിച്ചുകൊണ്ട് സാംസ്‌കാരിക ഹിന്ദുത്വത്തിന്റെ പാതയില്‍ സഞ്ചരിക്കുന്ന ഏതൊരാള്‍ക്കും ക്ഷേത്രപ്രവേശനം നല്‍കേണ്ടതാണ്. അപ്പോള്‍ യേശുദാസും മന്‍സിയയുമൊന്നും അമ്പലപ്പറമ്പിലെ രണ്ടാം തരം പൗരന്‍മാരാവില്ല. കമ്മ്യൂണിസ്റ്റ് ഭരണക്കാര്‍ ക്ഷേത്രത്തിനുണ്ടാക്കുന്ന അശുദ്ധിയൊന്നും ഭാരതീയ സംസ്‌കാരത്തിന്റെ ഭാഗമായ കലകളും സംഗീതവും പിന്‍തുടരുന്ന യേശുദാസും മന്‍സിയയും അമ്പലത്തില്‍ കയറിയതു കൊണ്ട് ഉണ്ടാകാന്‍ പോകുന്നില്ല.

Tags: FEATUREDMansiyaKoodalmanikyamമന്‍സിയകൂടല്‍മാണിക്യം
Share2TweetSendShare

Related Posts

മാനബിന്ദുക്കളെ മാനഭംഗപ്പെടുത്തുന്നവര്‍

കമ്മ്യൂണിസ്റ്റുകള്‍ക്ക് ഹറാമാകുന്ന ഭാരതമാതാ

ബഹുദൂരം താണ്ടുന്ന ഒരുചുവട്

താലിബാനിസം തലപൊക്കുമ്പോള്‍

മതം കെടുത്തുന്ന ലോകസമാധാനം

നയതന്ത്ര സിന്ദൂര്‍ തുടരുമ്പോള്‍….

Shopping Cart

Latest

സ്ത്രീശാക്തീകരണത്തിലൂടെ മാത്രമേ രാഷ്ട്രം പുരോഗമിക്കുകയുള്ളൂ: സർസംഘചാലക്

മാനബിന്ദുക്കളെ മാനഭംഗപ്പെടുത്തുന്നവര്‍

അഹല്യാബായി : ഭരണം സേവനമാക്കിയ സതീരത്നം

കമ്മ്യൂണിസ്റ്റുകള്‍ക്ക് ഹറാമാകുന്ന ഭാരതമാതാ

ആത്മരക്ഷയുടെ അഗ്നിനാളങ്ങള്‍

ഭരണഘടനാ ഭേദഗതിയുടെ രാഷ്ട്രീയം

സർവകലാശാലാ ഭേദഗതി ബിൽ: ഗവർണർക്ക്  നിവേദനം നൽകി എബിവിപി

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

ബഹുദൂരം താണ്ടുന്ന ഒരുചുവട്

ബലൂചിസ്ഥാന്‍ ഇനി എത്രകാലം പാകിസ്ഥാനില്‍?

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: kesariweekly@gmail.com

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: editor@kesariweekly.com

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies