ഇസ്ലാമിക രാജ്യത്ത് ജീവിക്കാന്‍ വേണ്ടി നമ്മുടെ നാട്ടില്‍ നിന്നും പലരും അഫ്ഗാനിസ്ഥാനിലേക്ക് ഹിജറ ചെയ്തിട്ടുണ്ട്. അക്കൂട്ടത്തില്‍ ഖിലാഫത്ത് ഭരണത്തില്‍ കഴിയേണ്ട ഒരാള്‍ ഇങ്ങ് കേരളത്തിലെ പാലക്കാട്ട് ജില്ലാ ജഡ്ജിയായി വിലസുന്നു എന്നാണ് നാട്ടുകാര്‍ക്ക് പരാതി. സംഗീതവും നൃത്തവുമൊന്നും കേള്‍ക്കാനും കാണാനും വയ്യാത്തവര്‍ താലിബാന്റെ ഖിലാഫത്ത് ഭരണപ്രദേശത്തേക്ക് പോയ്‌ക്കോട്ടെ എന്നും അവര്‍ പറയുന്നുണ്ട്. പാലക്കാട് നഗരത്തിലെ ഗവ. മോയന്‍ ലോവര്‍ പ്രൈമറി സ്‌കൂളില്‍ മാര്‍ച്ച് 19-ന് വൈകുന്നേരം നടന്ന ഡോ. നീനാപ്രസാദിന്റെ നൃത്തപരിപാടി സ്‌കൂളിനു സമീപം താമസിക്കുന്ന ജില്ലാ ജഡ്ജി കലാം പാഷയുടെ താലിബാന്‍ മനസ്സിന് ഒട്ടും പിടിച്ചില്ല. ജില്ലാ ജഡ്ജിയെന്ന അധികാരമുപയോഗിച്ച് അദ്ദേഹം നൃത്തപരിപാടി തടഞ്ഞു. പോലീസ് വന്ന് നൃത്തപരിപാടി അവസാനിപ്പിക്കണമെന്നും സമീപത്തു താമസിക്കുന്ന ജഡ്ജിക്ക് ഇത് ഒട്ടും ഇഷ്ടമല്ലെന്നും പറഞ്ഞത് ഇടതുപക്ഷം ഭരിക്കുന്ന കേരളത്തിലാണ്. ശ്രീചിത്രന്‍. എം.ജെ.എഴുതിയ ‘ഇതിഹാസങ്ങളെ തേടി’ എന്ന പുസ്തകത്തിന്റെ പ്രകാശനവേളയിലാണ് നൃത്തപരിപാടി സംഘടിപ്പിച്ചത്. നൃത്തം തുടങ്ങിയത് രാത്രി എട്ടുമണിക്ക്. രാത്രി പത്തുമണിക്ക് ശേഷം മൈക്ക് ഉപയോഗിച്ച് പരിപാടി നടത്തരുതെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. ഇതിലും മീതെയാണ് താലിബാന്‍ ജഡ്ജിയുടെ ഫത്വ ഉണ്ടായതും പോലീസ് അത് നടപ്പാക്കിയതും.
പ്രശസ്ത നര്‍ത്തകിയാണ് ഡോ. നീനാപ്രസാദ്. മഹാഭാരതത്തിലെ ശ്രീകൃഷ്ണ – അര്‍ജുന ബന്ധത്തെ ആസ്പദമാക്കി ‘സഖ്യം’ എന്ന പേരില്‍ ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സോളോ നൃത്തം അവര്‍ തയ്യാറാക്കിയതായിരുന്നു. അതിലെ കൃഷ്ണസ്തുതി അസഹ്യമായതിനാലാവാം സംഗീത വിരുദ്ധ ഇസ്ലാമിക പാരമ്പര്യം പിന്‍തുടരുന്ന ജഡ്ജി നൃത്തപരിപാടി തടഞ്ഞത് എന്ന് കരുതുന്നവരുണ്ട്. ജനുവരി 26 ന് ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്താന്‍ വിസമ്മതിച്ചയാളാണ് ഈ ‘നിയമജ്ഞന്‍’ എന്ന് കേള്‍ക്കുന്നു. നിയമവിരുദ്ധമായി ഒരു കത്തു വഴി തന്റെ ഭാര്യയെ മുത്തലാഖ് ചൊല്ലിയതിന്റെ പേരില്‍ കേസ്സില്‍ പെട്ടിരിക്കുന്നയാളുമാണ് ഇദ്ദേഹം. കേസ് കൊടുത്തതിന്റെ പേരില്‍ ഇയാളും സഹോദരന്‍ കമാല്‍ പാഷയും, വിവാഹമോചനത്തിന് തയ്യാറായില്ലെങ്കില്‍ പ്രത്യാഘാതമുണ്ടാകുമെന്ന് തന്നെ ഭീഷണിപ്പെടുത്തിയെന്നും ഭാര്യ പറഞ്ഞതായി കേള്‍ക്കുന്നു. കേരള ഹൈക്കോടതിയിലെ റിട്ട. ജഡ്ജിയാണ് കമാല്‍ പാഷ. പുരോഗമന കലാസാഹിത്യ സംഘം ഈ സംഭവത്തില്‍ പ്രതികരിച്ചുവെങ്കിലും ജഡ്ജിയുടെ പേര് പരാമര്‍ശിക്കാന്‍ തയ്യാറായില്ല. മറ്റ് ഇസ്ലാമിസ്റ്റു മൂടുതാങ്ങികളായ ഒരു ‘മതേതര’ സാംസ്‌കാരിക പ്രവര്‍ത്തകനെയും ഇതിനെതിരെ പ്രതികരിക്കാന്‍ കണ്ടില്ല.
Comments