Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം നേർപക്ഷം

ഹിജാബിന്റെ പിന്നില്‍ വിഘടനവാദികള്‍ തന്നെ

ജി. കെ. സുരേഷ് ബാബുജി. കെ. സുരേഷ് ബാബു
25 March 2022

കര്‍ണ്ണാടകത്തിലെ വിദ്യാലയങ്ങളില്‍ സ്‌കൂള്‍ യൂണിഫോമിനു പകരം ഹിജാബ് ധരിക്കാനുള്ള അവകാശം തേടി മതമൗലികവാദ സംഘടനകളുടെ പിന്തുണയോടെ നല്‍കിയ ഹര്‍ജികള്‍ കര്‍ണ്ണാടക ഹൈക്കോടതി തള്ളി. യൂണിഫോം ഉള്ള വിദ്യാലയങ്ങളില്‍ മതവസ്ത്രങ്ങള്‍ വിലക്കിക്കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഏതാനും വിദ്യാര്‍ത്ഥിനികള്‍ ഹൈക്കോടതിയിലെത്തിയത്.

Google NewsAdd Kesari Weekly as a preferred source on Google

മതവസ്ത്രങ്ങള്‍ വിലക്കിയ സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി ശരിവെച്ചു. ഹിജാബ് ധരിക്കുന്നത് ഇസ്ലാം മതത്തിലെ അനിവാര്യമായ നിഷ്ഠയല്ലെന്ന് ഹൈക്കോടതിയുടെ വിശാലബെഞ്ച് വിധിച്ചു. ഉഡുപ്പി, കുന്ദാപ്പുര ഗവണ്‍മെന്റ് കോളേജുകളിലെ ഒന്‍പത് വിദ്യാര്‍ത്ഥിനികളാണ് അടുത്തിടെ യൂണിഫോമിന് പകരം ഹിജാബ് ധരിച്ച് എത്തിയതും നിയമപ്പോരാട്ടം നടത്തിയതും. ഹൈക്കോടതിയിലെ ഹര്‍ജിയില്‍ ചീഫ് ജസ്റ്റിസ് ഋതുരാജ് അവസ്തി, ജസ്റ്റിസ് കൃഷ്ണ എസ്.ദീക്ഷിത്, ജസ്റ്റിസ് ജെ.എം.ഖാസി എന്നിവരടങ്ങിയ ബെഞ്ച് മൂന്ന് ചോദ്യങ്ങളാണ് പ്രധാനമായും പരിഗണിച്ചത്:

1. ഹിജാബ് ഇസ്ലാം മതത്തിലെ ഒഴിച്ചുകൂടാന്‍ പറ്റാത്ത ആചാരമാണോ?

ADVERTISEMENT

2. വിദ്യാലയങ്ങളിലെ യൂണിഫോം മൗലികാവകാശങ്ങളുടെ ലംഘനമാണോ?

3. യൂണിഫോം ഉള്ള വിദ്യാലയങ്ങളില്‍ മതവസ്ത്രങ്ങള്‍ പാടില്ലെന്ന ഉത്തരവ് മൗലികാവകാശങ്ങള്‍ ലംഘിക്കുന്നുണ്ടോ? – എന്നിവയായിരുന്നു ഈ ചോദ്യങ്ങള്‍.

ഓരോ ചോദ്യത്തിനും കോടതി വളരെ വ്യക്തമായ ഉത്തരമാണ് നല്‍കിയത്. ഖുര്‍ആനും മറ്റ് മതഗ്രന്ഥങ്ങളും വിശദമായി പരിശോധിച്ച് കോടതി ‘ഖുര്‍ആനില്‍ ഹിജാബ് ധരിക്കണമെന്ന് പറയുന്നില്ല’ എന്ന് കണ്ടെത്തി. ഒഴിവാക്കിയാല്‍ മതത്തിന്റെ അന്തസ്സത്ത തന്നെ ഇല്ലാതാകുന്നവയാണ് മതാചാരത്തിന്റെ അനുപേക്ഷണീയ ഘടകമായി കണക്കാക്കേണ്ടത്. ഹിജാബ് ആ തരത്തില്‍പ്പെട്ട അനുപേക്ഷണീയ ഘടകമായി കാണാനാവില്ല. ഹിജാബ് ധരിക്കാത്തതുകൊണ്ട് ഇസ്ലാമിന് കോട്ടം ഉണ്ടാകില്ലെന്നും ആദ്യ ചോദ്യത്തിന് ഉത്തരമായി കോടതി പറഞ്ഞു.

യൂണിഫോമിനെ മതവിശ്വാസത്തിന്റെ പേരില്‍ എതിര്‍ക്കുന്നത് ശരിയല്ലെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. ഹിജാബ് അനുവദിച്ചാല്‍ യൂണിഫോം എന്നതിന് അര്‍ത്ഥമില്ലാതാകും. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഒരേ തരത്തിലുള്ള വസ്ത്രമാണ് യൂണിഫോം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. മതവസ്ത്രങ്ങള്‍ വിലക്കുന്ന ഉത്തരവ് ഇറക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്ന് കോടതി വ്യക്തമാക്കി. ഭരണഘടന വിഭാവനം ചെയ്യുന്ന സമത്വം ഉറപ്പാക്കാനാണ് യൂണിഫോം നടപ്പാക്കുന്നത്. അതുകൊണ്ടുതന്നെ മതവസ്ത്രങ്ങള്‍ വിലക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്ന് കോടതി വ്യക്തമാക്കി.

ഹിജാബ് ഭരണഘടനയുടെ 25-ാം അനുച്ഛേദമനുസരിച്ചുള്ള മതസ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരുന്നതല്ലെന്നും കോടതി കണ്ടെത്തി. യൂണിഫോം സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് ഭരണഘടനയുടെ അനുച്ഛേദം 19 (1) (എ) അനുസരിച്ചുള്ള അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയോ 21-ാം അനുച്ഛേദം അനുസരിച്ചുള്ള സ്വകാര്യതയുടെയോ ലംഘനമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഹിജാബ് വിവാദമാക്കിയതിനു പിന്നില്‍ അദൃശ്യകരങ്ങള്‍ പ്രവര്‍ത്തിച്ചുവെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. മതസൗഹാര്‍ദ്ദം തകര്‍ക്കാനുള്ള ശ്രമങ്ങള്‍ ചിലരുടെ ഭാഗത്തുനിന്നും ഉണ്ടായി. ഇക്കാര്യങ്ങളില്‍ അന്വേഷണം നടക്കുന്നതിനാല്‍ ഇപ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ പറയുന്നില്ലെന്നും കോടതി വ്യക്തമാക്കി. ഹിജാബ് പ്രക്ഷോഭത്തിലെ ഭീകരവാദ സാന്നിധ്യം സംബന്ധിച്ച തെളിവുകളും രേഖകളും പോലീസ് മുദ്രവെച്ച കവറുകളില്‍ ഹാജരാക്കിയിരുന്നു. ഇവ സൂക്ഷ്മമായി പരിശോധിച്ച കോടതി അന്വേഷണം കഴിവതും വേഗം പൂര്‍ത്തിയാക്കി കുറ്റവാളികള്‍ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദ്ദേശിച്ചു.

കോടതിവിധി വന്നതിനെ തുടര്‍ന്ന് തൊട്ടടുത്ത ദിവസം തന്നെ കര്‍ണ്ണാടകത്തില്‍ വിധിക്കെതിരെ 10 മുസ്ലീം സംഘടനകളുടെ നേതൃത്വത്തില്‍ ബന്ദിന് ആഹ്വാനം ചെയ്തു. ഭീകരസംഘടനകളുടെ ബന്ദ് ആഹ്വാനം എവിടെയും കാര്യമായ പ്രതികരണം ഉണ്ടാക്കിയില്ല. ഒരിടത്തും കടകള്‍ അടഞ്ഞില്ല. ഗതാഗതം മുടങ്ങിയില്ല. സ്‌കൂളുകളും ഓഫീസുകളും പതിവുപോലെ പ്രവര്‍ത്തിച്ചു. പൊതു-സ്വകാര്യ വാഹനങ്ങള്‍ പതിവുപോലെ ഓടി. ദേശീയ മുസ്ലീങ്ങള്‍ ഭീകരര്‍ നടത്തിയ ആഹ്വാനത്തെ തള്ളിക്കളഞ്ഞു. ഒരു പ്രകടനം നടത്താന്‍ പോലും ഭീകരസംഘടനകള്‍ക്ക് കഴിഞ്ഞില്ല.

ഹിജാബ് ഏര്‍പ്പെടുത്താന്‍ വേണ്ടി ഭീകരസംഘടനകള്‍ ആസൂത്രിതമായ ശ്രമമാണ് നടത്തിയത്. കുന്ദാപുര ഭണ്ഡാര്‍ക്കര്‍ കോളേജിലെയും ഉഡുപ്പി ഗവണ്‍മെന്റ് പി.യു വനിതാ കോളേജിലെയും വിദ്യാര്‍ത്ഥിനികള്‍ നേരത്തെ ഹിജാബ് ധരിച്ചിരുന്നവരല്ല. അടുത്തിടെ പോപ്പുലര്‍ ഫ്രണ്ടിന്റെ നേതൃത്വത്തിലാണ് ഇവിടെ വിദ്യാര്‍ത്ഥിനികളെ ഹിജാബ് ധരിപ്പിക്കാനുള്ള ശ്രമം തുടങ്ങിയത്. ഒരുദിവസം പൊടുന്നനെ യൂണിഫോമിന് പകരം ഹിജാബ് അടക്കമുള്ള ഇസ്ലാമിക വസ്ത്രരീതിയുമായി വിദ്യാര്‍ത്ഥിനികള്‍ കോളേജില്‍ എത്തുകയായിരുന്നു. തുടര്‍ന്ന് ഇതിനെതിരെ മറ്റു മതസ്ഥരായ വിദ്യാര്‍ത്ഥികള്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തി. കോളേജ് അധികൃതര്‍ യൂണിഫോം നിര്‍ബ്ബന്ധിതമാക്കിയതിനെ തുടര്‍ന്ന് സമരം തെരുവിലേക്കെത്തി. ഇതേ തുടര്‍ന്നാണ് സംഘര്‍ഷാവസ്ഥ ഇല്ലാതാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഹിജാബ് നിരോധിച്ച് ഉത്തരവിറക്കിയത്.

ഹിജാബിനുവേണ്ടിയുള്ള പ്രക്ഷോഭത്തിലും തുടര്‍ന്നുള്ള സംഭവങ്ങളിലും ഏറ്റവും കൂടുതല്‍ വ്യക്തമാകുന്ന കാര്യം മതഭീകരസംഘടനകളുടെ ഇടപെടലാണ്. ഭാരതത്തെ ഛിന്നഭിന്നമാക്കാനും പ്രത്യേക ഇസ്ലാമിക രാഷ്ട്രങ്ങളാക്കി മാറ്റാനും സ്വപ്‌നം കണ്ടു നടക്കുന്ന ഇസ്ലാമിക ഭീകരസംഘടനകളാണ് പൗരത്വ നിയമഭേദഗതിക്കെതിരായ സമരത്തിലും ഇപ്പോള്‍ ഹിജാബിനു വേണ്ടിയുള്ള സമരത്തിലും പങ്കെടുക്കുന്നത് എന്നകാര്യം ശ്രദ്ധേയമാണ്. കുന്ദാപ്പുരയിലെ സാധാരണ കോളേജുകളില്‍ പഠിക്കുന്ന, വളരെ സാധാരണക്കാരായ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി രംഗത്തുവന്നത് ഇന്ത്യയിലെ തന്നെ ഏറ്റവും കനത്ത പ്രതിഫലം വാങ്ങുന്ന മുതിര്‍ന്ന അഭിഭാഷകരായിരുന്നു. കര്‍ണ്ണാടക ഹൈക്കോടതി വിധി വന്ന് മണിക്കൂറുകള്‍ക്കകം സുപ്രീംകോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്യപ്പെട്ടു. എന്നാല്‍ കേസ് അടിയന്തിരമായി പരിഗണിക്കാനുള്ള യാതൊരു സാഹചര്യവും ഇപ്പോള്‍ ഇല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

ഹിജാബിന് പിന്നാലെ അറേബ്യന്‍ ഭക്ഷണരീതിയും ജീവിതരീതിയും അടിച്ചേല്‍പ്പിക്കാനും ഭാരതത്തിന്റെ തനത് സംസ്‌കാരമായ ഹിന്ദു ആചാരങ്ങളെയും വിശ്വാസങ്ങളെയും തകര്‍ത്തെറിയാനും ആസൂത്രിതമായ ശ്രമം നടക്കുന്നുണ്ട്. അനാദിയും അനന്തവും അവിച്ഛിന്നവുമായ സനാതന ധര്‍മ്മത്തിന്റെയും ഹിന്ദു സംസ്‌കാരത്തിന്റെയും തകര്‍ച്ച ലക്ഷ്യമിട്ടുള്ള കോടികളുടെ ഇടപാടാണ് ഇതിന്റെ പിന്നില്‍. ലൗജിഹാദും ഹലാലും മാത്രമല്ല, ചില മാളുകളുടെ പ്രവര്‍ത്തനവും ഒക്കെത്തന്നെ ഈ പ്രതിഭാസത്തിന്റെ ഭാഗമായേ കാണാനാകൂ. സൗദി അറേബ്യയിലെ രാജകുടുംബങ്ങള്‍ പോലും ഉപേക്ഷിച്ച ഹിജാബ് ധരിക്കാന്‍ ഭാരതത്തിന്റെ ചില പോക്കറ്റുകളില്‍ മാത്രം നടക്കുന്ന സമരങ്ങളെ അങ്ങനെ തന്നെയേ കാണാന്‍ കഴിയൂ.

ഭാരതത്തില്‍ മതേതരത്വം നിലനില്‍ക്കണമെങ്കില്‍ ഹിന്ദുത്വം നിലനില്‍ക്കണം. ഭാരതത്തില്‍ നിന്ന് വേര്‍പെട്ട ബ്രഹ്‌മദേശം (മ്യാന്‍മര്‍), ഗാന്ധാരം (അഫ്ഗാനിസ്ഥാന്‍), പാകിസ്ഥാന്‍, ബംഗ്ലാദേശ് (വംഗദേശം) തുടങ്ങിയ എല്ലാ രാജ്യങ്ങളും ഹിന്ദുക്കള്‍ ന്യൂനപക്ഷമായതോടെ മതാധിഷ്ഠിത രാഷ്ട്രമായി മാറി. താലിബാന് മുന്നില്‍ എല്ലാ അവകാശങ്ങളും അടിയറ വെച്ച് ജീവിക്കാന്‍ കേഴുന്ന വനിതകളും മറ്റും നമ്മുടെ മുന്നിലുണ്ട്. കാശ്മീരിലെ ജനത അനുഭവിച്ച അതേ സാഹചര്യത്തിലേക്കാണ് കേരളത്തിലെ ജനങ്ങളും നീങ്ങുന്നതെന്ന് വിവേകമുള്ള പലരും ചൂണ്ടിക്കാട്ടിക്കഴിഞ്ഞു. കര്‍ണ്ണാടകത്തിലെ സര്‍ക്കാര്‍ ഭീകരതയ്ക്ക് കീഴടങ്ങാത്തതുകൊണ്ട് അവിടെ നിരോധനം നടപ്പാക്കാനായി. ഭീകരതയ്ക്ക് ഒത്താശ പിടിക്കുന്നവര്‍ ഭരണത്തില്‍ തന്നെ ഉള്ളതുകൊണ്ട് കേരളത്തില്‍ ഭീകരസംഘടനകള്‍ ഭരണത്തിന്റെ തണലില്‍ തഴച്ചു വളരുകയാണ്. വേണ്ടേ ഇതിനൊരു അന്ത്യം? ഭീകരതയ്‌ക്കെതിരായ ചെറുത്തുനില്‍പ്പിന് കേരളത്തിലെ ഹൈന്ദവരും ക്രൈസ്തവരും മാത്രമല്ല, ദേശീയ മുസ്ലീങ്ങള്‍ കൂടി സജ്ജരാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

Tags: Hijab
Share7TweetSendShare

Related Posts

ഉദയനിധി മുതല്‍ വി.ഡി. സതീശന്‍ വരെ

ഉദയനിധി മുതല്‍ വി.ഡി. സതീശന്‍ വരെ

സംഘടിത ന്യൂനപക്ഷങ്ങള്‍ കയ്യടക്കിയ കേരളം

സംഘടിത ന്യൂനപക്ഷങ്ങള്‍ കയ്യടക്കിയ കേരളം

ഹിന്ദുക്കളും ജീവിച്ചോട്ടെ

ഹിന്ദുക്കളും ജീവിച്ചോട്ടെ

മാധ്യമരംഗത്തെ വിഷപ്പാമ്പുകൾ

മാധ്യമരംഗത്തെ വിഷപ്പാമ്പുകൾ

ടെക് ജിഹാദും കോര്‍പ്പറേറ്റ് ജിഹാദും

ടെക് ജിഹാദും കോര്‍പ്പറേറ്റ് ജിഹാദും

തിരഞ്ഞെടുപ്പുകള്‍ നല്‍കുന്ന പാഠം

തിരഞ്ഞെടുപ്പുകള്‍ നല്‍കുന്ന പാഠം

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies