Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

ഗുജറാത്തിലെ കര്‍ണാവതിയില്‍ ചേര്‍ന്ന ആര്‍എസ്എസ് അഖില ഭാരതീയ പ്രതിനിധി സഭ അംഗീകരിച്ച പ്രമേയത്തിന്റെ പൂര്‍ണരൂപം.

കേസരി ഡെസ്ക്കേസരി ഡെസ്ക്
Mar 18, 2022

ഭാരതം സ്വയംപര്യാപ്തമാകാന്‍ തൊഴില്‍ അവസരങ്ങള്‍ പ്രോത്സാഹിപ്പിക്കണം

ഗുജറാത്തിലെ കര്‍ണാവതിയില്‍ ചേര്‍ന്ന ആര്‍എസ്എസ് അഖില ഭാരതീയ പ്രതിനിധി സഭ അംഗീകരിച്ച പ്രമേയത്തിന്റെ പൂര്‍ണരൂപം.

സമൃദ്ധമായ പ്രകൃതി വിഭവങ്ങള്‍, വിപുലമായ മാനവശേഷി, സ്വതഃസിദ്ധമായ സംരംഭകത്വ മികവ് എന്നിവകൊണ്ട് നമ്മുടെ കാര്‍ഷിക, നിര്‍മാണ, സേവന മേഖലകളില്‍ പരിവര്‍ത്തനം വരുത്തി, ധാരാളം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച്, സാമ്പത്തികരംഗത്തെ പുതിയ ഉയരങ്ങളിലെത്തിക്കാന്‍ ഭാരതത്തിന് കഴിയും. സമീപകാലത്ത് കൊവിഡ് മഹാമാരി, തൊഴില്‍, ഉപജീവന മേഖലകളില്‍ പ്രതിഫലിച്ചെങ്കിലും അത് സൃഷ്ടിച്ച പുതിയ അവസരങ്ങള്‍ സമൂഹത്തിലെ ചില വിഭാഗങ്ങള്‍ക്ക് നേട്ടങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. സമ്പൂര്‍ണ സമാജവും അത്തരം അവസരങ്ങള്‍ ഉപയോഗപ്പെടുത്തി തൊഴില്‍ മേഖലയിലെ വെല്ലുവിളികള്‍ ഇല്ലാതാക്കാന്‍ വര്‍ദ്ധിതവീര്യത്തോടെ പ്രവര്‍ത്തന സജ്ജമാകണം.

Google NewsAdd Kesari Weekly as a preferred source on Google

മനുഷ്യകേന്ദ്രീകൃതവും അധ്വാന പ്രധാനവും പരിസ്ഥിതി സൗഹൃദവും വികേന്ദ്രീകരണത്തില്‍ ഊന്നല്‍ നല്‍കുന്നതും നേട്ടങ്ങളുടെ ന്യായമായ വിതരണത്തില്‍ ശ്രദ്ധ ചെലുത്തുന്നതും ഗ്രാമീണ സാമ്പത്തിക മേഖലയെയും സൂക്ഷ്മ- ചെറുകിട-കാര്‍ഷിക പ്രധാനമായ വ്യവസായങ്ങളെയും ത്വരിതപ്പെടുത്തുന്നതുമായ ഭാരതീയ സാമ്പത്തിക മേഖലയ്ക്ക് ഊന്നല്‍ നല്കണമെന്നാണ് പ്രതിനിധിസഭയുടെ അഭിപ്രായം. ഗ്രാമീണ തൊഴില്‍ സാധ്യത, അസംഘടിത തൊഴില്‍മേഖലയിലെ ജോലി സാധ്യത, സ്ത്രീകള്‍ക്ക് തൊഴില്‍,  സാമ്പത്തിക രംഗത്ത് അവരുടെ മൊത്തം പങ്കാളിത്തം എന്നിവയെല്ലാം ഉത്തേജിപ്പിക്കണം. നൂതന സാങ്കേതികവിദ്യയും നമ്മുടെ സാമൂഹ്യ സാഹചര്യത്തിനിണങ്ങുന്ന നൈപുണ്യവും ഉപയോഗപ്പെടുത്താനുള്ള ശ്രമങ്ങള്‍ അനിവാര്യമാണ്.

മുന്‍പറഞ്ഞ കാര്യങ്ങളുടെ ആധാരത്തില്‍ തൊഴില്‍ സൃഷ്ടിക്കുന്ന വിജയകരമായ മാതൃകകള്‍ രാജ്യത്തെവിടെയും ലഭ്യമാണ്. അവ, പ്രാദേശിക പ്രത്യേകതകളും കഴിവുകളും ആവശ്യകതകളും പരിഗണിച്ചിട്ടുണ്ട്. സംരംഭകരും വ്യാപാരികളും ചെറുകിട സാമ്പത്തികസ്ഥാപനങ്ങളും സ്വയംസഹായ സംഘങ്ങളും സന്നദ്ധ സംഘടനകളും അത്തരം സ്ഥലങ്ങളില്‍ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍, സഹകരണ മേഖല, പ്രാദേശിക ഉത്പന്നങ്ങളുടെ നേരിട്ടുള്ള വിപണി, നൈപുണ്യവികസനം എന്നീ മേഖലയില്‍ ഉദ്യമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഈ പരിശ്രമങ്ങള്‍ കരകൗശലമേഖല, ഭക്ഷ്യ സംസ്‌കരണം, ഗാര്‍ഹിക ഉത്പന്നങ്ങള്‍, കുടുംബസംരംഭങ്ങള്‍ എന്നിവയ്‌ക്കെല്ലാം പ്രോത്സാഹനമായിട്ടുണ്ട്. മറ്റുള്ളവരുമായി അവരുടെ അനുഭവങ്ങള്‍ പങ്കുവച്ചുകൊണ്ട് ആവശ്യമുള്ളിടത്ത് അത് പകര്‍ത്താവുന്നതാണ്. ചില വിദ്യാഭ്യാസ, വ്യവസായ സ്ഥാപനങ്ങള്‍ തൊഴില്‍ സൃഷ്ടിക്കുന്നതില്‍ വലിയ സംഭാവന നല്കിയിട്ടുണ്ട്. ദുര്‍ബലരും അശരണരും ഉള്‍പ്പെടുന്ന സമൂഹത്തിലെ വലിയ വിഭാഗത്തിന്  സ്ഥിരമായ തൊഴിലവസരങ്ങള്‍ ലഭ്യമാക്കിയ വിജയ ഗാഥകളെയെല്ലാം പ്രതിനിധിസഭ അനുമോദിക്കുന്നു. സമൂഹത്തില്‍ ‘സ്വദേശിയുടെയും സ്വാവലംബനത്തിന്റെയും’  ചൈതന്യമുണര്‍ത്താനുള്ള ശ്രമങ്ങള്‍ നേരത്തേ സൂചിപ്പിച്ച ഉദ്യമങ്ങള്‍ക്ക് ആക്കം കൂട്ടും.

ADVERTISEMENT

വലിയ തൊഴില്‍സാധ്യതയുള്ള നമ്മുടെ ഉത്പാദനമേഖലയെ ശക്തിപ്പെടുത്തണം. ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ അത് സഹായിക്കും. ജോലി മാത്രം തേടുന്ന മാനസികാവസ്ഥയില്‍ നിന്ന് പുറത്തു കടക്കാന്‍ ജനങ്ങളെ, പ്രത്യേകിച്ചും യുവാക്കളെ, പഠനത്തിലൂടെയും ഉപദേശത്തിലൂടെയും ശ്രമിച്ച്, സംരംഭകത്വത്തിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കണം. അത്തരം സംരംഭകത്വശീലം സ്ത്രീകളിലും ഗ്രാമീണരിലും വിദൂരപ്രദേശങ്ങളിലും ഗിരിജനമേഖലകളിലും വളര്‍ത്തണം. വിദ്യാഭ്യാസ വിചക്ഷണരെയും വ്യാവസായിക-സാമൂഹ്യ നേതാക്കളെയും സാമൂഹ്യ സംഘടനകളെയും മറ്റു സ്ഥാപനങ്ങളെയും ഇക്കാര്യത്തില്‍ സജീവ പങ്കാളികളാക്കാന്‍ കഴിയും. ഇതിന് സര്‍ക്കാരും മറ്റു പരിശ്രമങ്ങളും ഒന്നിച്ചു പോകണം.

ദ്രുതഗതിയില്‍ മാറിവരുന്ന ആഗോള സാമ്പത്തിക, സാങ്കേതിക വെല്ലുവിളികളെ നേരിടുന്നതിന് ഒരു സമൂഹമെന്ന നിലയില്‍  നൂതനവഴികള്‍ തേടേണ്ടതുണ്ടെന്ന് പ്രതിനിധിസഭ കരുതുന്നു. വളര്‍ന്നുവരുന്ന ഡിജിറ്റല്‍ ഇക്കോണമി, കയറ്റുമതി എന്നിവയിലെ തൊഴിലവസരങ്ങളുടെയും സംരംഭകത്വത്തിന്റെയും സാധ്യതകള്‍ ശ്രദ്ധാപൂര്‍വം ആരായണം. ജോലിയിലും അതിനു മുമ്പുള്ള ഗവേഷണത്തിലും സാങ്കേതിക കണ്ടുപിടിത്തങ്ങളിലും സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഹരിത സാങ്കേതികവിദ്യയിലധിഷ്ഠിതമായ സംരംഭങ്ങള്‍ക്കും മാനവശേഷി പരിശീലനം വേണം.

സാമ്പത്തികരംഗം ശക്തിപ്പെടുത്തുന്നതിനും സുസ്ഥിരവും സമഗ്രവുമായ വികസനത്തിനുമായി ഭാരതകേന്ദ്രീകൃതമായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുവാന്‍ പ്രതിനിധിസഭ പൗരന്മാരോട് ആവശ്യപ്പെടുന്നു. ഭാരതത്തിന്റെ ശാശ്വതമൂല്യങ്ങളിലധിഷ്ഠിതമായ ആരോഗ്യകരമായ തൊഴില്‍സംസ്‌ക്കാരം രൂപപ്പെടുത്താന്‍ എല്ലാവിഭാഗം ജനങ്ങളോടും പ്രതിനിധിസഭ അഭ്യര്‍ഥിക്കുന്നു. അതുവഴി വിവിധതരത്തിലുള്ള തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുള്ള പരിശ്രമങ്ങള്‍ക്ക് ഉത്തേജകമായി ഭാരതം ആഗോള സാമ്പത്തിക രംഗത്ത് ശരിയായ സ്ഥാനം നേടുന്നതിന് അത് രാസത്വരകമായി പ്രവര്‍ത്തിക്കും.

സംഘടിത ശക്തിയിലൂടെ സമാജശക്തി ഉണര്‍ത്തും -ദത്താത്രേയ ഹൊസബാളെ

കര്‍ണ്ണാവതി: സംഘടിത ശക്തിയിലൂടെ സമാജശക്തി ഉണര്‍ത്തുകയാണ് ആര്‍എസ്എസിന്റെ ലക്ഷ്യമെന്ന് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. ഗുജറാത്തിലെ കര്‍ണ്ണാവതിയില്‍ നടന്ന മൂന്നു ദിവസത്തെ അഖില ഭാരതീയ പ്രതിനിധിസഭയുടെ സമാപനത്തോടനുബന്ധിച്ചുള്ള വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആര്‍എസ്എസ് ശതാബ്ദിയായ 2025 മുന്‍നിര്‍ത്തി വിശാലമായ കാര്യപരിപാടികള്‍ തയ്യാറാക്കിയിട്ടുണ്ട്. മൂന്നു വര്‍ഷത്തിനുള്ളില്‍ രാജ്യം മുഴുവനും സംഘപ്രവര്‍ത്തനം വ്യാപിപ്പിക്കും. ശാഖയിലെ സംഖ്യ മാത്രമല്ല സമാജത്തില്‍ സംഘസ്വാധീനം വര്‍ദ്ധിപ്പിക്കുകയാണ് ലക്ഷ്യം. ഓരോ ശാഖയും സമാജത്തെ ശക്തിപ്പെടുത്താന്‍ വേണ്ടിയുള്ളതാണ്. ദേശീയതയും സംഘടിത ബോധവും മുഴുവന്‍ സമാജത്തിലും എത്തേണ്ടതുണ്ട്.

ഗ്രാമവികാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൃഷി, ഗോസംരക്ഷണം, വിദ്യാഭ്യാസം അടക്കം ഗ്രാമത്തിന്റെ സ്വാശ്രയത്വം ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നുണ്ട്. വിദേശങ്ങളില്‍ മനപ്പൂര്‍വ്വമായും അല്ലാതെയും ഭാരതത്തിനെതിരായ പ്രചാരണങ്ങള്‍ കാലങ്ങളായി നടക്കുന്നുണ്ട്. ഇത്തരം മിഥ്യകളെ തകര്‍ക്കുന്നതിനായി നിരവധി ഗ്രന്ഥങ്ങളും ലേഖനങ്ങളും രാജ്യാന്തര തലത്തില്‍ വരും വര്‍ഷങ്ങളില്‍ രചിക്കും. രാജ്യം മുഴുവന്‍ പ്രഭാവിത ഭാരതം എന്ന സങ്കല്‍പ്പത്തെ അടിസ്ഥാനമാക്കി സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തിന്റെ ഭാഗമായി അമൃത മഹോത്സവ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഭാരതത്തിന്റെ വികസന മാതൃക തൊഴില്‍ സൗഹൃദവും പരിസ്ഥിതി അനുകൂലവും ചെറുകിട സംരംഭങ്ങളെ പിന്തുണയ്ക്കുന്നതുമാവണം. ഇതിനായി സ്വദേശി സ്വാവലംബ മാതൃകയാവണം മുന്നോട്ടുവയ്‌ക്കേണ്ടത്. ഭാരതത്തെ സാംസ്‌കാരികവും സമ്പന്നവുമായ രാഷ്ട്രമാക്കി മാറ്റണം. ഈ ലക്ഷ്യം മുന്‍നിര്‍ത്തി മുഴുവന്‍ സമാജവൂം ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എല്ലാ മണ്ഡലങ്ങളിലും ശാഖകള്‍
കര്‍ണ്ണാവതി: രാജ്യത്ത് വരുന്ന രണ്ട് വര്‍ഷത്തിനുള്ളില്‍ എല്ലാ മണ്ഡലങ്ങളിലേക്കും ശാഖകള്‍ എത്തിക്കുകയാണ് ലക്ഷ്യമെന്ന് ആര്‍എസ്എസ് സഹസര്‍കാര്യവാഹ് ഡോ. മന്‍മോഹന്‍ വൈദ്യ പറഞ്ഞു. കൊവിഡ് പ്രതിസന്ധിക്കിടയിലും കൂടുതല്‍ യുവാക്കള്‍ ആര്‍എസ്എസ് പ്രവര്‍ത്തനത്തിലേക്ക് ആകൃഷ്ടരായിട്ടുണ്ട്. കര്‍ണാവതിയില്‍ നടന്ന ആര്‍എസ്എസ് അഖിലഭാരതീയ പ്രതിനിധി സഭയില്‍ സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ അവതരിപ്പിച്ച വാര്‍ഷിക റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2020നെ അപേക്ഷിച്ച് 98.6 ശതമാനം പ്രവര്‍ത്തനങ്ങളും പുനരാരംഭിച്ചു. സാപ്താഹിക് മിലനുകളുടെ (പ്രതിവാര ശാഖകള്‍) എണ്ണത്തില്‍ വര്‍ധനവുണ്ട്. നിത്യശാഖകളില്‍ 61 ശതമാനവും വിദ്യാര്‍ത്ഥി ശാഖകളാണ്. ശേഷിക്കുന്ന 39 ശതമാനം വ്യവസായി ശാഖകളും. രാജ്യത്തൊട്ടാകെയുള്ള 6506 ഖണ്ഡുകളില്‍ 84 ശതമാനത്തിലും ശാഖകളുണ്ട്. 59,000 മണ്ഡലങ്ങളില്‍, 41 ശതമാനം മണ്ഡലങ്ങളില്‍ നേരിട്ടുള്ള ശാഖാപ്രവര്‍ത്തനം നടക്കുന്നു. 2303 നഗരങ്ങളില്‍ 94 ശതമാനത്തിലും ശാഖാ പ്രവര്‍ത്തനം നടക്കുന്നുണ്ട്. 2017 മുതല്‍ 2021 വരെ ഓരോ വര്‍ഷവും 20നും 35നും ഇടയില്‍ പ്രായമുള്ള ഒരു ലക്ഷം മുതല്‍ ഒന്നേകാല്‍ ലക്ഷം വരെ യുവാക്കള്‍ ആര്‍എസ്എസ് വെബ്‌സൈറ്റില്‍ ‘ജോയിന്‍ ആര്‍എസ്എസ്’ വഴി രജിസ്റ്റര്‍ ചെയ്തു.

രാജ്യത്ത് ഏപ്രില്‍ 15 മുതല്‍ ജൂലൈ പകുതി വരെ 104 കേന്ദ്രങ്ങളില്‍ സംഘ ശിക്ഷാ വര്‍ഗ്ഗുകള്‍ നടക്കും, ഓരോ വര്‍ഗ്ഗിലും ശരാശരി 300 പേര്‍ പങ്കെടുക്കും. കൊവിഡ് കാലത്ത് 5.50 ലക്ഷം സ്വയംസേവകര്‍ സേവനരംഗത്ത് സജീവമായി. ആശ്രമങ്ങളും ക്ഷേത്രങ്ങളും ഗുരുദ്വാരകളും സേവന പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍വ്വസജ്ജരായി രംഗത്തിറങ്ങിയത് ഭാരതം ജാഗ്രതയുള്ള രാഷ്ട്രമാണെന്നതിന്റെ ലക്ഷണമാണെന്നും മന്‍മോഹന്‍ വൈദ്യ ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 1248 പ്രതിനിധികളാണ് പ്രതിനിധിസഭയില്‍ പങ്കെടുത്തത്.

 

 

 

ShareTweetSendShare

Related Posts

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

സാമാജികസമരസത എന്ന ജീവനരസം

സാമാജികസമരസത എന്ന ജീവനരസം

ജപ്പാന്റെ സൈനിക നയംമാറ്റം

ജപ്പാന്റെ സൈനിക നയംമാറ്റം

ഗോരക്ഷ ഹിന്ദുധര്‍മ്മം

ഗോരക്ഷ ഹിന്ദുധര്‍മ്മം

Shopping Cart

Latest

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

ജ്ഞാനവിജ്ഞാനങ്ങളുടെ അതിരാത്രം

ജ്ഞാനവിജ്ഞാനങ്ങളുടെ അതിരാത്രം

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies