കോഴിക്കോട്: ജന്മഭൂമി കോഴിക്കോട് യൂണിറ്റ് പ്രിന്റർ ആന്റ് പബ്ലിഷറും, ക്ഷേത്രസംരക്ഷണ സമിതി മുന്‍ അധ്യക്ഷനും നിലവില്‍ ഉപാധ്യക്ഷനും, സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് മുൻ പ്രിൻസിപ്പലുമായിരുന്ന പ്രൊഫ. പി.സി. കൃഷ്ണവർമ്മരാജ അന്തരിച്ചു. ഏതാനും മാസങ്ങളായി ചികിത്സയിലായിരുന്ന അദ്ദേഹം വീട്ടില്‍ വച്ചാണ് അന്തരിച്ചത്. സംസ്കാരം മാങ്കാവ് കോവിലകം ശ്മശാനത്തില്‍ വൈകിട്ട് ആറുമണിക്ക് നടക്കും.
ഭാര്യ: കടന്നമണ്ണ കോവിലകത്ത് രാധ തമ്പുരാട്ടി. മക്കൾ: സുചിത്രവർമ്മ (അധ്യാപിക, കോഴിക്കോട് ശ്രീരാമകൃഷ്ണ മിഷൻ സ്കൂൾ), സുമിത്രവർമ്മ (അധ്യാപിക, മുംബൈ). മരുമക്കൾ: ബിജു കൃഷ്ണൻ (ബിസിനസ്), അനിൽവർമ്മ (ഐ.ബി.എം. മുംബൈ).