Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home മുഖലേഖനം

ദേശീയ വിദ്യാഭ്യാസ നയം ഒരു വര്‍ഷം പിന്നിടുമ്പോള്‍

എ. വിനോദ് കരുവാരക്കുണ്ട്എ. വിനോദ് കരുവാരക്കുണ്ട്
28 January 2022

പുതിയ ദേശിയ വിദ്യാഭ്യാസ നയം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചതോടെ വിദ്യാഭ്യാസ മേഖലയില്‍ എന്തെന്നില്ലാത്ത ഉണര്‍വ്വും പ്രതീക്ഷയുമാണ് കണ്ടുകൊണ്ടിരിക്കുന്നത്. രണ്ട് നൂറ്റാണ്ടുകള്‍ക്കപ്പുറം ബ്രിട്ടീഷുകാര്‍ തകര്‍ത്തെറിഞ്ഞ ഭാരതത്തിന്റെ തനത് വിദ്യാഭ്യാസത്തെ വീണ്ടെടുക്കാന്‍ കഴിയും എന്ന ആത്മവിശ്വാസം എല്ലാവരിലും ഉണ്ട്. വിദ്യാഭ്യാസ പരിവര്‍ത്തനത്തിലൂടെ മാത്രമേ നാടിന്റെ പരിവര്‍ത്തനം സാധ്യമാകൂ എന്ന ഉത്തമവിശ്വാസമാണ് നയരൂപീകരണത്തിന്റെ പിറകിലെ ശക്തി. 21-ാം നൂറ്റാണ്ടിലെ ആഗ്രഹങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കുമനുസരിച്ച് വരും തലമുറയെ രൂപപ്പെടുത്താന്‍ കഴിയുന്ന ഒരു വിദ്യാഭ്യാസ നയരേഖ അതുകൊണ്ട് തന്നെയാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇത് അടുത്ത 25-30 വര്‍ഷക്കാലത്തേക്ക് ഭാരതത്തിന്റെ സമസ്ത മേഖലകളെയും ആഴത്തില്‍ സ്വാധീനിക്കുന്ന പരിവര്‍ത്തനത്തിന്റെ അടിസ്ഥാന മാര്‍ഗ്ഗരേഖയായി നിലകൊള്ളും എന്ന കാര്യത്തിലും സംശയമില്ല. വൈയ്യക്തിക അര്‍ത്ഥാര്‍ജ്ജനത്തിന്റെ ഒരു മാര്‍ഗ്ഗമെന്നതിനപ്പുറം വ്യക്തിയുടെ സമഗ്ര വികാസവും ഭാരതവും ലോകവും ഇന്ന് അഭിമുഖീകരിക്കുന്ന വൈവിധ്യമാര്‍ന്ന വെല്ലുവിളികള്‍ക്ക് സമാധാനവും കണ്ടെത്താനുള്ള അനുഭവജ്ഞാനവും വീക്ഷണവും അന്വേഷണത്വരയും വളര്‍ത്തുന്ന വിദ്യാര്‍ത്ഥി കേന്ദ്രിത നയമായതിനാല്‍ തന്നെയാണ് ഒരു പുതിയ സൂര്യോദയത്തിന്റെ പ്രതീക്ഷ എല്ലാവരും വച്ചു പുലര്‍ത്തുന്നത്.

Google NewsAdd Kesari Weekly as a preferred source on Google

ഭാരതത്തിന്റെ വൈവിധ്യവും വൈപുല്യവും വര്‍ത്തമാന സാഹചര്യങ്ങളും സങ്കീര്‍ണ്ണതകളുമെല്ലാം സമഗ്രവും സൂക്ഷ്മവുമായി പരിഗണിച്ച് നയം കര്‍മ്മപഥത്തില്‍ എത്തിക്കുക എന്നത് വലിയ ദൗത്യമാണ്. മുന്‍ നയങ്ങള്‍ വന്നതിന് ശേഷം സമൂഹം പ്രതികരിച്ചതില്‍ നിന്നും വളരെ വിഭിന്നമായാണ് ഇത്തവണ പൊതു പ്രതികരണം ദൃശ്യമായത്. പല സംസ്ഥാന സര്‍ക്കാരുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും വിദ്യാഭ്യാസ ചിന്തകരും പൊതുസമൂഹവും ഭാവാത്മകമായാണ് പ്രതികരിച്ചത്. നയം നടപ്പാക്കേണ്ടതിന്റെ ചുമതല സര്‍ക്കാരുകള്‍ക്ക് മാത്രമുള്ളതാണെന്ന് ആരും കരുതുന്നില്ല. എന്നാല്‍ സര്‍ക്കാര്‍ തങ്ങള്‍ക്ക് ഒരു ഉത്തരവാദിത്തവുമില്ലെന്ന് പറഞ്ഞ് മാറി നില്‍ക്കുന്നുമില്ല. നയം നടപ്പാക്കി എടുക്കേണ്ടത് ജനകീയ ഇടപെടലുകളിലൂടെ ആയിരിക്കണം എന്ന ഉദാത്ത കാഴ്ചപാട് ഭരണാധികാരികള്‍ക്കുള്ളതുകൊണ്ട് മാത്രമാണ് ചരിത്രത്തിലാദ്യമായി ഭാരതത്തില്‍ ഒരു നയരേഖ ഇംഗ്ലീഷ് ഭാഷക്ക് പുറമെ ഭാരതത്തിലെ 22 ഔദ്യോഗിക ഭാഷകളിലേക്കും (ഭരണഘടനയിലെ പട്ടിക 8-ല്‍ ഉള്‍പ്പെടുത്തിയ ഭാഷകള്‍)പരിഭാഷപ്പെടുത്തി പൊതുജനമധ്യത്തില്‍ ലഭ്യമാക്കിയത്.

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പുതിയ വിദ്യാഭ്യാസ നയം നടപ്പാക്കാന്‍ താരതമ്യേന എളുപ്പമാണ്. സര്‍വ്വകലാശാലകള്‍ അടക്കമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്വയംഭരണ സ്വഭാവം അതിന് അവസരം നല്‍കുന്നു. എന്നാല്‍ വിവിധ ഭാഷകളും വൈവിധ്യമാര്‍ന്ന സാമൂഹ്യ-സാമ്പത്തിക സാഹചര്യങ്ങളും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും നിറഞ്ഞ സ്‌കൂള്‍ വിദ്യാഭ്യാസമേഖല വ്യത്യസ്ത കേന്ദ്ര ഏജന്‍സികളുടേയും വിവിധ സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടേയും നിയന്ത്രണത്തിലാണ്. 15 ലക്ഷം വിദ്യാലയങ്ങളും 96 ലക്ഷം അധ്യാപകരും ഒന്നു മുതല്‍ 12 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന 26 കോടി വിദ്യാര്‍ത്ഥികളും അടങ്ങുന്നതാണ് ഭാരതത്തിലെ സ്‌കൂള്‍ വിദ്യാഭ്യാസ രംഗം. അവിടേക്ക് 3 വയസ്സിനും 6 വയസ്സിനും ഇടയിലുള്ള 3.5 കോടി പിഞ്ചുകുട്ടികള്‍ കൂടി ഈ നയത്തിലൂടെ കൂട്ടിച്ചേര്‍ക്കപ്പെടുന്നു. അവിടുത്തെ അധ്യാപകരുടെയും ബാലവാടി / ശിശുവാടിക സ്ഥാപനങ്ങളുടെ കണക്കും തിട്ടപ്പെടുത്തി വരുന്നതേയുള്ളൂ.

ADVERTISEMENT

വിദ്യാലയ തലത്തില്‍ 2030 വരെ ദേശീയ വിദ്യാഭ്യാസ നയം വിഭാവനം ചെയ്യുന്ന വിദ്യാഭ്യാസ ലക്ഷ്യങ്ങള്‍ സഫലമാക്കാനുള്ള മാര്‍ഗ്ഗരേഖയാണ് ‘സാര്‍ത്ഥക്’ (SARTHAQ). നയത്തില്‍ പറയുന്ന വിവിധ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ സമയബന്ധിതമായി ചെയ്ത് തീര്‍ക്കേണ്ട 297 ടാസ്‌കുകള്‍ തിരിച്ചറിഞ്ഞ് പട്ടികപ്പെടുത്തിയിട്ടുണ്ട്. ശിക്ഷാപര്‍വ്വ് എന്ന 15 ദിവസം നീണ്ടു നിന്ന ദേശീയ സംവാദപരിപാടിയിലൂടെയാണ് ഈ പദ്ധതി തയ്യാറാക്കിയത്. പ്രധാനമന്ത്രി തന്നെ നേതൃത്വം നല്‍കിയ ഈ പരിപാടികളിലെ അധ്യാപക പങ്കാളിത്തം ഏറേ ശ്രദ്ധേയമായിരുന്നു. സംസ്ഥാനങ്ങള്‍ക്കും പ്രാദേശിക സര്‍ക്കാരുകള്‍ക്കും വേണ്ട മാറ്റങ്ങള്‍ വരുത്താം എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. കൊറോണയുടെ അടച്ചുപൂട്ടലും കുട്ടികളും അധ്യാപകരും രക്ഷിതാക്കളും അനുഭവിച്ച മാനസിക സംഘര്‍ഷങ്ങള്‍ക്കും, പഠന വിടവ്, ഡിജിറ്റല്‍ വിടവ്, ബോര്‍ഡ് പരീക്ഷകള്‍, വാക്‌സിനേഷന്‍ തുടങ്ങി എല്ലാ വെല്ലുവിളികള്‍ക്കിടയിലും നിശ്ശബ്ദമായി നിതാന്ത ജാഗ്രതയോടെയും കേന്ദ്ര വിദ്യാഭ്യാസ വകപ്പ് പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു.

30 സംസ്ഥാനങ്ങളിലെയും എട്ട് സ്വയംഭരണ വിദ്യാഭ്യാസ ഏജന്‍സികളിലെയും 24 ലക്ഷം അധ്യാപകര്‍ക്ക് 11 പ്രാദേശിക ഭാഷകളില്‍ ഓണ്‍ലൈന്‍ ആയി നല്‍കിയ ‘നിഷ്ഠ’ എന്ന അധ്യാപക പരിശീലനം, സഫല്‍ എന്ന വിദ്യാര്‍ത്ഥികളുടെ വിവിധ തലത്തിലുള്ള മാനക മൂല്യനിര്‍ണ്ണയം, നിപുണ്‍ ഭാരത് പദ്ധതിയിലൂടെ മൂന്നാം ക്ലാസ്സിന് താഴെയുള്ള വിദ്യാര്‍ത്ഥികളുടെ അടിസ്ഥാന സാക്ഷരതയും ഗണിതശേഷിയും പരിശോധിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഉള്ള വിശാല ചോദ്യ ബാങ്ക്. അതും 32 ഭാഷകളില്‍! അപ്പര്‍ പ്രൈമറി തലത്തില്‍ തൊഴില്‍ മേഖലകള്‍ നേരിട്ട് പരിചയപ്പെടുത്തുന്നതിന് വേണ്ടി ആസൂത്രണം ചെയ്ത പദ്ധതി സമഗ്രശിക്ഷയില്‍ ഉള്‍പ്പെടുത്തി 6316 വിദ്യാലയങ്ങളില്‍ നടപ്പാക്കി തുടങ്ങി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും കോഡിംഗും ഉള്‍പ്പെടെ 11 തൊഴില്‍ അഭിരുചി വിഷയങ്ങള്‍ 6-8 ക്ലാസ്സിലെ എല്ലാ കുട്ടികള്‍ക്കും പരിചയപ്പെടുത്തുന്ന ബൃഹത് പദ്ധതിയും ആരംഭിച്ചു. ഇതില്‍ അഹയും കോഡിംഗ് കോഴ്‌സും 11 പ്രാദേശിക ഭാഷകളില്‍ ലഭ്യമാണ്. ഹൈസ്‌ക്കൂള്‍ ഹയര്‍ സെക്കണ്ടറി തലത്തില്‍ വിദ്യാഭ്യാസത്തെ തൊഴിലുമായി ബന്ധിപ്പിക്കുന്നതിന്റെ ഭാഗമായി മിക്കവാറും എല്ലാ ജില്ലകളിലും ഒരു മാതൃക Hub & Spoke വിദ്യാലയങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. 9, 10 ക്ലാസ്സുകളില്‍ തൊഴില്‍ അധിക വിഷയമായും 11, 12 ക്ലാസുകളില്‍ ഓപ്ഷണല്‍ വിഷയമായും കുട്ടികള്‍ക്ക് പ്രാദേശിക ആവശ്യങ്ങള്‍ക്ക് അനുസരിച്ച് തൊഴില്‍ തെരഞ്ഞെടുത്ത് പഠിക്കാം. പി.എം.ഇ-വിദ്യ,one class one channel എന്ന രീതിയില്‍ 1 മുതല്‍ 12 വരെ ക്ലാസ്സുകള്‍ക്ക് വിവിധ ഭാഷകളില്‍ ലഭ്യമാകുന്ന സ്വയംപ്രഭ ടി.വി ചാനല്‍, ശിക്ഷാവാണി എന്ന റേഡിയോ വിദ്യാഭ്യാസ പരിപാടി, 32 ഭാരതീയഭാഷകളിലും ജര്‍മ്മന്‍, ജപ്പാനിസ്, സ്പാനിഷ് തുടങ്ങിയ വിദേശ ഭാഷകളിലുമായി 1,92,407 ഇ- കണ്ടന്റുകളും 5100 പാഠപുസ്തകങ്ങളും വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും യഥേഷ്ടം പ്രയോജനപ്പെടുത്താന്‍ കഴിയുന്ന ദീക്ഷ (DIKSHA) പോര്‍ട്ടല്‍, അവിടെ 1 മുതല്‍ 12 വരെ ക്ലാസ്സുകളിലെ NCERT, SCERT, NIOS പാഠപുസ്തകളും പഠന സാമഗ്രികളും സൗജന്യമായി പ്രയോജനപ്പെടുത്താന്‍ കഴിയുന്ന രീതിയില്‍ ഡിജിറ്റല്‍ ഫോര്‍മില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഇവയെല്ലാം ഒരു വര്‍ഷത്തിനകം നടപ്പാക്കിയ പ്രവര്‍ത്തനങ്ങളില്‍ ചിലതു മാത്രമാണ്.

ചരിത്രത്തില്‍ ആദ്യമായി PISA അന്തര്‍ദേശീയ നിലവാര പരിശോധന മത്സരത്തില്‍ പങ്കെടുക്കാന്‍ അന്താരാഷ്ട്ര ഉടമ്പടിയില്‍ കേന്ദ്രസര്‍ക്കാര്‍ ഒപ്പുവക്കുകയും കേന്ദ്രഭരണ പ്രദേശമായ ചണ്ഡീഗഢ്, കേന്ദ്രീയ വിദ്യാലയങ്ങള്‍, നവോദയ വിദ്യാലയങ്ങള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് അതിനായി തീവ്രപരിശീലനം നല്‍കിക്കൊണ്ടിരിക്കുന്നതും അന്തര്‍ദേശീയ മത്സരവേദികളിലേക്ക് ഭാരതീയ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം ഒരുക്കുന്നതും നമ്മുടെ വിദ്യാഭ്യാസത്തെ കുറിച്ചുള്ള ലോക കാഴ്ചപ്പാട് മാറ്റുന്നതുമായ വലിയ സംരംഭമായിരിക്കയാണ്. ബോര്‍ഡ് പരീക്ഷകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് എന്നും പേടി സ്വപ്‌നമാണ്. കഴിഞ്ഞ വര്‍ഷം മുതല്‍ നയം നിര്‍ദ്ദേശിക്കുന്ന പരീക്ഷ പരിഷ്‌ക്കരണങ്ങള്‍ ഓരോന്നായി നടപ്പില്‍ വരുത്താല്‍ CBSE തുടക്കം കുറിച്ചിരിക്കുന്നു. അതിന്റെ ഭാഗമായി 10-ാം കാസ്സിലെ ഗണിത പരീക്ഷക്ക് രണ്ട് തലത്തിലുള്ള പരീക്ഷ ഉണ്ടായിരിക്കും എന്ന് പ്രഖ്യാപിച്ചതോടെ 34% വിദ്യാര്‍ത്ഥികള്‍ ലളിത ഗണിതം തെരഞ്ഞെടുത്തതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. അതേ സമയം 11, 12 തലത്തില്‍ പ്രയുക്ത ഗണിതം എന്ന ഉയര്‍ന്ന തലത്തിലുള്ള ഗണിതം പഠിക്കാനും അവസരം ഒരുക്കും. 6-8 ക്ലാസ്സിലെ കുട്ടികള്‍ക്ക് ഏക ഭാരതം ശ്രേഷ്ഠ ഭാരതം പദ്ധതിയുമായി ബന്ധപ്പെടുത്തി നല്‍കിയ കലാധിഷ്ഠിത ഉദ്ഗ്രഥിത പഠന പ്രോജക്റ്റിലൂടെ നല്‍കിയ മൂല്യനിര്‍ണ്ണയ പരിപാടികളില്‍ 46 ലക്ഷം വിദ്യാര്‍ത്ഥികള്‍ രസകരവും അര്‍ത്ഥപൂര്‍ണ്ണുമായ മൂല്യനിര്‍ണ്ണയ പ്രക്രിയയില്‍ പങ്കാളികളായി. 1 മുതല്‍ 8 വരെ ക്ലാസ്സുകളില്‍ വര്‍ഷത്തില്‍ ഒരു കലാധിഷ്ഠിത പ്രോജക്റ്റും 9,10 തലത്തിലെ ഇത്തരം പ്രവര്‍ത്തനം ബോര്‍ഡ് പരീക്ഷക്കുള്ള മുന്നുപാധിയുമായി തീരുമാനിച്ചിരിക്കുന്നു. കേന്ദ്രസര്‍ക്കാര്‍ നടത്തിയ നിരവധി കാര്യങ്ങളുടെ പ്രതിഫലനം അറിയണമെങ്കില്‍ ഒരു കേന്ദ്രീയ വിദ്യാലയത്തില്‍ പോയി അന്വേഷിക്കണം. കേരളമടക്കമുള്ള പല സംസ്ഥാനങ്ങളും തങ്ങളുടെ മിഥ്യാഭിമാനത്തില്‍ അഭിരമിച്ച് ആനന്ദമൂര്‍ച്ഛയിലാറാടുകയാണ്. സ്വകാര്യ CBSE വിദ്യാലയങ്ങള്‍ ഇപ്പോഴും പരീക്ഷയുടേയും മാര്‍ക്കിന്റേയും മത്സരത്തിന്റേയും നീരാളി പിടുത്തത്തില്‍ നിന്ന് മോചിതമായിട്ടില്ല.

ഭാരതീയ ജ്ഞാന പരമ്പരയെ ആധാരമാക്കി NIOS രൂപകല്‍പ്പന ചെയ്ത പാഠപുസ്തകങ്ങള്‍ ഭാരതീയ വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കത്തിലും സങ്കല്പത്തിലും വന്‍ പൊളിച്ചെഴുത്ത് നടത്തും. വൈദിക വിദ്യാഭ്യാസത്തെ ആധുനിക കാലത്ത് അംഗീകാരത്തോടെ പുനഃസ്ഥാപിക്കാനുള്ള വന്‍ പദ്ധതിക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. വൈദിക സാഹിത്യം, സംസ്‌കൃത ഭാഷ, സാഹിത്യം, യോഗ, ഭാരതീയ ശാസ്ത്ര വിഷയങ്ങള്‍ ഉള്‍പ്പടെയുള്ള മറ്റ് പൗരാണിക ഭാരതീയ അറിവുകള്‍, അതുമായി ബന്ധപ്പെട്ട തൊഴില്‍ പരിശീലനം എന്നിവ പരിചയപ്പെടുത്തുകയും ആഴത്തില്‍ പഠിക്കാന്‍ അവസരം നല്‍കുകയും ചെയ്യുന്ന രീതിയിലാണ് അ,ആ,ഇ തലങ്ങളില്‍ 15 കോഴ്‌സുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇത് പരമ്പരാഗത ഗുരുകുലങ്ങള്‍, വേദപാഠശാലകള്‍ എന്നിവയെ ശാക്തീകരിക്കാന്‍ ഉപകരിക്കും. മാത്രമല്ല, നിലവിലെ NIOS(OB) സെന്ററുകള്‍ക്ക് ആകര്‍ഷകമായ ഭാരതീയ വിജ്ഞാന പഠന കേന്ദ്രങ്ങളും തൊഴില്‍ പരിശീലന കേന്ദ്രങ്ങളുമായി നാടിന്റെ ചേതനാ കേന്ദ്രങ്ങളായി മാറാന്‍ കഴിയും. സര്‍ക്കാറുകളുടെ പരമ്പരാഗത വേലിക്കെട്ടുകളില്‍ നിന്ന് പുറത്ത് വന്ന് സ്വതന്ത്രവും സമഗ്രവുമായ ഭാരതീയ വിദ്യാലയ മാതൃകകള്‍ സൃഷ്ടിക്കാന്‍ ഇത് ഏറെ സഹായകരമാണ്. ഇതിനായി തയ്യാറാക്കിയ പാഠപുസ്തകങ്ങള്‍, വീഡിയോകള്‍, ആംഗ്യഭാഷ പഠന വിഭവങ്ങള്‍ എന്നിവയും DIKSHA പോര്‍ട്ടലില്‍ ഇന്ന് ഇംഗ്ലീഷ്, ഹിന്ദി മാധ്യമങ്ങളില്‍ ലഭ്യമാണ്. മറ്റ് ഭാഷകളിലുള്ള ആവശ്യത്തിന് അനുസരിച്ച് അത് വിപുലപ്പെടുത്താന്‍ സാധിക്കും. ഇത് ഭാരതത്തിലെ വിദ്യാര്‍ത്ഥികളെ മാത്രം ലക്ഷ്യം വച്ചു കൊണ്ടുള്ളതല്ല, മറിച്ച് വിദേശ ഭാരതീയ സമൂഹത്തിനും, ഭാരതീയ വിജ്ഞാനശാഖകള്‍ പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഒരു വലിയ അനുഗ്രഹമായിരിക്കും.

സാധാരണക്കാരന് ഇതൊന്നുമല്ല വിദ്യാഭ്യാസ പരിഷ്‌ക്കരണം. പാഠപുസ്തകങ്ങള്‍ മാറണം. പാഠ്യപദ്ധതിയും പഠന രീതികളും വിദ്യാലയാന്തരീക്ഷവും മാറണം. ഈ ദിശയിലും കേന്ദ്രസര്‍ക്കാര്‍ തുടക്കം കുറിച്ചു കഴിഞ്ഞു. NCERTപുതിയ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് നിര്‍മ്മിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ശിശു വിദ്യാഭ്യാസം, സ്‌കൂള്‍ വിദ്യാഭ്യാസം, അധ്യാപക പരിശീലനം, വയോജന വിദ്യാഭ്യാസം എന്നീ മേഖലകള്‍ ഉള്‍പ്പെടുത്തി 25 ഫോക്കസ് ഏരിയകള്‍ തീരുമാനിച്ച് വിദഗ്ദ്ധ സമിതിയെ നിയോഗിച്ചു. SCRTEകളുമായി ചേര്‍ന്ന് ഗണിതം, ശാസ്ത്രം, സാമൂഹ്യ ശാസ്ത്ര പാഠപുസ്തക രചനകളെ സംബന്ധിച്ച് കൂടിയാലോചനകളും അഭിപ്രായ രൂപീകരണങ്ങളും ആരംഭിച്ചിരിക്കയാണ്. എല്ലാവരുടേയും അഭിപ്രായങ്ങള്‍ സ്വീകരിക്കുമെന്ന് NCERT പ്രഖ്യാപിച്ചു കഴിഞ്ഞു. പാഠ്യ പദ്ധതിയിലെ ഉള്ളടക്കം പാഠപുസ്തകങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതായിരിക്കില്ല. NCF (National Curriculum Frame Work) പരിധിക്കുള്ളില്‍ കുട്ടികളുടെ അധിക വായനക്കും അന്വേഷണത്തിനും ഗവേഷണത്തിനും സഹായകരമാകുന്ന അറിവിന്റെ അലകടല്‍ തീര്‍ക്കാന്‍ ആര്‍ക്കും അവസരമുണ്ടായിരിക്കും. പുസ്തകമായോ, ഇ-കണ്ടന്റായോ മ്യൂസിയമായോ, സ്മാരകമായോ, ശാസ്ത്ര പരീക്ഷണശാലകളായോ, ചലച്ചിത്രമായോ, വിവിധ ധൈഷണിക പ്രവര്‍ത്തനമായോ ഇത്തരം പൂരക പ്രവര്‍ത്തനങ്ങള്‍ രൂപകല്‍പ്പന ചെയ്യാം. മുതിര്‍ന്ന പാര്‍ലമെന്റ് അംഗവും പണ്ഡിതനുമായ വിനയ് സഹസ്രബുദ്ധേയുടെ അധ്യക്ഷതയില്‍ ഉള്ള പാര്‍ലമെന്ററി വിദ്യാഭ്യാസ സ്ഥിരം സമിതി പാഠപുസ്തകങ്ങളുടെ നിലവാരം, ഉള്ളടക്കം, ചിത്രീകരണം, ഭാരം എന്നിവ സംബന്ധിച്ചെല്ലാം പ്രമുഖ ഏജന്‍സികളുമായി വ്യാപകമായ ചര്‍ച്ചകള്‍ നടത്തി റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ സമര്‍പ്പിച്ചു കഴിഞ്ഞു.

നൂറ്റാണ്ടുകളായി അടിഞ്ഞുകൂടിയ പാപക്കറ അലക്കിയൊഴുക്കാന്‍ ആകാശഗംഗ പോലെ ഒരു വിദ്യാഭ്യാസ പരി ഷ്‌ക്കരണം ഇവിടെ എത്തിക്കഴിഞ്ഞു. അതിനെ സ്വീകരിക്കാന്‍ ശിവഭഗവാനെ തയ്യാറാക്കിയപോലെ നമ്മുടെ വിദ്യാഭ്യാസ സംവിധാനങ്ങളെ സജ്ജമാക്കി നിര്‍ത്തേണ്ടത് സമാജത്തിന്റെ കര്‍ത്തവ്യമാണ്. സമാജത്തെ ജാഗരൂകരാക്കി നിര്‍ത്താന്‍ ആ രംഗത്ത് പ്രവര്‍ത്തിക്കുന്ന എല്ലാവരും പരസ്പരം കൈകോര്‍ത്ത് പ്രവര്‍ത്തിക്കണം. ചെറു പ്രയോഗങ്ങളുടെ പ്രകല്‍പു(Project)കളിലൂടെ പ്രതിമാന്‍ കേന്ദ്രങ്ങള്‍ (Model) സൃഷ്ടിക്കണം. അതിന്റെ പ്രചാരണവും പ്രഭാവവും സമൂഹത്തില്‍ വ്യവസ്ഥാ പരിവര്‍ത്തനത്തിന്റെ സാമൂഹ്യ തിരുത്തല്‍ ശക്തിയായി പരിണമിക്കണം.

 

Share1TweetSendShare

Related Posts

ഭജനസംസ്‌കാരം ഭാരതത്തില്‍

ഭജനസംസ്‌കാരം ഭാരതത്തില്‍

കേരളം ഇനി താമരക്കുമ്പിളില്‍

കേരളം ഇനി താമരക്കുമ്പിളില്‍

മൂന്നാം ബദലിന്റെ ഉദയം

മൂന്നാം ബദലിന്റെ ഉദയം

താമരത്തരംഗം

താമരത്തരംഗം

പഞ്ചപരിവര്‍ത്തനം: രാഷ്ട്രവൈഭവത്തിലേക്കുള്ള രാജപാത

പഞ്ചപരിവര്‍ത്തനം: രാഷ്ട്രവൈഭവത്തിലേക്കുള്ള രാജപാത

കോര്‍പ്പറേറ്റ് ജിഹാദ്‌

കോര്‍പ്പറേറ്റ് ജിഹാദ്‌

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies