Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം നേർപക്ഷം

ഉണ്ണി മുകുന്ദനെ വേട്ടയാടുന്നവരറിയാന്‍

ജി. കെ. സുരേഷ് ബാബുജി. കെ. സുരേഷ് ബാബു
28 January 2022

ഉണ്ണി മുകുന്ദന്‍ പ്രധാന കഥാപാത്രമായി അഭിനയിച്ച്, അദ്ദേഹം തന്നെ നിര്‍മ്മിച്ച മേപ്പടിയാന്‍ എന്ന സിനിമ കഴിഞ്ഞയാഴ്ച തീയേറ്ററുകളിലെത്തി. ഉണ്ണി മുകുന്ദന്റെ സിനിമ തീയേറ്ററില്‍ എത്തും മുന്‍പു തന്നെ ഇസ്ലാമിക ഭീകരര്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ സിനിമയ്‌ക്കെതിരെ പ്രചാരണം ആരംഭിച്ചിരുന്നു. വിഷ്ണു മോഹന്‍ എന്ന നവാഗത സംവിധായകനാണ് സിനിമ അണിയിച്ചൊരുക്കിയത്. സാമൂഹ്യമാധ്യമങ്ങളില്‍ സിനിമ മോശമാണെന്ന് വരുത്താന്‍ വ്യാപകമായി പ്രചാരണം നടത്തിയത് ഇസ്ലാം മതത്തില്‍പ്പെട്ടവരും ജിഹാദി ഭീകരരുമാണ്. ഇക്കാര്യം പൊതുമധ്യത്തില്‍ പറയാതിരുന്നിട്ടോ മറച്ചുവെച്ചിട്ടോ കാര്യമില്ല. ഇസ്ലാമിക ഭീകരര്‍ക്ക് കുരു പൊട്ടിയത് സിനിമയോടോ ഉണ്ണി മുകുന്ദനോടോ, വിഷ്ണു മോഹനോടോ ഉള്ള എതിര്‍പ്പ് കാരണമല്ല.

Google NewsAdd Kesari Weekly as a preferred source on Google

സിനിമയില്‍ സേവാഭാരതിയുടെ ആംബുലന്‍സ് ഉപയോഗിച്ചിരിക്കുന്നു. ഭാരതീയമായതിനെയും ഭാരതീയ പൈതൃകത്തെയും ആദരിക്കുന്നവരും തള്ളിപ്പറയാത്തവരുമാണ് ഇതിലെ കഥാപാത്രങ്ങള്‍. പാലക്കാട്ട് നിന്നുള്ള ഒരു ജിഹാദി ഭീകരന്‍ സിനിമ കണ്ടിട്ട് സാമൂഹ്യമാധ്യമങ്ങളിലിട്ട പ്രതികരണം ഇതൊരു സംഘി പടമാണ് എന്നായിരുന്നു. പൂര്‍ണ്ണമായും സംഘപരിവാര്‍ ആശയങ്ങളോട് കൂറു പുലര്‍ത്തുന്നതും ആ സംസ്‌കാരം വരച്ചു കാട്ടുന്നതുമാണ് ഈ ചിത്രമെന്നാണ് അവര്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചത്. മിന്നല്‍ മുരളിയും കുമ്പളങ്ങി നൈറ്റ്‌സും ഒക്കെ മികച്ച ചിത്രങ്ങളാണെന്ന് വാഴ്ത്തുന്ന ജിഹാദികള്‍ സിനിമ പൊളിക്കാന്‍ സാമൂഹ്യമാധ്യമങ്ങളുടെ പ്ലാറ്റ്‌ഫോമില്‍ ചെയ്യാവുന്നതെല്ലാം ചെയ്തു. ഇതിനിടെ നാസര്‍ അഹമ്മദ് കമ്മോത്ത് എന്നയാള്‍ കുറച്ച് പണച്ചെലവുള്ള കാര്യമാണ് ചെയ്തത്. അദ്ദേഹം ഫേസ്ബുക്കില്‍ എഴുതി, ‘സഹോദരങ്ങളേ, മേപ്പടിയാന്‍ എന്ന സംഘി പടം ജനം കാണാതിരിക്കാന്‍ കഴിയുന്നതൊക്കെ ചെയ്യുന്നുണ്ടെങ്കിലും തീയേറ്ററില്‍ അത്യാവശ്യം തിരക്കുണ്ട്. സോ, ഡീഗ്രേഡിംഗ് കൊണ്ടുമാത്രം പ്രയോജനമില്ല. നമുക്ക് ചെയ്യാന്‍ പറ്റുന്ന ഒരു കാര്യം ഈ പടം കളിക്കുന്ന തീയേറ്ററില്‍ പോയി ഓണ്‍ലൈനായോ അല്ലാതെയോ പരമാവധി ടിക്കറ്റുകള്‍ വാങ്ങുക. എന്നിട്ട് പടം കാണാതിരിക്കുക. ആര്‍ക്കും ടിക്കറ്റ് കിട്ടരുത്. ആരെയും സിനിമ കാണാന്‍ അനുവദിക്കരുത്. സംഘപരിവാര്‍ ഇപ്പോള്‍ സിനിമയിലൂടെയാണ് വിഷം കുത്തിവെയ്ക്കാന്‍ ശ്രമിക്കുന്നത്. അത് അനുവദിക്കരുത്. ഞാന്‍ ഇന്നലെ 5000 രൂപയ്ക്ക് 50 ടിക്കറ്റ് എടുത്തു. നിങ്ങളും ഓരോരുത്തരും കഴിയുംപോലെ ടിക്കറ്റ് എടുക്കുക. ഇതല്ലാതെ മറ്റ് വഴികളില്ല. ഇത് നമ്മുടെ വിശ്വാസത്തിന്റെ മാത്രമല്ല, നിലനില്‍പ്പിന്റെ കൂടി പ്രശ്‌നമാണ്. ഇതിന്റെ പ്രതിഫലം നമുക്ക് കിട്ടും. ഒരു വഴിയിലൂടെയും സംഘപരിവാറിനെ വളരാന്‍ അനുവദിക്കരുത്.’

മേപ്പടിയാന്‍ എന്ന സിനിമയോട് ജിഹാദികള്‍ക്ക് ഈര്‍ഷ്യ തോന്നാനുള്ള കാരണം ഈ പോസ്റ്റില്‍ നിന്ന് വളരെ വ്യക്തമാണ്. തോപ്പില്‍ ജോപ്പന്‍ എന്ന മമ്മൂട്ടി സിനിമയില്‍ എസ്.ഡി.പി.ഐ ആംബുലന്‍സ് കണ്ടിട്ട് കേരളത്തിലെ ഹിന്ദുക്കള്‍ക്കാര്‍ക്കും കുരുപൊട്ടിയില്ല. സേവാഭാരതി ആംബുലന്‍സ് കണ്ടാലുടന്‍ ഹിന്ദു തീവ്രവാദമാണ് എന്ന് തോന്നുന്ന ഇസ്ലാമിക ജിഹാദികളുടെ കുരുപൊട്ടലാണ് ഇന്ന് കേരളത്തില്‍ നടക്കുന്നത്. ഈ കുരുപൊട്ടലിന്റെ പിന്നിലെ രഹസ്യങ്ങള്‍ മാധ്യമങ്ങളും മനസ്സിലാക്കുന്നുണ്ടെങ്കിലും സത്യം പറയാനുള്ള ത്രാണി പലര്‍ക്കുമില്ല. മറുനാടന്‍ മലയാളി പത്രാധിപരായ ഷാജന്‍ സ്‌കറിയ മാത്രമാണ് ഇക്കാര്യം തുറന്നടിച്ചത്. കേരളത്തിലെ പ്രമുഖരായ ചലച്ചിത്ര നിരൂപകരുടെ അഭിപ്രായങ്ങള്‍ ക്രോഡീകരിച്ചാണ് അദ്ദേഹം രംഗത്തെത്തിയത്. മാത്രമല്ല, നല്ല സിനിമയാണെന്ന പൊതുജനങ്ങളുടെ അഭിപ്രായവും വിലയിരുത്തലും അദ്ദേഹം പങ്കുവെച്ചു. ജിഹാദി ഭീകരന്‍ സുഹൃത്തുക്കള്‍ക്ക് പങ്കുവെച്ച സന്ദേശത്തിലെ പോലെ എത്രയൊക്കെ തകര്‍ത്തെറിയാന്‍ ശ്രമിച്ചിട്ടും വഴങ്ങാതെ കേരളത്തിലുടനീളം തീയേറ്ററുകളില്‍ മേപ്പടിയാന്‍ വന്‍ വിജയക്കുതിപ്പായി. ഉണ്ണി മുകുന്ദനും സൈജു കുറുപ്പും ഇന്ദ്രന്‍സും സിനിമയില്‍ അഭിനയിക്കുകയായിരുന്നില്ല, ജീവിക്കുകയായിരുന്നു എന്ന വിലയിരുത്തലാണ് പൊതുവെ വന്നിട്ടുള്ളത്.

ADVERTISEMENT

ഉണ്ണി മുകുന്ദന്‍ രാഷ്ട്രീയാഭിമുഖ്യം കൊണ്ട് സംഘപരിവാറുകാരനാണ് എന്ന ആക്ഷേപവും ഇവര്‍ പ്രചരിപ്പിക്കുന്നുണ്ട്. ഉണ്ണി മുകുന്ദന്റെ അഭിനയമല്ലേ മലയാളികള്‍ വിലയിരുത്തേണ്ടത്? അദ്ദേഹത്തിന്റെ ജാതിയോ, മതമോ, രാഷ്ട്രീയമോ ഇവിടെ വിലയിരുത്തേണ്ടതുണ്ടോ? അങ്ങനെയാണെങ്കില്‍ കേരളത്തിലെ എല്ലാ നടന്മാരുടെയും നടിമാരുടെയും രാഷ്ട്രീയവും മതവും ജാതിയും വിശ്വാസങ്ങളും ഒക്കെ വിലയിരുത്തപ്പെടേണ്ടതല്ലേ? പ്രേംനസീറും മധുവും മലയാളക്കരയില്‍ തകര്‍ത്തഭിനയിക്കുമ്പോഴും ആരും അവരുടെ ജാതിയോ മതമോ ചോദിച്ചിട്ടില്ല. ജാതിക്കും മതത്തിനും അതീതമായി ലോകം മുഴുവനുമുള്ള മലയാളികള്‍ക്ക് അവരുമായി ഹൃദയബന്ധമുണ്ടായിരുന്നു. മോഹന്‍ലാലും മമ്മൂട്ടിയും സുരേഷ് ഗോപിയും ഒക്കെ അടങ്ങിയ പിന്നത്തെ തലമുറയും ഏതാണ്ട് അങ്ങനെ തന്നെയായിരുന്നു. ഇടതുപക്ഷ രാഷ്ട്രീയവും കടുത്ത മതവിശ്വാസവുമുള്ള മമ്മൂട്ടിയുടെ സിനിമയില്‍ ആരും അദ്ദേഹത്തിന്റെ മതവിശ്വാസമോ രാഷ്ട്രീയമോ നോക്കിയിട്ടില്ല. ഉണ്ട എന്ന സിനിമയില്‍ നക്‌സല്‍ വേട്ടയെ അനുകൂലിക്കുന്നതും ദേശീയ താല്പര്യങ്ങളെ അവഗണിക്കുന്നതുമായ പരാമര്‍ശങ്ങള്‍ കടന്നുവന്നെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇക്കാര്യത്തില്‍ പോലും വളരെ പുരോഗമനാത്മകമായ സമീപനമാണ് മലയാളികള്‍ കൈക്കൊണ്ടത്. മമ്മൂട്ടിയുടെ ദേശീയ താല്പര്യത്തെയോ ദേശഭക്തിയെയോ ചോദ്യം ചെയ്യാനോ അദ്ദേഹത്തിന്റെ മതവിശ്വാസത്തെ ഇകഴ്ത്തിക്കാട്ടാനോ നല്ലവരായ മലയാളികള്‍ ആരും തയ്യാറായിട്ടില്ല. നമ്മുടെ അയല്‍വീട്ടിലെ ഉറ്റബന്ധുവായ ചങ്ങാതി എന്ന നിലയിലാണ് ഹിന്ദു പ്രേക്ഷകര്‍ പോലും മമ്മൂട്ടിയെ കാണുന്നത്. മോഹന്‍ലാല്‍ ഇതേ തരത്തില്‍ തന്നെയാണ് ഇസ്ലാം മത വിശ്വാസികളുടെ പോലും മനസ്സുകളില്‍ കയറിപ്പറ്റിയത്. കിളിച്ചുണ്ടന്‍ മാമ്പഴത്തിലും പ്രജയിലും ഹിസ് ഹൈനസ് അബ്ദുള്ളയിലും പരദേശി തുടങ്ങിയ സിനിമകളിലും അദ്ദേഹം അവതരിപ്പിച്ച മുസ്ലീം കഥാപാത്രങ്ങള്‍ ഇസ്ലാം മതത്തില്‍ ജനിച്ചു വളര്‍ന്നവരേക്കാള്‍ തന്മയത്വമാര്‍ന്നതായിരുന്നു. മമ്മൂട്ടിക്കും മോഹന്‍ലാലിനും ഇല്ലാത്ത പ്രശ്‌നങ്ങളാണ് ജിഹാദികള്‍ ഇന്ന് ഉണ്ണി മുകുന്ദനു നേരെ ഉയര്‍ത്തുന്നത്.

ജിഹാദി ആശയത്തെ പിന്തുണയ്ക്കുന്ന, ലൗജിഹാദിനെ വാഴ്ത്തുന്ന സൂഫിയും സുജാതയും, ശബരിമല അയ്യപ്പവിശ്വാസികളെ അവമതിക്കുന്ന ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍, കുറ്റവാളികളെ ആര്‍.എസ്.എസ്സുകാരാക്കി കാട്ടുന്ന കപ്പേള തുടങ്ങിയ സിനിമകള്‍ക്കൊന്നുമെതിരെ ദുഷ്പ്രചാരണം നടത്താനോ സിനിമയെ പരാജയപ്പെടുത്താനോ സംഘപരിവാറോ, പരിവാറുമായി ബന്ധപ്പെട്ടിട്ടുള്ള രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക പ്രസ്ഥാനങ്ങളോ മുന്നിട്ടിറങ്ങിയിട്ടില്ല. കലയെ കലയായും ഭീകരതയെ ഭീകരതയായും വേര്‍തിരിച്ച് കാണാനുള്ള വകതിരിവ് ആര്‍.എസ്.എസ്സിനും പരിവാര്‍ പ്രസ്ഥാനങ്ങള്‍ക്കുമുണ്ട്. അഭിനേതാവിന്റെ രാഷ്ട്രീയം നോക്കി സിനിമയെ തകര്‍ക്കാനുള്ള ശ്രമം ആദ്യത്തേതല്ല. സുരേഷ്‌ഗോപി എം.പിയായപ്പോള്‍ ഇടതുപക്ഷ നേതാക്കളുടെ അടുക്കളപ്പുറത്ത് നിരങ്ങിയിരുന്ന ചില ചലച്ചിത്രകാരന്മാര്‍ പ്രകടിപ്പിച്ച അഭിപ്രായവും ഈ അവസരത്തില്‍ ഓര്‍ക്കേണ്ടതാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ നരാധമന്‍ എന്നുവിളിക്കാന്‍ ഉളുപ്പില്ലാതെ രംഗത്തിറങ്ങിയ ബലാത്സംഗ ആരോപണ വിധേയനായ കമാലുദ്ദീന്‍ എന്ന കമലിനെയും നമ്മള്‍ മറക്കരുത്. കേരളത്തിലെ ഹിന്ദു സമൂഹം തിരിച്ചറിയേണ്ട രോഗമായി ഇത് മാറുന്നു. ഭഗവതിയുടെ വിഗ്രഹത്തിനു നേരെ തുപ്പുന്ന പി.ജെ. ആന്റണിയുടെ വെളിച്ചപ്പാടിനെതിരെ, എം.ടിക്കെതിരെ, നിര്‍മ്മാല്യത്തിനെതിരെ ഒരു വിമര്‍ശനവും ഇവിടെ ഉയര്‍ന്നില്ല. മാധവിക്കുട്ടി മതം മാറിയപ്പോള്‍ ‘ചേച്ചി മണ്ടത്തരമാ കാണിക്കുന്നത്. മഹാസാഗരത്തില്‍ നിന്ന് കുളത്തിലേക്കാണ് ചേച്ചി ചാടുന്നത്’ എന്നുപറഞ്ഞ പുനത്തില്‍ കുഞ്ഞബ്ദുള്ളയ്‌ക്കെതിരെ ജിഹാദികള്‍ ഉയര്‍ത്തിയ ശബ്ദം ഒറ്റപ്പെട്ടും നേര്‍ത്തും പോയി. കാരണം, സര്‍വ്വാശ്ലേഷിയായ ഹിന്ദുത്വം എല്ലാവരെയും ഒരേപോലെ സ്‌നേഹിക്കുകയും എല്ലാ മതങ്ങളും ഒരേ ഈശ്വരാംശത്തിന്റെ സ്ഫുലിംഗങ്ങളാണെന്നും എല്ലാം മോക്ഷത്തിലേക്ക് തന്നെയാണ് നയിക്കുന്നതെന്നുമുള്ള ചിന്താഗതി പുലര്‍ത്തുന്നതുകൊണ്ടാണ്. ആ ഹിന്ദുത്വത്തിന്റെ കടയ്ക്കല്‍ കത്തിവെയ്ക്കാനാണ് ജിഹാദികള്‍ ഇന്ന് എല്ലാ വഴിയിലൂടെയും ശ്രമിക്കുന്നത്.

മലയാളസിനിമയെ കാര്‍ന്നുതിന്നുന്ന ദേശവിരുദ്ധ മട്ടാഞ്ചേരി ലോബിയുടെ സ്വാധീനം ഈ സംഭവത്തിന്റെ പിന്നിലുണ്ടെന്നത് കാണാതിരിക്കാനാവില്ല. ആദ്യം സിനിമയെ നന്നാക്കി ഫേസ്ബുക്ക് പോസ്റ്റ് ഇട്ട മഞ്ജു വാര്യര്‍ പോസ്റ്റ് ഡിലീറ്റ് ചെയ്തത് ഇതിന് ഉദാഹരണമാണ്. മഞ്ജുവാര്യര്‍ മാത്രമല്ല, മലയാള ചലച്ചിത്രരംഗത്തെ ചില നടന്മാരും മട്ടാഞ്ചേരി ലോബിയുടെ പിടിയില്‍പ്പെട്ട് ഭാരതത്തിനും ഹിന്ദുത്വത്തിനും ഹിന്ദു സംസ്‌കാരത്തിനും എതിരെ നിലപാട് എടുത്ത് രംഗത്ത് വരുന്നുണ്ട്. ഇവരെ വേട്ടപ്പട്ടികളെപോലെ മുന്നില്‍ നിര്‍ത്തി പിന്നില്‍ നിന്ന് നേട്ടം കൊയ്യുന്ന മയക്കുമരുന്ന് ജിഹാദി മാഫിയകളെ തിരിച്ചറിയാന്‍ അവര്‍ക്ക് കഴിയാത്തതുകൊണ്ടാണോ അതോ അവര്‍ ഇവരുടെ കെണികളില്‍ കുടുങ്ങിയതാണോ എന്ന കാര്യം കാലം തെളിയിക്കേണ്ടതാണ്.

ഉണ്ണി മുകുന്ദന്‍ പ്രതിഭ തെളിയിച്ച നടനാണ്. വിഷ്ണു മോഹന്‍ ആദ്യ ചിത്രത്തിലൂടെ തന്നെ തന്റെ മികവ് തെളിയിച്ചിരിക്കുന്നു. കുരയ്ക്കുന്നവരെ മുഴുവന്‍ കല്ലെറിഞ്ഞും ഓടിച്ചും പോയാല്‍ ലക്ഷ്യസ്ഥാനത്ത് എത്താനാവില്ല. തീയേറ്ററുകളില്‍ മറ്റുള്ളവര്‍ കാണാതിരിക്കാന്‍ വേണ്ടി ടിക്കറ്റ് എടുക്കുന്ന ജിഹാദികള്‍ സിനിമയെ സാമ്പത്തികമായി വിജയിപ്പിക്കും, സംശയമില്ല. ഭാരതീയമായ ചിന്തയ്ക്കും സംസ്‌കാരത്തിനും വേണ്ടി, അതിനെ പരിരക്ഷിക്കാനും പരിപോഷിപ്പിക്കാനും വേണ്ടി സ്വീകരിക്കുന്ന നിലപാട് തീര്‍ച്ചയായും ചിലര്‍ക്കെങ്കിലും അതൃപ്തി ഉണ്ടാക്കുന്നതാണ്. അതിനെ മറികടക്കാന്‍, ഈ സംസ്‌കാരത്തിനൊപ്പം നിലപാടെടുക്കാന്‍ നിങ്ങള്‍ കാണിക്കുന്ന ദൃഢതയ്ക്കും മാന്യതയ്ക്കുമൊപ്പം സംഘപരിവാര്‍ മാത്രമല്ല, ഭാരതത്തെ സ്‌നേഹിക്കുന്ന, മുസ്ലീം ജനസമൂഹം അടക്കമുള്ള സാധാരണക്കാര്‍ എല്ലാവരുമുണ്ടാകും.

Share35TweetSendShare

Related Posts

ഉദയനിധി മുതല്‍ വി.ഡി. സതീശന്‍ വരെ

ഉദയനിധി മുതല്‍ വി.ഡി. സതീശന്‍ വരെ

സംഘടിത ന്യൂനപക്ഷങ്ങള്‍ കയ്യടക്കിയ കേരളം

സംഘടിത ന്യൂനപക്ഷങ്ങള്‍ കയ്യടക്കിയ കേരളം

ഹിന്ദുക്കളും ജീവിച്ചോട്ടെ

ഹിന്ദുക്കളും ജീവിച്ചോട്ടെ

മാധ്യമരംഗത്തെ വിഷപ്പാമ്പുകൾ

മാധ്യമരംഗത്തെ വിഷപ്പാമ്പുകൾ

ടെക് ജിഹാദും കോര്‍പ്പറേറ്റ് ജിഹാദും

ടെക് ജിഹാദും കോര്‍പ്പറേറ്റ് ജിഹാദും

തിരഞ്ഞെടുപ്പുകള്‍ നല്‍കുന്ന പാഠം

തിരഞ്ഞെടുപ്പുകള്‍ നല്‍കുന്ന പാഠം

Shopping Cart

Latest

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies