മരങ്ങള്‍ താഴുന്നു ഫലാഗമത്തിനാല്‍
പരം നമിക്കുന്നു ഘനം നവാംബുവാല്‍
സമൃദ്ധിയില്‍ സജ്ജനമൂറ്റമാര്‍ന്നിടാ
പരോപകാരിക്കിതുതാന്‍ സ്വഭാവമാം.(ഭാഷാ ശാകുന്തളം ആറ്റൂര്‍ കൃഷ്ണപിഷാരടി)
ഫലമുണ്ടാകുന്നതോടെ വൃക്ഷങ്ങള്‍ ഭൂമിയിലേയ്ക്ക് താഴുകയായി. കാര്‍മേഘം വെള്ളത്തുള്ളികളുടെ ഭാരം കൊണ്ട് മഴയായി ഭൂമിയിലേക്ക് പതിക്കുന്നു. സജ്ജനങ്ങള്‍ സമൃദ്ധിയില്‍ അഹങ്കരിക്കാതെ കീഴേക്കിടയിലുള്ളവരെ പരിഗണിക്കും. ഇതാണ് സജ്ജന സ്വഭാവം.