തിരുവനന്തപുരം: ഭരണഘടനാസ്ഥാപനമെന്ന നിലയില്‍ പി.എസ്.സിയുടെ വിശ്വാസ്യതയും സുതാര്യതയും നിലനിര്‍ത്താന്‍ അംഗങ്ങളായി രാഷ്ട്രീയക്കാരെ നിയമിക്കുന്നത് അവസാനിപ്പിക്കണമെന് ഫെറ്റോ സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.കെ. ജയകുമാര്‍ ആവശ്യപ്പെട്ടു. പി.എസ്.സി. എംപ്ലോയീസ് സംഘിന്റെ 30ാം സംസ്ഥാന സമ്മേളനം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജീവനക്കാര്‍ക്കുവേണ്ടി നടപ്പിലാക്കിയ മെഡിസെപ്പില്‍ ഒരു രൂപ പോലും സര്‍ക്കാര്‍ വിഹിതം നല്‍കാതെ ജീവനക്കാരെ വഞ്ചിക്കുകയാണെന്നും പങ്കാളിത്ത പെന്ഷന് പുനഃപരിശോധന സമിതി നല്കിയ റിപ്പോര്‍ട്ട് സര്‍ക്കാര്‍ 8 മാസമായി പൂഴ്ത്തിവച്ചിരിക്കുകയാണെന്നും, ഇക്കാര്യത്തില്‍ ഇടതുസര്‍ക്കാരിന്റെ ഇരട്ടത്താപ്പ് വ്യക്തമായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പി.എസ്.സി. എംപ്ലോയീസ് സംഘ് സംസ്ഥാന പ്രസിഡന്റ ് വി.വി. ഉന്മേഷ് അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ആര്. ഹരികൃഷ്ണന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വിവിധ സംഘടനാഭാരവാഹികളായ പി.സുനില്‍കുമാര്‍(RRKMS), ബി.മനു (കെ.ജി.ഒ. സംഘ്), ആര്.ശ്രീകുമാരന്‍ (എന്‍.ജി.ഒ. സംഘ്), എസ്. അരുണ്‍കുമാര്‍ (യൂണിവേഴ്സിറ്റി എംപ്ലോയീസ് സംഘ്), ടി.ഐ. അജയകുമാര്‍ (സെക്രട്ടറിയേറ്റ് എംപ്ലോയീസ് സംഘ്), സതീഷ്ചന്ദ്ര ബാബു (ഗവ. പ്രസ്സ് സംഘ്), ആര്. ബാഹുലേയന്‍നായര്‍, അജയകുമാര്‍. എ.എന്‍., കെ. ബാലചന്ദ്രന് പിള്ള എന്നിവര്‍ സംസാരിച്ചു.
സമാപന സമ്മേളനം രാഷ്ട്രീയ സ്വയംസേവക സംഘം പ്രാന്ത സഹവ്യവസ്ഥാപ്രമുഖ് ശ്രീ. രാജന് കരൂര്‍ ഉദ്ഘാടനം ചെയ്തു. പ്രദീപ്കുമാര്‍.ടി.എന്‍, മനോജ് കുമാര്‍.എസ് എന്നിവര്‍ സംസാരിച്ചു.