കോഴിക്കോട്: മയില്‍പ്പീലി ചാരിറ്റബിള്‍ സൊസൈറ്റി പതിനെട്ടു വയസ്സിന് താഴെയുള്ളവര്‍ക്കായി ഏര്‍പ്പെടുത്തിയ എന്‍.എന്‍.കക്കാട് സാഹിത്യ പുരസ്കാരം കാസര്‍കോട് ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ സിനാഷ കരസ്ഥമാക്കി. സിനാഷയുടെ ‘ഒരു തളിരിലയും ഒരു തുള്ളി നിലാവും’ എന്ന പുസ്തകത്തിനാണ് പുരസ്കാരം. പതിനായിരം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. ഡോ.ഗോപി പുതുക്കോട്, ഡോ.ശ്രീശൈലം ഉണ്ണികൃഷ്ണന്, കെ.പി.ബാബുരാജ് എന്നിവരടങ്ങുന്ന ജഡ്ജിങ് കമ്മറ്റിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്. കാസര്‍കോട് ഡയറ്റ് യു.പി. സ്കൂള്‍ അധ്യാപകന് ശ്രീകുമാര്‍-സ്മിത ദമ്പതികളുടെ മകളാണ്. നോവലുകള്‍ ഉള്‍പ്പെടെ നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.