Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

ഗവേഷണരംഗത്ത് ആത്മനിര്‍ഭര്‍ ഭാരതം സൃഷ്ടിക്കണം (ഭാരതീയ ഗവേഷണത്തിന്റെ രീതിശാസ്ത്രങ്ങൾ തുടർച്ച)

ഡോ. ടി.വി.മുരളീവല്ലഭൻഡോ. ടി.വി.മുരളീവല്ലഭൻ
10 December 2021

ഭാരതീയ മനഃസ്ഥിതിയില്‍ അന്തര്‍ലീനമായിട്ടുള്ള ഏകത്വബോധത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ബാഹ്യവൈവിധ്യത്തിന്റെ പിന്നിലുള്ള ഏകത്വത്തെയും പാരസ്പര്യത്തേയും ദര്‍ശിക്കുവാന്‍ കഴിയുകയുള്ളൂ. അതുകൊണ്ടാണ് നാം ‘വൈവിധ്യത്തിലെ ഏകത്വ’ത്തിന് പ്രാധാന്യം നല്‍കുന്നത്. പാശ്ചാത്യമനഃസ്ഥിതിയാകട്ടെ എപ്പോഴും ഏകത്വത്തില്‍ വൈവിധ്യം കാണാനും, അതുമാത്രമാണ് ശരിയെന്ന് ശഠിക്കാനും തുനിയുന്നു. ഈ സ്വഭാവമാണ് അവരെ വിഭജിച്ചു മാത്രം പഠിക്കാനും, വിഭജിച്ച് ഭരിക്കാനും (Divide and Learn, Divide and rule) ശീലിപ്പിച്ചത്. ഇതേ സ്വഭാവമാണ് ഇന്ന് ഇന്ത്യയെ കഷണങ്ങളാക്കാനും (Breaking India) ) മറിച്ചുള്ള ഏകാത്മ ശക്തികളെ(Making India) തകര്‍ക്കാനും ശ്രമിക്കുന്നത്. മനഃസ്ഥിതിയില്‍ രൂഢമൂലമായിട്ടുള്ള വിഭജനത്തിന്റെ സ്വഭാവം, വ്യവസ്ഥിതിയിലേക്കു പ്രാവര്‍ത്തികമാക്കുമ്പോള്‍, നേരത്തെകണ്ട യാന്ത്രികചിന്ത പൂര്‍ണ്ണമാകുന്നു. സമൂഹം വെറും കഷണങ്ങള്‍ കൂട്ടിച്ചേര്‍ത്തുണ്ടാക്കിയ ജീവനില്ലാത്ത വലിയ യന്ത്രം മാത്രം. ഭാഗിക ബുദ്ധിയാല്‍ നിയന്ത്രിക്കപ്പെടുന്ന ആധുനിക പ്രത്യയശാസ്ത്രങ്ങള്‍ക്ക്, ഇവയെ ഭാഗങ്ങളായി അടര്‍ത്തിയെടുത്ത് നന്നാക്കാനും മാറ്റിസ്ഥാപിക്കാനും കഴിയുമെന്ന് വിശ്വസിക്കുന്നു. പക്ഷെ ഒരു യന്ത്രമാണെങ്കില്‍ പോലും അതിന്റെ സിദ്ധാന്തങ്ങള്‍ക്ക് വഴങ്ങുന്ന തരത്തിലുള്ള രൂപവും പ്രവര്‍ത്തനവുമുള്ള ഭാഗങ്ങളെ മാത്രമേ മാറ്റിവക്കാന്‍ കഴിയു. ക്ലോക്കിന്റെ ഭാഗമെടുത്ത് കമ്പ്യൂട്ടറില്‍ പിടിപ്പിക്കാന്‍ പറ്റില്ല. അതായത് യന്ത്രതത്ത്വത്തിനനുസരിച്ച് വേണം യന്ത്രഭാഗങ്ങള്‍ മാറ്റിവെക്കാനും പ്രവര്‍ത്തിപ്പിക്കുവാനും എന്നത് സാമാന്യനിയമമാണ്. പ്രകൃതിയെ ഒരു യന്ത്രമായി കണക്കാക്കിയാല്‍ പോലും, അതിന്റെ തത്ത്വമനുസരിച്ചു വേണം അതിന്റെ ഒരു ഭാഗമായ മനുഷ്യന്‍ പ്രവര്‍ത്തിക്കുവാന്‍.

Google NewsAdd Kesari Weekly as a preferred source on Google

ശാസ്ത്രത്തിന്റെ നേട്ട (?)ത്തിലുള്ള അമിതവിശ്വാസത്താല്‍ വളരെപ്പേര്‍ കരുതുന്നത്, മനുഷ്യന് പ്രകൃതിയെ വെല്ലുവിളിക്കാന്‍ കഴിയുമെന്നാണ്. പക്ഷെ പ്രകൃതിയെ പരമേച്ഛയുടെ പ്രതിഫലനമായാണ് ഭാരതീയര്‍ കണക്കാക്കുന്നത്. അതുകൊണ്ട് നാം ഏകത്വദര്‍ശനത്താല്‍ പ്രചോദിതമായി, പരമാത്മതത്ത്വത്തില്‍ വിശ്വസിച്ച്, പ്രകൃതിയെ അമ്മയായും നന്മയായും ഉണ്മയായും പാരസ്പര്യത്തിന്റെയും ശാശ്വത മൂല്യങ്ങളുടെയും പ്രതിഫലനമായും കരുതി, വന്ദിച്ച്, ആരാധിച്ച് നിസ്വാര്‍ത്ഥമായി സേവിച്ച് സായൂജ്യമടഞ്ഞതുകൊണ്ട്, പരിസ്ഥിതിപ്രശ്‌നങ്ങള്‍ ഇവിടെയുണ്ടായില്ല. എന്നാല്‍ പാശ്ചാത്യരുടെ ഭാഗികചിന്തയും മനഃസ്ഥിതിയും വ്യവസ്ഥിതിയില്‍ സന്നിവേശിപ്പിച്ച്, സ്വാര്‍ത്ഥതയും മത്സരവും, ചൂഷണവും കൊണ്ട് പരിസ്ഥിതിയെ നശിപ്പിച്ചതിന്റെ പരിണതഫലം ഇന്ന് ലോകം മുഴുവന്‍ അനുഭവിക്കുന്നു. ഭാരതീയ ഗവേഷണ പദ്ധതികള്‍ ഈ വിനാശബുദ്ധിക്കാണ് വിരാമം കല്പിക്കേണ്ടത്.

ഭാരതീയ സാഹിത്യവും ഗവേഷണ രീതിശാസ്ത്രവും
വാമൊഴിയായും വരമൊഴിയായും ഉള്ള ആദ്ധ്യാത്മിക ലൗകിക സാഹിത്യകൃതികളിലെല്ലാം, മോക്ഷവും ധര്‍മ്മവുമാണ് മുഖ്യപ്രതിപാദ്യവിഷയം. സ്വാമിചിദാനന്ദപുരിയുടെ ‘സനാതനധര്‍മ്മ പരിചയം’ എല്ലാ മലയാളികളും അത്യാവശ്യം വായിച്ചിരിക്കേണ്ട ഗ്രന്ഥമാണ്. ഭാരതീയ പഠനരീതിയുടെ സാമാന്യ പ്രതിഫലനം ഈ കൃതിയിലുണ്ട്.

ADVERTISEMENT

”നമ്മെയെല്ലാം ചേര്‍ത്തുകോര്‍ത്തു നിര്‍ത്തുന്ന, നാമെല്ലാം ജീവിതത്തില്‍ ധരിക്കേണ്ടുന്ന മൂല്യങ്ങളുടെ ആകെത്തുകയാണ് ധര്‍മ്മം” എന്നാണ് ഭാരതീയരുടെ മര്‍മ്മമായ ധര്‍മ്മത്തെ അദ്ദേഹം നിര്‍വ്വചിച്ചിരിക്കുന്നത്. മോക്ഷമാകട്ടെ പുരുഷാര്‍ത്ഥങ്ങളില്‍ അവസാനത്തേതാണ്. ധര്‍മ്മമാകുന്ന മൂല്യത്തിന്റെ അടിസ്ഥാനത്തില്‍, അര്‍ത്ഥം സമ്പാദിച്ച്, ന്യായമായ കാമങ്ങളെ നിറവേറ്റി, ജീവിതാവസാനമാകുമ്പോഴേക്കും ഇവയില്‍ നിന്നെല്ലാം മോചനം നേടുന്നതാണ് മോക്ഷം. താത്ത്വികഗ്രന്ഥങ്ങളില്‍ കൂടിയും, കാവ്യ- നാടകങ്ങളില്‍ കൂടിയും, ശാസ്ത്രഗ്രന്ഥങ്ങളില്‍ കൂടിയുമൊക്കെ ഭാരതം ജീവിതത്തെയും, പ്രപഞ്ചത്തേയും കൃത്യമായി ബന്ധപ്പെടുത്തിക്കൊണ്ട് സത്യത്തെ വെളിപ്പെടുത്തി.

സാഹിത്യ സാഗരം
ഭാരതീയ സാഹിത്യമെന്നത് അപാരമായ ഒരു സാഗരമാണ്. എല്ലാ സാഹിത്യത്തിന്റെയും പ്രമാണം വേദമാണ്. സത്യത്തിന്റെ സമഗ്രവും സമ്പൂര്‍ണ്ണവുമായ അറിവാണ് വേദം. സഹസ്രാബ്ദങ്ങള്‍ക്കു മുമ്പ് തന്നെ ഭാരതീയര്‍ ജിജ്ഞാസുക്കളും ഗവേഷകരുമായിരുന്നു എന്നുള്ളതിന് മറ്റുതെളിവുകളൊന്നും ആവശ്യമില്ല.

നാല് വേദങ്ങളുടെയും (ഋക്, യജുര്‍, സാമം, അഥര്‍വ്വം) പരിണാമ ഘടന തന്നെ ഒരു ഗവേഷണപഠനത്തിന് വിധേയമാക്കാവുന്നതാണ്. ആദ്യം സംഹിതകള്‍ രൂപപ്പെട്ടു. ദേവതാസ്തുതികളായ മന്ത്രങ്ങളാണ് സംഹിത. ജിജ്ഞാസുക്കളായ ആദിമമനുഷ്യര്‍ പ്രകൃതിയെ വീക്ഷിച്ചപ്പോള്‍ ഉണ്ടായ അത്ഭുതഭാവങ്ങളുടെ ചിത്രമാണ് സംഹിതകളിലൂടെ വരച്ചുകാട്ടുന്നത്. ഗഹനചിന്തകള്‍ ഇവിടെ വിരളമാണെന്നാണ് പണ്ഡിതാഭിപ്രായം.

എന്നാല്‍ പിന്നീടുള്ള ബ്രാഹ്മണങ്ങള്‍ മിക്കതും ഗദ്യമയങ്ങളാണ്. മന്ത്രങ്ങള്‍ക്കൊപ്പം കര്‍മ്മങ്ങളും ഉരിത്തിരിഞ്ഞുവന്നു. സ്വാഭാവികമായും കുറെക്കൂടി ഗവേഷണ മനോഭാവം ഇവിടെ തെളിയുന്നു. വൈദികകര്‍മ്മങ്ങളുടെ നിയമങ്ങള്‍ (വിധി), മന്ത്രങ്ങളുടെ അര്‍ത്ഥങ്ങള്‍, ഇവ തമ്മിലുള്ള പൊരുത്തങ്ങള്‍ എന്നിവയൊക്കെ നിര്‍ണ്ണയിക്കാന്‍ ഋഷിമാര്‍ കൂടുതല്‍ മനനം ചെയ്തിട്ടുണ്ട് എന്നുള്ളത് തീര്‍ച്ച.

വേദങ്ങളുടെ മൂന്നാമത്തെ ഭാഗം ആരണ്യകങ്ങളാണ്. ഗാര്‍ഹസ്ഥ്യത്തില്‍ നടത്തിയ മന്ത്രപ്രോക്തങ്ങളായ കര്‍മ്മങ്ങളും, മറ്റ് ജീവിതത്തിലെ ലോകപരിചയങ്ങളും അനുഭവങ്ങളും അയവിറക്കിക്കൊണ്ട്, അവയില്‍ നിന്ന് പഠിച്ച പാഠങ്ങളെ ആരണ്യകങ്ങളില്‍ വിവരിക്കുന്നു. ഇവിടെ വര്‍ത്തമാനകാലത്തില്‍ നിന്നും ഭൂതകാലാനുഭവങ്ങളിലേക്ക് മനസ്സ് അന്വേഷണം നടത്തി ആവിഷ്‌കരിച്ചിട്ടുള്ള തത്വങ്ങളാണ് നാം കാണുന്നത്. സംഹിതയുടെയും ബ്രാഹ്മണങ്ങളുടെയും അനുബന്ധമായാണ് ആരണ്യകങ്ങളെ കണക്കാക്കുന്നത്.

ഉപനിഷത്തുകളിലേക്ക് വരുമ്പോഴാണ് വേദങ്ങളുടെ അതിഗഹനങ്ങളും വിശാലവും ഉന്നതവുമായ സത്യത്തിന്റെ സാര്‍വ്വലൗകികത്വവും സര്‍വ്വവ്യാപിത്വവും ബോധ്യപ്പെടുന്നത്. വേദത്തിന്റെ ജ്ഞാനകാണ്ഡമായാണ് ഉപനിഷത്തുകളെ കണക്കാക്കുന്നത്. പാശ്ചാത്യശാസ്ത്രങ്ങള്‍ അന്വേഷണം നടത്തി വസ്തുലോകത്തിന്റെ സൂക്ഷ്മതലങ്ങള്‍ പഠിക്കുമ്പോള്‍, പ്രാചീനഭാരതം ഉപനിഷത്തുകളിലൂടെ ദൃശ്യപ്രപഞ്ചത്തിന്റെ അന്തരാര്‍ത്ഥങ്ങളെ വെളിപ്പെടുത്തി. ഇതിന്റെയര്‍ത്ഥം ഭാരതീയര്‍ക്ക് വസ്തുപ്രപഞ്ചത്തെക്കുറിച്ച് അറിവില്ലായിരുന്നു എന്നാണോ? ഒരിക്കലുമല്ല.

വേദാംഗങ്ങളും ഉപവേദങ്ങളും
ശിക്ഷ, കല്പം, വ്യാകരണം, നിരുക്തം, ഛന്ദസ്, ജ്യോതിഷം എന്നിങ്ങനെയുള്ള വേദാംഗങ്ങള്‍ വേദത്തെ കൂടുതല്‍ ഫലപ്രദമായി മനസ്സിലാക്കുവാനുള്ള മാര്‍ഗ്ഗങ്ങളാണ്. വാക്കും അര്‍ത്ഥവും തമ്മിലുള്ള ബന്ധം തൊട്ട് സമയനിര്‍ണ്ണയത്തിനുള്ള കഴിവ് വരെ വേദകാലവിദ്വാന്മാര്‍ നേടിയിരുന്നു. അപരിഷ്‌കൃതരായ ജനതയായിരുന്നെങ്കില്‍ ഇത്ര വ്യക്തമായും കൃത്യമായുമുള്ള ഗണനങ്ങളും വ്യാഖ്യാനങ്ങളും വിശകലനങ്ങളുമൊക്കെ സാധ്യമാകുമായിരുന്നോ?

ആയുര്‍വ്വേദം, ധനുര്‍വ്വേദം, ഗാന്ധര്‍വ്വവേദം, സ്ഥപത്യവേദം എന്നിവയാണ് ഉപവേദങ്ങള്‍. അര്‍ത്ഥവേദത്തെ പ്രത്യേകം കണക്കാക്കിയാല്‍ അഞ്ചെണ്ണം. ഇവയെ ജീവിതഗന്ധിയായി വ്യാഖ്യാനിക്കാം. ആയുസ്സ് നിലനിര്‍ത്താനുള്ള അറിവാണ് ആയുര്‍വ്വേദം. ആയുസ്സുണ്ടായാല്‍ മാത്രം പോരാ, സുരക്ഷിതമായി ജീവിക്കണം. അതിനാണ് ധനുര്‍വ്വേദം. ആയുസ്സും സുരക്ഷയും ഉറപ്പായാല്‍ പിന്നെയൊരു വാസസ്ഥലം വേണം. അതിന് സ്ഥപത്യവേദം. വാസസ്ഥലത്തിരുന്ന് അല്പം വിനോദോപാധികള്‍ക്ക് വേണ്ടിയാണ് ഗാന്ധര്‍വ്വവേദം. മേല്പറഞ്ഞതെല്ലാം സാധിക്കണമെങ്കില്‍ അര്‍ത്ഥം/സമ്പത്ത് വേണം. അതിന് അര്‍ത്ഥവേദമുണ്ട്. ലൗകിക ജീവിതാവശ്യങ്ങള്‍ നിറവേറ്റാനുള്ള അറിവ് ഇത്രയും ശാസ്ത്രീയമായി സഹസ്രാബ്ദങ്ങള്‍ക്കുമുമ്പ് രൂപപ്പെട്ടത് അത്ഭുതകരമാണ്.

പിന്നീട് രണ്ട് ഇതിഹാസങ്ങളില്‍ കൂടിയും പതിനെട്ട് പുരാണങ്ങളിലും, ആറ് ദര്‍ശനങ്ങളിലും, അനേകം സ്‌തോത്രങ്ങളിലും കീര്‍ത്തനങ്ങളിലുമെല്ലാം നിറഞ്ഞുതുളുമ്പിയത് വേദങ്ങളിലെ സാരാംശമാണ്. ഇവയോടൊപ്പം തന്നെ ആധുനിക ശാസ്ത്രപഠനങ്ങളോട് വെല്ലുന്ന തരത്തിലുള്ള ഭൗതികശാസ്ത്രഗ്രന്ഥങ്ങള്‍!

ഭാരതീയ ഭൗതികശാസ്ത്രങ്ങള്‍
‘ഭാരതത്തിന്റെ ശാസ്ത്രപാരമ്പര്യം’ എന്ന ചെറിയ പുസ്തകത്തില്‍ ടി. ആര്‍. സോമശേഖരന്‍ വളരെ ഭംഗിയായി ഭാരതത്തിന്റെ ഭൗതികശാസ്ത്ര പാരമ്പര്യത്തെക്കുറിച്ചു പറയുന്നുണ്ട്.

”വേദത്തിലങ്ങിങ്ങായി നാനാശാസ്ത്രങ്ങളുടെ വേരുകള്‍ കാണാം. ഋഗ്വേദത്തില്‍ 1000 ഔഷധച്ചെടികള്‍ പരാമര്‍ശിക്കപ്പെടുന്നു. 100 തരം ക്ഷയ രോഗങ്ങളെക്കുറിച്ച് പറയുന്നുണ്ട്. ഗര്‍ഭോപനിഷത് ഭ്രൂണവിജ്ഞാനം കൈകാര്യം ചെയ്യുമ്പോള്‍ സുബലോപനിഷത് പ്രപഞ്ചവിജ്ഞാനം കൈകാര്യം ചെയ്യുന്നു. കല്ലുകൊണ്ടുള്ളപുരി (ആശ്മന്‍മയിപുരി) ഇരുമ്പുകൊണ്ടുള്ളപുരി (ആയസീപുരി)” എന്നിവയെക്കുറിച്ചും പറയുന്നു. നമ്മെയൊക്കെ അത്ഭുതപ്പെടുത്തുന്ന വിധത്തിലാണ് അന്നത്തെ റോഡുകള്‍ രൂപപ്പെടുത്തിയിരുന്നത്. അന്തഃപഥം (കൊട്ടാരങ്ങളിലേയും ഗ്രാമ – നഗരപ്രദേശങ്ങളിലേയും ഉള്ളിലെ റോഡുകള്‍), അനുപഥം (വൃത്തിയായ ഉപമാര്‍ഗ്ഗങ്ങള്‍), ആപഥം (മുഖ്യവഴികള്‍ / ആധുനികഹൈവേകള്‍ക്ക് സമാനം), വിപഥം(വേറിട്ട വഴികള്‍), പ്രപഥം (പ്രത്യേക വഴികള്‍ – രാജാക്കന്മാര്‍ക്കും മറ്റും സഞ്ചരിക്കാന്‍) എന്നീ ഗതാഗതമാര്‍ഗ്ഗവിഭജനങ്ങള്‍ വിസ്മയാവഹങ്ങളാണ്.

അഗ്‌നിയുടെ പ്രയോഗം പ്രചരിപ്പിച്ച അഥര്‍വ്വമുനിയും അഗ്‌നിയുണ്ടാക്കാന്‍ അരണി കണ്ടുപിടിച്ച വിശ്വാമിത്രനും നക്ഷത്രനിരീക്ഷകരായ ശുനഃശേഫന്‍, പരാശരന്‍, ഗൗതമന്‍ എന്നീ മുനിമാരും ബഹുമുഖപ്രതിഭയായ വാമദേവനും സൗരവര്‍ഷവും ചാന്ദ്രമാസവും കണ്ടുപിടിച്ച ദീര്‍ഘതമസ്സും സംഖ്യാശാസ്ത്രനിപുണനായ മേധാതിഥിയും ഒക്കെ സ്മരിക്കപ്പെടേണ്ടവരും പഠിക്കപ്പെടേണ്ടവരുമാണ്. ആര്യഭടനും ഭാസ്‌കരനും ബ്രഹ്മഗുപ്തനും വരാഹമിഹിരനും കണാദനും കൗടില്യനും ഭരദ്വാജനും ചരകനും സുശ്രുതനുമൊക്കെ സംഭാവനചെയ്ത പൗരാണിക ഭാരതീയ ഭൗതികശാസ്ത്രശാഖകളെ, കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കുകയും ആധുനിക ശാസ്ത്രവിജ്ഞാനങ്ങളുമായി അവയെ തുലനം ചെയ്ത്, അവയുടെ മഹത്വം ലോകസമക്ഷം ബോധ്യപ്പെടുത്തുകയും ചെയ്യേണ്ടത് ഭാരതീയ ഗവേഷകരുടെ ഉത്തരവാദിത്തമാണ്.

ഭാരതീയ ഗവേഷണ രീതിശാസ്ത്രം
‘ഭാരതീയ ഗവേഷണ രീതിശാസ്ത്രത്തിലെ തന്ത്ര യുക്തികള്‍’ എന്ന ലേഖനത്തില്‍ സുരേന്ദ്ര കെ.യും JSRA പ്രസാദും നമ്മുടെ ജ്ഞാനാന്വേഷണത്തിന്റെ രീതികളെക്കുറിച്ചു പ്രതിപാദിക്കുന്നു.(www.researchgate.net).

പദാര്‍ത്ഥങ്ങളുടെ യഥാര്‍ത്ഥ സ്വഭാവത്തെക്കുറിച്ചുള്ള അന്വേഷണമാണ് ശാസ്ത്രഗവേഷണം. പ്രസ്തുത ഗവേഷണം കഴിയുമ്പോള്‍ പല സിദ്ധാന്തങ്ങള്‍ (Principles) ഉള്‍ക്കൊള്ളുന്ന ചില പ്രമാണങ്ങള്‍/ നിയമങ്ങള്‍ (Laws) നമുക്ക് ലഭ്യമാകും. ഈ പ്രക്രിയക്ക് നിര്‍ദ്ദേശിച്ചിരുന്ന മാര്‍ഗ്ഗങ്ങള്‍ താഴെ കൊടുക്കുന്നു.

ജിജ്ഞാസിത വിഷയം Subject matter
സമസ്യ – Doubt
പൂര്‍വ്വപക്ഷം – Objection/Doubt
സിദ്ധാന്തം-Principles/doubt clearing
സമന്വയം – Review
നിരുക്ത ശാസ്ത്രമനുസരിച്ച് ആറ് മാര്‍ഗ്ഗങ്ങളില്‍ കൂടിയാണ് ഋഷിമാര്‍ സത്യാന്വേഷണം നടത്തിയിരുന്നത്.
1. പദച്ഛേദം – പദങ്ങളെ വിഭജിക്കുക
2. പദാര്‍ത്ഥോക്തി – വിഭജിച്ച പദങ്ങളുടെ അര്‍ഥം പറയുക
3. വിഗ്രഹം – അര്‍ത്ഥത്തെ വ്യക്തമാക്കുക.
4. വാക്യയോജന – വാക്കുകളെ വീണ്ടും അടുക്കിെവക്കുക
5. ആക്ഷേപം – സംശയം ഉന്നയിക്കുക (പൂര്‍വ്വ പക്ഷം)
6. സമാധാനം – സിദ്ധാന്തത്തെ ഉറപ്പിക്കുക.

മന്ത്രം, തന്ത്രം, യന്ത്രം എന്ന ഒരു രീതിയും ഭാരതത്തില്‍ നില നിന്നിരുന്നതാണ്. വാക്കുകളിലൂടെ മനസ്സിലുദിച്ച സത്യത്തെ ആവിഷ്‌ക്കരിക്കുന്നത് മന്ത്രം. മന്ത്രവും തത്വവും കൂടിച്ചേരുമ്പോള്‍ തന്ത്രം ഉണ്ടാകുന്നു (തത്ത്വം + മന്ത്രം = തന്ത്രം). ഈ തന്ത്രങ്ങള്‍ ജീവിതത്തില്‍ പ്രയോഗിക്കാനുതകുന്ന സാമഗ്രികള്‍ ആണ് യന്ത്രങ്ങള്‍. മെഷീനുകളും മറ്റുപകരണങ്ങളുമെല്ലാം യന്ത്രങ്ങളാണ്. ഗുരുത്വാകര്‍ഷണം, വായു, ഊര്‍ജ്ജം എന്നിവയുടെ അടിസ്ഥാന പ്രാപഞ്ചികതത്ത്വങ്ങളെ ആശ്രയിച്ചുകൊണ്ടാണ് പല യന്ത്രങ്ങളും നിര്‍മ്മിക്കപ്പെടുന്നത്. അവ നമ്മുടെ ജീവിതത്തിന് ഉപകാരപ്പെടുന്നു. വായു നിറച്ച ഒരു ബലൂണിന്റെ കെട്ടഴിച്ചുവിട്ടാല്‍, അത് വായു രക്ഷപ്പെടുന്ന ദ്വാരത്തിനെതിരേ മുന്നോട്ടു ചലിക്കുമെന്നത് പ്രകൃതിതത്ത്വം. ഈ തത്ത്വം മനസ്സിലാക്കി, അതിനെ വാമൊഴിയാക്കുമ്പോള്‍ മന്ത്രം, തത്വങ്ങളെ വരമൊഴിയാക്കുന്നത് തന്ത്രം/സിദ്ധാന്തം, ഈ സിദ്ധാന്തമനുസരിച്ചുള്ള ജെറ്റുവിമാനം യന്ത്രം.

തന്ത്രത്തിലെ യുക്തിയുടെ പ്രായോഗികാവിഷ്‌ക്കാരമാണ് യന്ത്രം. ഇതേ യുക്തിയെ, മറ്റ് സ്ഥലങ്ങളിലും ആവിഷ്‌ക്കരിക്കുമ്പോള്‍ അതിനെ ‘അതിദേശ’മെന്ന് പറയും. ഈ ആവിഷ്‌ക്കാരത്തെ സഹായിക്കാനായി ‘വാര്‍ത്തികം’ അല്ലെങ്കില്‍ ‘ഭാഷ്യ’ങ്ങള്‍ ചമക്കാറുണ്ട്. ഇങ്ങനെ ഭാഷ്യങ്ങള്‍ അനേകം വിദ്വാന്മാരിലേക്കെത്തുമ്പോള്‍, ഇനിയും കണ്ടുപിടിക്കാത്ത സിദ്ധാന്തങ്ങളെക്കുറിച്ച് അന്വേഷിക്കും. ‘അനാഗതവേഷണം’ എന്നാണ് ഇതിന്റെ പേര്‍. ആധുനിക ഗവേഷണത്തിലെ ‘ഗ്യാപ്’ അന്വേഷണമായി ഇതിനെ കണക്കാക്കാം. വിദഗ്ദ്ധരുടെ മേല്‍നോട്ടത്തില്‍ ഈ അന്വേഷണം നടത്തുന്നതിനെ ‘ഉപദേശം’ എന്നാണ് പറയുന്നത്. ആധുനിക ഗവേഷണത്തിലെ ‘ഉപദേശം’ ഒരു ഗവേഷണഗൈഡില്‍ (Research Guide) നിന്ന് കിട്ടുന്നു. ഈ ‘ഉപദേശം’ കിട്ടിയാല്‍ ‘അതിക്രാന്തവീക്ഷണം’ എന്ന് പറയുന്ന, ഭൂതകാലത്തിലെ സമാന പഠനങ്ങളില്‍ നിന്നുള്ള ജ്ഞാനാര്‍ജ്ജനമാണ്. ലിറ്ററേച്ചര്‍ റിവ്യു(Literature Review) എന്ന ആധുനിക പ്രക്രിയക്ക് സമാനമാണിത്. എന്നിട്ട് ലഭിക്കുന്ന അറിവിനെ ‘വിധാനം’ ചെയ്ത് ‘അനുമാനം’ നടത്തി ‘അര്‍ത്ഥാപത്തി’യും പൂര്‍ത്തിയാക്കുന്നു. എന്നുവച്ചാല്‍, ഭൂതകാലത്തില്‍ നിന്നും വര്‍ത്തമാനകാലത്തില്‍ നിന്നും അറിവിനെ ആര്‍ജ്ജിച്ച്, ക്രമപ്പെടുത്തി, നിഗമനത്തിലെത്തി, അതിന്റെ പ്രായോഗിക സാധ്യതയും(Practical possibilities as findings and suggestions) പറയുന്നു.

‘നേതി, നേതി’ എന്നും ‘ഇതി, ഇതി’ എന്നുമുള്ള വേദാന്ത ശാസ്ത്ര മാര്‍ഗ്ഗം ഭാരതീയ ഗവേഷണത്തിലെ മറ്റൊരു രീതിയാണ്. ‘തള്ളല്‍’ (Excluding) മാര്‍ഗ്ഗമെന്നും ‘കൊള്ളല്‍’ (Including) മാര്‍ഗ്ഗമെന്നും വേണമെങ്കില്‍ ഇവയെ പറയാം. സമഗ്ര മാര്‍ഗ്ഗമെന്നും വ്യവച്ഛേദ മാര്‍ഗ്ഗമെന്നും പറഞ്ഞാലും തെറ്റില്ല.

മഹാഭാരതത്തില്‍, കറങ്ങുന്ന കൂട്ടിലെ കിളിയുടെ കണ്ണില്‍ അമ്പെയ്യണമെന്ന് പാണ്ഡവരോട് പറഞ്ഞിട്ട്, ദ്രോണര്‍ ഓരോരുത്തരോടും ചോദിക്കുന്നു, ”നിങ്ങള്‍ എന്താണ് കാണുന്നത്” എന്ന്. ഓരോരുത്തരും, ‘കൂടുകാണുന്നു’, ‘പക്ഷിയെ കാണുന്നു’, ‘പക്ഷിയുടെ തല കാണുന്നു’ എന്നൊക്കെപ്പറഞ്ഞപ്പോള്‍, അര്‍ജ്ജുനന്‍ മാത്രം പറഞ്ഞു, ”പ്രഭോ, ഞാന്‍ കിളിയുടെ കണ്ണു മാത്രമേ കാണുന്നുള്ളൂ” എന്ന്. ഇതാണ് ഗവേഷണ ബുദ്ധിയെന്ന് പറയുന്നത്. ‘അരുന്ധതി നക്ഷത്ര ന്യായം’ എന്ന മാര്‍ഗ്ഗത്തില്‍ കൂടിയും സത്യത്തെ വേര്‍തിരിച്ചറിയാന്‍ കഴിയും.

ഭാരതം അപരിഷ്‌കൃതമായിരുന്നെങ്കില്‍ നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ഇത്തരത്തിലൊരു ഗവേഷണ രീതിശാസ്ത്രം ഉണ്ടാകുമായിരുന്നോ? ഇത്തരം രീതിശാസ്ത്രത്തിലൂടെ ഇന്നത്തെ സമസ്യകള്‍ക്കുള്ള, ശാശ്വതങ്ങളായ ഉത്തരങ്ങള്‍ ഉയര്‍ത്തി, ലോകഗവേഷണരംഗത്ത് ഒരു ‘ആത്മനിര്‍ഭര്‍’ ഭാരത സൃഷ്ടിക്കായിരിക്കണം നമ്മള്‍ പരിശ്രമിക്കേണ്ടത്.
(തുടരും)

Tags: ഭാരതീയ ഗവേഷണത്തിന്റെ രീതിശാസ്ത്രങ്ങൾ
Share13TweetSendShare

Related Posts

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

സാമാജികസമരസത എന്ന ജീവനരസം

സാമാജികസമരസത എന്ന ജീവനരസം

ജപ്പാന്റെ സൈനിക നയംമാറ്റം

ജപ്പാന്റെ സൈനിക നയംമാറ്റം

ഗോരക്ഷ ഹിന്ദുധര്‍മ്മം

ഗോരക്ഷ ഹിന്ദുധര്‍മ്മം

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies