“വീണ്ടെടുക്കാം പ്രകൃതിയെ ഉണര്‍ത്താം രാഷ്ട്രശക്തിയെ” എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് ABVP യുടെ 37-മത് സംസ്ഥാന സമ്മേളനത്തിന് നാളെ പാലക്കാട് തുടക്കമാകും. നാളെ സംസ്ഥാന ഭാരവാഹികളുടെ യോഗവും തുടർന്ന് 11, 12 തീയതികളിലായി സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്നായി 600ലധികം പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മേളനവും ഉണ്ടാകും . ABVP മുൻ ദേശീയ അധ്യക്ഷൻ സുബൈയ്യ ഷണ്മുഖം പ്രതിനിധിസമ്മേളനവും ദേശീയ സെക്രട്ടറി ഹർഷ നാരായണ്‍ പൊതുപരിപാടിയും ഉദ്ഘാടനം ചെയ്യും.