നിങ്ങളൊക്കെ കരുതുന്നതുപോലെ അയ്യപ്പന്‍ ഹിന്ദുദൈവമല്ല. മതേതര ദൈവമാണെന്നു കുറച്ചുകാലമായി മാര്‍ക്‌സിസ്റ്റു സഖാക്കള്‍ ഗീബല്‍സിയന്‍ രീതിയില്‍ നമ്മെ പാടിപഠിപ്പിക്കുകയാണ്. ആചാര ലംഘനത്തിനുമുന്നോടിയായി ഉണ്ടാക്കിയ വനിതാമതിലില്‍ അവര്‍ ഉരുവിട്ടുകൊണ്ടിരുന്നത് ഈ മന്ത്രമായിരുന്നു. ദൈവം മതേതരമാണെങ്കില്‍ ദൈവത്തിന്റെ പ്രസാദവും മതേതരമാകണമല്ലോ. പാര്‍ട്ടിയുടെ ഈ വര്‍ഗ്ഗാധിഷ്ഠിത സിദ്ധാന്തം നടപ്പാക്കുക മാത്രമാണ് ഹലാല്‍ അപ്പം – അരവണ നിര്‍മ്മാണത്തിലൂടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ചെയ്തത്. അതിനുമുണ്ട് ന്യായം. മതേതര പ്രസാദം എല്ലാ മതക്കാര്‍ക്കും സ്വീകാര്യമാകണം. മുസ്ലിങ്ങള്‍ക്ക് സ്വീകാര്യമാകാന്‍ അതു ഹലാലാക്കി എന്നു മാത്രം. അതിന് ഹലാല്‍ ശര്‍ക്കര സഖാക്കള്‍ പ്രത്യേകം ഇറക്കുമതി ചെയ്തു സന്നിധാനത്തു സൂക്ഷിച്ചതാണ്. അതില്‍ കുറച്ചുഭാഗം കാലപ്പഴക്കം വന്നുപോയി എന്നതിലുള്ള സങ്കടമാണ് കോടതിയില്‍ ദേവസ്വത്തിന്റെ വക്കീല്‍ അറിയിച്ചത്. ഇതു പാര്‍ട്ടി നടത്തിയ അതിഗംഭീര വിപ്ലവമാണെന്നു നാളെ പാര്‍ട്ടി പത്രം പ്രഖ്യാപിക്കും. ശബരിമലയില്‍ ഉപയോഗിക്കുന്ന ശര്‍ക്കര മാത്രമല്ല നെയ്യും അരിയും പൂവും കൂടാതെ മേല്‍ശാന്തിയും തന്ത്രിയും വരെ ഹലാലാകണമെന്നു ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു കൂടായ്കയില്ല. അതിന്റെ മുന്നോടിയായി അയ്യപ്പന്‍ മതേതര ദൈവമാണെന്നു സ്ഥാപിക്കാന്‍ അയ്യപ്പന്റെ തലയില്‍ തുര്‍ക്കിത്തൊപ്പിയും നെറ്റിയില്‍ നിസ്‌കാരത്തഴമ്പുമുണ്ടായിരുന്നുവെന്ന് മോന്‍സന്റെ ശേഖരത്തില്‍ നിന്നു ചെമ്പോല കണ്ടെത്തിക്കൂടായ്കയില്ല. അതുവായിച്ചു വിശദീകരിക്കാന്‍ രാഘവവാരിയര്‍മാരെ പറ്റിയ പദവികളില്‍ കുടിയിരുത്തിയിട്ടുമുണ്ട്.
നിശ്ശബ്ദമായി നടത്തുന്ന ഈ വിപ്ലവം തടയാന്‍ ചില ശകുനം മുടക്കികള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഒച്ചപ്പാടുണ്ടാക്കുകയും കോടതിയെ സമീപിക്കുകയും ചെയ്തത് പാര്‍ട്ടി ഗൗനിക്കുന്നില്ല. കേസ്സെടുത്ത് അകത്താക്കും എന്നു കണ്ണുരുട്ടുകയാണ് ദേവസ്വം ബോര്‍ഡ്. അയ്യപ്പന്റെ മുമ്പില്‍ ചെന്ന് തീര്‍ത്ഥം കയ്യില്‍ വാങ്ങി സാനിറ്റൈസര്‍ പോലെ ഉപയോഗിച്ച് ഭഗവാനെ വെല്ലുവിളിക്കുന്ന ദേവസ്വം മന്ത്രിയാണ് ഇപ്പോഴുള്ളത്. ഈ വിപ്ലവം വിജയിച്ചാല്‍ ചില്ലറനേട്ടമല്ല പാര്‍ട്ടിയ്ക്ക് കിട്ടാനുള്ളത്. ഹിന്ദുത്വാഭിമാനം തകര്‍ക്കുക എന്ന പാര്‍ട്ടി അജണ്ട സുഗമമായി നടപ്പാക്കാം. ഹിന്ദുവിന്റെ അടുക്കളയില്‍വരെ ഹലാലുകാരുടെ ഭരണം എത്തിക്കാനുമാകും. ഹലാല്‍ പ്രസാദം കഴിക്കുന്ന ഹിന്ദുവിന്റെ വിശ്വാസവിശുദ്ധിയ്ക്ക് എന്തുവില എന്ന ചോദ്യം അവനെ തകര്‍ക്കും. ഹലാല്‍ പ്രസാദം കഴിക്കാമെങ്കില്‍ ഹലാല്‍ ഭക്ഷണവും കഴിച്ചുകൂടേ എന്നും ചോദിക്കാം. രണ്ടിന്റെയും നേട്ടം പാര്‍ട്ടിയ്ക്കും ഇസ്ലാമിസ്റ്റുകള്‍ക്കും തന്നെ!