രാജ്യത്തെ ഏറ്റവും വലിയ വിപത്ത് ഇസ്ലാമിക ഭീകരവാദമോ മാവോവാദമോ അല്ല, ഹിന്ദുത്വമാണെന്ന് 2009-ല്‍ കണ്ടെത്തിയ ആളാണ് രാഹുല്‍ഗാന്ധി. ഇക്കാര്യം അദ്ദേഹം അന്ന് അമേരിക്കന്‍ അംബാസിഡര്‍ തിമോത്തി റൂമറിനോട് സ്വകാര്യം പറയുകയും ചെയ്തു. വിക്കീലീക്ക്‌സാണ് ഈ വിവരം പുറത്തുവിട്ടത്. രാഹുലും കോണ്‍ഗ്രസ്സും കൂടി പത്തുകൊല്ലം പരിശ്രമിച്ച് ഹിന്ദുത്വത്തെ വലിയ വിപത്തില്‍ നിന്ന് ഇസ്ലാമിക ഭീകരവാദത്തിനു തുല്യമായ സ്ഥാനത്തെത്തിച്ചു. സല്‍മാന്‍ഖുര്‍ഷിദ് എന്ന സോണിയ കുടുംബത്തിന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരന്‍ പുറത്തിറക്കിയ ‘സണ്‍റയിസ് ഓവര്‍ അയോദ്ധ്യ-നാഷണ്‍ ഹുഡ് ഇന്‍ അവര്‍ ടൈംസ്’ (അയോദ്ധ്യയ്ക്കു മീതെ സൂര്യോദയം – നമ്മുടെ കാലത്തെ ദേശീയത) എന്ന പുസ്തകത്തില്‍ ഹിന്ദുത്വം ഐ.എസ്. ഭീകരര്‍ക്കും ബൊക്കോഹറാമിനും തുല്യമാണെന്ന് സിദ്ധാന്തിച്ചിരിക്കുകയാണ്. ഇതിനു തന്റെ കയ്യൊപ്പു ചാര്‍ത്തിയിരിക്കുകയാണ് വാര്‍ധയിലെ കോണ്‍ഗ്രസ് പൊതുയോഗത്തില്‍ പ്രസംഗിച്ച രാഹുല്‍ഗാന്ധി.
2009-ല്‍ രാഹുലിന്റെ സിദ്ധാന്തം കേട്ട് തിമോത്തി കണ്ണു തള്ളിയത്രെ. കോണ്‍ഗ്രസ്സിന്റെ യുവനേതാവിനെ ഓര്‍ത്ത് പരിതപിക്കുകയും ചെയ്തു. സല്‍മാന്‍ ഖുര്‍ഷിദിന്റെ പുതിയ വാദം കോണ്‍ഗ്രസ്സിലെ മുതിര്‍ന്ന നേതാക്കളായ ഗുലാംനബി ആസാദും മുന്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്തും സ്വീകരിക്കുന്നില്ല. അതു തെറ്റാണെന്ന് അവര്‍ പറയുന്നു. പാര്‍ട്ടി അണികള്‍ക്കുപോലും നേതാവിന്റെ വാദം സ്വീകാര്യമല്ല. മുമ്പ് അയോദ്ധ്യയുടെ പേരില്‍ ഹിന്ദു-മുസ്ലിം ഭിന്നതയുണ്ടാക്കിയാണ് നെഹ്‌റുവും കോണ്‍ഗ്രസ്സും രാഷ്ട്രീയം കളിച്ചത്. അത് ഒരു തുള്ളി ചോര പോലും വീഴ്ത്താതെ 2020-ല്‍ നരേന്ദ്രമോദി പരിഹരിച്ചു. ഇപ്പോള്‍ നെഹ്‌റുവിന്റെ വഴിയില്‍ ഹിന്ദു-മുസ്ലിം ഭിന്നതയുടെ പുണ്ണ് മാന്തിക്കീറാന്‍ ഹിന്ദുത്വസിദ്ധാന്തം ആവിഷ്‌ക്കരിക്കുകയാണ് പിന്‍തലമുറക്കാരന്‍.
Comments