Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

ദേശവിരുദ്ധമായ സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട്

കെ. ആര്‍. ഉമാകാന്തൻകെ. ആര്‍. ഉമാകാന്തൻ
5 November 2021

ഇന്ത്യയില്‍ മുസ്ലിങ്ങളുടെ സാമ്പത്തിക-സാമൂഹ്യ-വിദ്യാഭ്യാസ സ്ഥിതി വിവരം  മനസ്സിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റിയാണ് സച്ചാര്‍ കമ്മിറ്റി. 2006 ഡിസംബര്‍ 9 ന് (സോണിയാ ഗാന്ധിയുടെ ജന്മദിനം) അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ഇന്ത്യയിലെ വിഭവങ്ങളുടെ ആദ്യ അവകാശം മുസ്ലിങ്ങള്‍ക്കാണ് എന്നു പ്രഖ്യാപിക്കുകയുണ്ടായി. അതേത്തുടര്‍ന്ന് ദല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന രവീന്ദ്ര സച്ചാര്‍ അധ്യക്ഷനായി ഒരു ഉന്നത അധികാര സമിതിയെ നിയോഗിച്ചു. ഈ സമിതിയാണ് സച്ചാര്‍ കമ്മിറ്റിയെന്ന നിലയില്‍ അറിയപ്പെടുന്നത്. കമ്മിറ്റിയുടെ ഉദ്ദേശ്യം നേരത്തെ സൂചിപ്പിച്ചതുപോലെ മുസ്ലിങ്ങളുടെ സാമ്പത്തിക-സാമൂഹ്യ-വിദ്യാഭ്യാസ സ്ഥിതിവിവരം മനസ്സിലാക്കി അതിന് പരിഹാരം നിര്‍ദ്ദേശിക്കുക എന്നതായിരുന്നു. ഈ കമ്മിറ്റിയെ നിയോഗിച്ച ഉടനെതന്നെ വിവിധ കോണുകളില്‍നിന്ന് അതിനെതിരായി ശബ്ദം ഉയര്‍ന്നിരുന്നു. വോട്ടു ബാങ്ക് രാഷ്ട്രീയത്തെ ആശ്രയിക്കുന്ന രാഷ്ട്രീയ നേതാക്കള്‍ വലിയൊരു വിഭാഗവും നിശ്ശബദ്ത പാലിച്ചു. എന്നാല്‍ അന്നു തന്നെ ഈ കമ്മിറ്റി ഭരണഘടനയുടെ അടിസ്ഥാന സങ്കല്‍പ്പങ്ങള്‍ക്ക് വിരുദ്ധമാണെന്ന് പലരും ചൂണ്ടിക്കാണിച്ചിരുന്നു. മാത്രമല്ല, പാര്‍ലമെന്റ് പാസ്സാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ന്യൂനപക്ഷങ്ങളുടെ ക്ഷേമത്തിന് വിപുലമായ അധികാരങ്ങളോടുകൂടിയ ന്യൂനപക്ഷ കമ്മീഷന്‍ നിലനില്‍ക്കെ ഇത്തരത്തിലൊരു കമ്മീഷന്‍ ന്യൂനപക്ഷ കമ്മീഷന്റെ അധികാരത്തിലുള്ള കടന്നുകയറ്റമാവും എന്ന് പലരും സൂചിപ്പിക്കുകയുണ്ടായി. എന്നാല്‍ സര്‍ക്കാര്‍ അതെല്ലാം അവഗണിച്ചു. തുടര്‍ന്ന് കമ്മീഷന്‍ അതിന്റെ പ്രവര്‍ത്തനം തുടങ്ങി. കമ്മീഷന്റെ പ്രവര്‍ത്തനം സംബന്ധിച്ച് പൊതുജനങ്ങള്‍ക്കും വിവിധ സംഘടനകള്‍ക്കും അഭിപ്രായം രേഖപ്പെടുത്താനുള്ള അവസരം ഉണ്ടെന്ന് പത്രപ്പരസ്യത്തിലൂടെ വെളിപ്പെടുത്തി. അത്തരത്തിലുള്ള ഒരു സമീപനത്തിന്റെ ഭാഗമായി റിട്ട. ഐപിഎസ് ഉദ്യോഗസ്ഥന്മാരായ രാം കുമാര്‍ ഓഹ്‌റി, ജയപ്രകാശ് ശര്‍മ്മ എന്നിവര്‍ ചേര്‍ന്ന് തയ്യാറാക്കിയ വിയോജനക്കുറിപ്പ് സച്ചാര്‍ കമ്മിറ്റിക്കു മുന്‍പില്‍ അവതരിപ്പിക്കുന്നതിന് അനുവാദം ചോദിച്ചു. എന്നാല്‍ ദുരൂഹമായ കാരണങ്ങളാല്‍ ജസ്റ്റിസ് സച്ചാര്‍ അതനുവദിച്ചില്ല. തങ്ങളുടെ ശ്രമം പരാജയപ്പെടുമെന്ന് കണ്ടപ്പോള്‍ അവര്‍ തയ്യാറാക്കിയ നിവേദനം ഒരു പുസ്തകമാക്കി പ്രസിദ്ധീകരിച്ചു. മജോറിറ്റി റിപ്പോര്‍ട്ട് എന്ന പേരില്‍ പ്രസിദ്ധീകൃതമായ ആ പുസ്തകം ഭരണഘടനാപരമായി സച്ചാര്‍ കമ്മിറ്റിക്ക് നീതീകരിക്കാവുന്ന ഒരു കാരണവുമില്ലെന്ന് വ്യക്തമാക്കുന്നു.

Google NewsAdd Kesari Weekly as a preferred source on Google

സംവരണത്തിന്റെ പശ്ചാത്തലം
ഇന്ത്യയില്‍ ഭരണഘടന തയ്യാറാക്കിയ ഭരണഘടനാ നിര്‍മാണസഭയില്‍ എല്ലാ വിഭാഗം ജനങ്ങളുടെയും പ്രദേശങ്ങളുടെയും പ്രാതിനിധ്യം ഉള്‍പ്പെടുത്തിയിരുന്നു. അതില്‍ ബ്രിട്ടീഷ് ഇന്ത്യ, നാട്ടുരാജ്യങ്ങള്‍, സാമന്ത രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍നിന്നും പ്രതിനിധികളുണ്ടായിരുന്നു. ഇന്ത്യയിലെ എല്ലാ വിഭാഗം ജനങ്ങളുടെയും ആശയും പ്രതീക്ഷയും ആഗ്രഹങ്ങളും സംശയങ്ങളും ഭയങ്ങളുമെല്ലാം ഭരണഘടനാ നിര്‍മ്മാണ സഭയില്‍ പ്രകടിപ്പിക്കുകയുണ്ടായി. അതെല്ലാം കണക്കിലെടുത്താണ് ഭരണഘടനയ്ക്ക് രൂപംനല്‍കിയത്. ഇന്ത്യയെപ്പോലെ വൈവിധ്യവും വൈപുല്യവുമുള്ള ഒരു രാജ്യത്ത് എല്ലാവരേയും ഉള്‍ക്കൊള്ളുന്ന, എല്ലാവര്‍ക്കും തുല്യനീതി ഉറപ്പുവരുത്തുന്ന ഒരു ഭരണഘടന ഉണ്ടാവണം എന്ന ജനാഭിലാഷത്തിന്റെ പൂര്‍ത്തീകരണമായിരുന്നു ഭരണഘടനാ നിര്‍മ്മാതാക്കള്‍ വിഭാവനം ചെയ്തത്. അതുകൊണ്ട് അടിസ്ഥാനപരമായി എല്ലാ പ്രശ്‌നങ്ങളും എല്ലാ സമൂഹങ്ങള്‍ക്കും അവതരിപ്പിക്കാനും ചര്‍ച്ച ചെയ്യാനും തീരുമാനത്തിലെത്താനും കഴിഞ്ഞു.

സംവരണവും ന്യൂനപക്ഷ അവകാശങ്ങളും
ചരിത്രപരമായ കാരണങ്ങളാല്‍ ഭാരതത്തില്‍ ജാതിയുടെ പേരില്‍ ചവിട്ടിത്താഴ്ത്തപ്പെട്ട വലിയൊരു വിഭാഗം ജനങ്ങള്‍-പട്ടികജാതി/പട്ടികവര്‍ഗക്കാര്‍- ഉണ്ടായിരുന്നു. അവര്‍ക്ക് ഇതര സമൂഹങ്ങള്‍ക്കൊപ്പമെത്തുവാനും സാമൂഹ്യമായ അടിച്ചമര്‍ത്തലുകള്‍ മൂലമുണ്ടായ അവശത പരിഹരിക്കാനും വേണ്ടിയാണ് സംവരണം ഏര്‍പ്പെടുത്തിയത്. അങ്ങനെ സമൂഹത്തിലെ പിന്നാക്കക്കാരായ പട്ടികജാതി/പട്ടികവര്‍ഗ്ഗക്കാര്‍ക്ക് സംവരണം നിലവില്‍ വന്നു.

ADVERTISEMENT

പിന്നീടുള്ള വിഭാഗം ന്യൂനപക്ഷങ്ങളായിരുന്നു. അവര്‍ക്കിടയില്‍ സാമൂഹ്യമായ വിവേചനം ഉണ്ടായിരുന്നില്ല. മാത്രമല്ല മുസ്ലിങ്ങള്‍ ഏതാണ്ട് ആയിരം വര്‍ഷത്തോളവും ക്രിസ്ത്യാനികള്‍ ഏതാണ്ട് ഇരുന്നൂറ് വര്‍ഷത്തോളവും ഭരണവര്‍ഗ്ഗമായിരുന്നു. അതുകൊണ്ട് തന്നെ അവര്‍ക്ക് സാമ്പത്തികവും സാമൂഹ്യവും വിദ്യാഭ്യാസപരവുമായ യാതൊരു അവശതയും നേരിടേണ്ടിവന്നില്ല. ഇക്കാലമത്രയും അവര്‍ മതപരമായും സാമ്പത്തികപരമായും വിദ്യാഭ്യാസപരമായും പ്രത്യേക പരിഗണന ലഭിക്കുന്ന വിഭാഗമായിരുന്നു എന്നതാണ് വസ്തുത. എന്നാല്‍ ന്യൂനപക്ഷങ്ങളുടെ മതസ്വാതന്ത്ര്യം അവരുടെ സാംസ്‌കാരികമായ സവിശേഷതകള്‍ എന്നിവ തുടര്‍ന്ന് നിലനില്‍ക്കുമോ എന്ന കാര്യത്തില്‍ ചില സംശയങ്ങള്‍ അവര്‍ രേഖപ്പെടുത്തി. ഇന്ത്യയില്‍ 80 ലേറെ ശതമാനം ഹിന്ദുക്കളാണ്. അവരുടെ ആശങ്കയുടെ കാരണവും ഇതായിരുന്നു. ഈ ആശങ്ക പരിഹരിക്കാന്‍ ന്യൂനപക്ഷ അവകാശങ്ങള്‍ ഏര്‍പ്പെടുത്തി. അതുപ്രകാരം ന്യൂനപക്ഷങ്ങള്‍ക്ക് അവരുടെ മതം പുലര്‍ത്താനും പ്രചരിപ്പിക്കാനുള്ള അവകാശവും (Practice and Propagate) സാംസ്‌കാരിക സവിശേഷതകളുടെ നിലനില്‍പ്പിനായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങാനും നടത്താനുമുള്ള അവകാശവും അനുവദിച്ചു. ഇവിടെ ശ്രദ്ധേയമായ ഒരു വസ്തുത ഭരണഘടനാ നിര്‍മാണസഭയില്‍ തങ്ങള്‍ക്ക് സാമൂഹ്യ വിവേചനം മൂലമുള്ള (ജാതി മൂലമുള്ള) അവശതയില്ല എന്ന് അവര്‍ പറഞ്ഞിരുന്നു എന്നതാണ്. ഇങ്ങനെ ന്യൂനപക്ഷങ്ങള്‍ക്ക് പ്രത്യേക അവകാശങ്ങള്‍ നിലവില്‍ വന്നു.

ഭരണഘടനാ നിര്‍മാതാക്കള്‍ പട്ടികജാതി/പട്ടികവര്‍ഗ്ഗക്കാര്‍ക്ക് സംവരണം ഏര്‍പ്പെടുത്തി. ന്യൂനപക്ഷങ്ങള്‍ക്ക് ന്യൂനപക്ഷാവകാശങ്ങളും. ഇവിടെ ശ്രദ്ധിക്കേണ്ടത് രണ്ടു കൂട്ടരുടെയും പ്രശ്‌നങ്ങള്‍ ഭിന്നമായിരുന്നു. അതിനാല്‍ ഭിന്ന പരിഹാരവും നടപ്പാക്കി. എന്നാല്‍ ഒരേ കൂട്ടര്‍ക്ക് രണ്ടവകാശങ്ങള്‍ നല്‍കിയില്ല. ഒന്നുകില്‍ സംവരണം അല്ലെങ്കില്‍ ന്യൂനപക്ഷാവകാശങ്ങള്‍ എന്നതാണ് നിലപാട്. ക്രിസ്ത്യന്‍-മുസ്ലിം വിഭാഗത്തിന് പ്രത്യേക അവകാശങ്ങള്‍ ആണ് നല്‍കിയത്.

ന്യൂനപക്ഷങ്ങള്‍ക്ക് അവരവരുടെ മതം അനുഷ്ഠിക്കാനും ചെയ്യാനും പ്രചരിപ്പിക്കാനുമുള്ള അവകാശം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങാനും നടത്താനുമുള്ള അവകാശം എന്നിവയാണ് അനുവദിച്ചത്. എന്നാല്‍ ഒരു വ്യക്തിയെന്ന നിലയില്‍ സാമ്പത്തിക-വിദ്യാഭ്യാസ രംഗങ്ങളില്‍ (സംവരണാനുകൂല്യമുള്ള പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തിനൊഴിച്ച്) ബാക്കി സമൂഹത്തിലുള്ള അവകാശങ്ങള്‍ മാത്രമേ ന്യൂനപക്ഷങ്ങള്‍ക്ക് അനുവദിച്ചുള്ളൂ. അതിനാല്‍ ന്യൂനപക്ഷങ്ങള്‍ക്ക് പ്രത്യേകമായി സാമ്പത്തിക-വിദ്യാഭ്യാസ സഹായം സര്‍ക്കാര്‍ നല്‍കുന്നത് ശരിയല്ല. ചുരുക്കത്തില്‍ ഭരണഘടന ന്യൂനപക്ഷങ്ങളുടെ മതസ്വാതന്ത്ര്യം, സാംസ്‌കാരിക പ്രത്യേകതകള്‍ എന്നീ കാര്യങ്ങള്‍ക്കു മാത്രമേ പ്രത്യേക ഉറപ്പു നല്‍കിയിട്ടുള്ളൂ. ബാക്കി രംഗങ്ങളില്‍ അവര്‍ക്ക് ഇതര ജനവിഭാഗങ്ങള്‍ക്കുള്ള പരിഗണന മാത്രമേ ലഭിക്കൂ.

എന്നാല്‍ പിന്നീട് സാമ്പത്തികമായും വിദ്യാഭ്യാസപരമായും ന്യൂനപക്ഷങ്ങള്‍ പ്രത്യേകിച്ച് മുസ്ലിങ്ങള്‍ പിന്നാക്കമാണെന്ന കാരണം പറഞ്ഞ് അവര്‍ക്ക് സംവരണം ഏര്‍പ്പെടുത്തി. ഇത് ഭരണഘടനയുടെ അന്തഃസത്തയ്ക്ക് വിപരീതമാണ്. എന്നാല്‍ ഇതുമൂലം ന്യൂനപക്ഷങ്ങള്‍ പ്രത്യേക അവകാശങ്ങളും സംവരണാനുകൂല്യങ്ങളും ഒരുമിച്ച് അനുഭവിക്കുന്നവരായി. ന്യൂനപക്ഷങ്ങള്‍ക്ക് പ്രത്യേകാവകാശങ്ങളോടൊപ്പം സംവരണാനുകൂല്യങ്ങള്‍ നല്‍കിയതുവഴി അവര്‍ക്ക് ഭരണഘടന അനുവദിക്കുന്നതില്‍നിന്ന് അതീതമായി പ്രത്യേക അവകാശങ്ങള്‍ അനുവദിച്ചു കൊടുക്കുകയാണുണ്ടായത്. ന്യൂനപക്ഷങ്ങള്‍ക്ക്- പ്രത്യേകിച്ച് മുസ്ലിങ്ങള്‍ക്ക്-വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ (സ്‌കോളര്‍ഷിപ്പ് തുടങ്ങിയവ) നല്‍കുകയും അവര്‍ക്ക് സാമ്പത്തികരംഗത്ത് അനേകം പരിഗണന ലഭിക്കുകയും ചെയ്തു. എന്നാല്‍ അതിദരിദ്രരായ ഹിന്ദുക്കള്‍ക്കു പോലും ഈ അവകാശങ്ങള്‍ നിഷേധിച്ചു. പൊതുഖജനാവില്‍നിന്ന് വഴിവിട്ട് സഹായങ്ങള്‍ നല്‍കുകയും അവയെല്ലാം ഹിന്ദുക്കള്‍ക്ക് നിഷേധിക്കുകയും ചെയ്തു. അങ്ങനെ ന്യൂനപക്ഷങ്ങളെന്നും ഭൂരിപക്ഷങ്ങളെന്നും ജനതയെ രണ്ടായി തരംതിരിച്ചു. ന്യൂനപക്ഷങ്ങള്‍ക്ക് ഭരണഘടനാപരമായി അവകാശങ്ങള്‍ പ്രത്യേകം അനുവദിക്കുകയും ഭൂരിപക്ഷത്തിന് ഭരണഘടനാപരമായ അവകാശങ്ങള്‍ നിഷേധിക്കുകയും ചെയ്തു. ഇത് ഫലത്തില്‍ ന്യൂനപക്ഷങ്ങള്‍ക്ക് ഒരു ഭരണഘടനയും ഹിന്ദുക്കള്‍ക്ക് മറ്റൊരു ഭരണഘടനയും എന്ന നിലയില്‍ ആയിത്തീര്‍ന്നു. ഫലത്തില്‍ ന്യൂനപക്ഷങ്ങള്‍ക്കുള്ള ഭരണഘടന പ്രത്യേകമായി. ഹിന്ദുക്കള്‍ക്ക് ന്യായമായ അവകാശങ്ങള്‍ ഇല്ലാതായി. അങ്ങനെ രണ്ടു ഭരണഘടന ഫലത്തില്‍ നിലവില്‍ വന്നു. ന്യൂനപക്ഷങ്ങള്‍ക്ക് സംവരണാനുകൂല്യം അനുവദിച്ചതോടുകൂടി പട്ടികജാതി/പട്ടികവര്‍ഗ്ഗക്കാര്‍ക്ക് സംവരണം മൂലം ലഭിക്കേണ്ട നേട്ടങ്ങളില്ലാതായി. അവര്‍ ഇപ്പോഴും പിന്നാക്കാവസ്ഥയില്‍ തുടരുന്നു. സംവരണത്തിന്റെ ഉദ്ദേശ്യം പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാരെ ഇതര വിഭാഗങ്ങള്‍ക്ക് തുല്യരാക്കുകയായിരുന്നു. എന്നാല്‍ ന്യൂനപക്ഷ അവകാശങ്ങളും ന്യൂനപക്ഷ സംവരണവും ഒരുമിച്ച് കൈക്കലാക്കിയ ന്യൂനപക്ഷങ്ങള്‍ പുരോഗതി നേടി. ഹിന്ദുക്കള്‍ പിന്നാക്കം പോയി. ഇവിടെ തുല്യത, തുല്യ അവകാശം എന്നിവ ബലി കൊടുക്കപ്പെട്ടു. വോട്ടുബാങ്ക് രാഷ്ട്രീയം അതിന് കാരണമായി.

ഹിന്ദുക്കള്‍ പിന്തള്ളപ്പെടുന്നു
ന്യൂനപക്ഷങ്ങള്‍ക്ക് പ്രത്യേകമായി സാമ്പത്തിക-വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ നല്‍കി, ഹിന്ദുക്കള്‍ക്ക് അവ നിഷേധിച്ചു. തല്‍ഫലമായി മുസ്ലിങ്ങള്‍ (ന്യൂനപക്ഷങ്ങള്‍) സാമ്പത്തികമായും വിദ്യാഭ്യാസപരമായും മുന്നേറി. ന്യൂനപക്ഷങ്ങള്‍ക്ക് ബാങ്ക് ലോണ്‍ തുടങ്ങിയവയിലും മുന്‍ഗണന ലഭിച്ചു. കുറഞ്ഞ പലിശയോടുകൂടിയുള്ള വായ്പ ലഭിക്കാനുള്ള പ്രത്യക്ഷവും പരോക്ഷവുമായ സഹായങ്ങള്‍ മുസ്ലിങ്ങള്‍ക്ക് ലഭിക്കുന്നു. എന്നാല്‍ ഇതൊന്നും ഹിന്ദുക്കള്‍ക്ക് ലഭ്യമല്ല. ഇതിന്റെ ഫലമായി വ്യാപാരം, വ്യവസായം തുടങ്ങിയ മേഖലകളില്‍ എല്ലാ സൗകര്യങ്ങളും മുസ്ലിങ്ങള്‍ക്ക് ലഭിക്കുന്നു. ഉയര്‍ന്ന പലിശ നിരക്ക് തുടങ്ങിയവ കാരണം ഹിന്ദുക്കള്‍ക്ക് അവരോട് മത്സരിക്കാന്‍ ആവുന്നുമില്ല. ഈ അസന്തുലിതാവസ്ഥ ഹിന്ദുക്കളെ സാമ്പത്തികമായി തകര്‍ക്കുന്നതാണ്. എല്ലാ സഹായങ്ങളും ന്യൂനപക്ഷങ്ങള്‍ക്ക് നല്‍കുകയും ഒരു സഹായവും ഹിന്ദുക്കള്‍ക്ക് നല്‍കാതിരിക്കുകയും ചെയ്തിട്ട് ന്യൂനപക്ഷങ്ങളോട് മത്സരിക്കാന്‍ ഹിന്ദുക്കളോട് ആവശ്യപ്പെടുന്നത് നീതീകരിക്കാനാവില്ല. ഹിന്ദുക്കളുടെ എല്ലാ സ്വത്തുക്കളും സര്‍ക്കാര്‍ നിയന്ത്രണത്തിലാണ്. തിരുപ്പതി, ശബരിമല, പത്മനാഭ സ്വാമി ക്ഷേത്രം അടക്കമുള്ള ക്ഷേത്രങ്ങള്‍ വലിയ സ്വത്തുണ്ടെങ്കിലും സര്‍ക്കാര്‍ നിയന്ത്രണത്തിലാണ്. എന്നാല്‍ വഖഫ് സ്വത്തും പള്ളികളുടെ സ്വത്തും അതത് സമൂഹത്തിന്റെ കൈവശമാണ്. ഇങ്ങനെ വിവേചനങ്ങള്‍ പലതുണ്ട്.

നാടിന്റെ വിഭവത്തില്‍ മുസ്ലിങ്ങള്‍ക്കാണ് ഒന്നാമത്തെ അവകാശമെന്ന പ്രസ്താവന തന്നെ ഭരണഘടനാ വിരുദ്ധമാണ്. വിഭവങ്ങളില്‍ എല്ലാവര്‍ക്കും തുല്യ അവകാശമാണെന്നതാണ് ഭരണഘടനാപരമായി ശരി. ന്യൂനപക്ഷങ്ങള്‍ക്ക് സര്‍വരംഗത്തും ആദരവും ഹിന്ദുക്കള്‍ക്ക് അവഗണനയുമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

മതപരമായ സംവരണം മറ്റൊരര്‍ത്ഥത്തിലും യുക്തിരഹിതമാണ്. മുസ്ലിം പിന്നാക്കാവസ്ഥ എന്ന പേരിലാണ് സ്‌കോളര്‍ഷിപ്പുകളും തൊഴില്‍രംഗത്തുള്ള സംവരണവും ഏര്‍പ്പെടുത്തിയത്. എന്നാല്‍ യാതൊരു പിന്നാക്കാവസ്ഥയും ഇല്ലാത്ത- പണക്കാരായ സമൂഹത്തില്‍ ഉന്നതസ്ഥാനം അലങ്കരിക്കുന്ന- മുസ്ലിങ്ങള്‍ക്കും മതാടിസ്ഥാനത്തിലുള്ള സംവരണം ലഭിക്കുന്നു. എന്നാല്‍ അതിദരിദ്രനായ ഹിന്ദുവിന് ഈ സര്‍ക്കാര്‍ സഹായങ്ങള്‍ നിഷേധിക്കുന്നു. ഇവിടെ ഹിന്ദുക്കളുടെ ജാതി എന്ന ഘടകത്തിന് തുല്യമായി ന്യൂനപക്ഷ മതങ്ങളെ കണക്കാക്കുന്നു. ഹിന്ദുക്കള്‍ സാമ്പത്തിക, വിദ്യാഭ്യാസ രംഗങ്ങളില്‍ പിന്തള്ളപ്പെടുന്നു. മുസ്ലിങ്ങള്‍ക്ക് മതം എന്നത് പ്രത്യേക അവകാശങ്ങളും സാമ്പത്തിക സഹായത്തിനുള്ള വഴിയൊരുക്കുമ്പോള്‍ ഹിന്ദുവിന്റെ മതം അവ നിഷേധിക്കുന്നതിന് കാരണമായിത്തീരുന്നു. ചുരുക്കത്തില്‍ സര്‍ക്കാര്‍ ചെലവില്‍ ഒരു മതത്തെ പ്രോത്സാഹിപ്പിക്കുകയും മറ്റൊരു മതത്തെ നിഷേധിക്കുകയും ചെയ്യുന്നു. ഇത് മതപരിവര്‍ത്തനത്തിന് വഴിയൊരുക്കലാണ്. എല്ലാ മതങ്ങളോടും തുല്യനീതി പുലര്‍ത്തും എന്ന മതേതര സങ്കല്‍പ്പത്തിന് എതിരുമാണ്.

ഇവിടെയാണ് സച്ചാറിന്റെ ഒരു ചോദ്യം പ്രസക്തമാവുന്നത്. ആരുടെ ജനസംഖ്യയാണ് വര്‍ധിക്കുന്നത് എന്നതുകൊണ്ട് എന്തു വ്യത്യാസമാണുണ്ടാവുക എന്ന് സച്ചാര്‍ ചോദിച്ചു. മുസ്ലിം ജനസംഖ്യ വര്‍ധിക്കുകയും ഹിന്ദു ജനസംഖ്യ കുറയുകയും ചെയ്താലും കുഴപ്പമില്ല എന്ന നിലപാടാണ് സച്ചാറിന്റേത്. ഇതില്‍നിന്ന് ഒരു കാര്യം വ്യക്തമാവുന്നു. ബഹുസ്വരത എല്ലാവരേയും ഉള്‍ക്കൊള്ളുന്ന വികസനം എന്നെല്ലാം പറയുന്നത് ഒരു പുകമറയാണ്. മുസ്ലിങ്ങള്‍ ഭൂരിപക്ഷമാകുന്നതിനനുസരിച്ച് ആ പ്രദേശം മുസ്ലിം നിയമങ്ങള്‍ക്ക് വിധേയമാവുന്നു. ബാക്കി സമൂഹം ദിമ്മി(അടിമ)കളായി ജീവിക്കേണ്ടിയും വരുന്നു.

സച്ചാറിന്റെ ദേശവിരുദ്ധത പ്രകടമാക്കുന്നതാണ് സംസ്‌കൃതത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ നിലപാട്. സംസ്‌കൃതത്തിന് പല സംസ്ഥാനങ്ങളും വലിയ പ്രാധാന്യം നല്‍കുന്നുവെന്നും അതേ പരിഗണന ഉറുദുവിനും അറബിക്കും ലഭിക്കുന്നില്ല എന്നും സച്ചാര്‍ പറയുന്നു. സംസ്‌കൃതം ഭാരതീയ ഭാഷകളുടെ മാതാവാണെന്ന കാര്യം സച്ചാറിന് അറിയാതിരിക്കാന്‍ വഴിയില്ല. അറബി എന്നത് വിദേശ ഭാഷയാണ്. അതിന് നാടിന്റെ ഏറ്റവും പ്രധാന ഭാഷയ്ക്ക് നല്‍കുന്ന പ്രാധാന്യം നല്‍കണമെന്നാണ് സച്ചാറിന്റെ നിലപാട്. ഉറുദുവും അറബിയും മുസ്ലിങ്ങളുടെ ഭാഷയാണ് എന്നതാണ് വാദം. എന്നാല്‍ ഭാരതത്തിലെ അതതു പ്രാദേശിക ഭാഷയാണ് ന്യൂനപക്ഷ വിഭാഗങ്ങളും ഉപയോഗിക്കുന്നത്. അതിനാല്‍ മുസ്ലിങ്ങള്‍ക്ക് പൊതുഭാഷ എന്നത് മിഥ്യയാണ്.

മുസ്ലിം പിന്നാക്കാവസ്ഥ – ഒരു വലിയ മിഥ്യ
സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ തുടക്കത്തില്‍ തന്നെ മുസ്ലിങ്ങള്‍ മാനവിക വികാസ സൂചികകളുടെ അടിസ്ഥാനത്തില്‍ ഗൗരവപൂര്‍ണമായ തരത്തില്‍ പിന്നാക്കമാണ് എന്നാണ് സച്ചാര്‍ പറയുന്നത്. ഇത് വലിയൊരു പൊളിയാണ്. ലോകമെമ്പാടും അംഗീകരിച്ച മാനവ വികസന സൂചികകള്‍-
1) ശിശുമരണ നിരക്ക്
2) ബാലമരണ നിരക്ക്
3) സാക്ഷരത
4) നഗരവല്‍ക്കരണം
5) ആയുര്‍ദൈര്‍ഘ്യം ഇവയാണ്. ഇവയിലെല്ലാം മുസ്ലിങ്ങള്‍ ഹിന്ദുക്കള്‍ക്ക് തുല്യമോ അതിനു മേലെയോ ആണ്.

സാക്ഷരതയില്‍ മാത്രമാണ് ഹിന്ദുക്കള്‍ മുസ്ലിങ്ങളെക്കാള്‍ മുന്നിലുള്ളത്. ആയുര്‍ദൈര്‍ഘ്യം, ശിശു-ബാല മരണനിരക്കിലെ കുറവ്, നഗരവല്‍ക്കരണം ഇവയെല്ലാം സാമ്പത്തിക ഘടകങ്ങളെ ആശ്രയിച്ചിട്ടുള്ളതാണ്. അതിലെല്ലാം മുസ്ലിങ്ങള്‍ ആണ് മുന്നില്‍.

ആയുര്‍ദൈര്‍ഘ്യം 1998-99 വര്‍ഷത്തില്‍ മുസ്ലിങ്ങളുടേത് 62.6%വും ഹിന്ദുക്കളുടേത് 61.4 ഉം ആയിരുന്നു. എന്നാല്‍ അഞ്ച് വര്‍ഷത്തിനുശേഷം 2005-2006 ല്‍ അത് യഥാക്രമം 68 ഉം 65 ഉം ആയി മാറി. മുസ്ലിങ്ങളുടെ ആയുര്‍ദൈര്‍ഘ്യം 5.4 വര്‍ഷം കൂടിയപ്പോള്‍ ഹിന്ദുക്കളുടേത് 3.6 മാത്രമാണ് വര്‍ധിച്ചത്. ശിശു-ബാല മരണനിരക്കിലും ഈ വ്യത്യാസം കാണാം. നഗരവല്‍ക്കരണത്തില്‍ ഈ വ്യത്യാസം വളരെ കൂടുതലാണ്. ഇത് സൂചിപ്പിക്കുന്നത് ഹിന്ദുക്കളെ അപേക്ഷിച്ച് സാമ്പത്തികമായി മുസ്ലിങ്ങളുടെ നില മെച്ചമാണെന്നാണ്.

ഇവിടെ സച്ചാര്‍ ചെയ്യുന്നത് തന്റെ വാദഗതികളെ അനുകൂലിക്കുന്ന കണക്കുകള്‍ നിരത്തുകയും അതേസമയം വിശ്വസനീയമായ മറ്റ് നിരീക്ഷണങ്ങള്‍ തമസ്‌കരിക്കുകയുമാണ്.

അവയില്‍ ചിലത്
2006 സപ്തംബര്‍ 2 ന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ ന്യൂദല്‍ഹി സംഘടിപ്പിച്ച ഒരു സെമിനാര്‍ മുസ്ലിം ന്യൂനപക്ഷം ഹിന്ദു ഭൂരിപക്ഷത്തെ അപേക്ഷിച്ച് പരാധീനതകള്‍ അനുഭവിക്കുന്നു എന്ന വാദം തള്ളിക്കളയുന്നു. ന്യൂദല്‍ഹിയിലെ സെന്റര്‍ ഫോര്‍ സ്റ്റഡീസ് ഓഫ് ഡവലപ്പിങ് സൊസൈറ്റി ഫെല്ലോ ആയ ഡോ. സഞ്ജയ് കുമാര്‍ അവതരിപ്പിച്ച പേപ്പര്‍ റിലെ നിഗമനങ്ങള്‍ ഇവയാണ്:

1) വിദ്യാഭ്യാസ രംഗത്തുള്ള നേട്ടങ്ങളില്‍ ഹിന്ദുക്കളും മുസ്ലിങ്ങളും തമ്മില്‍ വ്യത്യാസമില്ല.
2) ഹിന്ദുക്കളെ അപേക്ഷിച്ച് മുസ്ലിങ്ങള്‍ ദരിദ്രരാണെന്ന് പൊതുധാരണയ്ക്ക് വിപരീതമാണ് NES സര്‍വ്വേ ഫലങ്ങള്‍. ഈ സര്‍വേ സൂചിപ്പിക്കുന്നത് ഹിന്ദുക്കളും മുസ്ലിങ്ങളും തമ്മില്‍ സാമ്പത്തിക അഭിവൃദ്ധിയില്‍ വ്യത്യാസമില്ലെന്നാണ്.
3) മൂന്നാമത്തെ കണ്ടെത്തല്‍ നമ്മുടെ കണ്ണ് തുറപ്പിക്കുന്നതാണ്. ”ദേശീയ തലത്തില്‍ അതിദരിദ്രരുടെ ശതമാനം മുസ്ലിങ്ങളെ അപേക്ഷിച്ച് ഹിന്ദുക്കളിലാണ് കൂടുതല്‍” എന്നതാണ് അത്.

മറ്റൊരു തെളിവ് രാകേഷ് ശുക്ല (Senior fellow Nation Council for Applied Economic Research) 2007 ഏപ്രില്‍ 5 ന് ന്യൂദല്‍ഹിയിലെ ദ ഇക്കണോമിക് ടൈംസില്‍ എഴുതിയ ലേഖനത്തില്‍ (Hindu-Muslim equal in income and Sikhs are sardars of prosperity) അതിദരിദ്രരില്‍ ഹിന്ദുക്കളാണ് കൂടുതല്‍ എന്നു പറഞ്ഞു. ആയുര്‍ദൈര്‍ഘ്യത്തിന്റെ കാര്യത്തില്‍ ഇതേ നിലയാണ് ഉള്ളത്.
അവശത അനുഭവിക്കുന്നത് ഹിന്ദുക്കളാണ്

സ്വാതന്ത്ര്യം നേടുമ്പോള്‍ ഇന്ത്യയില്‍ 89% ഹിന്ദുക്കള്‍ ഉണ്ടായിരുന്നു. 6% മുസ്ലിങ്ങളും. എന്നാലിപ്പോള്‍ 79% ഹിന്ദുക്കളും 13.4% മുസ്ലിങ്ങളുമാണ്. ഹിന്ദു ജനസംഖ്യ പത്ത് ശതമാനം കുറഞ്ഞപ്പോള്‍ മുസ്ലിം ജനസംഖ്യ ഇരട്ടിയിലേറെയായി. ആരാണ് സംരക്ഷിക്കപ്പെടുന്നത് എന്നത് ഇതില്‍നിന്ന് വ്യക്തമാണ്. ഹിന്ദു ജനസംഖ്യ കുറഞ്ഞതിനു കാരണം കുറഞ്ഞ ജനന നിരക്ക്, കൂടിയ ശിശു-ബാല മരണ നിരക്ക് കുറഞ്ഞ ആയുര്‍ദൈര്‍ഘ്യം, മതപരിവര്‍ത്തനം തുടങ്ങിയവയാണ്. മുസ്ലിം ജനസംഖ്യ വര്‍ധനവിന് കാരണം ഉയര്‍ന്ന ജനനനിരക്ക്, കുറഞ്ഞ ശിശു-ബാല മരണ നിരക്ക്, കൂടിയ ആയുര്‍ദൈര്‍ഘ്യം, മതപരിവര്‍ത്തനം തുടങ്ങിയവയാണ്. ഇവയെല്ലാം സമൂഹത്തിലെ സാമ്പത്തിക നിലവാരത്തെ ആശ്രയിച്ചിരിക്കും. ഇതിന്റെയടിസ്ഥാനത്തില്‍ മുസ്ലിങ്ങളുടെ നില ഹിന്ദുക്കളെ അപേക്ഷിച്ച് വളരെ ഉയര്‍ന്നതാണ്. സമൂഹത്തില്‍ പരാധീനതകള്‍ അനുഭവിക്കുന്നവരെ കൈപിടിച്ചുയര്‍ത്തേണ്ട ചുമതല ഭരണകൂടത്തിനുണ്ട്. എന്നാല്‍ ഇവിടെ നടക്കുന്നത് പരാധീനരെ സഹായിക്കലല്ല മതത്തെ അടിസ്ഥാനപ്പെടുത്തിയുള്ള തരംതിരിവാണ്. ഇതിന്റെ ഫലമായി ഹിന്ദുക്കള്‍ പിന്നാക്കം പോവുകയും മുസ്ലിങ്ങള്‍ മുന്നാക്കം വരികയും ചെയ്തു. സര്‍ക്കാരിന്റെ ഈ നടപടി മതപരിവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുന്നതാണ്.

മത സംവരണം ഭരണഘടനയുടെഅന്തഃസത്തയ്ക്ക് എതിര്
ഒരു പ്രത്യേക മതവിഭാഗത്തിലെ ജനങ്ങള്‍ അവശത അനുഭവിക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക് സംവരണം ഏര്‍പ്പെടുത്തുന്നത് ന്യായമാണ്. ആ അര്‍ത്ഥത്തില്‍ പട്ടികജാതി/പട്ടികവര്‍ഗ്ഗ സംവരണം ന്യായമാണ്. എന്നാല്‍ മുസ്ലിങ്ങള്‍ക്ക് മതത്തിന്റെ അടിസ്ഥാനത്തില്‍ നല്‍കുന്ന സംവരണം ഭാരതത്തിന്റെ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്കെതിരാണ്. ഭാരതം ഒരു മതേതര രാജ്യമായിരിക്കെ മതാടിസ്ഥാനത്തിലുള്ള സംവരണം ന്യായീകരിക്കാനാവില്ല. ഇവിടെ വിവേചനം ഹിന്ദുക്കളാണ് നേരിടുന്നത്.

സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് തള്ളിക്കളയണം

അസത്യങ്ങളും അര്‍ദ്ധസത്യങ്ങളും കാലഹരണപ്പെട്ട വസ്തുതകളും മറച്ചുവെച്ച യാഥാര്‍ത്ഥ്യങ്ങളും എല്ലാമടങ്ങുന്ന സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് തള്ളിക്കളയണം. റിപ്പോര്‍ട്ട് തയ്യാറാക്കിയ സച്ചാര്‍ ദല്‍ഹി ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് ആയിരുന്നു. എന്നാല്‍ അദ്ദേഹം തയ്യാറാക്കിയ റിപ്പോര്‍ട്ട് ഒരു ന്യായാധിപന്‍ കാണിക്കേണ്ട നിഷ്പക്ഷത-തന്റെ മുന്നില്‍ വന്നിട്ടുള്ള തെളിവുകളെ സംബന്ധിച്ച് നിഷ്പക്ഷമായി പരിശോധിക്കുക എന്ന കര്‍ത്തവ്യം – കാണിക്കുന്നതിനു പകരം ഒരു ഭാഗത്തിന്റെ വക്കീലായി പ്രവര്‍ത്തിക്കുകയാണ് ഉണ്ടായത്. വക്കീലിന്റെ ചുമതല തന്റെ കക്ഷിക്ക് അനുകൂലമായ വാദങ്ങള്‍ മുന്നോട്ടുവയ്ക്കലും അല്ലാത്തവയെ തമസ്‌കരിക്കുകയുമാണ്. ഇവിടെ സച്ചാര്‍ ചെയ്തത് വസ്തുതകളെ വളച്ചൊടിക്കുകയും തെറ്റായി വ്യാഖ്യാനിക്കുകയും തമസ്‌കരിക്കുകയുമാണ്.
ഈ വസ്തുതകള്‍ കണക്കിലെടുത്ത് ചില നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കേണ്ടതാണ്.
1. ആരാണ് ന്യൂനപക്ഷം എന്ന് നിര്‍വചിക്കണം
2. ന്യൂനപക്ഷങ്ങളെ കണക്കാക്കുമ്പോള്‍ ജില്ല/സംസ്ഥാനാടിസ്ഥാനത്തിലാക്കണം.
3. അവശത അനുഭവിക്കുന്ന ന്യൂനപക്ഷങ്ങള്‍ക്ക് സംവരണത്തിനുപകരം സാമ്പത്തിക സഹായം – (Economic aid) നല്‍കാവുന്നതാണ്.
4. ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒരു നിശ്ചിത ശതമാനം ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ ഉണ്ടാകണമെന്ന് നിയമം മൂലം അനുശാസിക്കുക.
5. പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് ഉള്ള സംവരണം ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടപ്പാക്കുക.
6. നിര്‍ബന്ധ മതപരിവര്‍ത്തനം നിരോധിക്കുക.
ഇങ്ങനെ ന്യൂനപക്ഷാവകാശങ്ങളെ ഭരണഘടന വിഭാവന ചെയ്യുന്ന തുല്യത, തുല്യാവകാശം എന്നീ കാര്യങ്ങള്‍ക്ക് അനുഗുണമാക്കേണ്ടതാണ്.

 

Share16TweetSendShare

Related Posts

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

സാമാജികസമരസത എന്ന ജീവനരസം

സാമാജികസമരസത എന്ന ജീവനരസം

ജപ്പാന്റെ സൈനിക നയംമാറ്റം

ജപ്പാന്റെ സൈനിക നയംമാറ്റം

ഗോരക്ഷ ഹിന്ദുധര്‍മ്മം

ഗോരക്ഷ ഹിന്ദുധര്‍മ്മം

Shopping Cart

Latest

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies