ഏത് തെമ്മാടിയേയും ഹീറോയാക്കുന്ന ഒരു മാന്ത്രിക സൂത്രം ഇടത് – ഇസ്ലാമിസ്റ്റ് ലോബിയുടെ കയ്യിലുണ്ട്. ‘അവനെ ജയ്ശ്രീരാം വിളിക്കാന്‍ നിര്‍ബ്ബന്ധിച്ചു’ എന്ന സൂത്രവാക്യം പ്ര യോഗിക്കുകയേ വേണ്ടൂ പത്രങ്ങളും ചാനലുകളും കൂടി വില്ലനെ ഹീറോയാക്കും. ഇത്തരം പത്തോളം സംഭവങ്ങള്‍ ഇയ്യിടെ രാജ്യത്തിന്റെ പല ഭാഗത്തും നടന്നു. ഒടുവിലത്തേത് കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലെ ജയ്പൂരിലാണ്. ഗല്‍ട്ടാഗേറ്റില്‍ മുസ്ലീം ജനക്കൂട്ടം ശൈവഭക്തരായ കന്‍വരിയ വിഭാഗക്കാരെ ആക്രമിക്കുകയും ഈദ്ഗാഹിനരികില്‍ ദില്ലിയ്ക്കുള്ള ഹൈവേ തടയുകയും ചെയ്തു. സംഘര്‍ഷത്തില്‍ 21 പേര്‍ക്ക് പരിക്കേറ്റു. ‘മുസ്ലീങ്ങളെ ജയ്ശ്രീരാം വിളിക്കാന്‍ നിര്‍ബ്ബന്ധിച്ചു’ എന്ന് ആരോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതോടെ സംഘര്‍ഷത്തിന്റെ ഉത്തരവാദി ഹിന്ദുക്കളായി. അത് വ്യാജവാര്‍ത്തയായിരുന്നു എന്ന് പോലീസ് കണ്ടെത്തിയിട്ടും ഇടതന്മാര്‍ സമ്മതിക്കാന്‍ തയ്യാറില്ല.
ഔറംഗബാദിലെ ഷെയ്ഖ് ആമിന്‍ എന്ന ഭക്ഷണം എത്തിച്ചുകൊടുക്കുന്ന യുവാവ് തന്നെ ജയ്ശ്രീരാം വിളിക്കാന്‍ നിര്‍ബ്ബന്ധിച്ചു എന്നു പരാതിപ്പെട്ടു. തന്റെ സമുദായത്തില്‍ ശ്രദ്ധിക്കപ്പെടാന്‍ ചെയ്ത വിദ്യയായിരുന്നു ഇതെന്ന് പിന്നീട് അയാള്‍ തന്നെ സമ്മതിച്ചു. ഒരു വാക്കേറ്റത്തെയാണ് മുംബൈയിലെ ഒരു കാബ ഡ്രൈവര്‍ ജയ്ശ്രീരാം വിളിപ്പിച്ചു എന്ന പരാതിയാക്കി മാറ്റിയത്. ബംഗാളിലെ കുച്ച് ബീഹാറില്‍ അപ്‌സി മിയാനെ തല്ലിയത് അസ്ഗര്‍ അലി. പരാതിപ്പെട്ടത് ജനക്കൂട്ടം ജയ്ശ്രീരാം വിളിപ്പിച്ചു എന്നായിരുന്നു. ഗുരുഗ്രാമില്‍ സി.സി.ടി.വി. ക്യാമറ പരിശോധിച്ചപ്പോള്‍ ജയ്ശ്രീരാം വിളിപ്പിച്ചു എന്ന പരാതി വ്യാജമാണെന്നു തെളിഞ്ഞത് മറ്റൊരു സംഭവം. ഉന്നാവയില്‍ ക്രിക്കറ്റ് കളിക്കിടയില്‍ അടികിട്ടിയ മദ്രസകുട്ടികള്‍ പരാതി പറഞ്ഞത് തങ്ങളെ ജയ്ശ്രീരാം വിളിക്കാന്‍ നിര്‍ബ്ബന്ധിച്ചു എന്നാണ്. ഭഗത്പതില്‍ ഇത്തരം കള്ളപ്പരാതി നല്‍കിയത് ഒരു പള്ളി ഇമാമായിരുന്നു. വ്യക്തിവൈരാഗ്യമായിരുന്നു വിഷയം. കാളപെറ്റു എന്നു കേള്‍ക്കണ്ടതാമസം, ന്യൂനപക്ഷത്തെ പീഡിപ്പിക്കുന്നു എന്ന പ്രസ്താവന തയ്യാറാക്കി ഇടതു ബുദ്ധിജീവികള്‍ പത്രങ്ങളില്‍ ഹീറോകളാകന്‍ ശ്രമിച്ചു. തുടര്‍ച്ചയായ ഇത്തരം വാര്‍ത്തകള്‍ ക്കുപിന്നില്‍ കള്ളക്കളിയുണ്ട് എന്ന് ജനങ്ങള്‍ സംശയിക്കാന്‍ തുടങ്ങിയിരിക്കുന്നു.