Monday, July 20, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ബാലഗോകുലം

തീവണ്ടിക്കവിതകള്‍

എം.ശ്രീഹര്‍ഷൻഎം.ശ്രീഹര്‍ഷൻ
17 September 2021

അതെ, തീവണ്ടിയെക്കുറിച്ചുള്ള കവിതകള്‍. തീവണ്ടിയെന്ന വാഹനം കേരളത്തില്‍ പ്രചാരത്തിലായ കാലത്ത് അത് മനുഷ്യമനസ്സിലുണ്ടാക്കിയ കൗതുകങ്ങളും അന്ധാളിപ്പുകളും വിസ്മയങ്ങളും കവിതയിലും നിഴലിച്ചിരുന്നു. വലിയ മഹാകവികളുടെ കൃതികളിലും അതുണ്ടായി. ശാസ്ത്രസാങ്കേതികവിദ്യയുടെ കടന്നുവരവിന്റെ ഫലമായി ഓരോരോ കാലത്ത് ജീവിതപുരോഗതിയിലുണ്ടാവുന്ന ഇത്തരം ഏത് പുതിയ അനുഭവങ്ങളും സാഹിത്യത്തിലും അലകളുണ്ടാക്കുക എന്നത് സ്വാഭാവികമാണ്.

Google NewsAdd Kesari Weekly as a preferred source on Google

തീവണ്ടിയും തീവണ്ടിയാത്രയും മനുഷ്യനിലുണ്ടാക്കുന്ന പ്രതികരണങ്ങളുടെ നേരനുഭവങ്ങള്‍ ധാരാളമായി അന്ന് കവിതകളില്‍ ഇടംപിടിച്ചിരുന്നു. തീവണ്ടിപ്പാളം നാടിനെ രണ്ടാക്കി മുറിച്ചുകളഞ്ഞതും അത് മറികടന്ന് പോവുന്നതിനിടയില്‍ കന്നുകാലികളും മറ്റു മൃഗങ്ങളും മനുഷ്യനും വ്യാപകമായി വണ്ടിതട്ടി മരിക്കാനിടയാവുന്നതും തീവണ്ടി യാത്രക്കിടയിലെ കൗതുകങ്ങളും എല്ലാം. ഇതിനു പുറമെ തീവണ്ടിയും തീവണ്ടിയുമായി ബന്ധപ്പെട്ട അനുഭവങ്ങളും കാവ്യബിംബമായും മാറി.

കൊല്ലവര്‍ഷം 1080 വൃശ്ചികം ഒന്നാം തീയതി (1904 നവംബര്‍ 16) മുതല്‍ പ്രസിദ്ധീകരണമാരംഭിച്ച മലയാളമാസികയാണ് ‘കവനകൗമുദി’. പന്തളത്തുനിന്നാണ് അത് പുറത്തിറങ്ങിക്കൊണ്ടിരുന്നത്. മഹാകവി പന്തളം കേരളവര്‍മ്മയായിരുന്നു പത്രാധിപരും ഉടമസ്ഥനും. പി.കെ.നാരായണന്‍ നമ്പൂതിരിയായിരുന്നു പ്രസാധകന്‍. ദ്വൈവാരികയായി തുടങ്ങിയ ഇത് മൂന്നു വര്‍ഷത്തിനു ശേഷമാണ് മാസികയായി മാറിയത്. കായംകുളം സുവര്‍ണപ്രഭ അച്ചുകൂടത്തില്‍ നിന്നാണ് അച്ചടി.

ADVERTISEMENT

1909 മുതല്‍ കോട്ടക്കല്‍ പി.വി. കൃഷ്ണവാരിയര്‍ പത്രാധിപത്യം ഏറ്റെടുത്തു. അതിലുള്ള മുഖപ്രസംഗം മുതല്‍ ഉള്ളടക്കം, കത്തുകള്‍ എല്ലാം പദ്യരൂപത്തിലായിരുന്നുവെന്നതാണ് കൗതുകം. പരസ്യമടക്കം. മലയാളത്തിലെ ആനുകാലിക പ്രസിദ്ധീകരണരംഗത്ത് വിശേഷാല്‍പ്പതിപ്പുകള്‍ എന്ന ഏര്‍പ്പാട് തുടങ്ങിവച്ചത് കവനകൗമുദിയത്രേ. പല കവികള്‍ ഒന്നിച്ച് ഒരു കവിതയെഴുതുന്ന ‘കൂട്ടുകവിതാരീതി’ തുടങ്ങിവച്ചതും ഈ മാസികയാണ്. 1931 വരെ മാത്രമേ അതു പ്രസിദ്ധീകൃതമായുള്ളൂ.

അതിന്റെ ആദ്യത്തെ വിശേഷാല്‍ പ്രതിയിലെ കവിതകള്‍ മുഴുവന്‍ തീവണ്ടിയെ പരാമര്‍ശിച്ചുള്ളതായിരുന്നുവെന്നതാണ് തമാശ. കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍, വള്ളത്തോള്‍, ഉള്ളൂര്‍, കെ.സി.കേശവപിള്ള എന്നീ മഹാകവികളടക്കം തീവണ്ടിയെക്കുറിച്ചെഴുതിയ കവിതകളുടെ സമാഹാരമായി അതു മാറി. പത്രമാസികകള്‍ വിശേഷാല്‍പ്പതിപ്പിറക്കുന്നതിന്റെ പ്രാരംഭം ഇങ്ങനെ തീവണ്ടിയെപ്പറ്റിയുള്ളതാവട്ടെ എന്നു പന്തളത്തു തമ്പുരാന്‍ അതില്‍ മുഖക്കുറിപ്പുമെഴുതി.

അതില്‍ മഹാകവി ഉള്ളൂര്‍ എഴുതിയ ഒരു കവിതയിലെ ശ്ലോകം ഇങ്ങനെയാണ്:

”അര്‍ക്കബിംബാഖ്യമാമാരക്ത ദീപത്തെ-
പ്പൊക്കിയും താഴ്ത്തിയും കാട്ടിനിത്യം
ഹാ വിധി ദുര്‍ഘടം ദുര്‍ഘടം ജീവിത-
ത്തീവണ്ടിപ്പാതയെന്നല്ലീ ചൊല്‍വൂ.”

തീവണ്ടി പോകുമ്പോള്‍ ആപല്‍ സൂചകമായി ചുവപ്പുവെളിച്ചം ഉയര്‍ത്തിയും താഴ്ത്തിയും കാണിക്കുന്നതുപോലെ ജീവിതയാത്ര അത്യന്തം വിപല്‍സാധ്യതയുള്ളതാണ് എന്നു കാണിക്കാന്‍ ഉദയത്തിലും അസ്തമയത്തിലും സൂര്യന്‍ ചുവപ്പുവെളിച്ചം കാണിച്ചുതരികയാണെന്നാണ് കവി പറയുന്നത്.

Share5TweetSendShare

Related Posts

ഡിക്കന്‍മാഷും കുട്ട്യോളും

ഡിക്കന്‍മാഷും കുട്ട്യോളും

ഡയറി (അമ്പിളിത്തോണി 1)

ഡയറി (അമ്പിളിത്തോണി 1)

ബീര്‍ബലിന്റെ ന്യായബോധം

ബീര്‍ബലിന്റെ ന്യായബോധം

മോഷുവും ഗജ്ജുവും

മോഷുവും ഗജ്ജുവും

പൂക്കാലം

പൂക്കാലം

പൂവന്‍കോഴിയുടെ ബുദ്ധി

പൂവന്‍കോഴിയുടെ ബുദ്ധി

Shopping Cart

Latest

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് ഛത്തർപൂരിൽ തുടക്കം

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് ഛത്തർപൂരിൽ തുടക്കം

വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

നിശ്ശബ്ദ സമര്‍പ്പണത്തിന്റെ പുണ്യതീര്‍ത്ഥം: ഗോപാല്‍ജിയുടെ സംഘനിഷ്ഠമായ ജീവിതയാത്ര

നിശ്ശബ്ദ സമര്‍പ്പണത്തിന്റെ പുണ്യതീര്‍ത്ഥം: ഗോപാല്‍ജിയുടെ സംഘനിഷ്ഠമായ ജീവിതയാത്ര

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

കേരളം കാണാത്ത കേരള സ്റ്റോറികള്‍

കേരളം കാണാത്ത കേരള സ്റ്റോറികള്‍

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക്കിന് ബെലഗാവിയിൽ തുടക്കമായി

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക്കിന് ബെലഗാവിയിൽ തുടക്കമായി

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies