കുട്ടികളെ വായനയിലേക്ക് നയിക്കേണ്ടത് അനിവാര്യമായ സാമൂഹ്യ ബാദ്ധ്യതയാണെ് രാഷ്ട്രീയ സ്വയം സേവകസംഘം സംസ്ഥാന പ്രചാര്‍പ്രമുഖ് എം.ബാലകൃഷ്ണന് അഭിപ്രായപ്പെട്ടു. ഒററപ്പെടലിന്റെ ഒരു നീണ്ട കാലഘട്ടമാണ് കടന്നു പോയത്. ഇതില്‍ ഏററവും കൂടുതല്‍ പ്രയാസം നേരിട്ടതും കുട്ടികള്‍ക്കാണ്. അവരുടെ നൈസര്‍ഗ്ഗികമായ വളര്‍ച്ചക്ക് വായന പ്രധാന പങ്ക് വഹിക്കും. മയില്‍പ്പീലി മാസികയുടെ ഈ വര്‍ഷത്തെ ആദ്യ പ്രതി ഗായിക ശ്രേയാ പ്രദീപിന് നല്കി പ്രകാശനം നിര്വ്വഹിക്കുകയയിരുന്നു അദ്ദേഹം. മയില്‍പ്പീലി പത്രാധിപര്‍ സി.കെ ബാലകൃഷ്ണന്, പി.ടി. പ്രഹ്ലാദന്, എം. രശ്മി എന്നിവര്‍ പരിപാടിയില്‍ സംസാരിച്ചു .