Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ബാലഗോകുലം

കണ്ണന്റെ സംശയങ്ങള്‍ (നോവല്‍ കാമധേനു – 11)

കെ. ജി. രഘുനാഥ്കെ. ജി. രഘുനാഥ്
2 July 2021

”കുഞ്ഞ് അമ്മയുടെ വയറ്റില്‍ കിടക്കുന്നത് ഒരു പ്രത്യേക സഞ്ചിയിലാണ്. കുഞ്ഞ് പുറത്തു വന്നു കഴിഞ്ഞാല്‍, ആ സഞ്ചികൂടി പുറത്തു പോകണം. അത് രണ്ടു മൂന്നു മണിക്കൂറിന് ശേഷമാവും പുറത്തു വീഴുക. അതിനെയാണ് മറുപിള്ള എന്നു പറയുന്നത്.” അച്ഛന്‍ പറഞ്ഞു.
”ഇത് പ്രസവിക്കുന്ന എല്ലാ ജീവികള്‍ക്കുമുണ്ടെങ്കില് മനുഷ്യനും ഉണ്ടാവില്ലേ..” കണ്ണന്‍ ചോദിച്ചു.
കണ്ണന്റെ ചോദ്യം കേട്ട് ചിരിച്ചു കൊണ്ടാണ് അമ്മ വീണ്ടും അവിടേയ്ക്കു വന്നത്. ”എല്ലാ ജീവികള്‍ക്കും രണ്ടു ജന്മമുണ്ടെന്നു പറയാം. ഒന്ന് അമ്മയുടെ ഗര്‍ഭ പാത്രത്തിലെ ജീവിതം. മറ്റൊന്ന് ഭൂമിയില്‍ വന്നതിനു ശേഷമുള്ള ജീവിതം.” അച്ഛന്‍ കണ്ണന്റെ സംശയത്തിന് വ്യക്തമായാണ്
മറുപടി പറഞ്ഞത്.
”അപ്പോ കോഴിക്കുഞ്ഞ്
മുട്ടയില്‍ നിന്നല്ലേ
വിരിയുന്നത് ? അപ്പോ കോഴിക്കുഞ്ഞിന് മൂന്നു
ജന്മമില്ലേ..” കണ്ണന്‍ ചോദിച്ചു.
”മിടുക്കന്‍.” ആ ചോദ്യം
അച്ഛന് വളരെ ഇഷ്ടമായെന്ന് കണ്ണന് മനസ്സിലായി.
”ഇവന്റെ സംശയം തീരണമെ ങ്കില്‍ നല്ല പണിയാ” അമ്മ
പറഞ്ഞു.
”എന്തേ ഞാന്‍ പറഞ്ഞത് ശരിയല്ലേ അച്ഛാ” അവന്‍ ചോദിച്ചു.
”മോന്‍ പറഞ്ഞത് ശരിയാ. കോഴിയുടെ മുട്ട അതിന്റെ വയറ്റില് ഒരുദിവസംകൊണ്ടല്ല ഉണ്ടാകുന്നത്. അപ്പോ കോഴി, മുട്ടയിടുന്നതുവരെ ഒരു ജന്മം, മുട്ടയിട്ട് തള്ളക്കോഴി അടയിരുന്ന് ഇരുപത്തൊന്നു ദിവസം കൊണ്ട് വിരിയുന്നതുവരെ മറ്റൊരു ജന്മം, പിന്നെ വിരിഞ്ഞതിനു ശേഷമുള്ള മൂന്നാമത്തെ ജന്മം. അല്ലേ കണ്ണാ..” അച്ഛന്‍ കണ്ണനെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു.
”മറുപിള്ള എന്താണെന്ന് പറഞ്ഞത് എനിക്ക് മനസ്സിലായില്ല..” കണ്ണന്‍ പറഞ്ഞു.
”കുട്ടി അമ്മയുടെ വയറ്റില്‍ ഒന്‍പതുമാസം കിടന്നല്ലേ വളരുന്നത്. കുട്ടി കിടക്കുന്നത് ഒരു കൊഴുത്ത ദ്രാവകത്തിനകത്താ. വയറ്റില്‍ കിടക്കുന്ന കുഞ്ഞിന് അമ്മ നടന്നാലും കിടന്നാലും തിരിഞ്ഞാലും മറിഞ്ഞാലും ഓടിയാലും ചാടിയാലുമൊന്നും ഒരു കുഴപ്പവുമുണ്ടാകാതിരിക്കാനാ ഈ കൊഴുത്ത ദ്രാവകം. പക്ഷേ കുഞ്ഞ് ആ ദ്രാവകത്തില്‍നിന്ന് പുറത്തുവന്നാ ലും ആ ദ്രാവകം പൂര്‍ണ്ണമായും പുറത്തു പോകില്ല. അതിന് കുറച്ചു സമയംകൂടി വേണ്ടിവരും. കുഞ്ഞിനെ സംരക്ഷിച്ച, കുഞ്ഞിന്റെ വളര്‍ച്ചക്ക് എല്ലാ സഹായവും ചെയ്ത ആ സഞ്ചിയും കൊഴുത്ത ദ്രാവകവും മറ്റുമാണ് മറുപിള്ള.” അച്ഛന്‍ വിശീകരിച്ചു.
”വല്യ ഡോക്ടറെപ്പോലാണല്ലോ പറേന്നത്.” അമ്മ ചിരിച്ചുകൊണ്ട് അച്ഛനെ കളിയാക്കി.
അമ്മ ചിരിച്ചപ്പോള്‍ അച്ഛന്‍ പറഞ്ഞത് ശരിയല്ലേയെന്ന് അവന്‍ സംശയിച്ചു. പ്രസവിച്ച അമ്മ യ്ക്കാണ് അക്കാര്യങ്ങള്‍ നന്നായി അറിയുന്നത് എന്നാണ് കണ്ണന്‍ വിശ്വസിച്ചത്. അമ്മ ഒന്നും പറയാതെ നിന്നപ്പോള്‍ അവന് വീണ്ടും സംശയമായി.
”അമ്മയെന്താ ചിരിക്കുന്നത്.? അച്ഛന്‍ പറഞ്ഞത് ശരിയല്ലേ?” അവന്‍ അമ്മയെ നോക്കി വീണ്ടും ചോദിച്ചു.
”അച്ഛന്‍ പറഞ്ഞതൊക്കെ ശരിയാ കണ്ണാ..” അമ്മ പറഞ്ഞു.
”കണ്ണാ.. നീ ഇന്ന് സ്‌കൂളില്‍ പോകുന്നില്ലേ..?” ചേച്ചി വിളിച്ചു ചോദിച്ചു.
ചേച്ചി വിളിച്ചത്, കേള്‍ക്കാത്ത മട്ടില്‍, പശുക്കുട്ടി പാലുകുടിക്കുന്ന തും അത് നടക്കുന്നതും അതിന്റെ ഓരോ ചലനങ്ങളും നോക്കി അവന്‍ അവിടെത്തന്നെനിന്നു. വീട്ടില്‍നിന്ന് നേരത്തെ ഇറങ്ങാന്‍ ചേച്ചി തിരക്കു കൂട്ടുന്നത് സ്‌കൂളില്‍പോയി കുട്ടികളുമായി കളിക്കാനാണെന്ന് അവനറിയാം.
”എന്താ കണ്ണാ, നീ ചേച്ചി വിളിച്ചത് കേട്ടില്ലേ. സ്‌കൂളില്‍ പോകണ്ടേ?” അച്ഛന്‍ ചോദിച്ചു. ഇനി അവിടെ നിന്നാല്‍ അച്ഛന്‍ ദേഷ്യപ്പെടുമെന്ന് മനസ്സിലാക്കി കുളിമുറിയിലേയ്ക്ക് അവന്‍ ഓടി. നാലഞ്ചുകപ്പ് വെള്ളം തലയി ലേയ്‌ക്കൊഴിച്ച് കുളിച്ചെന്നുവരുത്തി. നിക്കറും ഉടുപ്പുമിട്ട് അടുക്കളയില്‍ കയറി അമ്മ വിളമ്പിവച്ച പൊടി യരിയുടെ ഉപ്പുമാവ് നിന്നുകൊണ്ട് വേഗത്തില്‍ കഴിച്ചു. അവനെ കാത്ത് ചേച്ചി മുറ്റത്തു റെഡിയായി നില്‍ ക്കുന്നുണ്ടായിരുന്നു. വീട്ടില്‍നിന്ന് ഒരുമിച്ചാണ് ഇറങ്ങുന്നതെങ്കിലും റോഡിലേയ്ക്കു കയറിയാല്‍ അവനും ചേച്ചിയും കൂട്ടുകാരോ ടൊപ്പമാണ് പോകുന്നത്.
(തുടരും)

Google NewsAdd Kesari Weekly as a preferred source on Google
ADVERTISEMENT
Share1TweetSendShare

Related Posts

അത്യാഗ്രഹം ആപത്ത്

അത്യാഗ്രഹം ആപത്ത്

എന്തൊരുറച്ച തീരുമാനം (ഹാറ്റാചുപ്പായുടെ മായാലോകം 61)

എന്തൊരുറച്ച തീരുമാനം (ഹാറ്റാചുപ്പായുടെ മായാലോകം 61)

യുദ്ധം (ഹാറ്റാചുപ്പായുടെ മായാലോകം 60)

യുദ്ധം (ഹാറ്റാചുപ്പായുടെ മായാലോകം 60)

പേടിത്തൊണ്ടന്‍

പേടിത്തൊണ്ടന്‍

സങ്കടരാത്രി (ഹാറ്റാചുപ്പായുടെ മായാലോകം 59)

സങ്കടരാത്രി (ഹാറ്റാചുപ്പായുടെ മായാലോകം 59)

ബില്ലുവിന്റെ ബുദ്ധി

ബില്ലുവിന്റെ ബുദ്ധി

Shopping Cart

Latest

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies