Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ആർഷം

ബ്രഹ്മത്തെ അറിയുക (ഉപനിഷത്തുകള്‍ ഒരു പഠനം 21)

പ്രബോധ്കുമാര്‍ എസ്.പ്രബോധ്കുമാര്‍ എസ്.
2 July 2021

കഠോപനിഷത്ത് – രണ്ടാം അധ്യായം,
അഞ്ചാം വല്ലി
ശ്ലോകം: 1
‘ പുരമേകാദശദ്വാരമജസ്യാ വക്രചേതസ:
അനുഷ്ഠായ ന ശോചതി വിമുക്തശ്ച
വിമുച്യേതേ.ഏതത് വൈ തത്.’

Google NewsAdd Kesari Weekly as a preferred source on Google

= നിറംമങ്ങാത്ത വിജ്ഞാനത്തോട് കൂടിയ, ജന്‍മരഹിതനായ ആത്മാവിന് പതിനൊന്ന് ദ്വാരങ്ങള്‍ ഉള്ള പട്ടണം ഉണ്ട്. അവനെ ധ്യാനിക്കുക, ദു:ഖമുണ്ടാവുകയില്ല. അവിദ്യയില്‍ നിന്ന് മോചിതനായി ജനന മരണങ്ങളില്‍ നിന്ന് രക്ഷനേടുകയും ചെയ്യും. ആ ശക്തി ഇത് തന്നെയാണ്.
= പതിനൊന്ന് ദ്വാരമുള്ള വീട് ശരീരമാണ്. അതിനകത്താണ് താല്‍ക്കാലികമായി ആത്മാവ് നിലനില്‍ക്കുന്നത്.ആ ആത്മാവിനെ അറിഞ്ഞാല്‍ ദു:ഖത്തില്‍ നിന്ന് മോചനം നേടാം. കാരണം, ആത്മാവിനെക്കുറിച്ച് അറിയുന്നതോടെ ജനനം, മരണം തുടങ്ങിയ ധാരണകള്‍ മാറും. അവന് ജനിമൃതികള്‍ ഇല്ല എന്ന് ഒരാള്‍ക്ക് മനസ്സിലാകുന്നതോടെ ജീവിതത്തിന്റെ കാഴ്ചപ്പാട് തന്നെ മാറും.

ശ്ലോകം:2
‘ഹംസ :ശുചി ഷദ് വസുരന്തരിക്ഷ സദ്
ഹോതാ വേദിഷദ തിഥിര്‍ ദുരോണ – സത് നൃഷദ് വരസദൃത സദ്
വ്യോമസ ദബ് ജാ ഗോജാ ഋതജാ അദ്രിജാ ഋതം ബൃഹത്’
= അവന്‍ ആകാശത്തിലെ സൂര്യനും, അന്തരീക്ഷത്തിലെ വായുവും, ഭൂമിയിലെ അഗ്‌നിയും, കലശത്തിലെ സോമരസവും മനുഷ്യരില്‍ സ്ഥിതി ചെയ്യുന്നവനും ദേവന്‍മാരില്‍ സ്ഥിതി ചെയ്യുന്നവനും യാഗങ്ങളില്‍ സ്ഥിതി ചെയ്യുന്നവനും ആകാശത്തില്‍ സ്ഥിതിചെയ്യുന്നവനും വെള്ളത്തില്‍ ജനിച്ചവനും ഭൂമിയിലും യാഗത്തിലും പര്‍വ്വതങ്ങളിലും ജനിച്ചവനും സത്യവും മഹത്തുമാകുന്നു.
പ്രപഞ്ചത്തിലെ സകലതിലും ആത്മന്‍ തന്നെയാണ് ഉള്ളത്. പഞ്ചഭൂതങ്ങളും നക്ഷത്രങ്ങളും ഗോളങ്ങളും ആത്മചൈതന്യത്തിന്റെ ഭാഗമാണ്. പ്രകൃതിയും മനുഷ്യനും രണ്ടല്ല.
ഈ ആത്മന്‍ പഞ്ചഭൂതങ്ങളില്‍ നിന്ന് സ്വയം ജനിക്കുന്നവനാണ്.
വെള്ളത്തിലാണ് ആദ്യമായി ബ്രഹ്മ ശക്തി ഉടലെടുത്തത് എന്ന് ഇവിടെ പറയുന്നു. അമിനോ ആസിഡ് തന്മാത്രകള്‍ വെള്ളത്തില്‍ നിന്ന് സൂര്യരശ്മികളുടേയും മറ്റും ശക്തി നേടി ജീവന്റെ അടിസ്ഥാന ഘടകമായി എന്ന് ഇന്ന് ശാസ്ത്രവും പറയുന്നു. ഇതാണ് മഹത്തായ ആത്മന്‍.

ADVERTISEMENT

ശ്ലോകം: 3
‘ഊര്‍ധ്വം പ്രാണ മുന്നയത്യപാനം പ്രത്യഗസ്യതി, മധ്യേ വാമനമാസീനം
വിശ്വേ ദേവാ ഉപാസേതേ’
= യാതൊരാള്‍ പ്രാണനെയും അപാനനെയും യഥാക്രമം മുകളിലേക്കും താഴേക്കും ചലിപ്പിക്കുന്നുവോ, ഹൃദയത്തില്‍ വസിക്കുന്ന അവനെ എല്ലാ ഇന്ദ്രിയങ്ങളും ഭജിക്കുന്നു.
മുഖ്യ പ്രാണനാണ് മറ്റ് നാല് പ്രാണങ്ങളേയും ഉപപ്രാണങ്ങളേയും ചലിപ്പിക്കുന്നത്. മുഖ്യ പ്രാണന്റെ വാസസ്ഥലം ഹൃദയമാണ്. ഇന്ദ്രിയങ്ങള്‍ പോലും പ്രവര്‍ത്തിക്കുന്നത് മുഖ്യ പ്രാണന്റെ പ്രവര്‍ത്തന ഫലമായിട്ടാണ്.

ശ്ലോകം: 4
‘അസ്യ വിസ്രംസമാനസ്യ
ശരീരസ്ഥസ്യ ദേഹിന: ദേഹാദ്വിമുച്യ – മാനസ്യ കിമത്ര പരിശിഷ്യതേ
ഏതദ് വൈ തത്’
=ദേഹത്തില്‍ സ്ഥിതി ചെയ്യുന്ന ഈ ദേഹി വേര്‍പെടുമ്പോള്‍, ദേഹത്തില്‍ നിന്ന് മുക്തമാകുമ്പോള്‍ ഇവിടെ എന്താണ് ശേഷിക്കുന്നത്? അത് ഇതാകുന്നു.
ശരീരത്തില്‍ നിന്ന് ആത്മാവ് വേര്‍പെട്ട് കഴിഞ്ഞാല്‍ ശരീരം നശിച്ചു കൊണ്ടിരിക്കും. അതിലെ ഓരോ ഭാഗവും പഞ്ചഭൂതങ്ങളില്‍ ലയിക്കും. ആത്മാവ് പരമാത്മനോട് ചേര്‍ന്ന് നിലനില്‍ക്കും. ശാശ്വതമായ ആ സത്യം ഇത് തന്നെയാണ്.

ശ്ലോകം: 5
‘ന പ്രാണേന നാപാനേന മര്‍ത്ത്യോ ജീവതി കശ്ചന ഇതരേണ തു ജീവന്തി യസ്മിന്നേതാവുപാശ്രിതൗ’
= ഒരു മനുഷ്യന്‍ പ്രാണനെക്കൊണ്ടുമല്ല അപാനനെക്കൊണ്ടുമല്ല ജീവിക്കുന്നത്. എന്നാല്‍ ഇവ രണ്ടും യാതൊന്നില്‍ ആശ്രിതങ്ങളായിരിക്കുന്നുവോ അങ്ങനെയുള്ള മറ്റൊന്ന് കൊണ്ടാണ് ജീവിക്കുന്നത്.
പഞ്ചപ്രാണങ്ങളാണ്: മുഖ്യപ്രാണന്‍, അപാനന്‍, ഉദാനന്‍, സമാനന്‍, വ്യാനന്‍ എന്നിവ. ഊര്‍ജ്ജത്തിന്റെ വേര്‍തിരിവുകളായി കാന്തികോര്‍ജ്ജം, പ്രകാശോര്‍ജ്ജം, എന്നിങ്ങനെയുള്ളവ പോലെ മാത്രമാണവ : പരമാത്മാവിന്റെ ഉപഘടകങ്ങള്‍ മാത്രമാണവ. അതില്‍ ഒരു ഉപഘടകം നഷ്ടപ്പെട്ടാല്‍ അതില്‍ നിയന്ത്രിക്കപ്പെടുന്ന പ്രവര്‍ത്തനം തകരാറിലാവും എന്നേയുള്ളൂ. ഇവയെല്ലാം പരമാത്മാവിലാണ് കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നത്. ഒരാള്‍ ജീവിക്കുന്നത് പരമാത്മാവ് ശരീരത്തില്‍ നിലനില്‍ക്കുന്ന കാലംവരെ മാത്രമായിരിക്കും.

പരമാത്മാവ് ശരീരത്തില്‍ എത്ര കാലം നിലനില്‍ക്കുംഎന്നോ, ഒരു ശരീരത്തില്‍ എപ്പോള്‍ പരമാത്മാവ് പ്രവര്‍ത്തനക്ഷമമാകും എന്നോ ഇതേവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. അവിടെയാണ് പ്രകൃതിയിലെ ഒരു അഭൗമ ശക്തി ഇതിനെല്ലാം അടിസ്ഥാനമായും ഉപരിയായും ‘ഒരേയൊരു തനിമ’യായി നിലനില്‍ക്കുന്നുണ്ട് എന്ന് വ്യക്തമാവുക.
ഈ ആത്മാവിന് മണമോ രൂപമോ സ്വഭാവ ഗുണമോ ജാതിയോ വര്‍ഗ്ഗമോ വര്‍ണമോ ഇല്ല. ഇത് തിരിച്ചറിയാതെ പോകുന്നു എന്നതാണ് ഇന്നത്തെ മനുഷ്യന്‍ പേറുന്ന ശാപം. യഥാര്‍ത്ഥ ജ്ഞാനം നല്‍കുകയാണ് ഇതിന് പരിഹാരം, അതാണ് ഉപനിഷദ്കാരന്‍മാര്‍ ചെയ്തത്.
വരുംതലമുറയെ ചിട്ടപ്പെടുത്താന്‍ ഉപനിഷത്തുക്കള്‍ പഠിപ്പിക്കുക. ഇന്നത്തെ മനുഷ്യകുലം അനുഭവിക്കുന്ന ഭീഷണികള്‍ക്കും വെല്ലുവിളികള്‍ക്കും ശാശ്വത പരിഹാരമായിരിക്കും അത്. കാരണം ആത്മനെക്കുറിച്ചുള്ള പഠനം ആത്മബോധത്തിനും ആത്മവിശ്വാസത്തിനും ആത്മാര്‍ത്ഥതക്കും ആത്മധൈര്യത്തിനും ഹേതുവാകും.

ശ്ലോകം: 6
‘ ഹന്ത ത ഇദം പ്രവഷ്യാമി
ഗുഹ്യം ബ്രഹ്മ സനാതനം
യഥാ ച മരണം പ്രാപ്യ
ആത്മാ ഭവതി ഗൗതമ.’
=അല്ലയോ ഗൗതമ, ഇപ്പോള്‍ നിനക്ക് സനാതനമായും ഗോപ്യമായും ഉള്ള ബ്രഹ്മത്തെപ്പറ്റി പറഞ്ഞു തരാം. എപ്രകാരം ആത്മന്‍ മരണത്തെ പ്രാപിക്കും എന്നതും പറഞ്ഞു തരാം.
ബ്രഹ്മത്തെ അറിയുന്നതോടെ ഈ ജീവിത ദുഃഖങ്ങളില്‍ നിന്ന് ശാശ്വതമായ മോചനം സാധിക്കും. ബ്രഹത്തെ അറിയാതിരുന്നാല്‍ മരണാനന്തരത്തിലെ ഗതിയും പ്രശ്‌നമാണ്. അതും ഞാന്‍ പറഞ്ഞു തരാം,എന്ന് നചികേതസ്സിനോട് യമധര്‍മ്മന്‍.

ശ്ലോകം: 7
‘ യോനിമന്യേ പ്രപദ്യന്തേ
ശരീരത്വായ ദേഹിന:
സ്ഥാണു മന്യേ ങ്കനുസംയന്തി
യഥാകര്‍മ്മ യഥാ ശ്രുതം’
= കര്‍മ്മത്തിനനുസരിച്ചും ജ്ഞാനത്തിനനുസരിച്ചും ചില ദേഹികള്‍ ശരീരം സ്വീകരിക്കുന്നതിനായി സ്ത്രീകളുടെ ഗര്‍ഭപാത്രത്തെ പ്രാപിക്കുന്നു. മറ്റു ചിലര്‍ സ്ഥിരമായി അനുഗമിക്കുന്നു.
കര്‍മ്മബന്ധിയാണ് ജീവിതം. എല്ലാ ജീവജാലങ്ങളും കര്‍മ്മബദ്ധരാണ്. ജ്ഞാനമാകട്ടെ മനുഷ്യ ജീവിത ബന്ധിയാണ്. മറ്റ് ജീവജാലങ്ങള്‍ക്ക് പ്രാഥമിക ജ്ഞാനം മാത്രമേ ഉള്ളൂ. പരിശീലിപ്പിച്ചാല്‍ അത് നിര്‍ദ്ദേശത്തിനനുസരിച്ച് ചെയ്യും. ക്രിയാത്മകമായി സ്വയം കണ്ടറിഞ്ഞ് ചെയ്യാന്‍ ജ്ഞാനവിജ്ഞാന ബോധം വേണം.

അന്നമയ കോശനിര്‍മ്മിതമായ ശരീരത്തിനും ഇന്ദ്രിയങ്ങള്‍ക്കും അപ്പുറത്ത് പ്രാണമയ കോശവും മനോമയ കോശവുമുണ്ട്. അതും കഴിഞ്ഞ് വിജ്ഞാനമയവും ആനന്ദമയവുമായ രണ്ട് കോശങ്ങള്‍ മനുഷ്യന് മാത്രമാണ് ഉള്ളത്. അതുകൊണ്ട് ജ്ഞാനവിജ്ഞാനങ്ങള്‍ വഴി ക്രിയാത്മക കാര്യങ്ങള്‍ ചെയ്യാന്‍ മനുഷ്യന് മാത്രം സാധിക്കുന്നു. ഇതില്‍ ജ്ഞാനം അധ്യാത്മികമാണ്, അതുവഴി മനുഷ്യന് പിറവികള്‍ ഇല്ലാതെ സുസ്ഥിരമായ അവസ്ഥ പ്രാപിക്കാം. ജ്ഞാനം കുറയുന്നതനുസരിച്ച് പുതിയ ജന്‍മത്തിനായി കര്‍മ്മാനുസൃതമായ ഗര്‍ഭാശയം ആത്മന്‍ കണ്ടെത്തും.
ഇതില്‍ നിന്ന് ഒരു കാര്യം കൂടി അറിയുക: ഒരു ജീവബീജം അണ്ഡത്തെ പ്രാപിക്കുന്നതില്‍ പുരുഷനോ സ്ത്രീക്കോ സ്ഥാനമില്ല, തന്റെ ബീജത്തിന് ഇഷ്ടപ്പെട്ട അണ്ഡത്തെ അത് സ്വീകരിക്കും. അതിനുള്ള ഉപകരണം മാത്രമാണ് അത് തെരഞ്ഞെടുക്കുന്ന ശരീരം.

(‘ശരീരമാദ്യം ഖലു ധര്‍മ്മ സാധനം’ – മഹാകവി കാളിദാസന്‍ :- കുമാര സംഭവം)
ഒരു അമ്മക്ക് കിട്ടുന്ന മക്കളെ പ്രകൃതി പോറ്റാന്‍ ഏല്‍പ്പിച്ചതാണ്. അതിനാണ് പ്രകൃതി രണ്ട് തരം ശരീരത്തെ നിശ്ചയിച്ചത്. അത് സ്വയം നിയന്ത്രിച്ച്, പരസ്പര വിശ്വാസവും സഹകരണവും നിലനിറുത്തി മുന്നേറുമ്പോള്‍ മഹത്തായ ജന്‍മങ്ങള്‍ സാധ്യമാവും.

പ്രകൃതി വിരുദ്ധവും സംസ്‌കാര വിരുദ്ധവും അനിഷ്ടകരവും അനിയന്ത്രിതവും അഗമ്യഗമനവുമായ കൂടിച്ചേരലുകള്‍ രണ്ട് ശരീരങ്ങളില്‍ ഉണ്ടായാല്‍ വികൃതവും ബുദ്ധി മന്ദവും രോഗാതുരവും രാക്ഷസീയവുമായ ജന്‍മങ്ങള്‍ വരും. മുജ്ജന്‍മകര്‍മ്മാനുസൃതം ഗര്‍ഭാശയം തേടുന്ന ബീജം ഇത്തരം കേന്ദ്രങ്ങള്‍ സ്വയം കണ്ടെത്തുകയാണ്. അതുകൊണ്ടാണ് നാം വിചാരിക്കുന്ന തരത്തിലുള്ള തലമുറ നമുക്ക് ഉണ്ടാവാത്തത്.
ഇതിനര്‍ത്ഥം നമ്മുടെ ജന്‍മം ജ്ഞാനാര്‍ജ്ജനത്തിലൂടെ ഉടന്‍ ചിട്ടപ്പെടുത്തുക എന്നാണ്.
(തുടരും)

Tags: ഉപനിഷത്തുകള്‍ ഒരു പഠനം
Share1TweetSendShare

Related Posts

ഉഷസ്തിയുടെ കഥ (യോഗപദ്ധതി 118)

ബഹുമുഖമായ യോഗ (യോഗപദ്ധതി 170)

സേതുബന്ധാസനം (യോഗപദ്ധതി 169)

സേതുബന്ധാസനം (യോഗപദ്ധതി 169)

നിരുക്തം (യോഗപദ്ധതി 134)

പഞ്ചകര്‍മ്മ ചികിത്സ (യോഗപദ്ധതി 168)

ദേവീമാഹാത്മ്യം (യോഗപദ്ധതി 167 )

ദേവീമാഹാത്മ്യം (യോഗപദ്ധതി 167 )

പൂര്‍ണ്ണ പരിവൃത്ത ഉഷ്ട്രാസനം (യോഗപദ്ധതി 166)

പൂര്‍ണ്ണ പരിവൃത്ത ഉഷ്ട്രാസനം (യോഗപദ്ധതി 166)

രമണ മഹര്‍ഷി (യോഗപദ്ധതി 165)

രമണ മഹര്‍ഷി (യോഗപദ്ധതി 165)

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies