2019-ല്‍ അസം സര്‍ക്കാര്‍ പുറത്തിറക്കിയ പൗരത്വ പട്ടിക വലിയ ഒച്ചപ്പാടായിരുന്നു. പട്ടികയില്‍ നിന്നും പുറത്തായതിലേറെയും അസമിലെ ഹിന്ദുക്കളാണ് എന്നും കൂടിയേറ്റക്കാരായ മുസ്ലിങ്ങള്‍ കണ്ടമാനം അതില്‍ കടന്നുകൂടി എന്നും വാര്‍ത്ത വന്നു. എന്നിട്ടും, ചില മുസ്ലിങ്ങള്‍ക്ക് പൗരത്വം കിട്ടിയില്ല എന്ന പേരില്‍ പൗരത്വ പട്ടികക്കെതിരെ ദേശദ്രോഹശക്തികള്‍ മനുഷ്യാവകാശ ലേബലില്‍ ബഹളം വച്ചു. അസമിലെ ഒരു എന്‍.ജി.ഒ. പരാതി നല്‍കിയതിനെ തുടര്‍ന്നുള്ള അന്വേഷണത്തില്‍ കള്ളക്കളി കളിച്ചത് പൗരത്വപട്ടികയുടെ സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ പ്രതീക് ഹജേലയാണെന്നു പുറത്തുവന്നിരിക്കുന്നു. അസം പബ്ലിക് വര്‍ക്സിന്റെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പിലെ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് സമര്‍പ്പിച്ച പ്രഥമ വിവരരേഖയില്‍ കുടിയേറ്റ പശ്ചാത്തലമുള്ള ചില ഉദ്യോഗസ്ഥരുടെയും ചില ന്യൂനപക്ഷനേതാക്കളുടെയും ദേശദ്രോഹ ശക്തികളുടെയും സ്വാധീനത്തിന്റെ പ്രതീകമാണ് നുഴഞ്ഞുകയറ്റക്കാരെ പൗരത്വ പട്ടികയില്‍ തിരുകിക്കയറ്റിയതെന്നു പറയുന്നു. സംസ്ഥാന പൗരത്വ പട്ടിക ഫലത്തില്‍ വിദേശപൗരത്വ പട്ടികയായി! ഉന്നതരെ സ്വാധീനിച്ച് പൗരത്വ പട്ടികയില്‍ കൃത്രിമം കാണിച്ചവര്‍ തന്നെയാണ് പൗരത്വ പട്ടികക്കെതിരെ സമരം നയിച്ചതും എന്നത് മറക്കരുത്.