Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

ജൈനധര്‍മ്മത്തിന്റെ ചരിത്രവും 24 തീര്‍ത്ഥങ്കരന്മാരും

ഡോ.കാവുമ്പായി ജനാര്‍ദ്ദനൻഡോ.കാവുമ്പായി ജനാര്‍ദ്ദനൻ
25 June 2021

ഈ ദേശത്ത് പ്രചാരത്തിലിരുന്ന അതിപുരാതനപരമ്പരകളില്‍ നിന്നാണ് ജൈനധര്‍മ്മത്തിന്റെ ആരംഭം എന്നാണ് അനുമാനിക്കപ്പെടുന്നത്. ഋഷഭദേവന്റെയും അരിഷ്ടനേമിയുടേയും പേരുവെച്ചു നോക്കിയാല്‍ ജൈനധര്‍മ്മ പരമ്പര വേദങ്ങള്‍ വരെ എത്തുന്നു. എന്നാല്‍ ജൈനധര്‍മ്മം എന്ന പേരുണ്ടായത് വളരെ കാലങ്ങള്‍ക്കുശേഷമാണ്. മഹാഭാരത യുദ്ധത്തിന്റെ സമയത്ത് ഈ ധര്‍മ്മസമ്പ്രദായത്തിലെ ഒരു നേതാവായ നേമിനാഥന്‍ ഉണ്ടായിരുന്നത്രേ. ജൈനര്‍ അദ്ദേഹത്തെ ഒരു തീര്‍ത്ഥങ്കരനായി പരിഗണിക്കുന്നു. ക്രി.മു. എട്ടാം നൂറ്റാണ്ടില്‍ ഇരുപത്തിമൂന്നാമത്തെ തീര്‍ത്ഥങ്കരനായ പാര്‍ശ്വനാഥന്‍ ഉണ്ടായി. അദ്ദേഹം കാശിയിലായിരുന്നു ജനിച്ചത്. കാശിക്കടുത്തുതന്നെ പതിനൊന്നാമത്തെ തീര്‍ത്ഥങ്കരനായിരുന്ന ശ്രേയാംസനാഥന്‍ ജനിച്ചിരുന്നു. അദ്ദേഹത്തിന്റെ പേരിലാണ് സാരനാഥം എന്ന പേരുണ്ടായതത്രേ. ജൈനധര്‍മ്മത്തില്‍ ശ്രമണ സമ്പ്രദായം ആദ്യമായി സംഘടിപ്പിച്ചത് പാര്‍ശ്വനാഥനായിരുന്നു. ഈ ശ്രമണര്‍ വൈദിക രീതിക്ക് എതിരായിരുന്നു. മഹാവീരന്റേയും ബുദ്ധന്റേയും കാലത്ത് ശ്രമണന്മാരില്‍ കുറെപ്പേര്‍ ബൗദ്ധരായി. കുറെപ്പേര്‍ ജൈനര്‍ ആയിത്തന്നെ തുടര്‍ന്നു. രണ്ടു കൂട്ടരും പ്രത്യേകം തങ്ങളുടെ സംഖ്യയും വര്‍ദ്ധിപ്പിച്ചു പോന്നു.

Google NewsAdd Kesari Weekly as a preferred source on Google

ജൈനധര്‍മ്മ മാര്‍ഗ്ഗത്തിലെ അവസാനത്തെ തീര്‍ത്ഥങ്കരന്‍ മഹാവീരനായിരുന്നു. അദ്ദേഹം ജനിച്ചത് ക്രി.മു. 599-ല്‍ ആയിരുന്നു. അദ്ദേഹം 72-ാം മത്തെ വയസ്സില്‍ സ്വര്‍ഗ്ഗസ്ഥനായി. മഹാവീരസ്വാമി മരിക്കുന്നതിനുമുമ്പ് ഈ സമ്പ്രദായത്തിന്റെ അടിത്തറ പരിപുഷ്ടമാക്കി. അഹിംസയെ അദ്ദേഹം വേണ്ടവിധത്തില്‍ സ്ഥാപിതമാക്കി. അദ്ദേഹം മരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ സമ്പ്രദായം പൂര്‍ണ്ണമായും സുസംഘടിതവും സക്രിയവുമായിരുന്നു. സംസാരികതയെ ജയിച്ചിരുന്നതുകൊണ്ട് അദ്ദേഹം ജിനന്‍ (ജയിച്ചവന്‍) എന്നു വിളിക്കപ്പെട്ടു. അദ്ദേഹത്തിന്റെ കാലം മുതല്‍ ഈ സമ്പ്രദായത്തിന് ജൈന സമ്പ്രദായം (ജൈന ധര്‍മ്മം) അഥവാ ജൈനമതം എന്നു വിളിക്കപ്പെടാന്‍ തുടങ്ങി.

അലക്‌സാണ്ടര്‍ ഭാരതത്തില്‍ വന്ന കാലത്ത് ജൈനസാധുക്കള്‍ സിന്ധു നദിക്കരയില്‍ നിവസിച്ചിരുന്നു. ചന്ദ്രഗുപ്തമൗര്യന്‍ ജൈനമതം സ്വീകരിച്ചിരുന്നോ ഇല്ലയോ എന്ന കാര്യത്തിനു ഇപ്പോഴും ശങ്ക നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ അശോകന്റെ ശിലാലേഖങ്ങളില്‍ നിന്നും മനസ്സിലാകുന്നത് അദ്ദേഹത്തിന്റെ സമയത്ത് മഗധത്തില്‍ ജൈനധര്‍മ്മം പ്രചാരത്തിലിരുന്നു എന്നാണ്. ഏതാണ്ട് ഈ സമയത്ത് മഠങ്ങളില്‍ വസിച്ചിരുന്ന ജൈനമുനികളുടെ മൂര്‍ത്തികള്‍ നഗ്നരൂപത്തില്‍ തന്നെ നിലനിര്‍ത്തണമോ അതോ വസ്ത്രം ധരിപ്പിച്ചു വേണമോ എന്ന വിഷയത്തിലായിരുന്നു അഭിപ്രായഭേദം. ഈ അഭിപ്രായ വ്യത്യാസം വര്‍ദ്ധിച്ച് ക്രി.പി. ഒന്നാം നൂറ്റാണ്ടായപ്പോഴേക്കും ജൈനമുനികള്‍ രണ്ടു പറ്റമായി തിരിഞ്ഞു. ഒരു കൂട്ടര്‍ ശ്വേതാംബരരായി, അവരിലെ സാധുക്കള്‍ ശ്വേതവസ്ത്രങ്ങള്‍ ധരിച്ചു വന്നു. മറ്റേ കൂട്ടര്‍ ദിഗംബരരായി, അവരിലെ സാധുക്കള്‍ നഗ്നരായിത്തന്നെ ചുറ്റി സഞ്ചരിച്ചിരുന്നു.

ADVERTISEMENT

മൗര്യകാലത്ത് ഭദ്രബാഹുവിന്റെ നേതൃത്വത്തില്‍ ജൈനശ്രമണരുടെ ഒരു സംഘം ദക്ഷിണ ഭാരതത്തിലെത്തി. അവര്‍ മൈസൂരില്‍ താമസിച്ച് തങ്ങളുടെ ധര്‍മ്മത്തിന്റെ പ്രചാരണം നടത്തിത്തുടങ്ങി. ക്രിസ്തുവിന്റെ ഒന്നാം നൂറ്റാണ്ടില്‍ കലിംഗത്തിലെ ഖാരാവേല്‍ എന്ന രാജാവ് ജൈനമതം സ്വീകരിക്കുകയുണ്ടായി. ക്രിസ്തുവിന്റെ ആദ്യനൂറ്റാണ്ടുകളില്‍ വടക്ക് മഥുരയും തെക്ക് മൈസൂരും (ശ്രാവണബലഗൊള) ജൈനധര്‍മ്മത്തിന്റെ വളരെ വലിയ കേന്ദ്രങ്ങളായി തീര്‍ന്നിരുന്നു. അഞ്ചുമുതല്‍ പന്ത്രണ്ടുവരെ നൂറ്റാണ്ടുകളില്‍ തെക്ക് ഗംഗം, കദംബം, ചാലുക്യം, രാഷ്ട്രകൂടം എന്നീ രാജവംശങ്ങള്‍ ജൈനധര്‍മ്മത്തിനു വളരെ സേവനങ്ങള്‍ ചെയ്യുകയും അതിന്റെ പ്രചാരണം നടത്തുകയും ചെയ്തിരുന്നു. ഈ രാജാക്കന്മാരുടെ അടുക്കല്‍ അനേകം ജൈന കവികള്‍ക്ക് ആശ്രയവും ലഭിച്ചിരുന്നു. അവരുടെ കൃതികള്‍ ഇപ്പോഴും ലഭ്യമാണ്. പതിനൊന്നാം നൂറ്റാണ്ടിനടുത്ത് ചാലുക്യവംശത്തിലെ രാജാവായിരുന്ന സിദ്ധരാജനും അദ്ദേഹത്തിന്റെ പുത്രനായ കുമാരപാലനും ജൈനമതത്തെ രാജവംശത്തിന്റെ മതമാക്കുകയും ഗുജറാത്തില്‍ അതിന് വ്യാപകമായ പ്രചാരം നല്‍കുകയും ചെയ്തു. അപഭ്രംശത്തിലെ എഴുത്തുകാരനും ജൈനവിദ്വാനുമായിരുന്ന ഹേമചന്ദ്രന്‍ കുമാരപാലന്റെ ദര്‍ബാറില്‍ വസിച്ചിരുന്നു. ഒരു കാലത്ത് ഈ ധര്‍മ്മത്തിന് രാജപുത്താനയിലും നല്ല പ്രചാരമുണ്ടായിരുന്നു. പതുക്കെ പതുക്കെ ജൈനമഠങ്ങള്‍ നശിച്ചു; പില്‍ക്കാലത്തെ മുഗളഭരണകാലത്തുതന്നെ അവയുടെ പ്രഭാവം അസ്തമിക്കുകയും ചെയ്തു. ഇന്ന് ഈ ദേശത്ത് കേവലം പന്ത്രണ്ട് – പതിനാലു ലക്ഷം ജൈനര്‍ മാത്രമേ അവശേഷിച്ചിട്ടുള്ളു. അവര്‍ പ്രധാനമായും വാണിജ്യവും വ്യാപാരവും നടത്തിക്കഴിയുന്നു. ആ നിലയിലായാലും ഇന്നാട്ടില്‍ ദാനധര്‍മ്മങ്ങളുടെ അനേകം ലക്ഷ്യങ്ങള്‍ (ധര്‍മ്മശാലകള്‍, വിദ്യാലയങ്ങള്‍, മഠങ്ങള്‍, ക്ഷേത്രങ്ങള്‍ തുടങ്ങിയവ) ഈ മതക്കാരുടെ വകയായി ബാക്കിയുണ്ട്.

രത്‌നസാരം എന്ന ജൈനഗ്രന്ഥത്തില്‍ 24 തീര്‍ത്ഥങ്കരന്മാരുടെ പേരുവിവരം നല്‍കിയിട്ടുള്ളത് ഇപ്രകാരമാണ്. (1) ഋഷഭദേവന്‍ (2) അജിതനാഥന്‍ (3) സംഭവനാഥന്‍ (4) അഭിനന്ദന്‍ (5) സുമതി നാഥന്‍ (6) പത്മപ്രഭന്‍ (7)പാര്‍ശ്വനാഥന്‍ (8) ചന്ദ്രപ്രഭന്‍ (9)സുവിധിനാഥന്‍ (10) ശീതല നാഥന്‍ (11) ശ്രേയാംസനാഥന്‍ (12) വാസുപൂജ്യസ്വാമി (13) വിമലനാഥന്‍ (14) അനന്തനാഥന്‍ (15) ധര്‍മ്മനാഥന്‍ (16) ശാന്തിനാഥന്‍ (17) കന്ഥുനാഥന്‍ (18) അമരനാഥന്‍ (19) മല്ലിനാഥന്‍ (20) മുനിസുവ്രതന്‍ (21) നമിനാഥന്‍ (22) നേമിനാഥന്‍ (23) പാര്‍ശ്വനാഥന്‍ (24) മഹാവീരസ്വാമി. ഇവരില്‍ അവസാനത്തെ പേരുകാരായ പാര്‍ശ്വനാഥനും മഹാവീരനും 100 വര്‍ഷം വീതമാണ് ആയുസ്സ് പറഞ്ഞിട്ടുള്ളത്. മറ്റുള്ളവര്‍ക്കെല്ലാം പരശ്ശതം വര്‍ഷങ്ങള്‍ വീതമാണ് ആയുര്‍ദൈര്‍ഘ്യം രേഖപ്പെടുത്തിയിട്ടുള്ളത്. ആദ്യം പറഞ്ഞ ഋഷഭദേവന് 8400000, പിന്നീട് താഴേയ്ക്ക് കുറഞ്ഞു കുറഞ്ഞ് 22-മത് പറഞ്ഞ നേമിനാഥന് 1000 വര്‍ഷവുമാണ് ആയുര്‍ദൈര്‍ഘ്യം. ഇവരെയെല്ലാം ഈശ്വരന്മാരായാണ് ജൈനര്‍ വാഴ്ത്തുന്നത്. (രത്‌നസാരം (ഒന്നാംഭാഗം) പുറം 166-167)

അവലംബം
1. സംസ്‌കൃതി കേ ചാര്‍ അദ്ധ്യായ്; ശ്രീരാമ്ധാരി സിംഹ് (ഹിന്ദി)
2. ജൈനദര്‍ശന്‍, ശ്രീമഹേന്ദ്രകുമാര്‍ ന്യായാചാര്യ
3. രത്‌നസാരം (ഹിന്ദി)

Share9TweetSendShare

Related Posts

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

സാമാജികസമരസത എന്ന ജീവനരസം

സാമാജികസമരസത എന്ന ജീവനരസം

ജപ്പാന്റെ സൈനിക നയംമാറ്റം

ജപ്പാന്റെ സൈനിക നയംമാറ്റം

ഗോരക്ഷ ഹിന്ദുധര്‍മ്മം

ഗോരക്ഷ ഹിന്ദുധര്‍മ്മം

Shopping Cart

Latest

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies