Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ആർഷം

ബ്രഹ്മതത്ത്വം (ഉപനിഷത്തുകള്‍ ഒരു പഠനം 20 )

പ്രബോധ്കുമാര്‍ എസ്.പ്രബോധ്കുമാര്‍ എസ്.
25 June 2021

കഠോപനിഷത്ത് – രണ്ടാം അധ്യായം നാലാം വല്ലി

Google NewsAdd Kesari Weekly as a preferred source on Google

ശ്ലോകം – 6
‘യ:പൂര്‍വ്വം തപസോ ജാത മദ്ഭ്യ: പൂര്‍വ്വ മജായത
ഗുഹാം പ്രവിശ്യ തിഷ്ഠന്തം യോ ഭൂതേ ഭിര്‍ വ്യപശ്യത ഏതദ് വൈ തത് ‘.
=യാതൊന്ന് ആദ്യമായിട്ട് ജ്ഞാന ലക്ഷണമായ ബ്രഹ്മത്തില്‍ നിന്നും ജനിച്ചുവോ, വെള്ളം, വായു എന്നിങ്ങനെയുള്ള പഞ്ചഭൂതങ്ങള്‍ക്കും മുന്‍പ് ജനിച്ചുവോ, ഹൃദയത്തില്‍ പ്രവേശിച്ച് ഭൂതങ്ങളോടുകൂടി സ്ഥിതിചെയ്യുന്ന അതിനെ ഏതൊരാള്‍ കാണുന്നുവോ, അവന്‍ ഇതിനെത്തന്നെയാണ് കാണുന്നത്.

ഹിരണ്യഗര്‍ഭനാണ് ജ്ഞാന ലക്ഷണമായ ആ സത്യം. ഈ സത്യം പഞ്ചഭൂതങ്ങളും മറ്റും പ്രപഞ്ചത്തില്‍ ഉടലെടുക്കും മുമ്പ് ഉണ്ട്. സൂര്യനെ നാം ഹിരണ്യഗര്‍ഭന്‍ എന്ന് പര്യായമായിപ്പറയാറുണ്ടെങ്കിലും സൂര്യനുപോലും ശക്തി കിട്ടുന്ന ഒരു ഊര്‍ജ്ജസ്രോതസ്സ് ഉണ്ട്. ചാള്‍സ് ഡാര്‍വിന്‍ പറയുന്നു: ഏകകോശ ജീവിയായ ഹൈഡ്രയും മറ്റും വെള്ളത്തില്‍ അമിനോ ആസിഡ് തന്‍മാത്രകളായി രൂപപ്പെടുന്ന അകാര്‍ബണിക തന്‍മാത്രകള്‍ ആയിരുന്ന കാലത്ത് ഇടിമിന്നലില്‍ നിന്നും സൂര്യനില്‍ നിന്നുമാണ് അവക്ക് ഊര്‍ജ്ജം കിട്ടിയത്” എന്ന്.
ഇടിമിന്നലിനും സൂര്യനും എവിടെനിന്ന് ഊര്‍ജ്ജം കിട്ടി എന്നത് ഇന്നും അജ്ഞാതമാണ്. ആ അജ്ഞാത ശക്തിയെ അറിഞ്ഞവന്‍ ബ്രഹ്മത്തെയാണ് അറിഞ്ഞത്.

ADVERTISEMENT

ശ്ലോകം: 7-
‘യാ പ്രാണേന സംഭവത്യദിതിര്‍ദ്ദേവതാമയീ ഗുഹാം പ്രവിശ്യ തിഷ്ഠന്തീം യാ ഭൂതേഭിര്‍ വ്യജായത ഏതത് വൈ തത്.’
=സര്‍വ്വദേവതാ സ്വരൂപിണിയായ യാതൊരു അദിദി പ്രാണരൂപത്തില്‍ സംഭവിക്കുന്നുവോ, ഭൂതങ്ങളോട് കൂടി ജനിച്ചുവോ ഹൃദയ ഗുഹയില്‍ പ്രവേശിച്ച് നിലനില്‍ക്കുന്ന അതിനെ ആര് കാണുന്നുവോ അവന്‍ ഇതിനെത്തന്നെയാണ് കാണുന്നത്.

എല്ലാ ജീവികളുടേയും ഹൃദയത്തില്‍ ഒരേയൊരു ചൈതന്യമാണ് സ്ഥിതി ചെയ്യുന്നത്. ശ്രീമദ് ഭഗവത് ഗീതയും ഇത് തന്നെ പറയുന്നു.

‘ഈശ്വര സര്‍വ്വഭൂതാനാം ഹൃദ്ദേശേളര്‍ജ്ജുനനിഷ്ഠതി’ (അദ്ധ്യായം 18 ശ്ലോകം 61)
ശ്ലോകം: – 8 –
‘അരണ്യോര്‍ നിഹിതോ ജാതവേദാ ഗര്‍ഭ ഇവ സുഭൃതോ ഗര്‍ഭിണീ ഭി:
ദിവേ ദിവ ഈഡ്‌യോ ജാഗുവദ് ഭിര്‍-
ഹവിഷ് മദ് ഭിര്‍മ്മനുഷ്യേ ഭി രഗ്‌നി:
ഏതത് വൈതത്’
= രണ്ട് അരണികളില്‍ സ്ഥിതി ചെയ്യുന്ന ജാതവേദസ് എന്ന അഗ്‌നി,ഗര്‍ഭിണികളാല്‍ ഗര്‍ഭം എന്ന പോലെ നല്ലവണ്ണം ഭരിക്കപ്പെടുന്നതാകുന്നു. ജാഗരണ ശീലന്‍മാരും ഹവിസുകൊണ്ട് യാഗാദി കര്‍മ്മങ്ങള്‍ ചെയ്യുന്നവരുമായ, മനുഷ്യരാല്‍ ദിവസം തോറും സ്തുതിക്കപ്പെടുന്നവരുമാകുന്നു.

അരണിയിലെ ജാതവേദാഗ്‌നിയെ യോഗികള്‍ നന്നായി സംരക്ഷിക്കുകയും പൂജിക്കുകയും ചെയ്യുന്നു. ആ അഗ്‌നി ഈ ബ്രഹ്മം തന്നെയാകുന്നു. അഗ്‌നിയെ സാക്ഷിയാക്കുന്നതിന്റെ കാര്യവും ഇതില്‍നിന്ന് മനസ്സിലാക്കാം.

ശ്ലോകം: 9 –
‘യതശ്ചോദേതി സൂര്യോങ്കസ്തം യത്ര ച ഗച്ഛതി. തം ദേവാ സര്‍വ്വേ അര്‍പ്പി താസ്മദു നാത്യേതി കശ്ചന ഏതത് വൈ തത്.’
= സൂര്യന്‍ ഏതില്‍ നിന്നാണ് ഉദിക്കുന്നത്? ഏതൊന്നില്‍ ചെന്നാണ് അസ്തമിക്കുന്നത് ? ആ ശക്തിയില്‍ സകല ദേവന്‍മാരും അര്‍പ്പിക്കപ്പെട്ടിരിക്കുന്നു. ഒരാളും അതിനെ അതിക്രമിക്കുന്നില്ല. ആ ശക്തി ഇത് തന്നെയാകുന്നു.

സൂര്യാദി നക്ഷത്രങ്ങളുടെ നിലനില്‍പ്പും നാം പറയാറുള്ള മുപ്പത്തിമുക്കോടി ദേവതകളും ഒരേയൊരു ശക്തിയില്‍ നിന്നാണ് ഉരുത്തിരിഞ്ഞിട്ടുള്ളത്. അവക്ക് സ്വതന്ത്രമായി അതിജീവിക്കാനോ നിലനില്‍ക്കാനോ സാധിക്കില്ല.

ഉദാ: വളരെ ശാസ്ത്രീയവും ബുദ്ധിപരവുമായ വികാസം പ്രാപിച്ചു എന്നഭിമാനിക്കുന്ന മനുഷ്യന് പോലും സ്വന്തം ആയുസ്സ് നീട്ടിക്കൊണ്ട് പോയി മരിക്കാതിരിക്കാന്‍ കഴിയില്ല. എല്ലാ ജീവജാലങ്ങളുടേയും ഗോളാദി ലക്ഷാവതി വസ്തുക്കളുടേയും നിലനില്‍പ്പും തുടക്കവും ഒടുക്കവും ഏക മാത്രമായ ഒരു ശക്തിയില്‍ അധിഷ്ഠിതമാണ്. അതാണ് ബ്രഹ്മ തത്ത്വം.

ശ്ലോകം :- 10-
‘യദേവേഹ തദമുത്ര
യദമുത്ര തദന്വിഹ
മൃത്യോ: സ മൃത്യു മാപ്‌നോതി
യ ഇഹ നാനേവ പശ്യതി’
=ഇവിടെ എന്തൊക്കെയുണ്ടോ അതു തന്നെയാണ് അവിടെയുള്ളത്. (ബ്രഹ്മത്തില്‍) യാതൊന്നാണോ അവിടെയുള്ളത് അത് തന്നെയാണ് ഇവിടെയും ഉള്ളത്.
(ഓം പൂര്‍ണ്ണമദ: പൂര്‍ണ്ണമിദം ‘- എന്ന ശാന്തി മന്ത്രം ഓര്‍ക്കുക.)

ഏതൊരാള്‍ ഇവിടെക്കാണുന്ന ഓരോന്നിനേയും പലതായിട്ട് തോന്നുന്നുവോ അവന്‍ മരണത്തില്‍ നിന്ന് മരണത്തിലേക്ക് പൊയ്‌ക്കൊണ്ടിരിക്കുന്നു. കാരണം ഇവയെല്ലാം ഒരൊറ്റ ശക്തിയില്‍ നിന്നാണ് ഉണ്ടായത് എന്ന് അയാള്‍ ചിന്തിക്കുന്നില്ല.

ബ്രഹ്മത്തില്‍ ഈ പ്രപഞ്ചത്തിലെ എല്ലാം അടങ്ങിയിരിക്കുന്നു. ഈ ചുറ്റുപാടുകളില്‍ കാണുന്ന എല്ലാം ആ പരബ്രഹ്മത്തില്‍ നിന്ന് ഉണ്ടായതാണ്. ആ പരബ്രഹ്മത്തിലേക്ക് തന്നെ അവയെല്ലാം ലയിക്കുകയും ചെയ്യും. ഈ സത്യം അറിയാത്തവര്‍ നമുക്ക് ചുറ്റുവട്ടത്തുള്ള വസ്തുക്കള്‍ താനെ ലയിച്ചു പോകുന്നത് കാണുമ്പോള്‍ അവ മരിച്ചു പോകുകയാണെന്ന് വിചാരിക്കും. പിന്നീട് ഒരിക്കലും മരണ ഭയത്തില്‍ നിന്ന് അവര്‍ക്ക് രക്ഷപ്പെടാന്‍ സാധിക്കില്ല.

ഈ കാണുന്ന പ്രകൃതിയിലെ വസ്തുക്കളെയെല്ലാം ഓരോന്നായിട്ടാണ് അറിവില്ലാത്തവര്‍ കാണുന്നത്. ഞാന്‍ – നീ എന്നുള്ള വ്യത്യാസം പോലും അതില്‍ നിന്നുണ്ടായതാണ്. എന്നാല്‍ സൂക്ഷ്മദൃക്കുകള്‍ക്ക് മനസ്സിലാവും ഓരോ വസ്തുവും മാറ്റത്തിന് വിധേയമായി, പരിണമിച്ചു കൊണ്ടിരിക്കുകയാണെന്ന്. ഈ മാറ്റം മരണമല്ല. (സൃഷ്ടി – പ്രളയം എന്ന സത്യം ഓര്‍ക്കുക, ബ്രഹ്മ കല്പസമാധി ഓര്‍ക്കുക.) മാറ്റത്തെ തിരിച്ചറിയാത്തവന്‍ മരണം – ജനനം എന്ന മിഥ്യാ ജല്‍പ്പനത്തില്‍പ്പെട്ട് ദുഃഖിക്കുന്നു. അവന് മോചനമില്ല, കാരണം മരണഭയത്താല്‍ ആഗ്രഹങ്ങള്‍ തീര്‍ന്നില്ലല്ലോ എന്ന് ചിന്തിക്കുന്ന അത്തരക്കാര്‍ വീണ്ടും ജനിക്കുന്നു.

കഠോപനിഷത്ത് – രണ്ടാം അധ്യായം,
നാലാം വല്ലി.
ശ്ലോകം – 11:
‘മനസൈ വേദമാപ്തവ്യം
നേഹ നാനാസ്തി കിഞ്ചന
മൃത്യോ: സ മൃത്യും ഗച്ഛതി
യ ഇഹ നാനേവ പശ്യതി’
= മനസ്സു കൊണ്ടു തന്നെ ഇത് പ്രാപിക്കപ്പെടേണ്ടതാകുന്നു. ഇവിടെ തീരെ നാനാത്വം ഇല്ല. ഏതൊരാള്‍ ഇവിടെ പലതെന്ന രീതിയില്‍ കാണുന്നു അയാള്‍ ജനന മരണ രൂപമായ സംസാരത്തില്‍ കിടക്കുന്നു.

ബ്രഹ്മത്തിന്റെ തനിമ സ്വയം മനസ്സിലാക്കണം. ഈ പ്രപഞ്ചത്തില്‍ ധാരാളം വസ്തുക്കള്‍ ഇല്ല. ഒരേഒരു ശക്തി മാത്രമേ ഉള്ളൂ. അഥവാ ഒരാള്‍ വിചാരിക്കുകയാണ് ഇവിടെ ധാരാളം ജീവികളും ധാരാളം വൃക്ഷങ്ങളും ഉണ്ട് എന്ന്, എങ്കില്‍ അയാള്‍ അവ ഉണ്ടാകുന്നു – നശിക്കുന്നു എന്നിങ്ങനെയുള്ള ധാരണയാല്‍ ജനനം -മരണം തുടങ്ങിയ മിഥ്യാധാരണയില്‍പ്പെട്ട് ഉഴലുകയും ദു:ഖിക്കുകയും ചെയ്യും.

ശ്ലോകം :12-
‘ അംഗുഷ്ഠമാത്ര പുരുഷോ ആത്മനിതിഷ്ഠതി
ഈശാനംഭൂത ഭവ്യസ്യ ന തതോ വിജുഗുപ്‌സതേ.ഏതദ് വൈ തത്’
=പെരുവിരലിനോളം മാത്രം വലിപ്പമുള്ള പുരുഷന്‍ ശരീരത്തിന്റെ മധ്യത്തില്‍ സ്ഥതിചെയ്യുന്നു. ഭൂത ഭാവികളുടെ ഈശ്വരനായ ആ പുരുഷനെ അറിഞ്ഞിട്ട് സ്വയം രക്ഷപ്പെടാന്‍ ശ്രമിക്കുന്നില്ല. ഇത് ആ ശക്തി തന്നെയാണ്.
വളരെ ചെറിയ അവസ്ഥയിലാണ് ചിത്പുരുഷന്‍ (ആത്മന്‍ ) ഹൃദയത്തില്‍ സ്ഥിതിചെയ്യുന്നത്. ഇന്നലെയും ഇന്നും നാളെയും അറിയുന്ന ആ ശക്തിയെ അറിയണം.

ശ്ലോകം :13 –
‘ അംഗുഷ്ഠമാത്ര: പുരുഷോ
ജ്യോതിരിവാധൂമക:
ഈശാനോ ഭൂത ഭവ്യസ്യ സ ഏവാദ്യ
സ ഉ ശ്വ: ഏതത് വൈ തത്’
=പെരുവിരലോളം മാത്രം വലിപ്പമുള്ള ആ പുരുഷന്‍ അഗ്‌നിയെപോലെ മാലിന്യം ഇല്ലാത്തതാണ്. ഇന്നലെയും ഇന്നും നാളെയും ഉള്ളത് അതാണ്. ഇത് തന്നെയാകുന്നു ആ സത്യം. കാണാന്‍ പറ്റാത്ത അത്ര മാത്രം വലിപ്പമുള്ള ആ പുരുഷന്‍ എല്ലാം ശുദ്ധീകരിക്കുന്ന അഗ്‌നിയെപോലെയാണ്. ബ്രഹ്മത്തിന്റെ പ്രത്യേകത ഇതാണ്.

ശ്ലോകം :14
‘യഥോദകം ദുര്‍ഗ്ഗേവൃഷ്ടം
പര്‍വ്വതേഷു വിധാവതി
ഏവം ധര്‍മ്മാന്‍ പൃഥക് പശ്യംസ്താനേ
വാനുവിധാവതി’
= എങ്ങനെയാണോ പോകുവാന്‍ ബുദ്ധിമുട്ടുള്ള ഉയര്‍ന്ന പ്രദേശങ്ങളില്‍ പെയ്യുന്ന വെള്ളം പല സ്ഥലങ്ങളിലേക്കായി ഒഴുകുന്നത് അതുകണക്ക് ഓരോന്നും വ്യതിരിക്തമായി കാണുന്നവന്‍ അതിനെത്തന്നെ പിന്തുടരുന്നു.
ആകാശത്തു നിന്ന് വരുന്ന മഴ ഒരിടത്ത് നിന്നാണ് പലതായി പുഴകളായി മാറി ഒഴുകുന്നത്. ഇത് പലതാണ് എന്ന് കാണുന്നവന്‍ എന്നും ഇവ പലതാണ് എന്നേ കരുതൂ.

ശ്ലോകം :15
‘ യഥോദകം ശുദ്ധേ ശുദ്ധമാസിക്തം
താദൃക് ഏവ ഭവതി
ഏവം മുനേര്‍ വിജാനത
ആത്മാ ഭവതി ഗൗതമ’
= എപ്രകാരമാണോ ശുദ്ധമായ വെള്ളത്തില്‍ വീണ്ടും ശുദ്ധമായ വെള്ളം ഒഴുകിച്ചേരുന്നത് എന്നത് പോലെ ജീവാത്മാവ് പരമാത്മാവിനോട് ചേര്‍ന്ന് ജ്ഞാനിയുടെ ആത്മാവ് ഒന്നായിത്തീരുന്നു.

പരമാത്മാവില്‍ നിന്നാണ് ജീവാത്മാവ് പിരിഞ്ഞ് വരുന്നത്. അത് വീണ്ടും പരമാത്മാവില്‍ ചേരും. ഒരു പുഴ മറ്റൊരു പുഴയില്‍ ലയിച്ചാല്‍ എപ്രകാരമാണോ, അതുപോലെയാണത്. ജ്ഞാനികള്‍ ഇത് മനസ്സിലാക്കുന്നു.
(നാലാം വല്ലി കഴിഞ്ഞു)

Tags: ഉപനിഷത്തുകള്‍ ഒരു പഠനം
Share67TweetSendShare

Related Posts

ഉഷസ്തിയുടെ കഥ (യോഗപദ്ധതി 118)

ബഹുമുഖമായ യോഗ (യോഗപദ്ധതി 170)

സേതുബന്ധാസനം (യോഗപദ്ധതി 169)

സേതുബന്ധാസനം (യോഗപദ്ധതി 169)

നിരുക്തം (യോഗപദ്ധതി 134)

പഞ്ചകര്‍മ്മ ചികിത്സ (യോഗപദ്ധതി 168)

ദേവീമാഹാത്മ്യം (യോഗപദ്ധതി 167 )

ദേവീമാഹാത്മ്യം (യോഗപദ്ധതി 167 )

പൂര്‍ണ്ണ പരിവൃത്ത ഉഷ്ട്രാസനം (യോഗപദ്ധതി 166)

പൂര്‍ണ്ണ പരിവൃത്ത ഉഷ്ട്രാസനം (യോഗപദ്ധതി 166)

രമണ മഹര്‍ഷി (യോഗപദ്ധതി 165)

രമണ മഹര്‍ഷി (യോഗപദ്ധതി 165)

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies