Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ ജാതിരാഷ്ട്രീയം

കെ.വി. രാജശേഖരൻകെ.വി. രാജശേഖരൻ
25 June 2021

ഹിന്ദുവിരുദ്ധ രാഷ്ട്രീയത്തിന്റെ പേരില്‍ മുസ്ലീം ക്രിസ്ത്യന്‍ വിഭാഗങ്ങളിലെ വര്‍ഗീയവാദികളുടെ വോട്ടുകളുറപ്പിച്ച ശേഷം ഹൈന്ദവ സമൂഹത്തിലേക്കായി നോട്ടം. ശരിക്കും അക്കാര്യത്തിലാണ് പിണറായി പക്ഷം തുറുപ്പ് ചീട്ടിറക്കി കളിച്ചത്. ന്യൂനപക്ഷ വര്‍ഗീയ വോട്ടുകളുടെ സമാഹരണം സാദ്ധ്യമായതോടെ വലതു മുന്നണിയുടെ പരാജയം ഏതാണ്ടുറപ്പായ ഇടതുപക്ഷത്തിന് ബി.ജെ.പിയുടെ വിജയ സാദ്ധ്യത കുറച്ച് ഹിന്ദുവിരുദ്ധരോടുള്ള വാക്കു പാലിക്കുന്നത് അനിവാര്യമായിരുന്നു. അവിടെയാണ് ശബരിമല വിഷയം ഫലപ്രദമായി ഉപയോഗിക്കാനുള്ള കുതന്ത്രം ഇറക്കിയത്.

Google NewsAdd Kesari Weekly as a preferred source on Google

നിലയ്ക്കല്‍ വിഷയത്തിനുശേഷം കേരളത്തില്‍ ഹൈന്ദവസമൂഹം നടത്തിയ ഐതിഹാസിക പോരാട്ടമായിരുന്നു ശബരിമല വിഷയത്തില്‍ സംഭവിച്ചത്. അവിടെ കമ്മ്യൂണിസ്റ്റ് ഫാസിസ്റ്റ് ഭരണം കാട്ടിയ അതിക്രമങ്ങളോട് കയ്യും മെയ്യും മറന്ന് പോരാടി പ്രതിരോധിച്ചത് സംഘപരിവാറും ദേശീയതയുടെ ബഹുജനപക്ഷവുമായിരുന്നു. അതുകൊണ്ടു തന്നെ അതിന്റെ പേരിലുള്ള പ്രതിഷേധത്തിന്റെ വോട്ടുകള്‍ സ്വാഭാവികമായും ഒഴുകേണ്ടിയിരുന്നത് ഭാരതീയ ജനതാ പാര്‍ട്ടിയിലേക്കും ദേശീയ ജനാധിപത്യ മുന്നണിയിലേക്കുമായിരുന്നു. അങ്ങനെയൊരു കുത്തിയൊഴുക്ക് ദേശീയപക്ഷത്തിന്റെ വോട്ടുശതമാനവും സീറ്റുസംഖ്യയും ഗണ്യമായി വര്‍ദ്ധിപ്പിക്കുമായിരുന്നു. പൗരുഷവും ധാര്‍മ്മികതയും നീതിബോധവും ഉള്ളവരുടെ വോട്ടുകള്‍ ഒരു കാരണവശാലും കമ്മ്യൂണിസ്റ്റ് പക്ഷത്തിനു കിട്ടാനിടയില്ലായിരുന്നു. അപ്പോള്‍ പിന്നെ ആ വിഭാഗം വോട്ടുകള്‍ ഒന്നിച്ച് ദേശീയ പക്ഷത്തിന് ലഭിക്കുന്നതിലും, ഭിന്നിച്ച് വലതുമുന്നണിക്കും കൂടി കിട്ടുന്നതിനെയാകണം ഇടതു പക്ഷം ആഗ്രഹിച്ചിട്ടുണ്ടാകുക. അതിനുതകുന്ന ഒരു രാഷ്ട്രീയ കുതന്ത്രമാണോ സംഭവിച്ചിട്ടുള്ളതെന്ന് പഠിക്കേണ്ടിയിരിക്കുന്നു. ശബരിമല സമരത്തില്‍ സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന നിരവധി ഭക്തര്‍ പിണറായിയുടെ ഫാസിസ്റ്റ് ഹിന്ദുവിരുദ്ധ ഭരണകൂടത്തിന്റെ പീഡനത്തിനു വിധേയരായി. നിരവധിപേരെ കള്ളക്കേസുകളില്‍ കുടുക്കി. തിരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് അതില്‍ കുറച്ചു കേസുകള്‍ പിന്‍വലിച്ചതിലെ തന്ത്രമാണിനിയെങ്കിലും ചര്‍ച്ച ചെയ്യപ്പെടേണ്ടത്. കേസുകള്‍ പിന്‍വലിച്ചാലും അവര്‍ പിണറായിയോട് പൊറുക്കില്ലെന്നറിയാവുന്നതുകൊണ്ട് അതില്‍ ഇടതു പക്ഷം ഒരു കുബുദ്ധിപ്രയോഗിച്ചു. കേസുകള്‍ പിന്‍വലിക്കണമെന്ന് ഒരു സമുദായ നേതാവ് അപ്രതീക്ഷിതമായി ആവശ്യപ്പെടുന്നതിന് തൊട്ടു പിന്നാലെയാണ് പിണറായി സര്‍ക്കാര്‍ അങ്ങനെയൊരു തീരുമാനം പ്രഖ്യാപിച്ചതെന്നത് ശ്രദ്ധിക്കുക. അങ്ങനെ ഒരു വിഭാഗം അയ്യപ്പവിശ്വാസികളെ ആ സാമുദായിക നേതാവിന്റെ പാളയത്തിലെത്തിക്കാന്‍ വഴിയൊരുക്കി. അതേ നേതാവു തന്നെയാണ് പിന്നീട് വിശ്വാസം സംരക്ഷിക്കാന്‍ വിശ്വാസികള്‍ ഭരണമാറ്റത്തിന് വോട്ട് ചെയ്യുമെന്നുള്ള പ്രതീക്ഷ പങ്കുവെച്ചത്. അങ്ങനെയൊരു ഉപദേശം നല്‍കിയാല്‍ സാധാരണ വിശ്വാസി സ്വാഭാവികമായും കണക്കിലെടുക്കുക ബിജെപിക്ക് കേരളത്തില്‍ ഭരണമാറ്റം വരുത്താനുള്ള വളര്‍ച്ചയായിട്ടില്ലെന്നും അങ്ങനെയൊരു സാദ്ധ്യത തേടുവാന്‍ കോണ്‍ഗ്രസ് മുന്നണിയെ ജയിപ്പിക്കണമെന്നുമായിരിക്കുമല്ലോ? ബിജെപിക്ക് ലഭിക്കേണ്ടിയിരുന്ന വോട്ടുകളില്‍ ഒരു പങ്ക് കോണ്‍ഗ്രസ്സിലേക്കൊഴുകുന്ന ഒരു സാഹചര്യം ആഗ്രഹിച്ചുകൊണ്ടു തന്നെയാണ് അത്തരം ശബ്ദങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്നത്. അങ്ങനെയൊരു സമുദായ നേതാവ് പറഞ്ഞാലുണ്ടാകാനിടയുള്ള വോട്ടൊഴുക്ക് പരിമിതമാണെന്നത് വസ്തുതയായിരിക്കത്തന്നെ അത് ഇടതുപക്ഷത്തിന് അനുകൂലമായ രണ്ടു വിഭാഗങ്ങളുടെ ധ്രുവീകരണത്തിന് വഴിയൊരുക്കിയത് അവഗണിക്കാനാവില്ല.

1) നിര്‍ദ്ദേശം പങ്കുവെച്ച സമുദായവുമായി ഇടം പിടിക്കാന്‍ മത്സരിക്കാറുള്ള മറ്റൊരു സമുദായം അവരില്‍ പെട്ട ഒരാളും കൂടിയായ പിണറായിക്കു വേണ്ടി ആവേശപൂര്‍വ്വം രംഗത്തു വന്നു. ഇത് 2016ല്‍ ദേശീയ ജനാധിപത്യ മുന്നണിക്ക് വോട്ടു ചെയ്തിരുന്ന ആ സമുദായത്തിലെ നല്ലൊരു ശതമാനം ആളുകള്‍ ഇടതു മുന്നണിക്കനുകൂലമായി വോട്ടു ചെയ്യുന്നതിലേക്ക് നയിച്ചു. അത് ഒരു വിഭാഗത്തിന്റെ ആവേശപൂര്‍വ്വമുള്ള വൈകാരിക പ്രതികരണമായി മാറിയെന്ന് കണക്കാക്കാവുന്നതാണ്.

ADVERTISEMENT

2) ശബരിമലയുടെ പേരില്‍ ഹിന്ദുവോട്ടുകളുടെ ഒഴുക്കുണ്ടാക്കുവാന്‍ ആ നിര്‍ദ്ദേശം ഇടയാക്കിയേക്കാമെന്ന തോന്നല്‍ ന്യൂനപക്ഷത്തിലെ ഹിന്ദുവിരുദ്ധവര്‍ഗീയവാദികള്‍ കൂടുതല്‍ ആവേശത്തോടെ പിണറായിയുടെ പക്ഷത്തേക്കോടുന്നതിനും ഇടവരുത്തി. അങ്ങനെയുള്ള ധ്രുവീകരണങ്ങളിലൂടെ മുതലെടുക്കുവാനുള്ള കമ്മ്യൂണിസ്റ്റ് സംഘടനാ മികവ് പരമാവധി ഉപയോഗിക്കയും ചെയ്തു.

കള്ളക്കടത്തും പിണറായിയെ സഹായിച്ച ഘടകമായി
സ്വര്‍ണ്ണ കള്ളക്കടത്തില്‍ നേരിട്ടിടപെട്ടത് മാനഹാനി ഉണ്ടാക്കിയെങ്കിലും ആ കള്ള കച്ചവടത്തില്‍ നേട്ടം കൊയ്തതിനപ്പുറം വോട്ട് കൂടുന്നതിനും തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് അധോലോക ശക്തികളില്‍ നിന്നുള്ള പണം ഒഴുക്ക് വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള വഴിയാക്കി മാറ്റുവാനും പിണറായിക്ക് കഴിഞ്ഞു. അതോടൊപ്പം തന്നെ കള്ളക്കടത്ത് കാര്യത്തില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം പ്രതിപക്ഷ നേതാവ് ചെന്നിത്തലയെ ഒറ്റപ്പെടുത്തുന്ന സാഹചര്യവും ഉരുത്തിരിഞ്ഞു വന്നു. അത് എങ്ങനെയായിരുന്നുവെന്ന് പരിശോധിക്കാം. കൊറോണയുടെ സാഹചര്യത്തെ പരമാവധി ഉപയോഗിച്ചു കൊണ്ട് അഴിമതിയുടെ സകല സാദ്ധ്യതകളും തേടിയ ഒരു സര്‍ക്കാരായിരുന്നു പിണറായി വിജയന്റേത്. അതിനെതിരെ നിരന്തരം ധീരമായി ചെറുത്ത് നിന്ന് പോരാടിയത് ഭാരതീയ ജനതാ പാര്‍ട്ടിയും. അതിനിടയിലാണ് പിണറായി സര്‍ക്കാരിനെതിരെയുള്ള അഴിമതിയാരോപണങ്ങളുടെ കാര്യത്തില്‍ ഭാരതീയ ജനതാ പാര്‍ട്ടിയുടെ ചുവടു പിടിച്ചും സ്വന്തമായി ചില ചോദ്യങ്ങളുയര്‍ത്തിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സക്രിയമായത്. കമ്മ്യൂണിസ്റ്റുകളെയും കൂടെ കൂട്ടി ഭാരതത്തില്‍ അധികാരം പിടിക്കാന്‍ രാഹുല്‍ പാടുപെടുമ്പോള്‍ തന്നെ അതേ കമ്മ്യൂണിസ്റ്റുകാരെ പുറന്തള്ളി കേരളത്തില്‍ അധികാരം പിടിക്കാന്‍ രമേശ് ചെന്നിത്തല തന്ത്രങ്ങള്‍ മെനയുമ്പോള്‍ പൊരുത്തക്കേടുകള്‍ ഉണ്ടാകുമെന്ന് അറിയാത്തവരല്ല രാഹുലിന്റെ ഉപദേശകരും ദേശീയതല കമ്മ്യൂണിസ്റ്റു നേതാക്കളും. അതുകൊണ്ടുതന്നെ സ്പ്രിംഗ്‌ളര്‍ പോലെയുള്ള ആരോപണങ്ങളിലൂടെ പിണറായി സര്‍ക്കാരിനെതിരെ കത്തിക്കയറിയ രമേശ് ചെന്നിത്തലയോട് കോണ്‍ഗ്രസ്സിനോ അവരോടൊപ്പമുള്ള കമ്മ്യൂണിസ്റ്റു പരിവാറിനോ ഒരു പരാതിയുമില്ലായിരുന്നു. അതില്‍ മറ്റൊരു ഘടകവും കൂടിയുണ്ട്. പിണറായി വിജയന്‍ ദേശീയതലത്തില്‍ സീതാറാം യച്ചൂരിപക്ഷത്തിനെതിരും കാരാട്ട് പക്ഷത്തിനൊപ്പവുമാണ്. അതുകൊണ്ട് അടുത്ത പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുമ്പോള്‍ പിണറായി മാറി മറ്റൊരാള്‍ കേരളത്തിലെ പാര്‍ട്ടിയെയും നിയമസഭാ കക്ഷിയെയും നയിക്കുന്ന സാഹചര്യം ഉരുത്തിരിഞ്ഞൂ വരുന്നതില്‍ യെച്ചൂരിക്ക് ഉള്ളില്‍ തൃപ്തിയുണ്ടായിരുന്നിരിക്കാനേ തരമുള്ളു. അങ്ങനെയൊരന്തരീക്ഷത്തില്‍ പിണറായിയൂടെ പടിയിറക്കത്തിന് രമേശ് പണിയെടുക്കുന്നതില്‍ രാഹുലിനോ യച്ചൂരിക്കോ വിരോധമുണ്ടായിരുന്നിരിക്കാനിടയില്ല. അമേഠിയില്‍ നിന്ന് അഭയം തേടി യച്ചൂരിയുടെ വാക്കും കേട്ട് വയനാട്ടിലേക്ക് ഓടിയെത്തിയപ്പോള്‍ വീറോടെ തിരിച്ചോടിക്കാനിറങ്ങിയ പിണറായിയോട് രാഹുലിനും കണക്കു തീര്‍ക്കാന്‍ ബാക്കി ഉണ്ടായിരുന്നുതാനും.
പക്ഷേ സ്വര്‍ണ്ണ കള്ളക്കടത്ത് വിഷയം രമേശിനെ ശല്യക്കാരനായി മാറ്റിനിര്‍ത്തേണ്ട അവസ്ഥയിലേക്കെത്തിച്ചു. കാര്യങ്ങള്‍ മാറിമറിഞ്ഞു. സ്വര്‍ണ്ണ കള്ളക്കടത്തില്‍ പിണറായി വിജയനോടടുപ്പമുള്ളവരെ പോലെ തന്നെ പങ്കാളിത്തമുള്ള വലിയ ഒരു വിഭാഗം മുസ്ലീം ലീഗിലുമുണ്ട്. അതുകൊണ്ട് കള്ളക്കടത്ത് ഒരു വലിയ വിഷയമായി വളര്‍ന്നപ്പോള്‍ യുഡിഎഫിനോടൊപ്പം നില്‍ക്കുന്നവരുടെ നടവരുമാനവും മുടങ്ങുമെന്നും അവരുടെയിടയിലുള്ള പല ജനപ്രതിനിധികളും ചില നേതാക്കളും അഴികളിലാകുമെന്നും യുഡിഎഫിന് ഉള്ളിലുണ്ടായ ഭയം ഹൈക്കമാന്‍ഡിന്റെ കയ്യും കാലും കെട്ടിയിട്ടു. അതിനുമപ്പുറം ഡീമോണിട്ടൈസേഷനും, കള്ളപ്പണത്തിനെതിരെയുള്ള നരേന്ദ്ര മോദി സര്‍ക്കാരിന്റെ മറ്റ് ഇടപെടലുകളും കൊണ്ട് പൊറുതി മുട്ടിയ കോണ്‍ഗ്രസ്സിനും കൂട്ടര്‍ക്കും സ്വര്‍ണ്ണം കള്ളക്കടത്തും മറ്റും നടത്തി ഭാരത വിരുദ്ധ തീവ്രവാദികള്‍ എത്തിച്ചു നല്‍കുന്ന പണമാണ് പ്രവര്‍ത്തന മൂലധനം എന്നതുകൊണ്ട് അതിനെതിരെ ശബ്ദം ഉയര്‍ത്തരുതെന്ന് ചൈനയുടെയോ പാകിസ്ഥാന്റെയോ താക്കീത് ഉണ്ടെങ്കില്‍ രാഹുലിനും കൂട്ടര്‍ക്കും അനുസരിക്കാതിരിക്കാനാവില്ലെന്നതും കണക്കിലെടുക്കണം. ചുരുക്കത്തില്‍ സ്വര്‍ണ്ണ കള്ളക്കടത്തിനുമേല്‍ ഭാരത സര്‍ക്കാര്‍ നടത്തുന്ന അതിശക്തമായ പ്രഹരം താങ്ങേണ്ടിവരുന്നവരില്‍ പിണറായിക്കും കമ്മ്യൂണിസ്റ്റു പാര്‍ട്ടിക്കുമൊപ്പം രാഹുല്‍ കോണ്‍ഗ്രസ് സഹയാത്രികരായ മുസ്ലീം ലീഗെന്ന വര്‍ഗീയ രാഷ്ട്രീയ കക്ഷിയും ഇസ്ലാമിക മതമൗലികവാദത്തിന്റെയും തീവ്രവാദത്തിന്റെയും ശക്തികളും പെട്ടുപോകുമെന്ന അവസ്ഥ ഉണ്ടായി. ആ സാഹചര്യത്തില്‍ രമേശ് ചെന്നിത്തലയോടും കോണ്‍ഗ്രസ്സ് പ്രാദേശിക നേതൃത്വത്തോടും വിയോജിപ്പു പ്രകടമാക്കുന്ന തന്ത്രപൂര്‍വ്വമായ മൗനം പ്രകടമായും മറ്റ് ഇടപെടലുകള്‍ പരോക്ഷമായും ചെയ്യുന്നതിന് സോണിയയും രാഹുലും എ.കെ. ആന്റണിയും കെ.സി. വേണുഗോപാലും ശശിതരൂരും മറ്റും അടങ്ങുന്ന കോണ്‍ഗ്രസ്സ് ദേശീയ നേതൃത്വം തയാറാവുകയും ചെയ്തു. ഒന്നു കൂടി വ്യക്തമായി പറഞ്ഞാല്‍ സ്വര്‍ണ്ണം കള്ളക്കടത്തുകേസില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും ദേശീയ നേതൃത്വവും പ്രതിപക്ഷ നേതാവ് ചെന്നിത്തലയെയും സംസ്ഥാന നേതൃത്വത്തെയും പിന്നില്‍ നിന്നു കുത്തി. അങ്ങനെയാണ് തിരഞ്ഞെടുപ്പായപ്പോള്‍ കള്ളക്കടത്തു ലോബിയുടെ അവിഭാജ്യ ഘടകങ്ങളായ ഇടതുവലതുമുന്നണികളിലെ അധോലോകശക്തികള്‍ ഒന്നായി നിന്ന് അവരുടെ താത്പര്യം സംരക്ഷിക്കുന്നതിന് കമ്മ്യൂണിസ്റ്റ് ഗുണ്ടാശക്തിയും പിണറായിയുടെ രാഷ്ട്രീയവും ഉപയോഗിക്കുന്നതിനുതകും വിധം ഇടതുഭരണദുരന്തം തുടരുന്നതിനു വേണ്ടി നോട്ടും വോട്ടും ഒഴുക്കുന്ന സാഹചര്യം ഉരുത്തിരിഞ്ഞു വന്നത്.

കോവിഡ് സാഹചര്യം മുതലെടുത്ത്
ഇതുവരെ ചര്‍ച്ച ചെയ്ത വിഷയങ്ങളോടൊപ്പമോ അതിലധികമോ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിച്ച മറ്റൊരു ഘടകമാണ് ഭരണകൂട സംവിധാനത്തെയും സംസ്ഥാന ഖജനാവിനെയും ദുരുപയോഗം ചെയ്ത് കക്ഷി രാഷ്ട്രീയ നേട്ടത്തിനുപയോഗിക്കുന്ന കമ്മ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ പരമ്പരാഗത ശൈലി. മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ടി.എന്‍.ശേഷന്‍ വെസ്റ്റ് ബംഗാളിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തിരഞ്ഞെടുപ്പു റിഗ്ഗിംഗ് നടത്തുന്നത് ശാസ്ത്രീയമായിട്ടാണെന്ന് പറഞ്ഞു. കേരളത്തിലും പണ്ടുമുതല്‍ക്കേ കാര്യങ്ങള്‍ അങ്ങനെതന്നെ ആയിരുന്നു. പ്രതിപക്ഷത്തിരിക്കുമ്പോള്‍ പോലും സര്‍ക്കാര്‍ ഉദ്യോഗസ്ഥരിലെ വലിയൊരു വിഭാഗം കമ്മ്യൂണിസ്റ്റ് പക്ഷത്തിന്റെ സക്രിയ കേഡറുകളാണ്. സര്‍വ്വീസ് സംഘടനകളുടെ മറവില്‍ നടക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തനം എല്ലാ പരിധികളും ലംഘിച്ചുള്ളതാണ്. ചട്ടപ്രകാരം രാഷ്ട്രീയ പ്രവര്‍ത്തനം നിഷേധിച്ചിട്ടുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ സര്‍വീസ് സംഘടനകളുടെ പഴുതിലൂടെ പൂര്‍ണ്ണ സമയ കക്ഷി രാഷ്ട്രീയ പ്രവര്‍ത്തകരായി മാറിയിരിക്കുകയാണ്. സര്‍ക്കാര്‍ സ്‌കൂള്‍ അദ്ധ്യാപക സംഘടനയുടെ ഒരു മുഖപത്രത്തിന്റെ ഏതെങ്കിലും ഒരു ലക്കമെടുത്താല്‍ പോലും അതില്‍ കാണുന്ന കമ്മ്യൂണിസ്റ്റ് രാഷ്ടീയ പക്ഷം പിടിച്ചുള്ള വൃത്തികെട്ട ഉള്ളടക്കം മാത്രം നോക്കിയാല്‍ സര്‍വ്വീസ് സംഘടനകളുടെ പേരില്‍ നടക്കുന്ന നെറികെട്ട രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ തോത് പിടികിട്ടും. വാട്‌സ് ആപ്പ് ഗ്രൂപ്പുകളും മറ്റും പോലുള്ള സാമൂഹിക മാധ്യമ സൗകര്യങ്ങളെയും പരമാവധി ദുരുപയോഗം ചെയ്യുന്ന രീതിയും സാര്‍വ്വത്രികമാണ്. സ്ഥലം മാറ്റം, ജോലിക്കയറ്റം ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ സംഘടനകളുടെ സ്വാധീനത്തെ ആയുധമാക്കി ജീവനക്കാരെ അടിച്ചമര്‍ത്തി രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് ചൂഷണം ചെയ്യുകയാണ്. യൂണിയന്‍ നേതാക്കള്‍ക്കും സജീവ പ്രവര്‍ത്തകര്‍ക്കും പണിയെടുക്കാതിരിക്കാനും കൈക്കൂലി വാങ്ങാനും പൊതുമുതല്‍ കൊള്ളയടിക്കാനുമുള്ള തുറന്ന സൗകര്യവുമുണ്ട്. കമ്മ്യൂണിസ്റ്റ് നേതാക്കളുടെയും വാടക കൊലപാതകികളുടെയും ആശ്രിതര്‍ക്ക് പിന്‍വാതില്‍ നിയമനങ്ങള്‍ നല്‍കി സര്‍ക്കാര്‍ ജീവനക്കാരില്‍ പാര്‍ട്ടിക്കുവേണ്ടി ജീവിക്കാന്‍ ബാദ്ധ്യതപ്പെട്ടവരുടെ പട തന്നെ സൃഷ്ടിച്ചിരിക്കുന്നു. മുഖ്യമന്ത്രിയുടെ എണ്ണിയാലൊടുങ്ങാത്ത ഉപദേശികളുടെ പദവികളിലും കോര്‍പ്പറേഷനുകളിലും പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ പോലുള്ള ഭരണഘടനാ സ്ഥാപനങ്ങളിലും പാര്‍ട്ടി നേതാക്കളെ കുത്തിനിറച്ച് അവിടെയൊക്കെ പ്രതീക്ഷിക്കുന്ന നിഷ്പക്ഷതയും തുല്യനീതിയും ഇല്ലാതാക്കി രാഷ്ട്രീയ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള ‘ആവാസവ്യവസ്ഥ’ ഉണ്ടാക്കിയെടുത്തിരിക്കുന്നു. പദവിയുടെ പ്രത്യേകതകൊണ്ട് നിഷ്പക്ഷനായിരിക്കണമെന്ന് പൊതുസമൂഹം പ്രതീക്ഷിക്കുന്ന ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ചെയര്‍മാന്‍ ചാനലുകളില്‍ വന്നിരുന്ന് ശബരിമലയെ തകര്‍ക്കുവാനുള്ള മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ലക്ഷ്യസാദ്ധ്യത്തിന് വേണ്ടി വാതോരാതെ വാദിക്കുന്നത് പോലുള്ള പ്രവൃത്തികള്‍ ഇടതുഭരണ ആവാസവ്യവസ്ഥയിലെ അശ്ലീലക്കാഴ്ചകളാണ്.

അത്തരം ഒരു സര്‍ക്കാര്‍ മെഷിനറിയെ ഉപയോഗിച്ച് തിരഞ്ഞെടുപ്പുകളെ അട്ടിമറിക്കുന്ന ഇടതുപക്ഷരീതി കോവിഡ് മഹാമാരിയുടെ മറവില്‍ വളരെ ഫലപ്രദമായി നടത്തിയെന്നതാണ് ഈ തിരഞ്ഞെടുപ്പില്‍ കാണാന്‍ കഴിയുന്നത്. വോട്ടേഴ്‌സ് ലിസ്റ്റില്‍ ലക്ഷക്കണക്കിന് കള്ളവോട്ടുകള്‍, ഉള്ള വോട്ടുകളില്‍ നടത്തിയ വെട്ടി നിരത്തല്‍, അഭൂതപൂര്‍വ്വമായി വര്‍ദ്ധിച്ച പോസ്റ്റല്‍ വോട്ടുകള്‍ കൃത്രിമങ്ങള്‍ക്കുള്ള പുതിയ അവസരമായി മാറിയത് തുടങ്ങിയവയെല്ലാം കണക്കിലെടുക്കുമ്പോള്‍ തിരഞ്ഞെടുപ്പില്‍ സര്‍ക്കാര്‍ മെഷിനറി വ്യാപകമായി ദുരുപയോഗം ചെയ്തതിന്റെ ചിത്രം വ്യക്തമാകും. തീരെ കുറഞ്ഞത് അയ്യായിരത്തില്‍ കുറഞ്ഞ ഭൂരിപക്ഷത്തില്‍ ഇടതുപക്ഷം വിജയിച്ച എല്ലാ സീറ്റുകളിലും യഥാര്‍ത്ഥ ഭൂരിപക്ഷം മറുപക്ഷത്തിനായിരുന്നുവെന്നും കാണാന്‍ കഴിയും. സര്‍ക്കാര്‍ ഖജനാവ് കൊള്ളയടിച്ച് ആനുകൂല്യങ്ങള്‍ വാരിവിതറിയും ക്ഷേമകാര്യ പെന്‍ഷനുകളും മറ്റും പാര്‍ട്ടി സഖാക്കളെ ഇടനിലക്കാര്‍ക്ക് വിതരണം ചെയ്ത് നടത്തിയ രാഷ്ട്രീയ മുതലെടുപ്പും കാണാതെ പോകരുത്. നരേന്ദ്രമോദി സര്‍ക്കാര്‍ കര്‍ഷക ധനസഹായവും കോവിഡ് കാല ധനഹായവുമെല്ലാം നേരിട്ട് ഉപഭോക്താവിന്റെ അക്കൗണ്ടിലേക്ക് നല്‍കുന്ന കാലത്താണ് സംസ്ഥാന സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ കമ്മ്യൂണിസ്റ്റ് ഏജന്റന്മാരായ ഇടനിലക്കാരിലൂടെ രാഷ്ട്രീയ മുതലെടുപ്പിനും അവരുടെ പിച്ചച്ചട്ടിയില്‍ നിന്നും കയ്യിട്ടു വാരുന്നതിനും വേണ്ടി തിരിച്ചു വിടുന്നതെന്നതോര്‍ക്കണം.

അങ്ങനെ, ‘കോവിഡ്’ സാഹചര്യത്തെ പരമാവധി ഉപയോഗിച്ച്, സര്‍ക്കാരുദ്യോഗസ്ഥന്മാരെക്കൊണ്ട് നടത്തിയ കൃത്രിമങ്ങള്‍ അസാധാരണമായ ഒരു തിരഞ്ഞെടുപ്പ് ഫലത്തിന് ഇടവരുത്തിയിട്ടുണ്ടെന്നതും കാര്യങ്ങളെ ശ്രദ്ധാപൂര്‍വ്വം നിരീക്ഷിക്കുന്നവര്‍ക്ക് സ്വാഭാവികമായും മനസ്സിലാക്കാവുന്നവതാണ്. മാധ്യമങ്ങളെ സ്വാധീനം ചെയ്യാനായി സര്‍ക്കാര്‍ ഖജനാവില്‍ നിന്നുള്‍പ്പെടെ വാരിക്കോരി പണം എറിഞ്ഞതും കടക്കു പുറത്തെന്ന് പറഞ്ഞ് പുറത്തേക്ക് ആട്ടിയോടിക്കപ്പെട്ടവര്‍ തന്നെ കൈ ഞൊടിച്ചൊന്ന് വിളിച്ചപ്പോള്‍ തന്നെ വാലുമാട്ടി തിരികെ വന്ന് എറിഞ്ഞുകിട്ടിയ എല്ലും കഷണങ്ങളില്‍ കടിയുറപ്പിച്ചതും കേരളം കണ്ടു.

പിണറായിസം വിജയിച്ചു

ചുരുക്കത്തില്‍ ഇടതുപക്ഷം കൊട്ടി ഘോഷിക്കുന്ന തിരഞ്ഞെടുപ്പു വിജയം ഹിന്ദുവിരുദ്ധ വര്‍ഗീയതയെ പരമാവധി ഉപയോഗിച്ച്, ജാതി രസതന്ത്രം നിര്‍വ്യാജം പ്രയോഗിച്ച്, സര്‍ക്കാര്‍ സംവിധാനത്തെയും ഖജനാവിനെയും ദുരുപയോഗം ചെയ്ത്, വിലയ്ക്കു വാങ്ങിയ മാധ്യമങ്ങളുടെ സഹായത്തില്‍ നേടിയ കൃത്രിമ സൃഷ്ടിയാണ്. എന്നിട്ടും, ഇടതു വര്‍ഗീയമുന്നണിയുടെ വോട്ടുകളില്‍ ഗൗരവതരമായ കുറവുണ്ടായി എന്നതാണ് വസ്തുത. കോപ്പിയടിക്കാന്‍ പരമാവധി അവസരം ലഭിക്കുകയും അതുപയോഗിക്കുകയും ചെയ്ത വിദ്യാര്‍ത്ഥിക്ക് ജയിക്കാന്‍ മോഡറേഷന്‍ വഴി മാര്‍ക്കു കൂട്ടിയിടേണ്ടി വന്ന പരിതാപകരമായ അവസ്ഥ. അതോടൊപ്പം തന്നെ വലതു വര്‍ഗീയ മുന്നണി അതിവേഗം അപ്രസക്തമാകുകയുമാണ്. ഹിന്ദുവിരുദ്ധ വര്‍ഗീയതയുടെയും ദേശവിരുദ്ധ രാഷ്ട്രീയത്തിന്റെയും അജണ്ടയുടെ അടിസ്ഥാനത്തില്‍ ദേശീയ തലത്തില്‍ തട്ടിക്കൂട്ടിയിട്ടുള്ള കോണ്‍ഗ്രസ് കമ്മ്യൂണിസ്റ്റ് ന്യൂനപക്ഷ തീവ്ര വര്‍ഗീയ വാദ കൂട്ടുമുന്നണി കേരളത്തിലും പ്രാബല്യത്തില്‍ വരുന്നതിലേക്ക് കാര്യങ്ങള്‍ നീങ്ങുകയാണ്.

ദേശീയതയുടെ രാഷ്ട്രീയ വിജയത്തിന് സാദ്ധ്യതകള്‍ ഉയരുന്നു. അത്തരം ഒരു സാഹചര്യം ഭാരതീയ ദേശീയതയുടെ രാഷ്ട്രീയ മുന്നേറ്റത്തിന്റെ സാദ്ധ്യതകള്‍ ഉയര്‍ത്തുകയാണ്. ആ സാദ്ധ്യതകള്‍ യാഥാര്‍ത്ഥ്യമാക്കുവാന്‍ ഈ തിരഞ്ഞെടുപ്പനുഭവങ്ങള്‍ വഴികാട്ടികളാകണം. 2016ല്‍ നേടിയ ഒരു സീറ്റ് 2021ല്‍ നഷ്ടപ്പെട്ടു. ഭരണം കിട്ടാനിടയില്ലെന്ന് കണക്കു കൂട്ടലില്‍ കമ്മ്യൂണിസ്റ്റ് ഭരണദുരന്തം ഒഴിവാക്കാന്‍ വേണ്ടി ബി.ജെ.പിക്ക് വോട്ടു ചെയ്ത ഒരുവിഭാഗം ഇത്തവണ വീണ്ടും യു.ഡി.എഫിനെ സഹായിച്ചിട്ടുണ്ട്. യു.ഡി.എഫിനേ സഹായിക്കാന്‍ ഒരു സമുദായ സംഘടനാ നേതാവ് കാട്ടിയ അമിതാവേശം കണ്ട് പ്രകോപിതരായി, കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ദേശീയ ജനാധിപത്യ മുന്നണിക്കൊപ്പം നിന്ന മറ്റൊരു സമുദായത്തില്‍ നിന്നുള്ള ഒരു വിഭാഗം എല്‍.ഡി.എഫിനെ സഹായിച്ചിട്ടുണ്ട്. വോട്ടേഴ്‌സ് ലിസ്റ്റില്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ സ്വാധീനത്തിലുണ്ടായ വെട്ടിനിരത്തല്‍ മൂലം, ബി.ജെ.പിയുടെ വോട്ടു നില സ്വാധീനിക്കപ്പെടാന്‍ ഇടയായിട്ടുണ്ട്. ആവക വസ്തുതകള്‍ തിരിച്ചറിഞ്ഞ് തിരുത്തല്‍ പ്രക്രിയ തുടങ്ങേണ്ടതുണ്ട്. ഉള്‍പാര്‍ട്ടി ജനാധിപത്യം ശക്തിപ്പെടുത്തി ആരോഗ്യകരമായ ചര്‍ച്ചകള്‍ പ്രോത്സാഹിപ്പിക്കണം. പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും മനസ്സു തുറക്കാന്‍ സാമൂഹിക മാധ്യമങ്ങളില്‍ പോകേണ്ട അവസ്ഥ ഒഴിവാക്കണം. ഭാരതീയ ജനസംഘവും ഭാരതീയ ജനതാ പാര്‍ട്ടിയും മുന്നോട്ട് വെച്ച രാഷ്ട്രീയത്തിന്റെ സൈദ്ധാന്തിക അടിത്തറയോടുള്ള പ്രതിബദ്ധത ശക്തമാക്കണം. പാര്‍ശ്വവത്കരിക്കപ്പെട്ട ഹിന്ദുവിന്റെ വിഷയങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിനുള്ള ആവേശം ആകാശത്തോളം ഉയര്‍ത്തണം. ഒപ്പം തന്നെ രാഷ്ട്രീയമായി എതിര്‍ക്കുന്നെന്നോ അനുകൂലിക്കുന്നെന്നോ കണക്കിലെടുക്കാതെ ന്യൂനപക്ഷങ്ങള്‍ക്ക് ഒരുതരം വിവേചനത്തിനോ അവഗണനയ്‌ക്കോ ഇടവരുത്താതെ അവരെയും ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്തണം. കഴിഞ്ഞ തിരഞ്ഞെടുപ്പ് ചരിത്രപരമായ ധര്‍മ്മ യുദ്ധത്തിനു മുമ്പ് ചെറിയ ഒരു സംഘട്ടനം, ഒരു ട്രയല്‍ റണ്‍, മാത്രമായിരുന്നു. അന്തിമയുദ്ധം വരാനിരിക്കുന്നതെയുള്ളു. അവിടെ, ഭാരതീയ ദേശീയതയുടെ രാഷ്ട്രീയ ശക്തികള്‍ക്കു തന്നെയാകും വിജയം.

 

Share12TweetSendShare

Related Posts

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

സാമാജികസമരസത എന്ന ജീവനരസം

സാമാജികസമരസത എന്ന ജീവനരസം

ജപ്പാന്റെ സൈനിക നയംമാറ്റം

ജപ്പാന്റെ സൈനിക നയംമാറ്റം

ഗോരക്ഷ ഹിന്ദുധര്‍മ്മം

ഗോരക്ഷ ഹിന്ദുധര്‍മ്മം

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies