Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home മുഖലേഖനം

ഓണ്‍ലൈന്‍ പഠനം: കോട്ടങ്ങളും നേട്ടങ്ങളും

ഡോ.വി.എസ്. രാധാകൃഷ്ണൻഡോ.വി.എസ്. രാധാകൃഷ്ണൻ
25 June 2021

വര്‍ഷാവര്‍ഷങ്ങളായി ജൂണ്‍ ഒന്നാം തീയതി പുതിയ പ്രതീക്ഷകളും സന്തോഷങ്ങളും സ്വപ്‌നങ്ങളും കണ്ടുകൊണ്ടാണ് യൂണിഫോമില്‍ മുന്‍കാലങ്ങളില്‍ കുട്ടികള്‍ ക്ലാസ്സ്മുറിയിലേക്ക് എത്തിയിരുന്നത്. കളിക്കൂട്ടുകാരുമൊത്തുള്ള കളിചിരികളും വികാരവിചാരങ്ങളും സ്‌നേഹവും പരിഭവങ്ങളും നൊമ്പരങ്ങളും വിഷമങ്ങളും എല്ലാം പങ്കിട്ടുകൊണ്ട് മനസ്സിനെ സ്വതന്ത്രമാക്കാനുള്ള ഒരു അവസരം ആയിരുന്നു കൂടിച്ചേര്‍ന്നുള്ള പഠനകാലയളവില്‍ കുട്ടികള്‍ക്ക് ലഭ്യമായിരുന്നത്. കുട്ടികളുടെ മാനസിക പിരിമുറുക്കങ്ങള്‍ക്കും അവരുടെ വേവലാതികള്‍ക്കും ഒരു വലിയ അളവുവരെ മോചനം ലഭ്യമായിരുന്ന അന്തരീക്ഷമായിരുന്നു നേരത്തെ അവര്‍ക്കുണ്ടായിരുന്നത്. ആത്മമിത്രങ്ങള്‍ പരസ്പരം പങ്കിട്ടിരുന്ന ഇത്തരം മാനസിക സ്ഥിതിവിശേഷങ്ങളില്‍ നിന്നും മോചനം ഇല്ലാതാക്കിയിരിക്കുകയാണ് ഈ വെര്‍ച്വല്‍ പഠനരീതി. ഇതില്‍ ഗൃഹാന്തരീക്ഷത്തില്‍ ഉള്ള സ്ഥിതിയും മോശമാണെങ്കില്‍ അത്തരം കുട്ടികളുടെ മനോനില കൂടുതല്‍ അപകടത്തിലേക്ക് തന്നെ എത്തിച്ചേരും. ഇത്തരക്കാരുടെ പരാതികളും പരിഭവങ്ങളും പരിഹരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അവരുടെ പഠനം കൂടുതല്‍ സങ്കീര്‍ണമാകും.

Google NewsAdd Kesari Weekly as a preferred source on Google

കുട്ടികളില്‍ മാനസിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത് പോലെ തന്നെ അവരുടെ ആരോഗ്യ പ്രശ്‌നങ്ങളുടെ കാര്യത്തിലും ഡിജിറ്റല്‍ അധ്യാപനം ഒട്ടനവധി ദോഷങ്ങള്‍ സൃഷ്ടിക്കും. കൃത്യസമയത്ത് എഴുന്നേറ്റ് കുളിച്ചൊരുങ്ങി യൂണിഫോം ധരിച്ച് അന്നത്തെ ടൈംടേബിള്‍ അനുസരിച്ചുള്ള പുസ്തകങ്ങളും ബാഗിലാക്കി ചിട്ടയോടെ സ്‌കൂളില്‍ എത്തിയിരുന്ന കുട്ടികള്‍ക്ക് അതിന്റെ ഒന്നും ആവശ്യം ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തില്‍ വേണ്ടിവരുന്നില്ല. രാവിലെ സ്‌കൂളിലേക്കുള്ള യാത്ര ഒന്നുകില്‍ നടന്നാകാം അല്ലെങ്കില്‍ വാഹനങ്ങളില്‍ ആകാം. ഈ യാത്രകള്‍ കുട്ടികളെ സംബന്ധിച്ച് വ്യായാമം കൂടിയാകുന്നു. രാവിലെയും വൈകിട്ടുമുള്ള ഈ യാത്ര അവരുടെ ആരോഗ്യപരമായ കാര്യങ്ങളില്‍ പരമ പ്രാധാന്യമര്‍ഹിക്കുന്നു. സ്‌കൂളിലെത്തിയാല്‍ തന്നെ ഇടവേളകളില്‍ ശരീരത്തെ കൂടുതല്‍ ചലനാത്മകമാക്കുന്ന ഓട്ടവും ചാട്ടവും കളികളും മറ്റും അവരുടെ ധമനികളെ കൂടുതല്‍ ഊഷ്മളമാക്കാന്‍ ഉപകരിക്കുന്നുണ്ട്. ഇതിനൊന്നും സാധ്യതയില്ലാത്ത ചലനരഹിതമായ ഡിജിറ്റല്‍ പഠനരീതി കുട്ടികളുടെ ആരോഗ്യത്തെ തീര്‍ച്ചയായും വിപരീതമായി ബാധിക്കും. മാത്രമല്ല മണിക്കൂറുകളോളം ദൃശ്യമാധ്യമങ്ങള്‍ക്ക് മുന്‍പിലുള്ള ഒരേ ഇരിപ്പ് അവരുടെ കണ്ണുകളുടെ ആരോഗ്യത്തിനും ഹാനികരം ആകുന്നു എന്ന വസ്തുത മറക്കരുത്. ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് എല്‍കെജി, യുകെജി ക്ലാസുകളില്‍ പഠിക്കാനെത്തുന്ന പിഞ്ചു കുഞ്ഞുങ്ങളെയാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇതെല്ലാം ആരോഗ്യപരമായ കാര്യങ്ങള്‍ മാത്രം ആണെങ്കില്‍ അതിലുപരിയുള്ള സാമൂഹിക പ്രശ്‌നങ്ങളും ഇതിനു പിന്നിലുണ്ടെന്ന് ഓര്‍ക്കണം. വീട്ടിലിരിക്കുന്ന രക്ഷിതാക്കള്‍ കുട്ടികളുടെ ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് ബോധം ഉള്ളവരാണെങ്കില്‍ ഒരു പരിധി വരെ ഇതിനൊക്കെ പരിഹാരം കണ്ടെത്താന്‍ കഴിയും. എന്നാല്‍ വ്യക്തിത്വത്തെ രൂപപ്പെടുത്തുന്ന ഒട്ടനവധി ഘടകങ്ങള്‍ കൂട്ടായ വിദ്യാഭ്യാസത്തിനുണ്ട് എന്ന കാര്യം വളരെ പ്രധാനപ്പെട്ടതാണ്. വിവിധ സാംസ്‌കാരിക സാമൂഹിക ചുറ്റുപാടുകളില്‍ നിന്നും എത്തിച്ചേരുന്നവരുടെ ഒരു കൂട്ടായ്മയാണ് ഒരു ക്ലാസ്സ് മുറി. അതുകൊണ്ട് വ്യത്യസ്തമായ സംസ്‌കാരങ്ങളുടെ കൊടുക്കല്‍ വാങ്ങല്‍ അറിയാതെ തന്നെ അവിടെ നടക്കുന്നുണ്ട്. ഇത് കുട്ടികളുടെ സംസ്‌കാരധ്രുവീകരണത്തിന് ഏറെ സഹായകമാകുന്നുണ്ട്.

കൗമാരക്കാരായ കുട്ടികളുടെ ഓണ്‍ലൈന്‍ പഠനരീതികള്‍ അവരെ ചില ദൂഷീത വലയങ്ങളില്‍ എത്തിക്കാന്‍ സാധ്യതയുണ്ട്. സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്നത്തെ രീതിയില്‍ പഠനസഹായിയും ജ്ഞാന വിജ്ഞാന നിധികളും തന്നെയാണ്. എന്നാല്‍ ഇവയുടെ ഗുണകരമായ ഉപയോഗത്തില്‍ നിന്നും വഴിതെറ്റി ഉള്ള ഉപയോഗങ്ങള്‍ കൗമാരക്കാരെ അപഥങ്ങളിലേക്ക് എത്തിക്കുന്നതായി സമകാല പഠനങ്ങള്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. പല ദുര്‍മാര്‍ഗ്ഗങ്ങളിലേക്ക് കുട്ടികള്‍ എത്തിച്ചേരാനും ജീവനും ജീവിതവും തന്നെ അപകടത്തിലേക്ക് മാറിമറിയാനുമുള്ള നിരവധി സാഹചര്യങ്ങള്‍ സ്മാര്‍ട്ട് ഫോണുകളില്‍ ഒളിഞ്ഞിരിക്കുന്നു എന്ന് സമകാലിക സംഭവങ്ങള്‍ തെളിയിക്കുന്നു. അതുകൊണ്ട് ഇത്തരം ഫോണുകള്‍ കുട്ടികള്‍ ഉപയോഗിക്കുമ്പോള്‍ രക്ഷിതാക്കളുടെ പൂര്‍ണ്ണ ശ്രദ്ധ അനിവാര്യമാണെന്ന കാര്യം മറക്കരുത്. ചില രക്ഷിതാക്കള്‍ക്ക് സ്മാര്‍ട്ട്‌ഫോണിനെ പറ്റിയും അതിന്റെ ഉപയോഗരീതികളെക്കുറിച്ചും പറയത്തക്ക അറിവൊന്നും ഉണ്ടായിരിക്കുകയില്ല. എന്നാല്‍ കുട്ടികള്‍ ഇക്കാര്യത്തില്‍ വളരെയധികം മുന്നിലും ആയിരിക്കും. ഇത്തരം സ്ഥിതിവിശേഷങ്ങളില്‍ അപകടസാധ്യത വളരെ കൂടുതല്‍ ആയിരിക്കും. ഈ സ്ഥിതിവിശേഷത്തില്‍ അനാവശ്യവും അപകടകരവുമായ ആണ്‍ പെണ്‍ സൗഹൃദങ്ങള്‍ വന്നുചേരാനും അതുവഴി ദുരന്തങ്ങള്‍ ഉണ്ടാകുവാനുമുള്ള സാധ്യതകളും വളരെ കൂടുതലാണ്. ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ലോക്ക് ഉപയോഗിച്ച് ഇത്തരം അപകടങ്ങളിലേക്ക് കുട്ടികള്‍ പോകാതിരിക്കുവാനുള്ള സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തുന്നത് ഇതിനൊരു പരിഹാരം ആകും.

ADVERTISEMENT

എല്ലാ പഠന തലങ്ങളിലും ഒരുപോലെ വെര്‍ച്വല്‍ പഠനരീതി ഉപകരിക്കുകയില്ല. അതായത് സയന്‍സും ഹ്യുമാനിറ്റിയും തികച്ചും രണ്ടു തലങ്ങളില്‍ നില്‍ക്കുന്ന അറിവിന്റെ മേഖലകള്‍ ആണ്. ഇതില്‍ ഹ്യുമാനിറ്റീസില്‍ വരുന്ന ഭാഷയും സാഹിത്യവും ചരിത്രവും അതുപോലെയുള്ള വിഷയങ്ങളും പഠിക്കുവാന്‍ ഓണ്‍ലൈന്‍ പഠന രീതി ഒരു പരിധിവരെ പ്രയോജനപ്പെടുത്താമെങ്കിലും സയന്‍സ് വിഷയങ്ങളെ സമീപിക്കുമ്പോള്‍ പൂര്‍ണ്ണമായും വിജയിക്കുവാന്‍ പ്രയാസമാണ്. സയന്‍സിലെ പ്രായോഗികതലത്തിലുള്ള വിശേഷിച്ചും മെഡിസിന്റെയും എന്‍ജിനീയറിങ്ങിന്റെയും മേഖലകളിലുള്ള വെര്‍ച്വല്‍ പഠനരീതിക്ക് ഒട്ടനവധി പരിമിതികളുണ്ട്. അനാട്ടമി പോലുള്ള വിഷയങ്ങള്‍ ദൃശ്യരൂപത്തില്‍ കാണിക്കുവാനുള്ള സാധ്യതകള്‍ ഉണ്ടെങ്കിലും നേരിട്ട് ചെയ്തും കണ്ടും പഠിക്കുന്നത് പോലെ ഡിജിറ്റലില്‍ ഗുണം ചെയ്യുകയില്ല എന്നത് ഒരു വാസ്തവമാണ്.

ഓണ്‍ലൈന്‍ പഠനരീതിക്ക് ചില നല്ല വശങ്ങള്‍ ഉണ്ടെന്നതും എടുത്തുപറയേണ്ടതാണ്. യാത്രാ ക്ലേശങ്ങളോ യാത്രാ ചെലവുകളോ ഭക്ഷണപ്പൊതികളോ ഒന്നുമില്ലാതെ സ്വന്തം വീട്ടിലിരുന്ന് തന്നെ പഠനം നിര്‍വഹിക്കാം എന്നത് ഇതിന്റെ ഒരു ഗുണമാണ്. സാമ്പത്തികമായി കുറച്ച് നേട്ടങ്ങളും രക്ഷിതാക്കള്‍ക്ക് ഇതെല്ലാംകൊണ്ട് ഉണ്ടാകുന്നുണ്ട് എന്നതും ഒരു നല്ല വശമാണ്. രക്ഷിതാക്കള്‍ വീട്ടില്‍ തന്നെ ഉള്ള കുട്ടികള്‍ക്ക് അവരുടെ സാന്നിധ്യത്തില്‍ പഠനം നിര്‍വഹിക്കാനുള്ള അവസരം ഈ പഠനരീതിയില്‍ ലഭ്യമാകുന്നുണ്ട്. സ്‌കൂളിലേക്ക് നേരിട്ടുള്ള പഠനത്തിനുവേണ്ടിയുള്ള യാത്രാ സമയവും അതുപോലെ പാഴിലാകുന്ന സമയവും കുട്ടികള്‍ക്ക് നഷ്ടപ്പെടുന്നില്ല എന്നതും എടുത്തു പറയേണ്ട കാര്യമാണ്. സമയത്തിനു തന്നെ കുട്ടികളെ അണിയിച്ചൊരുക്കി അവരെ വിദ്യാലയങ്ങളിലേക്ക് എത്തിക്കുവാനുള്ള തത്രപ്പാടില്‍ നിന്നും രക്ഷിതാക്കള്‍ക്ക് ഈ രീതി മോചനം ഉണ്ടാക്കി കൊടുക്കുന്നു. ഡിജിറ്റല്‍ പഠനത്തില്‍ പാഠഭാഗങ്ങള്‍ പലതവണ ആവര്‍ത്തിച്ചു കാണുന്നതിനും കേള്‍ക്കുന്നതിനും സാധ്യത കൂടുതലാണ്. സാധാരണ നേരിട്ടുള്ള പഠനരീതിയില്‍ 25% മുതല്‍ 50% വരെ പാഠഭാഗങ്ങള്‍ ഉള്‍ക്കൊള്ളുമ്പോള്‍ വെര്‍ച്വല്‍ ക്ലാസ്സ് രീതികള്‍ സിനിമ കാണുന്നതുപോലെയും മറ്റു ചിത്രങ്ങള്‍ കാണുന്നതുപോലെയും ആണെന്നതുകൊണ്ട് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുവാന്‍ കുട്ടികള്‍ക്ക് കഴിയും കണ്ട് പഠിച്ച വസ്തുതകളെ ശക്തമായി ഓര്‍മ്മയില്‍ കൊണ്ടുവരുന്നതിനുംഅവര്‍ക്ക് സാധിക്കുന്നു. ഈ രീതിയില്‍ ക്ലാസുകള്‍ വീണ്ടും വീണ്ടും കാണുന്നതിനുള്ള അവസരം കൂടുതലാണെന്നതും ഇതിന്റെ മറ്റൊരു മേന്മയാണ്. ദൃശ്യ രൂപേണയായതിനാല്‍ പരീക്ഷാ സമയത്ത് പോലും പെട്ടെന്ന് ഓര്‍മ്മയിലേക്ക് പാഠങ്ങള്‍ ഓടിയെത്തുന്നതിനുള്ള സാധ്യതകള്‍ ഈ രീതിയിലുള്ള പഠനത്തില്‍ കൂടുതലാണ്. ഇത്തരം പഠനരീതി കാണുമ്പോള്‍ കുട്ടികള്‍ക്ക് അവരുടെ സര്‍ഗ്ഗാത്മക ശേഷിയെ കൂടുതല്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍ കഴിയുന്നു. പാഠ്യേതര വിഷയങ്ങളായ കലകളില്‍ (അഭിനയം, പ്രസംഗം, ചിത്രകല മറ്റ് രീതികളിലുള്ള ലളിത കലകള്‍ എന്നിവ) എല്ലാ കുട്ടികളെയും പങ്കെടുപ്പിക്കുവാനും അവരിലുള്ള കലാബോധത്തെ വികസിപ്പിക്കുവാനും 100% ഫലപ്രാപ്തിയിലെത്തിക്കുവാനും ഡിജിറ്റല്‍ രീതി സഹായകമാണ്. കുട്ടികളില്‍ ആരോഗ്യകരമായ മത്സര മനോഭാവം വളര്‍ത്തുന്നതിനും അതുവഴി വിദ്യാഭ്യാസത്തെ അതിന്റെ പൂര്‍ണ്ണ അര്‍ത്ഥത്തില്‍ പ്രയോജനപ്പെടുത്താനും കഴിയുന്നു. അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ആധുനിക സാങ്കേതിക വിദ്യകളില്‍ പ്രാവീണ്യം നേടുന്നതിനും കുട്ടികളില്‍ വിശ്വപൗരബോധം വളര്‍ത്തിയെടുക്കുന്നതിനും ഈ രീതി ഉപകാരപ്രദമാണ്.

ലക്ഷോപലക്ഷം കുട്ടികള്‍ വീടിനു പുറത്തേക്ക് കടക്കാതെ തന്നെയുള്ള ഈ വിദ്യാഭ്യാസ രീതി കൊണ്ട് പ്രകൃതിക്കും പരിസ്ഥിതിക്കും യാതൊരുവിധ കോട്ടവും ഉണ്ടാകുന്നില്ല. എന്നതും ശ്രദ്ധേയമാണ്. കുട്ടികള്‍ക്ക് ഉണ്ടായിക്കൊണ്ടിരുന്ന പല സാംക്രമിക രോഗങ്ങളില്‍നിന്നും മോചനമുണ്ടാകുവാന്‍ ഈ പഠനരീതി സഹായിക്കുന്നു. കുട്ടികള്‍ കൊണ്ടുവരുന്ന ഭക്ഷണാവശിഷ്ടങ്ങളും ഭക്ഷണപ്പൊതികളും കുമിഞ്ഞുകൂടി ഉണ്ടാകുന്ന മാലിന്യക്കൂമ്പാരങ്ങളും ഒഴിവാക്കുവാന്‍ സാധിക്കും എന്നതും ഒരു പ്രധാന കാര്യം തന്നെയാണ്. ഒരുപരിധിവരെ കടലാസ് മുക്ത രീതി ആയതുകൊണ്ട് വൃക്ഷനാശവും പേപ്പര്‍ മാലിന്യങ്ങളും ഈ പഠനരീതി കുറയ്ക്കുന്നു. പരീക്ഷ തന്നെ പേപ്പര്‍ രഹിതമാകുന്നു എന്ന കാര്യവും നാം ഓര്‍ക്കണം. പരീക്ഷാനന്തരം ഉടന്‍തന്നെ അതിന്റെ ഫലവും സര്‍ട്ടിഫിക്കറ്റും കുട്ടികള്‍ക്ക് പെട്ടെന്ന് കൈകളില്‍ എത്തിക്കാം എന്നതും ഇതിന്റെ ഒരു പ്രയോജനം ആണ്. രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും ഭയരഹിതമായ ഒരു പഠന സംവിധാനം എന്ന നിലയിലും ഈ രീതി അംഗീകരിക്കേണ്ടതുണ്ട്. കുട്ടികളിലെ മാനസികസമ്മര്‍ദ്ദം നല്ലൊരു പരിധിവരെ കുറയ്ക്കാനും ഈ രീതിക്ക് കഴിയുന്നു. അധ്യാപകര്‍ക്ക് കുട്ടികളോടുള്ള പക്ഷപാത സമീപനങ്ങള്‍ക്ക് ഇവിടെ സാധ്യതയും ഇല്ലാതാകുന്നു. ഇങ്ങനെ നോക്കുമ്പോള്‍ ഡിജിറ്റല്‍ പഠന സമ്പ്രദായ രീതിക്ക് ഒട്ടനവധി നല്ല വശങ്ങളും ഉണ്ടെന്ന് കാണാന്‍ കഴിയും. കോവിഡിന്റെ അതിപ്രസരം പൂര്‍ണ്ണമായും ഇല്ലാതെയാകുമ്പോള്‍ മാത്രമേ നേരത്തെയുണ്ടായിരുന്ന പഠനരീതികള്‍ പുനരാരംഭിക്കാന്‍ പറ്റുകയുള്ളു എന്നതുകൊണ്ട് ഡിജിറ്റല്‍ രീതിയിലുള്ള പഠനം അതുവരെ തുടരേണ്ടിയിരിക്കുന്നു.

(ലേഖകന്‍ കേരള സര്‍വ്വകലാശാല റിട്ടയേഡ് പ്രൊഫസറും ഫോര്‍മര്‍
റിസര്‍ച്ച് ഗൈഡുമാണ്)

 

Share13TweetSendShare

Related Posts

ഭജനസംസ്‌കാരം ഭാരതത്തില്‍

ഭജനസംസ്‌കാരം ഭാരതത്തില്‍

കേരളം ഇനി താമരക്കുമ്പിളില്‍

കേരളം ഇനി താമരക്കുമ്പിളില്‍

മൂന്നാം ബദലിന്റെ ഉദയം

മൂന്നാം ബദലിന്റെ ഉദയം

താമരത്തരംഗം

താമരത്തരംഗം

പഞ്ചപരിവര്‍ത്തനം: രാഷ്ട്രവൈഭവത്തിലേക്കുള്ള രാജപാത

പഞ്ചപരിവര്‍ത്തനം: രാഷ്ട്രവൈഭവത്തിലേക്കുള്ള രാജപാത

കോര്‍പ്പറേറ്റ് ജിഹാദ്‌

കോര്‍പ്പറേറ്റ് ജിഹാദ്‌

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies