Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ആർഷം

ജനനമരണങ്ങളെന്ന ധ്രുവങ്ങള്‍ ( ഉപനിഷത്തുകള്‍ ഒരു പഠനം 18)

പ്രബോധ്കുമാര്‍ എസ്.പ്രബോധ്കുമാര്‍ എസ്.
11 June 2021

മൂന്നാം വല്ലി
ശ്ലോകം :- 1

Google NewsAdd Kesari Weekly as a preferred source on Google

‘ഋതം പിബന്തൗ സുകൃതസ്യ ലോകേ
ഗുഹാം പ്രവിഷ്ടൗ പരമേ പരാര്‍ദ്ധേ
ഛായാതപൗ ബ്രഹ്മവിദോ വദന്തി
പഞ്ചാഗ്‌നയോ യേ ച ത്രിനാചികേ താ :

ലോകത്തില്‍ കര്‍മ്മ ഫലം അനുഭവിക്കുന്ന രണ്ട് ആത്മാക്കള്‍ ഹൃദയത്തില്‍ പ്രവേശിച്ചിട്ടുണ്ട്. ബ്രഹ്മജ്ഞാനികളും പഞ്ചാഗ്നി പാലകരായ ഗൃഹസ്ഥന്മാരും. മൂന്നുതവണ നചികേതാഗ്‌നിയെ ചയനം ചെയ്തവരും അവയെ വെയിലും നിഴലും പോലെയാണെന്നും പറയുന്നു.

ADVERTISEMENT

ആത്മ സാക്ഷാത്ക്കാരത്തിന്റെ യാത്രയില്‍ കൂടുതല്‍ കാഴ്ചപ്പാട് നല്‍കലാണ് ഈ ഭാഗം മുതല്‍. അകര്‍ത്താവും അഭോക്താവുമായ ആത്മാവാണ് നമ്മുടെ ഹൃദയമാകുന്ന ഗുഹയില്‍ സ്ഥിതിചെയ്യുന്നതെങ്കിലും ഗൃഹസ്ഥന്‍മാര്‍ ചിന്തിക്കുന്നത് ആത്മന്‍ കര്‍ത്താവും ഭോക്താവുമാണ് എന്നാണ്. ഇത് തിരിച്ചറിഞ്ഞാലേ ശരിയായ ജ്ഞാനം നേടാന്‍ സാധിക്കൂ. അറിവില്ലായ്മയാണ് ആത്മന്‍ കര്‍ത്താവാണെന്ന ചിന്തക്ക് ആധാരം. ആത്മാവ് നിര്‍ഗുണനാണ്. ജീവാത്മാവ് കര്‍മ്മഫലം അനുഭവിക്കുന്നത് ശരീര ബന്ധിയായാണ്. പരമാത്മാവിനാകട്ടെ കര്‍മ്മവും ഫലവും ബാധകമല്ല. ജീവാത്മാവ് നിഴല്‍ മാത്രമാണ്, പ്രതിബിംബം മാത്രമാണ്. പ്രതിബിംബത്തെ എന്ത് ചെയ്താലും ബിംബത്തിന് ബാധിക്കില്ല. ഇതില്‍ നിന്നറിയണം ജീവാത്മാവ് പരമാത്മാവിന്റെ ഭാവഭേദം മാത്രമാണ് എന്ന്.

ഇരുട്ടിനെക്കുറിച്ച് നമുക്കറിയാം വെളിച്ചത്തെക്കുറിച്ചും നമുക്കറിയാം. എന്നാല്‍ ഇരുട്ട് എന്നത് വെളിച്ചത്തിന്റെ അഭാവം മാത്രമാണ്. വെളിച്ചം ഉള്ളയിടത്ത് ഇരുട്ടിന് വരാന്‍ കഴിയാത്തത് അതിനാലാണ്. മറിച്ച് ഏത് ഇരുട്ടിലും വെളിച്ചത്തിന് ചെല്ലാം. പക്ഷെ നാം ‘ഹൊ! എന്തൊര് ഇരുട്ട്’എന്ന് പറയാറില്ലെ? അതുപോലെ നിഴല്‍ യാഥാര്‍ത്ഥ്യമല്ല, വെളിച്ചത്തിന്റെ അഭാവം മാത്രമാണ്. ഇതുപോലെ ശരീരത്തിന്റെ ആഗ്രഹത്തിനനുസ്യൂതം പ്രവര്‍ത്തിക്കുന്നത് നശ്വരമായ ജീവാത്മ ചൈതന്യമാണ്. ഇതാണ് ദശ പ്രാണരൂപത്തില്‍ പ്രവര്‍ത്തിക്കുന്നത്. ശാശ്വതമായത് പരമാത്മാവാണ്, ഇവ രണ്ടല്ല. ഒന്നാണ്.

നമ്മുടെ കണ്ണിന് കാഴ്ച കുറയാം, ചെവിക്ക് കേള്‍വി ക്ഷയിക്കാം, പക്ഷെ പരമാത്മാവ് ഹൃദയത്തിലുള്ളിടത്തോളം ഘ്രാണശക്തിയും സ്പര്‍ശന ശക്തിയും ചിന്താശക്തിയും ഉണ്ടാവും. കണ്ണ് വേറെ, ചെവി വേെറ എന്ന് കാണുമ്പോഴും അവക്ക് ആധാരമായ പഞ്ചപ്രാണങ്ങളുണ്ട് എന്ന് അറിയുമ്പോഴും ശക്തി പരമാത്മനെന്ന് അറിയുക.

വിളക്ക് കെടുമ്പോള്‍ അഗ്‌നി നശിക്കുകയല്ല, വിളക്കുമായുള്ള ബന്ധം വിച്‌ഛേദിക്കപ്പെടുന്നു എന്ന് മാത്രം. ഇത് പോലെയാണ് ജീവാത്മപരമാത്മവ്യത്യാസം. പരിവര്‍ത്തിത ഊര്‍ജ്ജമാണ് ജീവാത്മാവ് എന്നര്‍ത്ഥം. വൈദ്യുതോര്‍ജ്ജം തന്നെ കാന്തികോര്‍ജ്ജവും പ്രകാശോര്‍ജ്ജവുമായി മാറുന്നു എന്നതു പോലെയാണിത്.

ശ്ലോകം: 2-
‘യ: സേതുരീ ജാനാനാ-
മക്ഷരം ബ്രഹ്മ യത്പരം
അഭയം തിതീര്‍ഷതാം പാരം
നാചികേതം ശകേമേഹി.’

= യാതൊന്ന് യാഗം ചെയ്യുന്ന കര്‍മ്മികള്‍ക്ക് സ്വര്‍ഗ്ഗത്തിലേക്കുള്ള പാലമായിരിക്കുന്നുവോ ആ നചികേതാഗ്‌നിയേയും, യാതൊന്ന് ഭയരഹിതമായ സംസാര സാഗരത്തിന്റെ മറുകരയിലേക്ക് കടക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആശ്രയമായിരിക്കുന്നുവോ ആ അക്ഷരബ്രഹ്മത്തേയും നാം അറിയുവാന്‍ ശക്തരാകുന്നു.

യാഗാദി യജ്ഞാദി കര്‍മ്മത്തില്‍ മുഴുകിയ കര്‍മ്മികള്‍ക്ക് സ്വര്‍ഗ്ഗ പ്രാപ്തിക്ക് ആശ്രയമായിട്ടുള്ളത് അപരബ്രഹ്മമാണ്. ജ്ഞാനികള്‍ സ്വീകരിച്ചിരിക്കുന്ന മാര്‍ഗ്ഗം പരബ്രഹ്മത്തിന്റെതുമാണ്. ഇത് രണ്ടും എനിക്ക് സുവ്യക്തമാണ് എന്ന് യമന്‍.

ഒരര്‍ത്ഥത്തില്‍ അപരബ്രഹ്മ ചിന്ത ഭൗതിക ഭൂതവിദ്യ അഥവാ ഫോര്‍മല്‍ സയന്‍സ് (വിജ്ഞാനം) ആകുന്നു. പരബ്രഹ്മ ചിന്ത എന്നാല്‍ ആത്മീയമായ അറിവിന്റെ വഴിയാണ്. ഇന്നത്തെ വിദ്യാഭ്യാസ മനശ്ശാസ്ത്രത്തിന്റെ ഭാഷയില്‍ ഭൗതിക ഭൂതവിദ്യാ ബോധമാണ് ഐ.ക്യൂ. ആത്മീയ ദര്‍ശനമാണ് എസ്.ക്യൂ. പരയും അപരയുമായ വിദ്യ നേടുക എന്നതാണ് ശരിയായ വിദ്യാഭ്യാസം. കേവലമായ അപരാവിദ്യ അഥവാ പ്രേയോ മാര്‍ഗ്ഗം മാത്രമായാല്‍ അവിദ്യയാവും. ശ്രേയോ മാര്‍ഗ്ഗംകൂടി അറിയണം.

ശ്ലോകം: 3 –
‘ആത്മാനം രഥിനം വിദ്ധി
ശരീരം രഥമേവച
ബുദ്ധിം തു സാരഥിം വിദ്ധി
മന: പ്രഗ്രഹമേവച.’

ശ്ലോകം: 4
‘ഇന്ദ്രിയാണി ഹയാനാഹു –
ര്‍വ്വിഷയാംസ്‌തേഷു ഗോചരന്‍
ആത്മേന്ദ്രിയ മനോ യുക്തം
ഭോക്തേത്യാഹുര്‍ മ്മനീഷിണ:’

=ജീവാത്മാവിനെ തേരിന്റെ ഉടമയായും ദേഹം തേരായിട്ടും അറിയുക. ബുദ്ധി തേരാളിയും മനസ്സ് കടിഞ്ഞാണുമാണ്. ഇന്ദ്രിയങ്ങള്‍ കുതിരകളും രൂപ-രസ-ഗന്ധാദികള്‍ വഴിയുമാണ്. ശരീരം, ഇന്ദ്രിയം, മനസ്സ് എന്നിവയോട് കൂടിയ ആത്മാവിനെ അറിവുള്ളവര്‍ കര്‍മ്മഫലങ്ങള്‍ അനുഭവിക്കുന്നവനെന്ന് പറയുന്നു.

രൂപങ്ങളിലും രസങ്ങളിലും ഗന്ധങ്ങളിലും അഭിരമിച്ച് പഞ്ചേന്ദ്രിയങ്ങള്‍ പോകുന്നു. തേരാളിയായ ബുദ്ധി മനസ്സാകുന്ന കടിഞ്ഞാണ്‍ കൊണ്ട് വേണം അവയെ നിയന്ത്രിക്കാന്‍. തേരാളി ജീവാത്മാവിന്റെ ഏകോപനം നടത്തുമ്പോള്‍ കര്‍മ്മഫലവും അനുഭവിക്കേണ്ടിവരും.

ഉദാഹരണത്തിന് ഒരു വ്യക്തി കേവല സുഖങ്ങള്‍ക്കായി മയക്കുമരുന്ന് ഉപയോഗിച്ചു എന്നിരിക്കട്ടെ, അയാളുെട ബുദ്ധി വിവേകപൂര്‍വ്വം മനസ്സിനെ നിയന്ത്രിക്കാത്തതിനാലാണ് ഇന്ദ്രിയങ്ങള്‍ ആ വഴിയില്‍ പോയത്. ശേഷം വരുന്ന മനോവിഭ്രാന്തികളും രോഗങ്ങളുമെല്ലാം ആ ജീവിതത്തില്‍ പ്രാണനും മനസ്സും ഇന്ദ്രിയങ്ങളും അനുഭവിക്കണം. വരുംതലമുറയിലേക്കും അത് പടരും. മരണാനന്തരത്തില്‍ ഇത്തരം ആഗ്രഹങ്ങള്‍ വീണ്ടും അനുഭവിക്കാന്‍ സാധിക്കുന്ന ഗര്‍ഭാശയത്തില്‍ത്തന്നെ ആത്മാംശം ബീജാംശമായി എത്തുന്നു. ഇതാണ് കര്‍മ്മഫല സിദ്ധാന്തം.

ശ്ലോകം. : 5-
‘യസ്ത്വവിജ്ഞാനവാന്‍ ഭവ –
ത്യയുക്തേന മനസാ സദാ:
തസ്യേന്ദ്രിയാണ്യവശ്യാനി
ദൃഷ്ടാശ്വാ ഇവ സാരഥേ’

=ആരാണോ എപ്പോഴും നിയന്ത്രണമില്ലാത്ത മനസ്സുമായി വിവേകമില്ലാത്തവനായി ജീവിക്കുന്നത് അവന്റെ ഇന്ദ്രിയങ്ങള്‍ ദുഃസ്വഭാവികളായ കുതിരകള്‍ എന്ന പോല്‍ നിയന്ത്രണമില്ലാതെ ശരീരത്തേയും കൊണ്ട് പോകുന്നു.
മനോനിയന്ത്രണമില്ലാത്ത വ്യക്തിയുടെ ഇന്ദ്രിയങ്ങള്‍ എപ്പോഴും ശരീരത്തെ അപകടപ്പെടുത്തും. ഇന്നത്തെ മനുഷ്യ ജീവിതത്തിന്റെ നേര്‍ചിത്രമാണിത്.

ശ്ലോകം: 6-
‘യസ്തു വിജ്ഞാനവാന്‍ ഭവതി
യുക്തേന മനസാ സദാ
തസ്യേന്ദ്രിയാണി വശ്യാനി
സദശ്വാ ഇവ സാരഥേ’
=ഏതൊരുവനാണോ എപ്പോഴും മനസ്സിനെ നിയന്ത്രിച്ച് വിവേകത്തോടെ ജീവിക്കുന്നത്, അവന്റെ ഇന്ദ്രിയങ്ങള്‍ ഒരു തേരാളിക്ക് നല്ല കുതിരകള്‍ എന്നതു പോലെ വേണ്ട രീതിയില്‍ വേണ്ട വഴിയിലൂടെ മാത്രം യാത്ര ചെയ്യുന്നു.

മനോനിയന്ത്രണമാണ് വേണ്ടത്. എന്തൊന്ന് കണ്ടാലും കേട്ടാലും ശ്വസിച്ചാലും അതിനെ വിവേകത്തോടെ, ആലോചനാപൂര്‍വ്വം സമീപിക്കുക. അതിന്റെ സ്പര്‍ശന സുഖമോ രുചിയോ സാത്വികമല്ലെങ്കില്‍ ഹിതകരമാവില്ല. ഒരു പക്ഷെ പ്രിയകരമാവാം. കേവലം പ്രിയങ്ങള്‍ നേടാന്‍ ശ്രമിക്കുമ്പോഴാണ് നാശവും അശാന്തിയും വന്നുപെടുക. വിവേകമില്ലാത്തവന്‍ അവനവന്റെ മാത്രം പ്രിയത്തിന് ജീവിക്കുമ്പോള്‍ കുടുംബവും സമൂഹവും അശാന്തമാവും. മറിച്ച് സമൂഹത്തെയും കുടുംബത്തേയും പ്രാധാന്യം നല്‍കി തന്റെ ആഗ്രഹങ്ങള്‍ നടപ്പാക്കാന്‍ ശ്രമിച്ചാലാണ് സുഖം കിട്ടുക. ഇതാണ്:
‘അവനവന്‍ ആത്മസുഖത്തിനാചരിക്കുന്നവ, അപരന് സുഖത്തിനായ് വരേണം’ എന്ന്, ശ്രീ നാരായണ ഗുരുദേവന്‍ സൂചിപ്പിച്ചതിന്റെ പൊരുള്‍.

ശ്ലോകം: 7-
‘യസ്ത്വവിജ്ഞാനവാന്‍ ഭവ –
ത്യ മനസ്‌ക: സദാ ശുചി:
ന സ തത്പപദമാപ്‌നോതി
സംസാരം ചാധിഗച്ഛതി ‘
=ഏതൊരാളാണോ മനോനിയന്ത്രണമില്ലാതെ, മനോ നൈര്‍മ്മല്യമില്ലാതെ, വിവേകമില്ലാതെ കാണപ്പെടുന്നത് അവന്‍ ആ പരമപദത്തെ പ്രാപിക്കില്ല. ജീവിത ദുഃഖത്തെ വീണ്ടും പ്രാപിക്കുകയും ചെയ്യും.
മനസ് നിര്‍മ്മലവും നിയന്ത്രണവിധേയവും വിവേകപൂര്‍ണ്ണവുമാവണം, അപ്പോള്‍ സ്വയം സ്വസ്ഥമാകും. നിയന്ത്രിതമായ ആഗ്രഹങ്ങളോടെ ജീവിക്കുമ്പോള്‍ രോഗങ്ങളോ ഭയമോ അശാന്തിയോ നമ്മെ പിടികൂടുകയില്ല.
ഇത് പുനര്‍ജ്ജന്‍മത്തില്‍ നിന്നും നമ്മെ രക്ഷപ്പെടുത്തും, പരമാത്മപദത്തില്‍ ലയിപ്പിക്കുകയും ചെയ്യും.

മറിച്ചായാല്‍…. ഒടുങ്ങാത്ത ആഗ്രഹങ്ങള്‍ സഫലമാക്കാന്‍ മനസ്സ് പിടഞ്ഞു കൊണ്ടിരിക്കും, ഇത് പ്രാണാംശത്തെ പുതിയ ശരീരം നേടാന്‍ വേണ്ടി വീണ്ടും പ്രവര്‍ത്തിപ്പിക്കും. ഇതാണ് പുനര്‍ ജന്‍മത്തിനടിസ്ഥാനം. സുഖാനുഭവത്തില്‍ നിന്ന് മോചനം നേടാത്ത മനസ്സാണ് ഇവിടെ വിഷയം. മനുഷ്യന്റെ ജന്‍മത്തില്‍ സ്വന്തം എന്ന് പറയാവുന്നത് മനസ്സ് മാത്രമാണ്. മനസ്സിനെ നിയന്ത്രിക്കുകയേ ശാന്തിക്കും സമാധാനത്തിനും വഴിയുള്ളൂ. ഇതേ കാര്യം ശ്രീമദ് ഭഗവദ്ഗീത വ്യക്തമാക്കുന്നത് ഓര്‍ക്കുക.

‘അഥേ കേന പ്രയുക്തോളയം
പാപം ചരതി’? – എന്ന ചോദ്യത്തിന്
ഭഗവാന്‍ ഉത്തരം പറയുന്നത്

‘കാമേഷ ക്രോധേഷ രജോഗുണ സമുദ്ഭവ:’ എന്നാണ്. ആഗ്രഹങ്ങളാണ്, ഷഡ് വൈരികളാണ് നമ്മെ പോരായ്മയിലേക്ക് ബലാല്‍ക്കാരമായി കൂട്ടിക്കൊണ്ട് പോകുന്നത് എന്ന് ചുരുക്കം. (ഗീത -3, : 36, 37)
ശ്ലോകം:8-
‘യസ്തു വിജ്ഞാനവാന്‍ ഭവതി
സമനസ്‌ക: സദാ ശുചി:
സ തു തത് പദമാപ്‌നോതി
യസ്മാദ് ഭൂയോ ന ജായതേ’

= യാതൊരുവനാണോ മനസ്സിനെ നിയന്ത്രിച്ചിട്ടുള്ളവനും എപ്പോഴും നിര്‍മ്മലമായ മനസ്സോട് കൂടിയവനും വിവേകമുള്ളവനുമായി ജീവിക്കുന്നത് അവനാകട്ടെ ബ്രഹ്മപദത്തെ പ്രാപിക്കുന്നു. അവന്‍ അവിടെ നിന്ന് വീണ്ടും ജനിക്കുന്നില്ല.

ജനനവും മരണവും രണ്ട് ധ്രുവങ്ങള്‍ മാത്രമാണ്. യഥാര്‍ത്ഥത്തില്‍ ജനിയും മൃതിയും ഇല്ല. ഉദയാസ്തമയങ്ങള്‍ എന്നത് കേവലം കല്‍പ്പനയും, നമ്മുടെ ഭൂമി സൂര്യനെ വലം വെക്കുന്നതനുസരിച്ച് ഉദയം എന്നും അസ്തമയം എന്നും നാം പറയുന്നു എന്നതും പോലെയാണത്. എന്നാല്‍ നിരന്തരം ഉപാപചയ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുന്ന ഷെല്ലുകള്‍ അഷ്ടകം പൂര്‍ത്തീകരിച്ചു കഴിഞ്ഞാല്‍ ‘നോബിള്‍ ഗ്യാസ’ എന്ന് അറിയപ്പെടുന്നതു പോലെ സദ് കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കുന്നതോടെ ജന്‍മാന്തരമില്ലാതാവും. ഇത് ഉദാത്തീകരണമാണ് എന്ന് ശാസ്ത്രം.
ആത്മന്‍ ഉദാത്തീകരിക്കപ്പെടുന്നത് ധര്‍മ്മത്തിലൂന്നിയ അര്‍ത്ഥകാമങ്ങള്‍ സ്വീകരിക്കുമ്പോള്‍ മാത്രമാണ്. ഗീത ഉപദേശിക്കുന്ന യഥാര്‍ത്ഥ യജ്ഞസംസ്‌കാരമാണിത്. അങ്ങനെ ജീവിച്ചവര്‍ക്ക് മനഃസാക്ഷിക്കുത്ത് ഉണ്ടാവില്ല, അയാള്‍ മരണാസന്നത്തില്‍ ശാന്തനായിരിക്കും, സ്വസ്ഥനായിരിക്കും.
ശ്ലോകം: 9 –
‘വിജ്ഞാന സാരഥി ര്യസ്തു
മന: പ്രഗ്രഹവാന്‍ നര:
സോ ളധ്വന: പാരമാപ്‌നോതി
തദ്വിഷ്‌ണോ പരമം പദം’

=ഏതൊരുവനാണോ വിവേകമുള്ള സാരഥിയോടു കൂടിയവനായും, മനസ്സാകുന്ന കടിഞ്ഞാണിനാല്‍ സ്വയംനിയന്ത്രിക്കുന്നവനായും ജീവിക്കുന്നത് അവന്‍ തീര്‍ച്ചയായും സംസാര സാഗരത്തിന്റെ മറുകരയില്‍ വ്യാപനശീലനായ പരമാത്മാവിന്റെ പരമപദം പ്രാപിക്കുന്നു.

സ്വയം വ്യാപിക്കുന്നവനാണ് വിഷ്ണു, വിശ്വംതന്നെയാണത്. ആ മഹാവിഷ്ണുവിന്റെ പരമപദത്തില്‍ ചേരാന്‍ സാധിക്കുക നിഷ്‌ക്കളങ്കനായ ബ്രഹ്മജ്ഞാനിക്കാണ്. നിയന്ത്രണം ഉള്ള വാഹനം എപ്രകാരമാണോ ശാന്തിയോടെ ലക്ഷ്യത്തിലെത്തുന്നത് എന്നതു പോലെയാണത്.

വാഹനത്തെക്കുറിച്ച് നല്ല ധാരണ ഇല്ലാത്ത ഒരാള്‍, അഥവാ ഒരു ഭ്രാന്തന്‍ വാഹനം കൈകാര്യം ചെയ്താല്‍ എന്തായിരിക്കും അവസ്ഥ? ആശുപത്രിയിലെത്തി ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും, പോകേണ്ടിയിരുന്ന സ്ഥലത്തേക്ക് ഒന്നു കൂടി യാത്ര ചെയ്‌തേപറ്റൂ. നമ്മുടെ കര്‍മ്മം തീര്‍ന്നില്ല എന്നതാണ് കാര്യം.

ശ്ലോകം: 10
‘ഇന്ദ്രിയേഭ്യ: പരാഹ്യര്‍ത്ഥാ
അര്‍ത്ഥേഭ്യശ്ച പരം മന:
മനസസ്തു പരാ ബുദ്ധി:
ബുദ്ധേരാത്മാ മഹാന്‍ പര:’

=ഇന്ദ്രിയങ്ങളേക്കാള്‍ ഉല്‍കൃഷ്ടം വിഷയങ്ങളാണ്. മനസ്സാണ് അതിലും ഉല്‍കൃഷ്ടം, മനസ്സിനേക്കാള്‍ ബുദ്ധിയും അതിലും ഉല്‍കൃഷ്ടം മഹാത്മാവുമാണ്.
നാം ആരെയാണ് മഹാത്മാവ് എന്ന് വിളിക്കേണ്ടത്? ഇന്ദ്രിയങ്ങളുടെ കഴിവുകൊണ്ട് പലതും നേടിയവനെയാണോ അതോ, ധനം കൊണ്ടോ മറ്റോ ഭൗതിക കാര്യത്തില്‍ നേട്ടം കൊയ്തവനെയാണോ, ബുദ്ധിമാനെയാണോ, ആത്മാവ് കൊണ്ട് മഹത്വമുള്ളവനെയാണോ?

തീര്‍ച്ചയായും ഒടുവിലത്തെതാണ് ഉത്തരം. ഈ മഹത്ത്വം ലാളിത്യവും നൈര്‍മ്മല്യവും എളിമയും ഉള്ള വിവേകികള്‍ക്കുള്ളതാണ്. അങ്ങനെ മഹാത്മ തത്ത്വത്തിലെത്തലാണ് മോക്ഷം.
(തുടരും)

Tags: ഉപനിഷത്തുകള്‍ ഒരു പഠനം
Share1TweetSendShare

Related Posts

ഉഷസ്തിയുടെ കഥ (യോഗപദ്ധതി 118)

ബഹുമുഖമായ യോഗ (യോഗപദ്ധതി 170)

സേതുബന്ധാസനം (യോഗപദ്ധതി 169)

സേതുബന്ധാസനം (യോഗപദ്ധതി 169)

നിരുക്തം (യോഗപദ്ധതി 134)

പഞ്ചകര്‍മ്മ ചികിത്സ (യോഗപദ്ധതി 168)

ദേവീമാഹാത്മ്യം (യോഗപദ്ധതി 167 )

ദേവീമാഹാത്മ്യം (യോഗപദ്ധതി 167 )

പൂര്‍ണ്ണ പരിവൃത്ത ഉഷ്ട്രാസനം (യോഗപദ്ധതി 166)

പൂര്‍ണ്ണ പരിവൃത്ത ഉഷ്ട്രാസനം (യോഗപദ്ധതി 166)

രമണ മഹര്‍ഷി (യോഗപദ്ധതി 165)

രമണ മഹര്‍ഷി (യോഗപദ്ധതി 165)

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies