Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ആർഷം

ആത്മജ്ഞാനം നേടിയ വ്യക്തി ( ഉപനിഷത്തുകള്‍ ഒരു പഠനം 16 )

പ്രബോധ്കുമാര്‍ എസ്.പ്രബോധ്കുമാര്‍ എസ്.
28 May 2021

രണ്ടാം വല്ലി
ശ്ലോകം 11

Google NewsAdd Kesari Weekly as a preferred source on Google

‘കാമസ്യാപ്തിം ജഗത: പ്രതിഷ്ഠാം
ക്രതോരാനന്ത്യമഭയസ്യ പാരം
സ്‌തോമ മഹദുരുഗായം പ്രതിഷ്ഠാം – ദൃഷ്ട്വാ
ധൃത്യാ ധീരോ നചികേതോളത്യ – സ്രാക്ഷി:’
= സകല ആഗ്രഹങ്ങളുടേയും അവസാനവും, ഈ പ്രപഞ്ചത്തിനു തന്നെ ആശ്രയമായിട്ടുള്ളതും യജ്ഞങ്ങളുടേയും സത്കര്‍മ്മങ്ങളുടേയും അനന്തമായ ഫലവും അഭയ കേന്ദ്രവും അണിമ, മഹിമ, ഗരിമ തുടങ്ങിയ ഐശ്വര്യങ്ങളോട് കൂടിയതും സ്തുത്യവും ദീര്‍ഘകാലം നിലനില്‍ക്കുന്നതുമായ ഹിരണ്യഗര്‍ഭ പദത്തെക്കൂടി, അല്ലെയോ നചികേതസേ, ധീരനായ നീ ശാശ്വതമായ ആത്മജ്ഞാനം നേടുന്നതിലുള്ള ദൃഢനിശ്ചയം കൊണ്ട് ഉപേക്ഷിച്ചിരിക്കുന്നു.

ഭൗതികമായ ഐശ്വര്യങ്ങളാണ് മനുഷ്യരെ സംബന്ധിച്ച് പ്രധാനം. ഇഹലോക ജീവിതത്തില്‍ അത്തരം സുഖങ്ങള്‍ നേടിയും സത്കര്‍മ്മങ്ങള്‍ ചെയ്തും യജ്ഞങ്ങള്‍ അനുഷ്ഠിച്ചും സ്വര്‍ഗ്ഗ പ്രാപ്തി നേടുകയാണ് സാധാരണ മനുഷ്യരുടെ ആഗ്രഹം.ഇതില്‍ നിന്നുള്ള ശാശ്വതമായ മോചനമാണ് ആത്മജ്ഞാനം.

ADVERTISEMENT

ആത്മജ്ഞാനം ലഭിക്കുന്നതോടെ എല്ലാ ഐശ്വര്യങ്ങളും നേടാം. അഥവാ പരിപൂര്‍ണ്ണ ശാന്തിയും സമാധാനവും നേടാം എന്നര്‍ത്ഥം.

ഇവിടെയാണ് ഭാരതത്തിന്റെ കാഴ്ചപ്പാട് വ്യക്തമാവുക. അറിവ് നേടി ജീവിത രഹസ്യമറിയുകയാണ് വേണ്ടത്. അല്ലാതെ സുഖദുഃഖങ്ങളില്‍ കിടന്ന് ഉഴലുകയല്ല.

ശ്ലോകം: 12-
‘തം ദുര്‍ദ്ദര്‍ശം ഗൂഢ മനു പ്രവിഷ്ഠം
ഗുഹാഹിതം ഗഹ്വരേഷ്ഠം പുരാണം
അധ്യാത്മ യോഗാധിഗമേന ദേവം
മത്വാ ധീരോ ഹര്‍ഷേ ശോകൗ ജഹാതി ‘

= കാണുവാന്‍ വിഷമമുള്ളവനും മായ കൊണ്ട് മറയ്ക്കപ്പെട്ടവനും എല്ലാറ്റിലും പ്രവേശിച്ചിരിക്കുന്നവനും ബുദ്ധിയില്‍ സ്ഥിതി ചെയ്യുന്നവനും രാഗ-ദ്വേഷാദി സങ്കുലമാകയാല്‍ ഗുഹപോലെയിരിക്കുന്ന ഹൃദയത്തില്‍ അന്തര്യാമിയായിരിക്കുന്നവനും പുരാതനനുമായ ആ ദേവനെ അധ്യാത്മ യോഗാനുഷ്ഠാനത്താല്‍ സാക്ഷാത്ക്കരിച്ചിട്ട് ധീരന്‍ സുഖ ദുഃഖങ്ങളെ ഉപേക്ഷിക്കുന്നു.

എന്താണ് ആത്മന്‍? എന്താണ് ശാശ്വതമായ ആ ചൈതന്യം? എന്ന് സുഖ ദുഖങ്ങളിലൂടെ കണ്ടെത്തുക സാധ്യമല്ല, ഭൗതിക ശാസ്ത്രത്തിന്റെ പരീക്ഷണം വഴി അതിനെ കണ്ടെത്താന്‍ സാധ്യമല്ല. ആധ്യാത്മികമായ സാധനയാണ് അതിന് വേണ്ടത്. ധീരന്‍മാര്‍ ഈയൊരു മാര്‍ഗ്ഗമാണ് സ്വീകരിക്കുക.

ഈശ്വരന്‍ സര്‍വ്വ ചരാചരങ്ങളുടേയും ഹൃദയത്തിലാണ് സ്ഥിതി ചെയ്യുന്നത് എന്ന ഗീതാ ചിന്ത ഇവിടെ ഓര്‍ക്കുക.
ധീരനായ മുനി ദു:ഖത്തേയും സുഖത്തേയും രാഗ-ഭയ- ക്രോധങ്ങളേയും ജയിച്ചവനാണ് എന്നും ഗീത വ്യക്തമാക്കുന്നു. (2.56 )

ശ്ലോകം – 13 –
‘ഏതത് ശ്രുത്വാ സംപരിഗൃഹ്യമര്‍ത്ത്യ :
പ്രവൃഹ്യ ധര്‍മ്മ്യമണു മേതമാപ്യ
സ മോദതേ മോദനീയം ഹി ലബ്ധ്വാ
വിവൃതം സദ്മ നചികേതസം മന്യേ’
= മരണമുള്ളവനായ മനുഷ്യന്‍ ആത്മ തത്ത്വത്തെ അറിഞ്ഞിട്ട് , അത് ഉള്‍ക്കൊണ്ട്, സൂക്ഷ്മമായ ഇതിനെ അനാത്മാക്കളില്‍ നിന്ന് വേര്‍തിരിച്ചറിഞ്ഞ് സന്തോഷിക്കുന്നു.
നചികേതസിനാകട്ടെ ആത്മ തത്ത്വത്തിന്റെ വീട് തുറന്നു കിടക്കുന്നു.

‘മനുഷ്യന്‍’ എന്ന പദത്തിനര്‍ത്ഥം മരണമുള്ളവന്‍ എന്നാണ്. അറിവില്ലായ്മയാണ് മരണചിന്തയുടെയും തദ്ബന്ധിയായ ദുഃഖത്തിന്റേയും കാരണം. മറ്റുള്ളവരെ കൊല്ലുന്നതായാലും സ്വയം മരിക്കുന്നതായാലും രോഗമായാലും വാര്‍ദ്ധക്യമായാലും മരണം എന്നത് ഒരേയൊരു കാര്യമാണ്. ഇതിനപ്പുറം എന്തെന്ന് അറിയുന്നവന്‍ മരണത്തെക്കുറിച്ച് ചിന്തിച്ച് വ്യസനിക്കുന്നില്ല, സന്തോഷിക്കുന്നുമില്ല.

ഇവിടെ നചികേതസ് എളുപ്പം ആത്മജ്ഞാനം നേടി മരണത്തെ അതിജീവിച്ചിരിക്കുന്നു. ഈയൊരു നേട്ടം മനുഷ്യര്‍ക്ക് അനിവാര്യമാണ്. എങ്കിലേ കലഹങ്ങളും കലാപങ്ങളും കെട്ടടങ്ങൂ.

ഇന്ന് മനുഷ്യര്‍ തമ്മിലടിക്കുന്നതൊക്കെ ഭൗതികമായ അറിവിന്റെ അടിസ്ഥാനത്തിലാണ്. ആദ്ധ്യാത്മിക വിദ്യാഭ്യാസം നേടിയാല്‍ പരസ്പര പ്രണയവും വിശ്വാസവും ഉണ്ടാവും. അതിലൂടെയേ ശാന്തിയും സമാധാനവും നേടാനാവൂ. ആധുനിക വിദ്യാഭ്യാസത്തിന്റെ പോരായ്മയും അധ്യാത്മബോധത്തിന്റെ തലത്തിലാണ്.
(തുടരും)

 

Tags: ഉപനിഷത്തുകള്‍ ഒരു പഠനം
Share1TweetSendShare

Related Posts

ഉഷസ്തിയുടെ കഥ (യോഗപദ്ധതി 118)

ബഹുമുഖമായ യോഗ (യോഗപദ്ധതി 170)

സേതുബന്ധാസനം (യോഗപദ്ധതി 169)

സേതുബന്ധാസനം (യോഗപദ്ധതി 169)

നിരുക്തം (യോഗപദ്ധതി 134)

പഞ്ചകര്‍മ്മ ചികിത്സ (യോഗപദ്ധതി 168)

ദേവീമാഹാത്മ്യം (യോഗപദ്ധതി 167 )

ദേവീമാഹാത്മ്യം (യോഗപദ്ധതി 167 )

പൂര്‍ണ്ണ പരിവൃത്ത ഉഷ്ട്രാസനം (യോഗപദ്ധതി 166)

പൂര്‍ണ്ണ പരിവൃത്ത ഉഷ്ട്രാസനം (യോഗപദ്ധതി 166)

രമണ മഹര്‍ഷി (യോഗപദ്ധതി 165)

രമണ മഹര്‍ഷി (യോഗപദ്ധതി 165)

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies