Tuesday, March 28, 2023
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
  • Log Out
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home ലേഖനം നേർപക്ഷം

വംഗനാട്ടിലെ വംശഹത്യകള്‍ കാണാത്തതെന്തുകൊണ്ട്?

ജി.കെ. സുരേഷ് ബാബു

Print Edition: 21 may 2021

ശാന്തിനികേതനത്തിന്റെ വംഗദേശം കത്തിയെരിയുകയാണ്. തിരഞ്ഞെടുപ്പ് ഫലത്തിന്റെ പിറ്റേദിവസം മുതല്‍ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരായ ജിഹാദികള്‍ വംഗദേശത്തെ അശാന്തിയുടെ മുള്‍മുനയില്‍ എരിതീയില്‍ ആഴ്ത്തുകയാണ്. മെയ് വരെ 14 പേര്‍ കൊല്ലപ്പെട്ടു. ഇരുപതോളം പേരെ കാണാനില്ല. ഏതാണ്ട് നാലായിരത്തോളം ബിജെപി പ്രവര്‍ത്തകരുടെ വീട് തീവെച്ചു നശിപ്പിച്ചു. നൂറുകണക്കിന് വ്യാപാര സ്ഥാപനങ്ങളും മലപ്പുറത്തെ വാട്‌സാപ്പ് ഹര്‍ത്താല്‍ മോഡലില്‍ കൊള്ളയടിച്ചു. നൂറിലേറെ ബിജെപി-എബിവിപി ഓഫീസുകള്‍ തകര്‍ത്തും തീവെച്ചും നശിപ്പിച്ചു. വാഹനങ്ങള്‍ തകര്‍ത്തു. ബുധനാഴ്ച വരെ ബംഗാളിലെ ഗ്രാമങ്ങളില്‍ നിന്ന് അയല്‍സംസ്ഥാനങ്ങളായ അസമിലേക്കും ഒറീസയിലേക്കും പലായനം ചെയ്തത് അറുപതിനായിരത്തിലേറെ ഹിന്ദുക്കളാണ്. ഇവിടെയാണ് കേരളത്തിലെ മാധ്യമങ്ങളുടെ നിഷ്പക്ഷതയും സത്യസന്ധതയും ചോദ്യചിഹ്നമാകുന്നത്. കാര്യമായ ഒരു പത്രത്തിലും പ്രവര്‍ത്തിക്കാത്ത പോപ്പുലര്‍ ഫ്രണ്ടിന്റെ ഓഫീസ് സെക്രട്ടറിയായ സിദ്ദിഖ് കാപ്പന്റെ പേരില്‍ മനുഷ്യാവകാശം ഉയര്‍ത്തുന്ന മാധ്യമങ്ങള്‍ പോലും ബംഗാളിലെ ഹിന്ദു വംശഹത്യ കണ്ടതായി പോലും നടിക്കുന്നില്ല. കഠ്‌വയിലെ സംഭവം ഒരു ക്ഷേത്രത്തിനുള്ളിലാണ് നടന്നതെന്ന് വരുത്തിതീര്‍ക്കാന്‍ മാധ്യമഹിജഡകള്‍ നടത്തിയ ശ്രമം വളരെ വലുതായിരുന്നു. മാധ്യമപ്രവര്‍ത്തനം അഥവാ പത്രപ്രവര്‍ത്തനം ധര്‍മ്മമാണെന്നും ധര്‍മ്മം സത്യത്തില്‍ അധിഷ്ഠിതമാണെന്നും ധര്‍മ്മമാണ് പ്രപഞ്ചത്തെ നിലനിര്‍ത്തുന്നതെന്നുമാണ് ധര്‍മ്മത്തെ കുറിച്ചുള്ള സങ്കല്പം. ഇന്ന് നടക്കുന്നത് പത്രധര്‍മ്മമാണോ?

ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരായ ഇസ്ലാമിക ജിഹാദികളെ അതിര്‍ത്തിയിലൂടെ നുഴഞ്ഞു കയറാന്‍ അനുവദിച്ചത് സി പി എമ്മും ബുദ്ധദേവ് ഭട്ടാചാര്യയുമായിരുന്നു. ജ്യോതിബസുവിന്റെ കാലത്തു തന്നെ ഇത് തുടങ്ങിയിരുന്നെങ്കിലും ബുദ്ധദേവിന്റെ കാലത്താണ് ഇത് ശക്തമായത്. നുഴഞ്ഞുകയറ്റക്കാരായ ബംഗ്ലാദേശികളെ ബംഗാളിന്റെ പല ഭാഗത്തായി താമസിപ്പിച്ചു. വീടും റേഷന്‍കാര്‍ഡും തിരിച്ചറിയല്‍ കാര്‍ഡും ഒക്കെ നല്‍കി വോട്ടുബാങ്കായി ഉപയോഗിച്ചു. അന്നും കോണ്‍ഗ്രസ്സിനും പിന്നീട് തൃണമൂലിനും എതിരെ അക്രമങ്ങള്‍ നടത്താന്‍ ഇവരെ ഉപയോഗിച്ചു. ഇസ്ലാമിക ഭീകരസംഘടനകളോട് ബന്ധമുള്ള, ജിഹാദി ആഭിമുഖ്യമുള്ള ഇവരിലാണ് ബംഗാളിന്റെ വിഭജനം വീണ്ടും മൊട്ടിടുന്നത്. 1946 ല്‍ ഡയറക്ട് ആക്ഷന്റെ പേരില്‍ മുസ്ലീം ലീഗ് ഗുണ്ടകള്‍ ഹിന്ദുക്കളെ കൊന്നൊടുക്കുന്നത് കണ്ട അതേ ബംഗാളില്‍ ഈ നുഴഞ്ഞുകയറ്റക്കാരായ ബംഗ്ലാദേശികളിലൂടെ ഒരിക്കല്‍ക്കൂടി ഭാരതവിഭജനത്തിന് തന്നെയാണ് അരങ്ങ് ഒരുങ്ങുന്നത്. ബംഗാളി മുസ്ലീങ്ങള്‍ക്ക് എന്ന പേരില്‍ ഒരു പ്രത്യേക ഇസ്ലാമിക രാഷ്ട്രം തന്നെയാണ് അവര്‍ ലക്ഷ്യമിടുന്നത്. ”മുഗളിസ്ഥാന്‍” എന്ന പേരില്‍ പ്രത്യേക ഇസ്ലാമിക രാജ്യത്തിനു തന്നെയാണ് അവര്‍ ഇന്ന് പ്രവര്‍ത്തിക്കുന്നത്. മതത്തിന്റെ പേരില്‍ ഭാരതം വിഭജിക്കപ്പെട്ട ശേഷം ബംഗാളില്‍ 12 ശതമാനം മുസ്ലീങ്ങളാണ് അവശേഷിച്ചിരുന്നത്. ഇന്ന് അത് 27 ശതമാനമായി ഉയര്‍ന്നു. നാലു ജില്ലകളില്‍ മുസ്ലീം ജനസംഖ്യ 65 ശതമാനം വരെയായി. അതേസമയം ഭാരതത്തില്‍നിന്ന് വിഭജിക്കപ്പെട്ട പ്രദേശംകൊണ്ട് രൂപീകൃതമായ ബംഗ്ലാദേശ് ഇന്ന് ഇസ്ലാമിക രാജ്യമാണ്. ബംഗ്ലാദേശ് രൂപീകരിക്കപ്പെടുമ്പോള്‍ അവിടത്തെ ന്യൂനപക്ഷ ഹിന്ദു വിഭാഗം മൊത്തം ജനസംഖ്യയുടെ 30 ശതമാനമായിരുന്നു. തുടര്‍ച്ചായായ പീഡനവും മതപരിവര്‍ത്തനവും വംശഹത്യയും കാരണം ഇന്ന് ബംഗ്ലാദേശിലെ ഹിന്ദു ജനസംഖ്യ വെറും എട്ട് ശതമാനമായി താഴ്ന്നിരിക്കുന്നു.

ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ ബംഗാള്‍ ഒരു പ്രത്യേക ഇസ്ലാമിക രാഷ്ട്രമായി മാറും എന്ന മുന്നറിയിപ്പ് ഭാരതത്തിന് നല്‍കിയത് പ്രശസ്ത അമേരിക്കന്‍ പത്രപ്രവര്‍ത്തകയായ ജാനറ്റ് ലെവിയാണ്. 2011 ല്‍ തന്നെ അവര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി ലേഖനം എഴുതിയിരുന്നു. ബംഗാള്‍ ഭാരതീയ സംസ്‌കാരത്തിന്റെ കളിത്തൊട്ടിലാണ്. ബംഗാളിലെ ഹിന്ദുക്കള്‍ക്ക് എതിരെ നടക്കുന്ന വംശീയ അതിക്രമം മുസ്ലീം ജനസംഖ്യയിലുണ്ടായ വര്‍ദ്ധനവിന് ശേഷമാണ്. നവരാത്രി പൂജയടക്കം ഹിന്ദു ഉത്സവങ്ങള്‍ ആഘോഷിക്കുന്നതിന് എതിരെയുള്ള സംഘര്‍ഷം മുതല്‍ ഹിന്ദു ആരാധനാലയങ്ങള്‍ക്കും ചടങ്ങുകള്‍ക്കും എതിരെയുള്ള ജിഹാദി ആക്രമണം വരെ ഇതിന്റെ സൂചനകളാണ്. 2007 ല്‍ തസ്ലീമ നസ്രിന്റെ ലജ്ജ എന്ന നോവലിനെ ചൊല്ലിയാണ് കൊല്‍ക്കത്തയില്‍ സംഘര്‍ഷം ആരംഭിച്ചത്. അന്ന് ഹിന്ദു സമൂഹം വന്‍തോതില്‍ വേട്ടയാടപ്പെട്ടു. ഇന്ന് മമത സ്വീകരിച്ച അതേ നിലപാട് തന്നെയാണ് ബുദ്ധദേവ് ഭട്ടാചാര്യ അക്രമികളോട് സ്വീകരിച്ചത്. മമതയും ബുദ്ധദേവും മുസ്ലീം ജിഹാദി വോട്ടുബാങ്കിന്റെ അടിമകളായിരിക്കുന്നു. കേരളത്തിലെ യുഡിഎഫും എല്‍ഡിഎഫും എങ്ങനെ പ്രവര്‍ത്തിക്കുന്നോ അതേ രീതിയില്‍ തന്നെയാണ് ബുദ്ധദേവും ഇപ്പോള്‍ മമതയും പ്രവര്‍ത്തിക്കുന്നത്.

‘സ്ലേവറി ടെററിസം ആന്‍ഡ് ഇസ്ലാം’ എന്ന പുസ്തകത്തില്‍ ദക്ഷിണാഫ്രിക്കയിലെ ക്രിസ്ത്യന്‍ മിഷണറിയായ ഡോ. പീറ്റര്‍ ഹാമെന്റ് ഒരു സമൂഹത്തില്‍ മുസ്ലീം നുഴഞ്ഞുകയറ്റക്കാര്‍ എങ്ങനെയാണ് മാറ്റം വരുത്തുന്നതെന്ന് വളരെ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. ഡോ. ജാനറ്റ് ലെവി ബംഗാളിലെ മുസ്ലീം അധിനിവേശത്തെ കുറിച്ച് എഴുതിയ ലേഖനം തുടങ്ങുന്നത് ഈ വാക്കുകളിലാണ്, ‘ലഹളകള്‍, വാക്കുകള്‍ക്കും മതത്തിനും ഉപരോധം, പിന്നെ രാഷ്ട്രീയത്തിലും നിയമപരിപാലനത്തിലുമുള്ള കടന്നുകയറ്റവും ഏറ്റെടുക്കലും, മുസ്ലീം നുഴഞ്ഞുകയറ്റക്കാരുടെ ജനസംഖ്യ കൂടുമ്പോള്‍ ഒരു സമൂഹത്തില്‍ വരുന്ന പരിവര്‍ത്തനം ഇതാണ്. ഏത് സമൂഹത്തിലും മുസ്ലീം ജനസംഖ്യ ഉയരുമ്പോള്‍ ഉണ്ടാകുന്ന ഈ പരിവര്‍ത്തനത്തെ കരുതിയിരിക്കണം. വളരെ പതുക്കെ ഘട്ടം ഘട്ടമായി നടപ്പാക്കുന്ന ഈ പദ്ധതി 1400 വര്‍ഷമായി ഒരേ രീതിയില്‍ തുടര്‍ന്നു വരുന്നതാണ്. … പശ്ചിമബംഗാള്‍ ഒരു വംശീയ സാംസ്‌കാരിക മേഖലയാണ്. 1947 ലെ ഇന്ത്യാ വിഭജനത്തില്‍ തന്നെ ഇവിടെ വിഘടനത്തിന്റെ വിത്തുകള്‍ വീണതാണ്. ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ നിര്‍ബ്ബന്ധിത മതപരിവര്‍ത്തനവും മതപീഡനവും മൂലം എട്ടുശതമാനമായി കുറഞ്ഞു. ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ ഇന്ന് അനുഭവിക്കുന്നത് നരകയാതനയാണ്. അതേസമയം പശ്ചിമബംഗാളിലെ മുസ്ലീങ്ങള്‍ വംശീയകലാപങ്ങളിലൂടെ ലക്ഷ്യമിടുന്നത് കൂടുതല്‍ പ്രദേശങ്ങള്‍ കൈയടക്കാനും കൈയടക്കുന്ന പ്രദേശങ്ങളില്‍ ശരീഅത്ത് നിയമം നടപ്പാക്കാനുമാണ്.

തസ്ലീമ നസ്രിന്റെ പേരില്‍ 2007 ലെ ലഹളയും ലക്ഷ്യമിട്ടത് ഹിന്ദുക്കളെയായിരുന്നു. അന്നും ഗതാഗതം സ്തംഭിപ്പിക്കുകയും മാധ്യമപ്രവര്‍ത്തകര്‍ക്കും പോലീസിനും നേരെ കല്ലെറിയുകയും വാഹനങ്ങള്‍ തകര്‍ക്കുകയും തീ വെയ്ക്കുകയും ചെയ്തു. പാരീസിലെ ചാര്‍ലി ഹെബ്‌ദോ മാഗസിന്‍ വിവാദ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചു എന്നപേരില്‍ അവരുടെ ഓഫീസില്‍ നടത്തിയ കൂട്ടക്കൊലയെ പിന്തുണച്ച് നടത്തിയ പ്രതിഷേധവും അക്രമത്തിലാണ് കലാശിച്ചത്. 2013 ല്‍ മുഗളിസ്ഥാന്‍ എന്ന പേരില്‍ ബംഗാളിന്റെ വിഭജനം വീണ്ടും ആവശ്യപ്പെട്ട് മുസ്ലീങ്ങള്‍ രംഗത്തെത്തി. ഇതിന്റെ പേരില്‍ അന്ന് നടന്ന ലഹളയില്‍ ഇരുന്നൂറോളം ഹിന്ദു കുടുംബങ്ങളാണ് അഗ്നിക്കിരയായത്. നൂറുകണക്കിന് ക്ഷേത്രങ്ങളും വാഹനങ്ങളും തകര്‍ക്കപ്പെട്ടു. ജിഹാദികളെ പോലെ അല്ലാഹു അക്ബര്‍ മുഴക്കിയാണ് അന്നും അവരെത്തിയത്. ആ വര്‍ഷം തന്നെ കല്‍ക്കത്താ നഗരത്തിന് അടുത്തുള്ള ഉസ്തി എന്ന സ്ഥലത്തും ഹിന്ദു വീടുകളും കടകളും കൊള്ള ചെയ്യുകയും തീവെച്ച് നശിപ്പിക്കുകയും ചെയ്തു. പോലീസ് അവിടെയും നിശ്ശബ്ദരായ ദൃക്‌സാക്ഷികളായിരുന്നു. മമതയുടെ ഇസ്ലാം പ്രേമം പ്രശസ്തമാണ്. പൊതുവേദിയില്‍ കലിമ ചൊല്ലാന്‍ അവര്‍ക്ക് മടിയില്ല. അംഗീകാരമില്ലാത്ത, സൗദി അറേബ്യയില്‍ നിന്നുള്ള പണം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന പതിനായിരത്തോളം മദ്രസകളും ഇസ്ലാമിക കോളേജുകളും നല്‍കുന്ന ഡിഗ്രി ചട്ടവിരുദ്ധമായി അംഗീകരിച്ചത് മമതയാണ്. സിമിയുടെ സ്ഥാപകരില്‍ ഒരാളും പാക് പൗരനാണെന്ന് ആരോപണവിധേയനുമായ ഹസന്‍ ഇമ്രാനെ രാജ്യസഭയിലേക്ക് തിരഞ്ഞെടുത്തതും മമതയായിരുന്നു. തൃണമൂല്‍ സ്ഥാനാര്‍ത്ഥിയായാണ് അയാള്‍ രാജ്യസഭയിലെത്തിയത്. ഇന്ത്യയിലെ ജമാഅത്തെ ഇസ്ലാമിയുമായി മാത്രമല്ല, പാകിസ്ഥാനിലെ ജയ്ഷുമായും ഐ എസ് ഐയുമായും അമേരിക്കയിലെ കൗണ്‍സില്‍ ഓഫ് അമേരിക്കന്‍ ഇസ്ലാമിക് റിലേഷന്‍സുമായും, പാലസ്തീനിലെ ഹമാസുമായും ഉറ്റബന്ധം ഉള്ള ആളുമാണ് ഹസന്‍ ഇമ്രാന്‍. ശാരദാ ചിട്ടി ഫണ്ട് തട്ടിപ്പുകേസിലും പോണ്‍സി അഴിമതി കേസിലും മമത ബാനര്‍ജിയോടൊപ്പം നില്‍ക്കുകയും അവരെ സഹായിക്കുകയും ചെയ്തത് ഹസനാണ്. മാത്രമല്ല, ജമാഅത്തെ ഇസ്ലാമിയുടെ കള്ളപ്പണം വെളുപ്പിക്കാനും അവരുടെ വിദേശഫണ്ടുകള്‍ കടത്തിവിടാനും ബംഗാള്‍ ഉപയോഗിക്കപ്പെടുന്നു’. ജാനറ്റ് ലെവി പറയുന്നു…. ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ അനുഭവിക്കുന്ന കൊടിയ പീഡനത്തെ കുറിച്ചും അവര്‍ പറഞ്ഞിട്ടുണ്ട്. ഒന്‍പതും പത്തും വയസ്സുള്ള പിഞ്ചുകുഞ്ഞുങ്ങളെ തട്ടിക്കൊണ്ടു പോയി ജിഹാദികള്‍ ബലാത്സംഗം ചെയ്താല്‍ പോലീസ് കേസു പോലും എടുക്കാത്ത സാഹചര്യമാണ് ഉള്ളതെന്ന് അവര്‍ വ്യക്തമാക്കുന്നു. മുസ്ലീങ്ങള്‍ക്ക് കൊടുക്കുന്ന ആനുകൂല്യങ്ങള്‍ ബംഗ്ലാദേശില്‍ മാത്രമല്ല, ബംഗാളില്‍ പോലും ഹിന്ദുക്കള്‍ക്ക് കിട്ടുന്നില്ല. ഈ സാഹചര്യം കൂടി വിലയിരുത്തുമ്പോഴാണ് കാശ്മീരില്‍ നിന്ന് ബംഗാള്‍ വഴി കേരളത്തിലേക്ക് എത്തുന്ന ജിഹാദികളുടെ പ്രവര്‍ത്തനത്തിന് ഒരേ ശൈലിയാണെന്ന് നമുക്ക് മനസ്സിലാവുക. കേരളത്തില്‍ പിണറായി വിജയനും കെ.ടി. ജലീലും മുസ്ലീങ്ങള്‍ക്ക് നല്‍കിയിരുന്ന ആനുകൂല്യങ്ങള്‍ കേരളത്തിലെ ഹിന്ദുക്കള്‍ക്കോ ക്രിസ്ത്യാനികള്‍ക്കോ ഇടതുസര്‍ക്കാറില്‍ നിന്ന് കിട്ടിയിരുന്നില്ല. മുസ്ലീം വിധവകള്‍ക്ക് ഭവനനിര്‍മ്മാണ പദ്ധതി, മുല്ലയ്ക്കും മുക്രിക്കും പെന്‍ഷന്‍ പദ്ധതി, പലിശയില്ലാത്ത ഭവനനിര്‍മ്മാണ പദ്ധതി, മുസ്ലീം വിദ്യാര്‍ത്ഥികള്‍ക്കു മാത്രം ഉന്നത വിദ്യാഭ്യാസത്തിനും വിദേശ വിദ്യാഭ്യാസത്തിനും സ്‌കോളര്‍ഷിപ്പ് തുടങ്ങി ഒരു വ്യത്യാസവുമില്ലാതെ കേരളവും അതേ പാതയിലൂടെയാണ് നീങ്ങുന്നത്. ഇന്ന് ലൗജിഹാദ് ഒരു യാഥാര്‍ത്ഥ്യമായി കേരള സമൂഹം കാണുന്നു, അംഗീകരിക്കുന്നു. ഹിന്ദു-ക്രിസ്ത്യന്‍ യുവതികളെയാണ് ലക്ഷ്യമിടുന്നത്. ഹിന്ദു ആണ്‍കുട്ടികളെ പോലും ലൗജിഹാദില്‍ ലക്ഷ്യമിടുന്നു എന്നാണ് ഇപ്പോള്‍ മനസ്സിലാകുന്നത്.

ഇതിനുവേണ്ടി പ്രത്യേക സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ഹലാലും ഫുഡ് ജിഹാദും മെഡിക്കല്‍ ജിഹാദും വരെ ഇന്ന് പ്രവര്‍ത്തനസജ്ജമാണ്. കേരളത്തിലെ ഹിന്ദു ക്രൈസ്തവ സമൂഹം ഇത് മനസ്സിലാക്കുന്നില്ല. മതേതരത്വം ഹിന്ദുക്കളില്‍ മാത്രമാണ് ഇന്ന് ഒതുങ്ങിനില്‍ക്കുന്നത്. പ്രണയത്തിന്റെ പേരില്‍ വിവാഹം കഴിച്ച എകെജിയുടെ കൊച്ചുമകളെ പോലും തട്ടമിട്ട് ഇസ്ലാമാക്കിയത് കേരളം കണ്ടു. പക്ഷേ, നമ്മള്‍ പഠിക്കുന്നില്ല. മാപ്പിള ലഹളയുടെ കാലത്തും കേരളത്തിലെ ഹിന്ദുക്കള്‍ക്ക് പറ്റിയത് ഇതാണ്. ടിപ്പുവിന്റെ പടയോട്ടത്തിലും ഇതു തന്നെയാണ് സംഭവിച്ചത്. നമ്മള്‍ കാണുന്നതിന് അപ്പുറത്താണ് കാര്യങ്ങള്‍. കാശ്മീരും ബംഗാളും നമുക്ക് നല്‍കുന്നത് വെറും മുന്നറിയിപ്പ് മാത്രമല്ല, വരാന്‍ പോകുന്ന വിപത്തിന്റെ സൂചനകള്‍ തന്നെയാണ്. ജിഹാദികളുടെ ആക്രമണം എവിടെ വരെ എത്തി എന്നതിന്റെ ഉദാഹരണമാണ് കലാപബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ പോയ കേന്ദ്രമന്ത്രി വി മുരളീധരന്റെ വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണവും. സ്വയം പ്രതിരോധിക്കാന്‍, സംഘടിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നമ്മുടെ ഭാവി ഇരുളടഞ്ഞതായിരിക്കും. മാധ്യമങ്ങള്‍ പുലര്‍ത്തുന്ന നിശ്ശബ്ദതയും നിസ്സംഗതയും ശ്രദ്ധേയമാണ്. ലഹള നടന്ന ബംഗാളിലെ പ്രദേശങ്ങള്‍ പാകിസ്ഥാനിലാണെന്നും സംഘികള്‍ക്ക് തല്ലുകൊണ്ടാല്‍, ചത്തുവീണാല്‍ ഞങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നില്ല എന്നുമാണ് നേരോടെ നിര്‍ഭയം നിരന്തരം കമ്യൂണിസ്റ്റ് നുണകള്‍ വിളമ്പുന്ന ചാനലിന്റെ തിരുവനന്തപുരം വനിതാ റിപ്പോര്‍ട്ടര്‍ പറഞ്ഞത്.

Share1TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

നിയമസഭയിലെ നിലവാരത്തകര്‍ച്ച

അരക്ഷിത കേരളം

ഷെസീന എന്തുകൊണ്ട് ചര്‍ച്ച ചെയ്യപ്പെട്ടില്ല?

മാധ്യമ മേഖലയിലെ ഭീകരനുഴഞ്ഞുകയറ്റം

സിപിഎമ്മിന് നേരം വെളുത്തത് പുഷ്പന്‍ അറിഞ്ഞോ?

തനത് ഭക്ഷ്യസംസ്‌കാരം മലയാളി വീണ്ടെടുക്കണം

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250
  • RSS in Kerala: Saga of a Struggle ₹500
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

തുടര്‍ഭരണത്തിലും സ്ത്രീവിരുദ്ധത

രാജ്യദ്രോഹത്തിന്റെ പരമകാഷ്ഠ

കമാലുദ്ദീന്‍ സര്‍ട്ടിഫിക്കറ്റില്ലെങ്കില്‍ ഓസ്‌കാറിന് എന്തു വില!

ഷാഫിക്ക് ഷംസീറിന്റെ മുന്നറിയിപ്പ്!

സംഘപ്രവര്‍ത്തനം സർവ്വതലസ്പർശിയാക്കി മാറ്റും: പി.എൻ. ഈശ്വരൻ

മാലിന്യബോംബുകള്‍…!

ഭരണകൂടമൊരുക്കുന്ന ഗ്യാസ് ചേമ്പറുകള്‍

‘പിണറായി കുടുംബം ഈ വീടിന്റെ ഐശ്വര്യം’

യുഗപരിവര്‍ത്തനത്തിന്റെ നാന്ദി

നിശബ്ദ സേവനത്തിന്റെ സൗരഭ്യം

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616
59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In|Log Out
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies