ഇസ്ലാമിക അസഹിഷ്ണുതയെക്കുറിച്ച് കമാ എന്നു മിണ്ടാത്തവര്‍ക്കും ഹിന്ദുക്കളെ സഹിഷ്ണുത പഠിപ്പിക്കാന്‍ എന്തു ആവേശമാണെന്നോ? മുസ്ലിങ്ങളെ സഹിഷ്ണുത പഠിപ്പിക്കാന്‍ പോയാല്‍ വിവരമറിയുക തന്നെ ചെയ്യും. ഇക്കൂട്ടര്‍ക്ക് ഈ കോവിഡ് കാലത്ത് കിട്ടിയ ഒരു ഇരയാണ് ഹര്‍ലി ഹെബ്‌ഡോ എന്ന ഫ്രാന്‍സിലെ ആക്ഷേപ ഹാസ്യമാസികയില്‍ പ്രസിദ്ധീകരിച്ച ഒരു കാര്‍ട്ടൂണ്‍. ഭാരതത്തിലെ കോവിഡ് മരണങ്ങളാണ് കാര്‍ട്ടൂണിന്റെ വിഷയം. ഓക്‌സിജന്‍ കിട്ടാതെ മരിക്കുന്ന രോഗികളെ വരച്ച ശേഷം നല്കിയ അടിക്കുറിപ്പില്‍ ‘ഭാരതത്തിലെ മുപ്പത്തിമുക്കോടി ദൈവങ്ങള്‍ക്കും ഓക്‌സിജന്‍ ഉല്പാദിപ്പിക്കാന്‍ കഴിവില്ല അല്ലേ?’ എന്ന ചോദ്യം ഉന്നയിച്ചിരിക്കുന്നു. രാജ്യത്തെ ആരോഗ്യ പ്രതിസന്ധിയെ വര്‍ഗീയവല്‍ക്കരിക്കുക മാത്രമല്ല ഹിന്ദു ദൈവങ്ങളെ അധിക്ഷേപിക്കുക കൂടി ചെയ്തിരിക്കുന്നു ഈ കാര്‍ട്ടൂണ്‍. യൂറോപ്പില്‍ കൃസ്ത്യാനികള്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ചത് യേശു ഓക്‌സിജന്‍ കച്ചവടം നടത്താത്തതു കൊണ്ടാണോ? മുസ്ലിം വിശ്വാസികള്‍ ഓക്‌സിജന്‍ കിട്ടാതെ ശ്വാസം മുട്ടി മരിച്ചത് അള്ളാ ഓക്‌സിജന്‍ ഫാക്ടറി പൂട്ടിയതു കൊണ്ടാണോ? ദൈവങ്ങളുടെ പണി ഓക്‌സിജന്‍ കച്ചവടമാണോ? ശുദ്ധ ഭോഷത്തരമായ ഈ കാര്‍ട്ടൂണ്‍ വരച്ചവനെ അവഗണിച്ചു തള്ളുകയല്ലേ മാന്യതയുള്ളവര്‍ ചെയ്യേണ്ടത്.
എന്നാല്‍ ലോകരാജ്യങ്ങള്‍ക്കു മുമ്പില്‍ ഭാരതത്തെയും ഹിന്ദുവിശ്വാസത്തെയും അധിക്ഷേപിക്കാന്‍ കിട്ടിയ അവസരം ആഘോഷമാക്കാന്‍ ഓടിയെത്തിയത് ഇടത് – കോണ്‍ഗ്രസ് മന്ദബുദ്ധികളാണ്. മോദിയെ താറടിക്കാന്‍ കിട്ടിയ അവസരം എന്നാണ് അവരതിനെ കണ്ടത്. മുപ്പത്തിമുക്കോടി ദൈവങ്ങള്‍ എന്നതിനു പകരം അള്ളാ എന്നായിരുന്നെങ്കില്‍ ഇക്കൂട്ടരെ ആ വഴിക്കേ കാണില്ലായിരുന്നു. മുസ്ലീം വിശ്വാസത്തിനു മേല്‍ തൊട്ടാല്‍ തല കാണില്ലെന്ന് അവര്‍ക്ക് നന്നായറിയാം. ഈ ഫ്രഞ്ച് മാസിക നബിയുടെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ അതിന്റെ ഓഫീസ് അക്രമിക്കപ്പെടുകയും പത്രക്കാര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. അന്ന് നബിയെക്കുറിച്ച് പ്രസിദ്ധീകരിച്ച കാര്‍ട്ടൂണ്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ആഘോഷിക്കാന്‍ ഒരുത്തനും ധൈര്യമുണ്ടായിരുന്നില്ല. ഹിന്ദു അവഹേളനം നടത്തിയാല്‍ തടി കേടാവില്ലെന്നു മാത്രമല്ല ഹീറോ ആവുകയും ചെയ്യാം. അതുകൊണ്ട് ഹിന്ദുക്കളെ സഹിഷ്ണുത പഠിപ്പിക്കാന്‍ ഇവര്‍ക്ക് വലിയ ആവേശമാണ്.
Comments