Saturday, July 11, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home വായനാവീഥി

കൈവിലങ്ങുകള്‍ പറയുന്നത്

കാവാലം അനിൽകാവാലം അനിൽ
2 August 2019

പ്രതിപക്ഷകക്ഷികളെ ഇല്ലായ്മ ചെയ്ത് ഏകാധിപതിയായി വാഴാനുള്ള ഇന്ദിരാഗാന്ധിയുടെ കുബുദ്ധിയായിരുന്നു ഭാരതത്തിനു മേല്‍ അടിച്ചേല്‍പ്പിച്ച അടിയന്തരാവസ്ഥ. ഭാരതത്തിന്റെ പാരമ്പര്യത്തിനു വിരുദ്ധമായ ആ കരിനിയമം പരാജയപ്പെടുക തന്നെ ചെയ്തു.

Google NewsAdd Kesari Weekly as a preferred source on Google

അടിയന്തരാവസ്ഥക്കെതിരെ തെരുവിലിറങ്ങിയ ആദര്‍ശധീരന്മാര്‍ കിരാതമായ പീഡനങ്ങള്‍ സഹിച്ച് അമരചരിതരായി. ജനാധിപത്യം കല്‍ത്തുറുങ്കിലടയ്ക്കപ്പെട്ട അടിയന്തരാവസ്ഥയുടെ ഭീകരതയെക്കുറിച്ച് വസ്തുനിഷ്ഠമായി വിവരിക്കുകയാണ് അന്നത്തെ സമരനായകനും ഭാരതീയജനതാപാര്‍ട്ടി മുന്‍സംസ്ഥാന അധ്യക്ഷനുമായ കെ. രാമന്‍പിള്ള രചിച്ച ‘അടിയന്തരാവസ്ഥയുടെ അന്തര്‍ധാരകള്‍’ എന്ന ഗ്രന്ഥത്തില്‍. ഇതിലെ ഓരോ പേജും അക്കാലം എന്തായിരുന്നു എന്നു സാക്ഷ്യപ്പെടുത്തുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന്റെ ഇരുപത്തി അഞ്ചാം വാര്‍ഷികത്തില്‍ പുറത്തിറങ്ങിയ ഒന്നാം പതിപ്പിന് ശേഷം കൂടുതല്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള പുസ്തകമാണിത്.

1975-ല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ അതിനെതിരെ സമരം ചെയ്യാന്‍ ലോകനായക് ജയപ്രകാശ് നാരായണന്‍ രൂപീകരിച്ച ലോക്‌സംഘര്‍ഷസമിതിയുടെ സംസ്ഥാനസെക്രട്ടറിയായി പ്രവര്‍ത്തിച്ച വ്യക്തികൂടിയാണ് ലേഖകന്‍.
രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ മുന്‍ അഖില ഭാരതീയ ബൗദ്ധിക് പ്രമുഖും അടിയന്തരാവസ്ഥ വിരുദ്ധസമരത്തിന്റെ സൂത്രധാരന്മാരിലൊരാളുമായ ആര്‍. ഹരിയാണ് ഈ ഗ്രന്ഥത്തിന് അവതാരിക എഴുതിയിരിക്കുന്നത്. അവതാരികയില്‍ ഇങ്ങനെ സൂചിപ്പിക്കുന്നു: ”ഭാരതചരിത്രത്തിലെ ഒരു ദുരന്തകാണ്ഡത്തിന്റെ വിവരണമാണ് ശ്രീ രാമന്‍പിള്ളയുടെ അടിയന്തരാവസ്ഥയുടെ അന്തര്‍ധാരകള്‍. അതില്‍ വന്നിരിക്കുന്ന വൈയ്യക്തിക പരാമര്‍ശങ്ങള്‍ വാര്‍ദ്ധക്യത്തില്‍ ഒറ്റപ്പെട്ടു ജീവിക്കുന്നവന് തൃപ്തിതരുന്ന ആത്മകഥനങ്ങളല്ല, നേരേ മറിച്ച് വീറും കൂറും കൈവെടിയാത്ത പഴയ തലമുറ, അതുപോലെ വളരേണ്ട പുതിയ തലമുറയ്ക്ക് പറഞ്ഞുകൊടുക്കുന്ന ആത്മാനുഭവങ്ങളാണ്. ദേശഭക്തിയും കര്‍ത്തവ്യബോധവും സമര്‍പ്പണഭാവവുമാണ് ആ വിവരണത്തിന്റെ രാഗവും താളവും സ്വരവും.”

ADVERTISEMENT

സ്വാര്‍ത്ഥലാഭത്തിനു വേണ്ടി ഒരു മഹാരാഷ്ട്രത്തെ കാല്‍ക്കീഴിലമര്‍ത്തിയ അടിയന്തരാവസ്ഥയുടെ പശ്ചാത്തലമാണ് പുസ്തകത്തിലെ ഒന്നാമത്തെ അധ്യായത്തില്‍ രേഖകള്‍ ഉദ്ധരിച്ചുകൊണ്ട് ഗ്രന്ഥകാരന്‍ വിവരിക്കുന്നത്. 1975 ജൂണ്‍ 26 മുതല്‍ 1977 മാര്‍ച്ച് 20 വരെ നീണ്ടുനിന്ന അടിയന്തരാവസ്ഥയെക്കുറിച്ച്, ‘സമ്പൂര്‍ണ്ണ വിപ്ലവം’ എന്ന മൂന്നാമത്തെ അധ്യായത്തില്‍, ജയപ്രകാശ് നാരായണന്റെ വ്യക്തിപ്രഭാവവും അദ്ദേഹത്തിന്റെ നീക്കങ്ങളും ഇന്ദിരയ്ക്ക് എത്രമാത്രം ഭയാശങ്കകളുണ്ടാക്കിയെന്നും അധികാരമോഹിയല്ലാത്ത ജെ. പി, അധികാര ദുര്‍വിനിയോഗത്തിനെതിരെ നടന്ന ധര്‍മ്മസമരത്തില്‍ മുന്നണിപ്പോരാളിയായതും വിവരിക്കുന്നു.

രാജ്യത്തിന്റെ ഭരണഘടനയുടെ അന്തസ്സത്തയ്ക്കു നിരക്കാത്ത പ്രവര്‍ത്തനങ്ങള്‍ അക്കാലത്തുണ്ടായി എന്നു സൂചിപ്പിക്കുകയാണ് ഭരണഘടനയുടെമേല്‍ ആക്രമണം എന്ന നാലാമത്തെ അധ്യായം. 1951 ഒക്ടോബര്‍ 21 ല്‍ ഭാരതീയ ജനസംഘത്തിന്റെ രൂപീകരണവും തൊട്ടടുത്ത വര്‍ഷത്തെ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് ദേശീയപാര്‍ട്ടി പദവി നേടിയെടുത്തതും, കേരളത്തിലെ പ്രവര്‍ത്തനവും വിശദീകരിക്കുകയാണ് ആറാമത്തെ അധ്യായത്തില്‍.
മാരുതി കുംഭകോണത്തിന്റെ അണിയറ രഹസ്യങ്ങളിലേയ്ക്ക് ദൃഷ്ടി പായിക്കുകയാണ് സഞ്ജയനും മാരുതി കുംഭകോണവും എന്ന ലേഖനം. ഫാസിസം വന്ന വഴി, മുമ്പേ കണ്ടവര്‍ എന്നീ പത്ത്, പതിനൊന്ന് അധ്യായങ്ങളില്‍ അടിയന്തരാവസ്ഥയെക്കുറിച്ചുള്ള പര്യാലോചനകളാണ് ഉള്ളത്. ഒളിപ്രവര്‍ത്തനത്തിന്റെ ഓര്‍മ്മക്കുറിപ്പുകള്‍, വീണ്ടുമൊരു പലായനം, ബുദ്ധിജീവികളും കക്ഷികളും, നക്‌സല്‍ ബാരികളും രാജന്‍ സംഭവവും, പത്രസ്വാതന്ത്ര്യം എന്നീ അധ്യായങ്ങളിലായി അടിയന്തരാവസ്ഥയുടെ നേര്‍ച്ചിത്രങ്ങള്‍ തെളിക്കുന്നു. ഗാന്ധിയനും മദ്യനിരോധനസമിതി അധ്യക്ഷനുമായിരുന്ന എം.പി മന്മഥനായിരുന്നു ലോകസംഘര്‍ഷസമിതിയുടെ കേരളത്തിലെ അധ്യക്ഷന്‍. അതിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുകയാണ് പത്തൊന്‍പതാമത്തെ അധ്യായത്തില്‍.
സത്യഗ്രഹം, പോലീസ് സ്റ്റേഷനിലെ അനുഭവങ്ങള്‍, ജനതയുടെ ജനനം എന്നീ അധ്യായങ്ങള്‍ക്ക് പുറമെ അനുബന്ധമായി ചേര്‍ത്തിരിക്കുന്ന ജനങ്ങളുടെ അവകാശപത്രിക, ജനസന്ദേശം, ആഭ്യന്തരമന്ത്രിക്കൊരു കത്ത്, സര്‍സംഘചാലകിന്റെ കത്തുകള്‍, ജനസംഘ നേതാക്കള്‍ കേരള സര്‍ക്കാരിനു നല്‍കിയ നിവേദനങ്ങള്‍, മുദ്രാവാക്യങ്ങള്‍, കെ.സന്താനം പാര്‍ലമെന്റംഗങ്ങള്‍ക്കയച്ച കത്ത്, കേരളത്തിലെ മിസ തടവുകാര്‍ എന്നീ കുറിപ്പുകള്‍ ഗ്രന്ഥത്തിന്റെ ആധികാരികത വര്‍ദ്ധിപ്പിക്കുന്നു. കേരളത്തിന്റെ ബൗദ്ധിക മണ്ഡലത്തിലും സാമൂഹ്യ സാഹചര്യങ്ങളിലും ‘അടിയന്തരാവസ്ഥയുടെ അന്തര്‍ധാരകള്‍’ കൂടുതല്‍ വായിക്കപ്പെടും എന്നതില്‍ സംശയമില്ല.

Tags: രാമന്‍പിള്ളഅടിയന്തരാവസ്ഥ
Share6TweetSendShare

Related Posts

ഹൈന്ദവ സമാജത്തെ ഉണര്‍ത്തിയ സംഘസാധകന്‍

ഹൈന്ദവ സമാജത്തെ ഉണര്‍ത്തിയ സംഘസാധകന്‍

നര്‍മദ പരിക്രമണം: പവിത്ര തീര്‍ത്ഥാടനം

നര്‍മദ പരിക്രമണം: പവിത്ര തീര്‍ത്ഥാടനം

കാലാതിവര്‍ത്തിയായ അഭിമുഖങ്ങള്‍

കാലാതിവര്‍ത്തിയായ അഭിമുഖങ്ങള്‍

സഖാവും സ്വയംസേവകനും സംവദിക്കുമ്പോള്‍

സഖാവും സ്വയംസേവകനും സംവദിക്കുമ്പോള്‍

ആഖ്യാനത്തിലെ കരുത്തും പെണ്ണിന്റെ അതിജീവനവും

ആഖ്യാനത്തിലെ കരുത്തും പെണ്ണിന്റെ അതിജീവനവും

ഭാഷയുടെ രസതന്ത്രം

ഭാഷയുടെ രസതന്ത്രം

Shopping Cart

Latest

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക്കിന് ബെലഗാവിയിൽ തുടക്കമായി

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക്കിന് ബെലഗാവിയിൽ തുടക്കമായി

അയോദ്ധ്യയില്‍ സത്യം തെളിയട്ടെ

അയോദ്ധ്യയില്‍ സത്യം തെളിയട്ടെ

ആകാശവാണി പ്രാദേശിക നിലയങ്ങളെ അവഗണിക്കരുത് : തപസ്യ

സാംസ്‌കാരിക സ്ഥാപനങ്ങളെ അമിത രാഷ്‌ട്രീയവല്‍ക്കരണത്തില്‍ നിന്ന് മുക്തമാക്കണം: തപസ്യ പ്രമേയം

ജനാധിപത്യം ശക്തിപ്പെടുന്നത് ഉത്തരവാദിത്തമുള്ള മാധ്യമങ്ങളുള്ളപ്പോൾ: ഉപരാഷ്‌ട്രപതി

ജനാധിപത്യം ശക്തിപ്പെടുന്നത് ഉത്തരവാദിത്തമുള്ള മാധ്യമങ്ങളുള്ളപ്പോൾ: ഉപരാഷ്‌ട്രപതി

കുടുംബത്തിനുള്ളില്‍ ആശയവിനിമയം വര്‍ധിപ്പിക്കേണ്ടത് അനിവാര്യം: ഡോ. മോഹന്‍ ഭാഗവത്

കുടുംബത്തിനുള്ളില്‍ ആശയവിനിമയം വര്‍ധിപ്പിക്കേണ്ടത് അനിവാര്യം: ഡോ. മോഹന്‍ ഭാഗവത്

കോണ്‍ഗ്രസ് സർക്കാർ പിന്തുടരുന്നത് ഇടതുസര്‍ക്കാരിന്റെ കര്‍ഷകദ്രോഹ നയങ്ങള്‍: മോഹിനി മോഹന്‍ മിശ്ര

കോണ്‍ഗ്രസ് സർക്കാർ പിന്തുടരുന്നത് ഇടതുസര്‍ക്കാരിന്റെ കര്‍ഷകദ്രോഹ നയങ്ങള്‍: മോഹിനി മോഹന്‍ മിശ്ര

കുട്ടികളുടെ സാമൂഹ്യമാധ്യമ ഉപയോഗം നിയന്ത്രിക്കുന്നതിന് നിയമനിര്‍മാണം നടത്തണം: ബാലഗോകുലം

കുട്ടികളുടെ സാമൂഹ്യമാധ്യമ ഉപയോഗം നിയന്ത്രിക്കുന്നതിന് നിയമനിര്‍മാണം നടത്തണം: ബാലഗോകുലം

സ്വയംസേവകനാവുക എന്നത് ആജീവനാന്തം തുടരുന്ന പരിശീലനം: ഡോ. മോഹന്‍ ഭാഗവത്

സ്വയംസേവകനാവുക എന്നത് ആജീവനാന്തം തുടരുന്ന പരിശീലനം: ഡോ. മോഹന്‍ ഭാഗവത്

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies