ഇരയുടെ
കുത്തിപ്പിളര്‍ത്തിയ
ഇടനെഞ്ചില്‍
സ്വന്തം രക്തത്തെ
ചികഞ്ഞുകൊണ്ടിരുന്ന
കാപാലികര്‍.
അറുത്തിട്ട
വെണ്‍പ്രാവിന്റെ
കുഞ്ഞിളം തൂവല്‍
ചുടുചോരയില്‍ മുക്കി
കാലം തമസ്‌ക്കരിച്ചിട്ട
മുദ്രാവാക്യങ്ങളെ
ലോകമാനവ സാഹോദര്യത്തിന്റെ
വിപ്ലവ ഗാഥകളാക്കി
കലാലയഭിത്തിയില്‍
എഴുതിനിറച്ചു!