Sunday, June 15, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ഇതുകേട്ടില്ലേ?

പിടിച്ചു ഞാനവനെന്നെ കെട്ടി!

ശാകല്യന്‍

Print Edition: 14 May 2021

കേരളത്തിലെ കൊവിഡ് മരണത്തിന്റെ യഥാര്‍ത്ഥ കണക്ക് കിട്ടാന്‍ മുഖ്യന്റെ ആറു മണിത്തള്ള് കേട്ടിട്ട് കാര്യമില്ലെന്ന് പിണറായി പ്രശംസകരായ ചാനലുകള്‍ തന്നെ പറയുന്നു. ശരിക്കുള്ള കണക്കറിയാന്‍ അവര്‍ ശ്മശാനങ്ങള്‍ തെണ്ടുകയാണ്. സര്‍ക്കാറിന്റെ ഒരു ദിവസെത്തെ കണക്ക് ഒരു ശ്മശാനത്തില്‍ ദഹിപ്പിക്കുന്ന കൊവിഡ് മൃതദേഹങ്ങളുടെ കണക്കില്‍ താഴെയാണ്. കേരളം കൊറോണയെ പിടിച്ചുകെട്ടി എന്ന് അവകാശപ്പെടുന്ന അവസരത്തിലാണിത്. ലോക്ഡൗണ്‍ പ്രഖ്യാപിച്ചത് വളരെ വൈകിപ്പോയി എന്നു സമ്മതിക്കാന്‍ മുഖ്യന്‍ തയ്യാറില്ല.

രണ്ടാഴ്ച മുമ്പ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചാല്‍ ഇത്ര മരണം സംഭവിക്കുമായിരൂന്നില്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. അന്നേ തങ്ങള്‍ മുന്നറിയിപ്പു നല്‍കിയിരുന്നതായി അവര്‍ വിലപിക്കുന്നൂ. കോവിഡ് ഒന്നാം തരംഗം വന്നപ്പോഴും സര്‍ക്കാര്‍ നയം പാളി. എന്നിട്ടും കോവിഡിനെ പിണറായിയും ടീച്ചറും കൂടി പിടിച്ചുകെട്ടി എന്നാണ് അവകാശപ്പെട്ടത്. അതിന് വിദേശത്തു നിന്നും ചില അവാര്‍ഡുകളും തട്ടിക്കൂട്ടി. പി.ആര്‍. വര്‍ക്കു കൊണ്ടാണ് കൊറോണയെ മാന്ത്രികച്ചരടിട്ട് ബന്ധിച്ചത്. മാജിക്കില്‍ ഭ്രമിച്ച മലയാളി അത് വിശ്വസിച്ചു. തിരഞ്ഞെടുപ്പു കഴിഞ്ഞപ്പോള്‍ പി.ആര്‍. മാജിക്ക് അവസാനിച്ചു. അപ്പോഴേയ്ക്കും കൊറോണയുടെ രണ്ടാം തരംഗത്തില്‍ മലയാളി മുങ്ങിത്താണ് ശ്വാസം മുട്ടുകയായിരുന്നു. കൊറോണയുടെ രണ്ടാം വരവിന്റെ മൃഗീയ വിളയാട്ടം ലോകം മുഴുവന്‍ തിരിച്ചറിഞ്ഞപ്പോഴും മലയാളി മാജിക്കിന്റെ ലഹരിയിലായിരുന്നു. ഏപ്രില്‍ മധ്യത്തില്‍ മഹാമാരി ശക്തിപ്രാപിക്കുമ്പോഴേ ആരോഗ്യ വിദഗ്ധര്‍ മൂന്നറിയിപ്പു നല്കി, ഉടനെ ലോക് ഡൗണ്‍ പ്രഖ്യാപിക്കു എന്ന്. വൈകിയാല്‍ തടഞ്ഞുനിര്‍ത്താനാവില്ലെന്ന് തലയില്‍ കൈ വെച്ചു പറഞ്ഞവരില്‍ ന്യൂദല്‍ഹിയിലെ ഐ.ജി.ഐ.ബിയിലെയും രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയിലെയും വിദഗ്ധരും ഉണ്ട്. ഡോക്ടര്‍മാരുടെ സംഘടനകളായ ഐ.എം.എയും കെ.ജി.എം.ഒ.എയും ലോക്ഡൗണ്‍ ഉടന്‍ വേണമെന്ന് പറഞ്ഞു. എല്ലാം വിജയന്‍ സഖാവ് പുച്ഛിച്ചു തള്ളി. അവസാനം വെള്ളം മുഴുവന്‍ ഒലിച്ചു പോയ ശേഷം മുഖ്യന്‍ സഖാവ് ചിറ കെട്ടുകയാണ്. കേരളം മുഴുവന്‍ രോഗം പടര്‍ന്നുപിടിച്ച് ആശുപത്രികളില്‍ സ്ഥലമില്ലാതെ വന്നപ്പോഴാണ് സഖാവിന് ബോധോദയമുണ്ടായത്. ഇപ്പോഴിതാ ഹൈക്കോടതിയും സര്‍ക്കാറിന്റെ ചെവിക്കു പിടിച്ചിരിക്കുന്നു. തിരഞ്ഞടുപ്പു കാലത്ത് നിയന്ത്രണം കൊണ്ടുവരാത്തതാണ് കൊവിഡ് കൂടാന്‍ കാരണമെന്നു കോടതി സര്‍ക്കാറിനെ കുറ്റപ്പെടുത്തിയിരിക്കുന്നു. ഒടുക്കം കെറോണയെ പിടിച്ചുകെട്ടാന്‍ കയറുമായി ചെന്ന വിജയന്‍ സഖാവിനെ മാത്രമല്ല കേരളത്തെ ഒന്നാകെ കൊറോണ കെട്ടിവരിഞ്ഞിരിക്കയാണ്. നിലവിളക്കും മെഴുകുതിരിയും കത്തിച്ചും പടക്കം പൊട്ടിച്ചും സഖാക്കള്‍ വീടുകളില്‍ വിജയ ദിനം ആഘോഷിക്കുമ്പോള്‍ തനിക്ക് നല്ല കോള് കിട്ടിയതിന്റെ ആഘോഷമാണിത് എന്ന വിശ്വാസത്തില്‍ ഊരിച്ചിരിക്കുകയാണ് കൊവിഡ് 19 വൈറസ്.

Share1TweetSendShare

Related Posts

ബംഗ്ലാദേശിന് വലുത് ദേശസുരക്ഷ; ഇവിടെ വലുത് റോഹിങ്ക്യൻ സുരക്ഷ!

രാജ്ഭവന്‍ ബാലികേറാമലയോ?

ജയവിജയന്മാര്‍ നായാട്ടിനിറങ്ങുന്നേ!

നെഹ്‌റുകുടുംബത്തോട് ഇങ്ങനെ അനീതി കാട്ടിയാലോ?

മെസിയുടെ പേരിലും ഇടത് പണപ്പിരിവ് ?

സുപ്രീം കോടതിയില്‍ കൈ കുടുങ്ങിയ വിജയന്‍ സഖാവ്

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

വിജയ്‌ രൂപാണി ജനക്ഷേമത്തിൽ പ്രതിജ്ഞാബദ്ധനായിരുന്ന നേതാവ്: രാഷ്ട്രപതി മുർമു

എയർ ഇന്ത്യ വിമാനാപകടം ദാരുണവും ദൗർഭാഗ്യകരവുമായ സംഭവം: സുനിൽ ആംബേക്കർ

നയതന്ത്ര സിന്ദൂര്‍ തുടരുമ്പോള്‍….

ശിക്ഷാ സംസ്കൃതി ഉത്ഥാൻ ന്യാസ് ദേശീയ ചിന്തൻബൈഠക്ക് ജൂലൈയിൽ

ഇന്ത്യന്‍ സിനിമകളില്‍ ഭാരതീയത നഷ്ടമായത് സ്വാതന്ത്ര്യാനന്തരം: ജെ. നന്ദകുമാര്‍

സിനിമയുള്‍പ്പെടെയുള്ള വിനോദോപാധികള്‍ പുനര്‍നിര്‍വ്വചിക്കപ്പെടണം: സുദീപ്‌തോ സെന്‍

ആര്‍എസ്എസ് ആദര്‍ശപൂരിത സമാജത്തെ സൃഷ്ടിക്കുന്നു: ജെ. നന്ദകുമാര്‍

ഒസാക്ക എക്സ്പോയിൽ ലോകശ്രദ്ധ നേടി “ഭാരത് മണ്ഡപം” 

മേയിൽ നാടുകടത്തിയത് 330 അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ – അസം മുഖ്യമന്ത്രി

സീമാ ശക്തിയുമായി സേവാ ഇന്റര്‍നാഷണല്‍

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies