Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ആർഷം

ബ്രഹ്മലോക പ്രാപ്തി (ഉപനിഷത്തുകള്‍ ഒരു പഠനം 13)

പ്രബോധ്കുമാര്‍ എസ്.പ്രബോധ്കുമാര്‍ എസ്.
23 April 2021

”സ ഏഷ വൈശ്വാനരോ വിശ്വരൂപ:
പ്രാണേങ്കഗ്നിരുദയതേ, ദതേയത് ഋചാഭ്യുക്തം.”
സൂര്യനാണ് അഗ്നിയായും പ്രാണനായും വിശ്വരൂപനായിരിക്കുന്നത്.

Google NewsAdd Kesari Weekly as a preferred source on Google

സൂര്യന്‍ ജ്വലിച്ചുകൊണ്ടിരുന്നാല്‍ മാത്രം നമുക്ക് പ്രാണങ്ങള്‍ ലഭിക്കുന്നു. ഭൂപ്രദേശം ദീര്‍ഘായനം ചെയ്യുമ്പോള്‍ സൂര്യന്‍ ഭൂമിയുടെ ദക്ഷിണഭാഗത്തേക്ക് അകലും. ഈയവസരത്തില്‍ ഭൂമിയില്‍ കാറ്റും മഴയും രോഗാണുപ്രസരവും ഉണ്ടാവുന്നു. കര്‍ക്കിടകമാസത്തില്‍ മനുഷ്യര്‍ മരിക്കുന്നതുപോലും ശുഭകരമല്ലെന്ന് ചിന്തിക്കാന്‍ കാരണം സൂര്യതേജസ്സിന്റെ പോരായ്മയാണ്. പക്ഷെ, മഴയുണ്ടാവണം – കാറ്റുണ്ടാവണം എന്നാലേ സര്‍വ്വ ജീവ ജന്തുജാലങ്ങള്‍ക്കും നിലനില്‍പ്പുള്ളൂ, ഈ പ്രതിഭാസത്തിന് പിന്നില്‍ ഏതോ ഒരു ചൈതന്യം നിരന്തരം ചലിക്കുന്നുണ്ട് എന്ന് വ്യക്തം.

കര്‍ക്കിടകത്തില്‍ വിവാഹാദി മംഗളങ്ങളും ഗൃഹപ്രവേശാദി സദ്കര്‍മ്മങ്ങളും ദൂരയാത്രകളും ഭാരതീയര്‍ ഒഴിവാക്കിയതിന്റെ ശാസ്ത്രം മറ്റൊന്നല്ല. ‘രാത്രിയില്‍ യാത്രയില്ല’ -എന്ന ചൊല്ലും ഇവിടെ ഓര്‍ക്കുക: അഗ്നിയും പ്രാണനും പ്രകാശവുമായ സൂര്യന്‍ നിഷ്‌ക്രമിച്ചാല്‍ നാം ഗൃഹങ്ങളില്‍ ശാന്തരാവണം. എല്ലാ സൗരജീവികളും സന്ധ്യയായാല്‍ കൂടണയുന്നതിന്റെ കാര്യം ഇതാണ്.

ADVERTISEMENT

(7) ”വിശ്വരൂപം ഹരിണം ജാതവേദസം
പരായണം ജ്യോതിരേകം തപന്തം
സഹസ്രരശ്മി: ശതധാ വര്‍ത്തമാന: പ്രാണ:
പ്രജാനാമുദയത്യേഷ സൂര്യ:”

ഈ വിശ്വത്തിന്റെ രൂപമെല്ലാം അറിയുന്നവനും എല്ലാ കര്‍മ്മത്തിന്റെയും കാരണക്കാരനും ആയിരക്കണക്കിന് രശ്മികള്‍ ജ്വലിപ്പിക്കുന്നവനുമായ സൂര്യന്‍ ഉദിച്ചുയരുന്നു.
സൂര്യനില്ലാത്ത വിശ്വം സങ്കല്‍പ്പിച്ചു നോക്കൂ, ചന്ദ്രന് പിന്നെ സ്ഥാനമില്ല. ഭൂമി സൂര്യനെയാണല്ലോ വലംവെക്കുന്നത്. സൂര്യനില്ലാതെ എങ്ങനെ ഭൂമി നിലനില്‍ക്കും? വൃക്ഷലതാദികളുടെ നിലനില്‍പ്പും കടലിന്റെ കയറ്റിറക്കവും സൂര്യചന്ദ്രന്മാരില്‍ കുടികൊള്ളുന്നു. അപ്പോള്‍ ജീവജാലങ്ങളുടെ ശക്തി സൂര്യന്‍ തന്നെയല്ലെ? അതിന്റെ ചൈതന്യമല്ലെ?

(8) ”സംവത്സരോ വൈ പ്രജാപതിസ്തസ്യായനേ
ദക്ഷിണംചോത്തരം ച
തദ്‌യേ ഹ വൈ തദിഷ്ടാ പൂര്‍ത്തേ
കൃതമിത്യുപാസതേ
തേ ചന്ദ്രമസമേവ ലോകമഭിജയന്തേ,
ത ഏവ പുനരാവര്‍ത്തന്തേ, തസ്മാദേത ഋഷയ:
പ്രജാ കാമാ ദക്ഷിണം പ്രതിപദ്യന്തേ.
ഏഷഹ വൈ രയിര്‍യഃ
പിതൃയാണഃ”

സംവത്സരമായി വന്നെത്തുന്ന പ്രജാപതിക്ക് രണ്ട് അയനങ്ങളാണ്: ദക്ഷിണായനവും ഉത്തരായനവും. കര്‍മ്മത്തെ മോക്ഷാര്‍ത്ഥമായി ചെയ്യുന്നവര്‍ ചന്ദ്രലോകത്തിലെത്തുന്നു. (അവരെ സംബന്ധിച്ച് കര്‍മ്മം ഉപാസനയാണ്.) തിരിച്ചുവരവില്‍ സന്താനങ്ങളെ ആഗ്രഹിക്കുന്നവര്‍ ദക്ഷിണായന വഴിയിലൂടെ കടന്നുപോകുന്നു. ‘പിതൃയാനം’ എന്നറിയപ്പെടുന്ന ലോകം ചന്ദ്രലോകമാണ്.
സൂര്യായനത്തെയാണ് ഇവിടെ ചിന്തിക്കുന്നത്. ഭൂമിയുടെ സൂര്യപ്രദക്ഷിണം ദീര്‍ഘ വൃത്താകൃതിയിലാണ് എന്ന് നമുക്കറിയാം. അതുകൊണ്ടുതന്നെ സൂര്യന്റെ സമീപത്ത് നിന്നകലുന്നത് ദക്ഷിണായനവും സൂര്യന്റെ സമീപത്തേക്ക് വരുന്നത് ഉത്തരായനവും. ഇത് സൂര്യായനമായാണ് പറയുക. ഈയവസരത്തില്‍ സ്വകര്‍മ്മത്തെ സ്വധര്‍മ്മമായറിഞ്ഞ് ധര്‍മ്മത്തില്‍ നിന്ന് വ്യതിചലിക്കാതെ, ഉപാസനയായി ജീവിക്കുന്നവരാണ് ചന്ദ്രലോകത്തെത്തുക. പിതൃക്കള്‍ക്ക് ചന്ദ്രമണ്ഡലത്തിലാണ് സ്ഥാനമെന്ന് നാം ചിന്തിക്കുന്നതിനര്‍ത്ഥമിതാണ്. എന്നാല്‍ തലമുറയെ ആഗ്രഹിക്കുന്നവര്‍ ദക്ഷിണായനത്തിലെത്തും.

(9) ”അഥോത്തരേണ തപസാ ബ്രഹ്മചര്യേണ ശ്രദ്ധയാ
വിദ്യയാ ആത്മാനം അന്വിഷ്യ
ആദിത്യാമഭിജായന്തേ.
ഏതദ്വൈ പ്രാണാനാം ആയതനമേത-
ദമൃതമഭയമേതത് പരായണമേതസ്മാന്ന
പുനരാവര്‍ത്തന്ത ഇത്യേഷ
നിരോധസ്തദേഷ ശ്ലോക:”

ചിലര്‍ ഉത്തരായനത്തിലൂടെ സഞ്ചരിച്ച് തപസ്സും ബ്രഹ്മചര്യവും ശ്രദ്ധയും വിദ്യയും നേടി സൂര്യന്റെ തനിമ തേടി സൂര്യലോകത്തെത്തുന്നു. ഈ സൂര്യലോകമാണ് പ്രാണന്റെ കേന്ദ്രം. അവിടെ പ്രാണന്‍ അനശ്വരനായി വര്‍ത്തിക്കുന്നു. സൂര്യമണ്ഡലത്തില്‍ എത്തുന്നവരുടെ പ്രാണന്‍ പുനര്‍ജന്മം കൊള്ളുന്നില്ല.

മനുഷ്യജനനവും മരണവും ഉത്തരായനത്തിലാവണം. മകരം മുതല്‍ മിഥുനം അവസാനം വരെയാണ് ഉത്തരായനം. കര്‍ക്കിടകം മുതല്‍ ധനു അവസാനം വരെയാണ് ദക്ഷിണായനം. സൗര്യജീവിയായ മനുഷ്യന്‍ സൂര്യചേതന ശക്തമായിരിക്കുന്ന ഉത്തരായനത്തിലാണ് ജനിക്കേണ്ടത്. ആയുസ്സും ആരോഗ്യവും അത്തരം ജന്മങ്ങള്‍ക്കുണ്ടാവും. ഉത്തരായനത്തില്‍ പകല്‍ ഏറിയും ദക്ഷിണായനത്തില്‍ കുറഞ്ഞും ഇരിക്കും. ദക്ഷിണായനത്തില്‍ മംഗളകര്‍മ്മങ്ങള്‍ ഭാരതീയര്‍ നടത്താതിരിക്കുന്നതിന്റെ കാരണം രോഗാണുക്കളും പ്രകൃതിക്ഷോഭവും ഈയവസരത്തിലായിരിക്കും എന്നതുകൊണ്ടാണ്. ഒരാള്‍ മരിച്ചാല്‍ മരണാനന്തര ചടങ്ങുകള്‍ പോലും, ദക്ഷിണായനത്തിലായാല്‍ സാധിക്കില്ല. ഉത്തരായനത്തില്‍ ശാരീരികരോഗങ്ങള്‍ കുറവായിരിക്കും. ക്ഷതങ്ങളും ത്വക്ക് രോഗങ്ങള്‍പോലും ദക്ഷിണായനത്തില്‍ ഏറും. അതിനാലാണ് സൗരശക്തി കൂടുതലുള്ള ഉലുവ, മുതിര തുടങ്ങിയവയും മറ്റും ദക്ഷിണായനത്തില്‍ നല്ലയിരിപ്പോടെ നാം സ്വീകരിക്കുന്നത്.

ഉത്തരായനത്തില്‍ സദ്കര്‍മ്മങ്ങള്‍ ചെയ്ത് ശ്രദ്ധയോടെ അറിവ് നേടിയാല്‍ സൂര്യലോകത്തിലെത്തുമെന്നതിനര്‍ത്ഥം അറിവ് ശരിയായി ലഭിക്കുന്നതോടെ സുഖ ദുഃഖ ദ്വന്ദ്വ വിചാരങ്ങളില്ലാതായി മരണം പോലും മിഥ്യയെന്നറിഞ്ഞ്, ഭയവും കാമ-ക്രോധ-ലോഭ-മോഹാദികള്‍ കടന്ന് ശാന്തനായി ഇഹലോകം വെടിയുമെന്നാണ്.
”അഭയം വൈ ബ്രഹ്മ:” എന്ന ഉപനിഷത് ചിന്ത ഇത് വ്യക്തമാക്കും. ഭയമില്ലായ്മയത്രെ ബ്രഹ്മജ്ഞാനം.
”വിദ്യയാ അമൃതമശ്‌നുതേ” എന്നും ഉപനിഷത്ത് ഘോഷിക്കുന്നു. അറിവാണ് മരണമില്ലായ്മയില്‍ നമ്മെ എത്തിക്കുന്നത്.

(10) ”പഞ്ചപാദം പിതരം ദ്വാദശാകൃതിം
ദിവ ആഹു: പരേ അര്‍ദ്ധേപുരീഷിണം
അഥേ മേ അന്യ ഉ പരേ വിചക്ഷണം
സപ്ത ചക്രേ ഷഡര ആഹുരര്‍പ്പിതമിതി” ‘കാലം’ എന്താണെന്ന് മനസ്സിലാക്കിയവര്‍ പറയുന്നത് ബ്രഹ്മം അഞ്ച് കാലുള്ളതും എല്ലാത്തിനും കാരണമായി പന്ത്രണ്ട് മാസ രൂപത്തോട് കൂടിയതും ഊര്‍ധ്വ ലോകത്തിലുള്ളതുമാണെന്നാണ്. ചിലര്‍ പറയുന്നു ആറ് ഋതുക്കളോട് ചേര്‍ന്നതും ഏഴ് ചക്രങ്ങളുള്ള രഥത്തോട് കൂടി സഞ്ചരിക്കുന്നതുമാണെന്ന്.

എന്താണിതിന്റെ പൊരുള്‍? കാലത്തെപ്പറ്റി ഉപനിഷത് കാലം മുതല്‍ ഭാരതീയര്‍ ഗവേഷണം നടത്തിയിരുന്നു എന്ന് കാണാം. കാലം ഭൂമിയുടെ മുകള്‍ ഭാഗത്താണ്, അന്തരീക്ഷത്തില്‍ സൂര്യന് ചേര്‍ന്നുള്ള മണ്ഡലത്തിലാണ് കാര്യകാരണ ബന്ധിയായ കാലം സ്വയം പരിണമിക്കുന്നത്. ഇത് നിരന്തരം ചലിക്കുന്നതാണ്. മാറ്റത്തെപ്പറ്റി ഭൗതികവാദിയായിരുന്ന മാര്‍ക്‌സ് പോലും ചൂണ്ടിക്കാണിച്ചത് ”മാറ്റം എന്ന പ്രക്രിയയ്ക്ക് ഒഴികെ മറ്റെല്ലാത്തിനും മാറ്റമുണ്ട്” എന്നാണ്. ”ജഗന്‍ മിഥ്യ” – എന്ന് ശങ്കരന്‍ പറഞ്ഞതും ഇത് തന്നെയാണ്: ഈ കാണുന്നവയൊന്നും ശാശ്വതമല്ലെന്നര്‍ത്ഥം (”ബ്രഹ്മം സത്”) സത്യവും ശാശ്വതവുമായ ഒരു ചൈതന്യം മാത്രമാണുള്ളത്, അത് മാറ്റമില്ലാതെ നിലനില്‍ക്കുന്നു എന്ന്.

ഇതില്‍ നിന്ന് മനസ്സിലാക്കുക: ഭൗതിക ദര്‍ശനം മിഥ്യയാണ്. ഭൗതികമായി നാമറിയുന്ന സകലതും ആത്മതത്ത്വത്തിന്റെ ബഹിര്‍സ്ഫുരണം മാത്രമാണ്. ഈ ആത്മതത്ത്വമാണ് കാലത്തിന് കാരണം.
(11) ”മാസോ വൈ പ്രജാപതി: തസ്യ
കൃഷ്ണ പക്ഷ ഏവ രയി:
ശുക്ല: പ്രാണസ്തസ്മാദേതേ ഋഷയ:
ശുക്ല ഇഷ്ടം കുര്‍വ്വന്തീതര ഇതരസ്മിന്‍”
ഒരു മാസത്തിന്റെ രണ്ട് ഭാഗങ്ങളാണ് ശുക്ലപക്ഷവും കൃഷ്ണപക്ഷവും. ഋഷിമാര്‍ ശുക്ലപക്ഷത്തിലാണ് ആഗ്രഹങ്ങള്‍ ഒന്നുമില്ലാതെ സല്‍ക്കര്‍മ്മങ്ങള്‍ ചെയ്യുക. ശുക്ലപക്ഷം പ്രാണനാണ്, കൃഷ്ണപക്ഷം വിലയനമാണ്. സുഖങ്ങള്‍ക്ക് കാരണം ശുക്ലപക്ഷത്തെ കര്‍മ്മങ്ങളാണ്.
കാലത്തിന്റെ രണ്ട് പക്ഷങ്ങളില്‍ വെളുത്തവാവിന്റെ കാലാംശമാണ് ‘ശുക്ലപക്ഷം’. കറുത്ത വാവിന്റെ കാലാംശം ‘കൃഷ്ണപക്ഷ’മാണ്. വെളുത്ത വാവിന്റെ നാളില്‍ വേണം സദ്കര്‍മ്മങ്ങളെല്ലാം നടത്താന്‍. മരണവുമായി ബന്ധപ്പെട്ട കാലമാണ് കറുത്തപക്ഷം. കറുത്തപക്ഷത്തില്‍ അസുഖങ്ങള്‍ മൂര്‍ച്ഛിക്കുന്നു. പ്രകൃതിക്ഷോഭങ്ങളുണ്ടാവുന്നു. മരണങ്ങള്‍ ഏറുന്നു. മാനസികരോഗം കൂടുന്നു. ഇതെല്ലാം വച്ച് ചിന്തിച്ചാലറിയാം വെളുത്ത പക്ഷത്തിന്റെ പ്രാധാന്യം.

(12) ”അഹോ രാത്രോ വൈ പ്രജാപതി:
തസ്യാഹരേ വ പ്രാണോ രാത്രിരേവ രയി:
പ്രാണം വാ ഏതേ പ്രസ്‌കന്ദന്തി യേ
ദിവാ രത്യാ സംയൂജ്യന്തേ.
ബ്രഹ്മചര്യമേവ തദ് യദ് രാത്രൗ
രത്യാ സംയുജ്യന്തേ.”
രാത്രിയും പകലും ചേര്‍ന്നതിനെയാണ് ‘പ്രജാപതി’ എന്നറിയുന്നത്. (പകല്‍ പ്രാണനാണെന്ന് നേരത്തേ പറഞ്ഞത് ഓര്‍ക്കുക) പകല്‍ പ്രാണനും രാത്രി രവിയുമാണ്. രവിയുടെ തനിമയായ സ്ത്രീയോട് പകല്‍ ചേരുമ്പോള്‍ പ്രാണന്‍ ദുര്‍ബലമാവും. എന്നാല്‍ രാത്രിയിലെ ഒരു കര്‍മ്മവും ബ്രഹ്മചര്യത്തെ ബാധിക്കുന്നുമില്ല.

(13) ”അന്നം വൈ പ്രജാപതി:
തതോഹ വൈ തദ്രേത:
തസ്മാദിമാ: പ്രജാ:
പ്രജായന്ത ഇതി”
അന്നത്തെ ‘പ്രജാപതി’ എന്ന് വിളിക്കാം. അതില്‍ നിന്നും പുറത്തുവരുന്ന ചൈതന്യശക്തിയില്‍ നിന്നാണ് ഈ കാണുന്ന ജീവികളൊക്കെയും പിറക്കുന്നത്.
ഇവിടെ വ്യക്തമാക്കുന്നത് രാത്രിയും പകലും ചേര്‍ന്ന പ്രജാപതി അന്നമാകുന്നു എന്നും, അത് ജീവനാണ് എന്നുമാണ്. ജീവന്റെ ഉല്‍പ്പത്തിയും പരിണാമവും എന്താണെന്ന ഉപനിഷത് ചിന്ത ഇവിടെക്കാണാം. ”യജ്ഞത്തില്‍ നിന്ന് മഴയും മഴയില്‍ നിന്ന് അന്നവും അന്നത്തില്‍ നിന്ന് ജീവികളുമുണ്ടാകുന്നു” എന്ന് ശ്രീമദ് ഭഗവദ്ഗീത
(”അന്നാദ് ഭവന്തി ഭൂതാനി
പര്‍ജ്ജന്യാദന്ന സംഭവ:
യജ്ഞാത് ഭവന്തി പര്‍ജ്ജന്യോ
യജ്ഞകര്‍മ്മ സമുദ്ഭവ:”)

പറയുന്നതോര്‍ക്കുക. യജ്ഞമെന്നാല്‍ ചേര്‍ച്ച എന്നര്‍ത്ഥം. ഹൈഡ്രജനു ഓക്‌സിജനും ചേരുമ്പോള്‍ വെള്ളമുണ്ടാകുന്നു എന്നും വെള്ളം അന്നാദി ധാതുക്കള്‍ക്ക് കാരണമാവുന്നു എന്നും അന്നത്തിലാണ് പ്രാണന്റെ അംശമുള്ളത് എന്നും വ്യക്തം. നമ്മുടെ നഗ്നനേത്രാദി ഇന്ദ്രിയങ്ങള്‍ക്ക് അറിയാന്‍ സാധിക്കാത്ത രസായന പ്രക്രിയ പ്രപഞ്ചത്തില്‍ നടന്നുകൊണ്ടിരിക്കുന്നു. ഈ ഉപാപചയ പ്രവൃത്തിയാണ് സൃഷ്ടി-സ്ഥിതി-സംഹാരം. ഇതാണ് ബ്രഹ്മാ, വിഷ്ണു, മഹേശ്വര ദര്‍ശനം. അപ്പോള്‍ വ്യക്തമല്ലെ ഉപനിഷത് ദര്‍ശനത്തില്‍ ‘ഈശ്വരന്‍’എന്താണെന്ന്. ഈ ചൈതന്യത്തിന്റെ അംശവ്യത്യാസമനുസരിച്ചാണ് അവതാര ചിന്ത.

(14) ”തദ്യേഹ വൈ തത് പ്രജാപതിവ്രതം
ചരന്തിതേ മിഥുനമത്പാദയന്തേ,
തേഷാ മവൈഷ ബ്രഹ്മലോകേ യേഷാം
തപോ ബ്രഹ്മചര്യം യേഷു സത്യം പ്രതിഷ്ഠിതം.” അതുകൊണ്ട് പ്രജാപത്യവ്രതം തലമുറകളുടെ സൃഷ്ടിക്ക് കാരണമാവുന്നു. അതിനാല്‍ താപസന്‍മാരും സത്യനിഷ്ഠരും ഗൃഹസ്ഥരും ബ്രഹ്മലോക പ്രാപ്തിക്ക് അര്‍ഹരാണ്. രജോഗുണ ബന്ധിയല്ല ബ്രഹ്മലോകം, അതിനാല്‍ കാപട്യവും ദുഷ്ടും വഞ്ചനയും ഇല്ലാത്തവരുടെ ലോകമാണത്. ഉത്തമന്‍മാര്‍ക്കുമാത്രമേ ബ്രഹ്മലോക പ്രാപ്തി സാധ്യമാവൂ എന്നര്‍ത്ഥം.

(15) ”തേഷാ മസൗ വിരജോ
ബ്രഹ്മ ലോകോ നയേഷു
ജിഹ്മ മന്യതം
ന മായാചേതി.”
രജോഗുണമില്ലാത്ത ബ്രഹ്മലോകം തട്ടിപ്പും വെട്ടിപ്പും കളവും ചതിയും ചെയ്യാത്തവര്‍ക്കുള്ളതാണ്. ഈശ്വരീയ ചിന്തയിലടിയുറച്ചാണ് അത് നേടാന്‍ സാധിക്കുന്നത്.
‘സത്വം’ എന്നും ‘രജസ്സ്’ എന്നും ‘തമസ്സ്’ എന്നും ഗുണം മൂന്ന് വിധം. തമോ ഗുണികളായവരാണ് കൊല്ലുംകൊലയും മദ്യവും മാംസാഹാരവും മയക്കുമരുന്നുമായി സുഖം കണ്ടെത്തുന്നവര്‍. രജോഗുണികള്‍ ശരീരസൗന്ദര്യം, ഭൗതികസുഖങ്ങള്‍ എന്നിവക്കായി ദുഷ്പ്രവൃത്തികള്‍ വരെ ചെയ്യും. കളവും ചതിയും തട്ടിപ്പും ഇവര്‍ ചെയ്തുകൊണ്ടിരിക്കും. ‘സാത്വിക’രാവട്ടെ ലളിതമായി, മറ്റുള്ളവരെ ഉപദ്രവിക്കാതെ, സാത്വിക ഭക്ഷണവുമായി ശരീരവും ഇന്ദ്രിയങ്ങളും മനസ്സും ബുദ്ധിയും പ്രാണനും ശുദ്ധമായി നിലനിര്‍ത്തി മറ്റുള്ളവരെ നന്മയിലേക്ക് എത്തിക്കാനായി പ്രവര്‍ത്തിക്കും. ഈ ഗണത്തില്‍പ്പെട്ടവര്‍ക്കാണ് ജന്മാന്തരങ്ങളില്ലാതെ ബ്രഹ്മ ലോകപ്രാപ്തി സാധ്യമാവുന്നത്. ഇത് സാധിക്കാന്‍ ഈശ്വരവിചാരം വേണം: അതിനാണ് ആചാരങ്ങള്‍.

പുനര്‍ജ്ജന്മം നമ്മുടെ ആഗ്രഹങ്ങളുമായി ബന്ധപ്പെട്ടതാണ്. മരണസമയത്ത് ആഗ്രഹങ്ങള്‍ പിന്‍തുടര്‍ന്നാല്‍ മനസ്സ് പ്രാണനില്‍ നിന്നകലാതെ കെട്ട് പിണഞ്ഞ് അലഞ്ഞ് തിരിയും. അതിന്‍ പ്രകാരം ആഗ്രഹസാധ്യത്തിനുതകുന്ന ഗര്‍ഭാശയം തേടി പ്രാണാംശം നീങ്ങും. പഞ്ചഭൂതങ്ങളില്‍ നിന്ന് ഈ പ്രാണാംശം അന്നാദി ധാതുക്കളില്‍ എത്തും. അത് കഴിക്കുന്ന പുരുഷനിലും സ്ത്രീയിലും ആഗ്രഹത്തോടെയുള്ള ആസക്തി രൂപപ്പെടും. അങ്ങനെ ബീജം മാതൃഗര്‍ഭത്തില്‍ എത്തും. അതാവട്ടെ ഏത് ജീവിയുമാവാം. ആഗ്രഹാനുസൃതമായ ജന്മത്തിലേക്കാണ് എത്തുക. അതുകൊണ്ടാണ് ആഗ്രഹങ്ങളെ സാവധാനം വിട്ടൊഴിയാന്‍ ഭാരതീയ ആചാരങ്ങളില്‍ സ്ഥാനം കൊടുത്തിട്ടുള്ളത്. ഇത് നേടാനാണ് ഈശ്വരചിന്ത. ഇതിലൂടെ നേടുന്ന ശാന്ത മനസ്‌കതയാണ് ബ്രഹ്മ സായൂജ്യത്തിന്റെ തലം.
(തുടരും)

Tags: ഉപനിഷത്തുകള്‍ ഒരു പഠനം
Share1TweetSendShare

Related Posts

ഉഷസ്തിയുടെ കഥ (യോഗപദ്ധതി 118)

ബഹുമുഖമായ യോഗ (യോഗപദ്ധതി 170)

സേതുബന്ധാസനം (യോഗപദ്ധതി 169)

സേതുബന്ധാസനം (യോഗപദ്ധതി 169)

നിരുക്തം (യോഗപദ്ധതി 134)

പഞ്ചകര്‍മ്മ ചികിത്സ (യോഗപദ്ധതി 168)

ദേവീമാഹാത്മ്യം (യോഗപദ്ധതി 167 )

ദേവീമാഹാത്മ്യം (യോഗപദ്ധതി 167 )

പൂര്‍ണ്ണ പരിവൃത്ത ഉഷ്ട്രാസനം (യോഗപദ്ധതി 166)

പൂര്‍ണ്ണ പരിവൃത്ത ഉഷ്ട്രാസനം (യോഗപദ്ധതി 166)

രമണ മഹര്‍ഷി (യോഗപദ്ധതി 165)

രമണ മഹര്‍ഷി (യോഗപദ്ധതി 165)

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies