Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home വായനാവീഥി

ലോകകഥാസാരവും സൗന്ദര്യവും

ഡോ കെ.കെ ശിവദാസ്ഡോ കെ.കെ ശിവദാസ്
9 April 2021

കഥാസാഹിത്യകൃതികളുടെ വായനപോലെ ആസ്വാദ്യമാവണമെന്നില്ല കഥയെക്കുറിച്ചുള്ള പഠനങ്ങളുടെ വായന. അതിന് അപവാദമാണ് ഡോ.തോമസ് സ്‌കറിയയുടെ ലോകകഥയുടെ ചരിത്രവും സൗന്ദര്യവും എന്ന പുസ്തകം. ലോകകഥാസാഹിത്യത്തിലെ വിവിധ പാരമ്പര്യങ്ങളും വ്യത്യസ്ത കാലഘട്ടങ്ങളും ഉന്നതരായ എഴുത്തുകാരും ഈ പുസ്തകത്തില്‍ ഒത്തുചേരുന്നു. മുഖ്യമായും ചെറുകഥ, നോവല്‍ രൂപങ്ങളെ മുന്‍നിര്‍ത്തി മുപ്പത്തിനാല് ചെറു ലേഖനങ്ങളിലായി ലോകകഥാസാരം സംക്ഷേപിക്കുന്നതിനൊപ്പം കൃതികളെയും എഴുത്തുകാരെയും കുറിച്ച് കൃത്യമായുള്ള നിരീക്ഷണങ്ങള്‍ മുന്നോട്ടു വെക്കാനും ഗ്രന്ഥകാരന് കഴിഞ്ഞിരിക്കുന്നു എന്നിടത്താണ് ഈ പുസ്തകത്തിന്റെ മികവ്.

Google NewsAdd Kesari Weekly as a preferred source on Google

കെട്ടുകഥകളെയും ചെറുകഥകളെയും വ്യവച്ഛേദിക്കുന്ന ആദ്യലേഖനം മുതല്‍ സൂസന്‍ സൊണ്ടാഗിന്റെ സാഹിത്യദര്‍ശനത്തെക്കുറിച്ചുള്ള അവസാനലേഖനം വരെ അനായാസ ഗദ്യശൈലിയില്‍ മനോഹരമാണ് ഡോ. തോമസ് സ്‌കറിയയുടെ എഴുത്ത്. കഥയുടെ ഒതുക്കവും നോവലിന്റെ ഗഹനതയും ഒത്തുചേരുന്നതാണ് ആ ഗദ്യശൈലി. കെ.പി. അപ്പന്റെ ലേഖനങ്ങളെ അനുസ്മരിപ്പിക്കുന്നുവെങ്കിലും അഹംബോധത്തിന്റെ നീരാളിപ്പിടുത്തത്തില്‍ നിന്ന് മുക്തനായതുമൂലം അതിനുമപ്പുറത്തേക്ക് കാല്‍വെക്കാന്‍ ഗ്രന്ഥകാരനായി. മനുഷ്യാനുഭവങ്ങള്‍ക്കു ലഭിക്കുന്ന പ്രാധാന്യവും ബൗദ്ധികമായ നിമഗ്‌നതയുമാണ് കെട്ടുകഥകളില്‍ നിന്ന് ചെറുകഥകളെ പ്രാഥമികമായി വേര്‍തിരിക്കുന്നതെന്ന് ഗ്രന്ഥകാരന്‍. ക്ലാസിക്കുകളുടെ സ്വഭാവവും അവ വായിക്കുന്നതുകൊണ്ടുള്ള പ്രയോജനവുമാണ് തുടര്‍ന്ന് ചര്‍ച്ചചെയ്യുന്നത്. ജീവിതത്തിന്റെ ഗതിയെക്കുറിച്ച് പറഞ്ഞുതരുന്നവയാണ് ക്ലാസിക്കുകള്‍. ഗ്രീക്ക് ഇതിഹാസകഥകള്‍ വായിക്കുന്നത് ഓരോരുത്തര്‍ക്കും ഭാഷയില്‍ ഓജസ്സും തേജസ്സും കൈവരിക്കാന്‍ സഹായകമാവും. തുടര്‍ന്ന് ഗോഥിക് സാഹിത്യത്തിന്റെ സ്വഭാവ സവിശേഷതകളും മുഖ്യകൃതികളും പരിചയപ്പെടുത്തുന്നു. പഞ്ചതന്ത്രം, കഥാസരിത് സാഗരം എന്നീ പ്രാചീന ഇന്ത്യന്‍ ആഖ്യാനങ്ങളെയും പഠനങ്ങള്‍ക്ക് വിഷയമാക്കുന്നു.

ഗില്‍ഗാമേഷ് മരണത്തെക്കുറിച്ചുള്ള ഭയത്തിനും ദു:ഖത്തിനും ശബ്ദം നല്‍കുന്ന കൃതിയാണ് എന്നും നമ്മളെക്കുറിച്ചു തന്നെ നമ്മളോട് പറയുന്നതാണ് അതിന്റെ ആകര്‍ഷണീയതയെന്നും ഗ്രന്ഥകാരന്‍ നിരീക്ഷിക്കുന്നു. തങ്ങളുടെ ജീവിതകാലത്തെ അതിവ്യാപിച്ച ദാന്തേ, ബൊക്കാഷിയോ, പെട്രാര്‍ക്ക് എന്നീ ഇറ്റാലിയന്‍ എഴുത്തുകാരുടെ സംഭാവനകളും സംക്ഷേപിച്ചിട്ടുണ്ട്. വിശ്വസാഹിത്യത്തിലെ നിത്യവിസ്മയമായ സെര്‍വാന്റിസ് എഴുതിയ ഡോണ്‍ ക്വിക്‌സോട്ടിന്റെ കാലാതിവര്‍ത്തിത്വം കണ്ടെത്താനും ഗ്രന്ഥകാരന്‍ ശ്രമിക്കുന്നു. ഫ്രാന്‍സ് കാഫ്കയുടെ സാഹിത്യം വിഷയമാവുന്ന നാല് ലേഖനങ്ങള്‍ ഈ പുസ്തകത്തിലുണ്ട്. വിചാരണ, മെറ്റമോര്‍ഫസിസ്, എന്നിവയുടെ കര്‍ത്താവായ കാഫ്ക മഹാനായ എഴുത്തുകാരന്‍ തന്നെ. ലോകകഥയുടെ ചരിത്രത്തില്‍ ഒരെഴുത്തുകാരനുമാത്രം ഇത്രയേറെ പരിഗണന എന്തിനു നല്‍കിയെന്ന ചോദ്യം ചിലര്‍ക്കെങ്കിലും ഉണ്ടായേക്കാം. എന്നാല്‍ അപവ്യക്തീകരണം, മൈനര്‍ സാഹിത്യം തുടങ്ങിയവ വിശദമാക്കാന്‍ കാഫ്കയുടെ കൃതികള്‍ പ്രയോജനപ്പെടുത്തുകയാണ് ഗ്രന്ഥകാരന്‍ ചെയ്തതെന്ന് മനസ്സിലാക്കിയാല്‍ ആ ചോദ്യത്തിനുള്ള ഉത്തരമായി. സയന്‍സ് ഫിക്ഷന്‍, ഡിറ്റക്ടീവ് നോവല്‍ എന്നിവയെക്കുറിച്ചുള്ള ലേഖനങ്ങള്‍ പുസ്തകത്തിന്റെ പരിധി വിപുലമാക്കുക മാത്രമല്ല ചെയ്തത്, ജനപ്രിയകഥാസാഹിത്യത്തോടുള്ള മാറുന്ന സമീപനം കാണിച്ചുതരികകൂടി ചെയ്യുന്നു. ബോര്‍ഹസ്, ഉമ്പര്‍ട്ടോ എക്കോ, മഹാശ്വേതാദേവി, സൂസന്‍ സൊണ്ടാഗ്, എന്നീ എഴുത്തുകാരെക്കുറിച്ചും വിഭജനകാലകഥകളെക്കുറിച്ചും ഉള്ള ലേഖനങ്ങളും ഈ പുസ്തകത്തെ വ്യത്യസ്തമാക്കുന്നു. പ്രശാന്തതയില്‍ ഒരേകാകി കാലമെടുത്ത് നിര്‍മ്മിച്ച കരിങ്കല്‍ശില്പം പോലെ രൂപലാവണ്യമാര്‍ന്നതാണ് ഡോ. തോമസ് സ്‌കറിയയുടെ ലോകചെറുകഥയുടെ ചരിത്രവും സൗന്ദര്യശാസ്ത്രവും. മലയാളഗദ്യവും വിമര്‍ശനവും ജീര്‍ണ്ണിച്ചെന്ന് വിലപിക്കുന്നവര്‍ ഈ പുസ്തകം വായിക്കട്ടെ. ലാളിത്യത്തിന്റെ ആഴങ്ങള്‍ കാണിച്ചുതരുന്ന ഇതിലെ ലേഖനങ്ങള്‍ അവരുടെ അഭിപ്രായം മാറ്റും. തീര്‍ച്ച. പിന്നെ ഒരു പുസ്തകത്തിന് എങ്ങനെയും വന്നുചേരാവുന്ന പണിക്കുറ തീര്‍ത്തുള്ള രണ്ടാം പതിപ്പായിരിക്കും വിശിഷ്ടഗ്രന്ഥമെന്ന് മലയാളത്തിലെ പ്രമുഖ വിമര്‍ശകനായ പി.കെ. ബാലകൃഷ്ണന്‍ പറഞ്ഞത് വെച്ച് ചിന്തിച്ചാല്‍ ലോകകഥാവഴിയിലെ പ്രകാശഗോപുരങ്ങളായ ചെഖോവും മോപ്പസാങ്ങും ആഖ്യാനത്തിലെ നവീനതയാലും രാഷ്ട്രീയ ഉള്‍ക്കാഴ്ചയാലും വേറിട്ട വഴിവെട്ടിയ ആഫ്രിക്കന്‍ കഥാപാരമ്പര്യവും കേരളീയതയുടെ വഴിയടയാളമായ കാരൂരും ഈ നല്ല പുസ്തകത്തിന്റെ അടുത്ത പതിപ്പിലുണ്ടാകുമെന്ന് കരുതാം.

ADVERTISEMENT

ലോകകഥയുടെ ചരിത്രവും സൗന്ദര്യവും
ഡോ. തോമസ് സ്‌കറിയ
കറന്റ് ബുക്‌സ്
പേജ്: 110 വില: 120 രൂപ

 

Share16TweetSendShare

Related Posts

കാലാതിവര്‍ത്തിയായ അഭിമുഖങ്ങള്‍

കാലാതിവര്‍ത്തിയായ അഭിമുഖങ്ങള്‍

സഖാവും സ്വയംസേവകനും സംവദിക്കുമ്പോള്‍

സഖാവും സ്വയംസേവകനും സംവദിക്കുമ്പോള്‍

ആഖ്യാനത്തിലെ കരുത്തും പെണ്ണിന്റെ അതിജീവനവും

ആഖ്യാനത്തിലെ കരുത്തും പെണ്ണിന്റെ അതിജീവനവും

ഭാഷയുടെ രസതന്ത്രം

ഭാഷയുടെ രസതന്ത്രം

രജ്ജുഭയ്യ: മഹാശാസ്ത്രജ്ഞനില്‍ നിന്ന് സംഘ പ്രചാരകനിലേക്ക്

രജ്ജുഭയ്യ: മഹാശാസ്ത്രജ്ഞനില്‍ നിന്ന് സംഘ പ്രചാരകനിലേക്ക്

ധര്‍മ്മസങ്കടങ്ങളുടെ ദുഃഖപുത്രി

ധര്‍മ്മസങ്കടങ്ങളുടെ ദുഃഖപുത്രി

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies