ചൈനാനോക്കികളാണല്ലോ നമ്മുടെ മാര്‍ക്സിസ്റ്റു സഖാക്കള്‍. ഹൈന്ദവ സംസ്കാരത്തേയും പൈ തൃകത്തേയും അവഹേളിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുക എന്നതാണ് അവരുടെ സ്വഭാവം. യെച്ചൂരി മുതല്‍ സുനില്‍ ഇളയിടംവരെയുള്ളവര് ഇക്കാര്യത്തില്‍ വിദഗ്ദ്ധന്മാരാണ്. ഇവര്‍ക്ക് ഇനി ചൈനയെ നോക്കി ഇപ്പണി അധികകാലം ചെയ്യാനാവില്ല. കാരണം ചൈനയുടെ പ്രസിഡണ്ട് സി ജിങ്പിങ് പാര്‍ട്ടിയെ വളര്‍ത്തുന്നത് മുമ്പ് പാര്‍ട്ടി തള്ളിപ്പറഞ്ഞ കണ്‍ഫ്യൂഷ്യസിന്റെ പൈതൃകം ഉയര്‍ത്തിപ്പിടിച്ചാണ്. കഴിഞ്ഞ വര്‍ഷം നടന്ന 19-ാം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ അദ്ദേഹം ‘പുതിയ യുഗം’ വരുന്നതായി പ്രഖ്യാപിച്ചിരുന്നു. പുതിയയുഗം എന്നാല്‍ സോഷ്യലിസവും കണ്ഫ്യൂഷ്യനിസ വും ചേര്‍ന്നുള്ള സാംസ്കാരിക നവോത്ഥാനത്തിന്റെ കാലം എന്നര്‍ത്ഥം. കണ്‍ഫ്യൂഷ്യന്‍ പാരമ്പര്യത്തില്‍ അടിയുറച്ച സാംസ്കാരിക ചൈനയുടെ കെട്ടിപ്പടുക്കലാണത്. ഇതിന്റെ ഭാഗമായി 2012-ല്‍തന്നെ നിഷാന്‍ ഹോളിലാന്‍ഡില്‍ 90 മീറ്റര്‍ ഉയരമുള്ള കണ്‍ഫ്യൂഷ്യസിന്റെ വെങ്കല പ്രതിമ സ്ഥാപിച്ചിരുന്നു. സര്‍ദാര്‍ പ്രതിമ നിര്‍മ്മിച്ചപ്പോള്‍ മോദിയെ വിമര്‍ശിച്ച സഖാക്കള്‍ക്ക് ഇതിനെതിരെ ശബ്ദിക്കാന്‍ നാവുയരുമോ ആവോ?
ഹോളിലാന്‍ഡില്‍ കണ്‍ഫ്യൂഷ്യന്‍ പൈതൃകനഗരം ഉയരുകയാണ്. 2500 വര്‍ഷം മുമ്പ് അദ്ദേഹം സഞ്ചരിച്ച നിഷാന്‍ പര്വ്വതപ്രാന്തമുള്പ്പെടെ കണ്‍ഫ്യൂഷ്യസിന്റെ ജീവിതം ചിത്രീകരിക്കുന്ന പ്രദര് ശിനി അവിടെയുണ്ട്. ചൈനീസ് പൈതൃകത്തിന്റെ പ്രദര്‍ശനി വേറെയുണ്ട്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രാദേശിക നേതാക്കള്‍ക്ക് അവിടെ വന്നു ഈ പൈതൃകം പഠിക്കാനുള്ള സംവിധാനവും പ്ര ത്യേകം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാണ് നമ്മുടെ നാട്ടിലെ സഖാക്കള്‍ ഇതുപോലെ നാടിന്റെ വേരുതേടിപ്പോകുക?