പണ്ഡിറ്റ് ദീനദയാല്‍ ഉപാദ്ധ്യായയെക്കുറിച്ച് ‘ആത്മനിര്‍ഭരതയുടെ പ്രേരണാ സ്രോതസ്സ്’ എന്ന ടി. ദേവദാസ് എഴുതിയ ലേഖനം ഏറെ പ്രേരണാദായകമായി. ഇന്ന് കേന്ദ്രഭരണകൂടം നടപ്പിലാക്കുന്ന ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങളുടെയെല്ലാം അടിസ്ഥാനം ദീനദയാല്‍ജിയുടെ ദര്‍ശനമാണ്. ആത്മനിര്‍ഭര്‍ഭാരത് ആ കാഴ്ചപ്പാടിന്റെ പ്രകടീകരണമാണ്. ദീനദയാല്ജിയെപ്പോലുള്ള ഒരു വ്യക്തിയെ ലോകം ഇന്ന് അറിയാന്‍ തുടങ്ങിയിരിക്കുന്നു. അദ്ദേഹത്തിന്റെ ദര്‍ശനങ്ങള്‍ ആഴത്തില്‍ മനസ്സിലാക്കാന്‍ ലോകം ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഏറെ വൈകിയാണെങ്കിലും ഇത്തരത്തിലുള്ള വ്യക്തിത്വങ്ങളുടെ മഹത്വം ലോകം തിരിച്ചറിയുന്നു എന്നത് വലിയ ആവേശം പകരുന്നതാണ്. പറയുന്നത് എന്തോ അത് ജീവിതത്തില്‍ പകര്‍ത്തി കാണിച്ചു കൊടുക്കുക എന്നത് അപൂര്‍വ്വമായി മാത്രം കാണുന്ന കാഴ്ചയാണ്. ദീനദയാല്‍ജിക്ക് അത് സാധിച്ചു എന്നതാണ് അദ്ദേഹത്തിന്റെ മഹത്വം.