മുതിർന്ന ആർ.എസ്എ.സ് പ്രചാരകനും ചേരാനല്ലൂർ ചിറ്റൂർ സ്വദേശിയുമായ ടി.ശങ്കരൻ എന്ന ശങ്കർജി അന്തരിച്ചു. കോട്ടയം ജില്ലാ പ്രചാരകായിരിക്കെ വനവാസി കല്യാണാശ്രമത്തിന്റെ ചുമതലയിലേക്ക് നിയോഗിക്കപ്പെട്ടു. പിന്നീട് പ്രാന്ത വ്യവസ്ഥാ പ്രമുഖ് ആയി. ആരോഗ്യപരമായ കാരണങ്ങളാൽ പിന്നീട് പ്രാന്ത സഹവ്യവസ്ഥാ പ്രമുഖിന്റെ ചുമതലയേറ്റെടുത്തു. ലളിത ജീവിതത്തിന്റെ ഉദാത്ത മാതൃകയായിരുന്നു അദ്ദേഹം . ഒറ്റമുണ്ടും വെള്ള ഷർട്ടും ഒരു തുണിസഞ്ചിയും മാത്രമായിരുന്നു അദ്ദേഹത്തിന്റെ വേഷം. ഹോട്ടലുകളിൽ നിന്നും ഭക്ഷണം കഴിക്കാതെ വീടുകളിൽ നിന്നു മാത്രമേ അദ്ദേഹം ഭക്ഷണം കഴിച്ചിരുന്നുള്ളു. അടിയന്തിരാവസ്ഥക്കാലത്ത് ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. പ്രാന്തകാര്യാലയമായ എറണാകുളം മാധവ നിവാസിൽ വച്ചായിരുന്നു അന്ത്യം. പ്രണാമങ്ങൾ