രാഷ്ട്രീയക്കളി സി.പി.എമ്മും പോപ്പുലര്‍ഫ്രണ്ടും തമ്മില്‍; നഷ്ടമോ ഹിന്ദുസമൂഹത്തിനും! കണ്ണൂരിലെ ചിത്രലേഖ ഇസ്ലാം മതം സ്വീകരിക്കുന്നു എന്ന വാര്‍ത്തയ്ക്കു പിന്നിലെ വസ്തുത ഇതാണ്. മാര്‍ക്‌സിസ്റ്റുകാര്‍ ചിത്രലേഖയെ ദ്രോഹിച്ചതിന് അവരുടെ മതം എന്തുപിഴച്ചു? ദീര്‍ഘകാലമായി പാര്‍ട്ടികോട്ടയില്‍ പാര്‍ട്ടിയുടെ പീഡനം സഹിക്കാതെ പലായനം ചെയ്യേണ്ടി വന്നയാളാണ് ചിത്രലേഖ. നേരത്തെ ഉമ്മന്‍ചാണ്ടി സര്‍ക്കാരും മുസ്ലിംലീഗുനേതാവ് കെ.എം. ഷാജിയുമൊക്കെ ചിത്രലേഖയെ വീടുണ്ടാക്കാന്‍ സഹായിച്ചിരുന്നു. എന്നാല്‍ അവരാരും മതം മാറണമെന്ന ആവശ്യം ചിത്രലേഖയ്ക്കു മുമ്പില്‍ വെച്ചിരുന്നില്ല.
താന്‍ മതം മാറാന്‍ പോകുന്നു എന്ന വാര്‍ത്ത ഫെയ്‌സ്ബുക്കുവഴി ചിത്രലേഖ പുറത്തുവിട്ടതിനു പിന്നാലെ ഈ മതംമാറ്റം പോപ്പുലര്‍ഫ്രണ്ടിന്റെ സമ്മര്‍ദ്ദത്താലാണെന്നു ഒരു ചാനല്‍ വാര്‍ത്ത കൊടുത്തിരുന്നു. അതോടെ പോപ്പുലര്‍ ഫ്രണ്ടുകാരുടെ വികാരം വ്രണപ്പെട്ടു. മതംമാറ്റം പോപ്പുലര്‍ ഫ്രണ്ടിന്റെ അജണ്ടയല്ല എന്ന് അവര്‍ പ്രസ്താവനയിറക്കി. ചിത്രലേഖയ്ക്കു സകല സഹായവും വാഗ്ദാനം ചെയ്യുന്ന പോപ്പുലര്‍ ഫ്രണ്ടുകാര്‍ക്ക് പരിഭവം മതം മാറ്റം വാര്‍ത്തയാക്കുന്നതിലാണ്. നേരത്തെ മാര്‍ക്‌സിസ്റ്റുപാര്‍ട്ടിയും പോപ്പുലര്‍ ഫ്രണ്ടും വലിയകൂട്ടായിരുന്നു. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ അവര്‍ ഒന്നിച്ചു മത്സരിച്ചു. ഇത്തവണ പോപ്പുലര്‍ ഫ്രണ്ട് യു.ഡി.എഫിനൊപ്പം പോയി. പോപ്പുലര്‍ ഫ്രണ്ട്-സി.പി.എം. രാഷ്ട്രീയക്കളിയുടെ ഭാഗമായാണ് സി.പി.എമ്മിന്റെ ഇരയെ മതമാറ്റാനുള്ള നീക്കം. ഹിന്ദുവിരുദ്ധ ശക്തികള്‍ തമ്മിലടിക്കുമ്പോഴും നഷ്ടം ഹിന്ദുസമൂഹത്തിന്. സി.പി.എമ്മിലെ ഹിന്ദുക്കള്‍ക്ക് ചിന്താശക്തി നശിച്ചിട്ടില്ലെങ്കില്‍ കണ്ണു തുറക്കട്ടെ.